നീ ..ഒട്ടും ചെറുതല്ല
യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം,…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും. ➤