ലേഖനങ്ങൾ

അഗതികളുടെ പ്രാർത്ഥന

4) സങ്കീർത്ത. 82:3 "എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ".     നീതി ലഭിക്കാതിരിക്കുന്നവനും / നീതി നഷ്ടപ്പെട്ടവനുമാരാണോ അവനാണ് അഗതി. ഇന്ന് എത്രയോ പേർ നീതിക്കുവേണ്ടി ഓടിനടക്കുന്നുണ്ട്. അവർ എത്രയോ പടിവാതിലുകൾ കയറിയിറിങ്ങിയിട്ടും ഒരു പ്രയോജനവും കാണാതിരിക്കുന്നു. ഈ ലോകത്തെ നീതിയുടെ വാതിലുകൾ അവർക്ക് എത്തിപ്പിടിക്കാവുന്നതിലും അകലെയാണ്. എന്നാൽ അവർ സ്വർഗ്ഗത്തിലെ പിതാവിൻ്റെ സന്നിധിയിൽ മുട്ടുമടക്കി പ്രാർത്ഥിച്ചാൽ, ദൈവം അവരെ കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയും അവർക്കുവേണ്ടി നീതിയും ന്യായവും നടത്തിക്കൊടുക്കുമെന്നാണ് വേദപുസ്തകം പറയുന്നത്.

October-2026

സാധാരണ മനുഷ്യരാരും ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അടികൊള്ളുന്നതും, ബുദ്ധിമുട്ടും ഉപദ്രവും ഞെരുക്കവും ഒക്കെ ജീവിതത്തിൽ ഉണ്ടാകുന്നതും ആരെങ്കിലും ഇഷ്ടപ്പെടുമോ ? എന്നാൽ അവയെല്ലാം ജീവിതത്തിൽ വന്നപ്പോൾ പതറിപ്പോകാതെയും ഇടറിപ്പോകാതെയും അവയെ എല്ലാം പുഞ്ചിരിയോടെ നേരിട്ട ഭക്തന്മാരുടെ ചരിത്രം ദൈവസഭയ്ക്കുണ്ട്. ക്രിസ്താനി ആയതിൻ്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോൾ, എൻ്റെ ബൈബിൾ നെഞ്ചോട് ചേർത്തുപിടിച്ച് മരിക്കാൻ അനുവാദംചോദിച്ചുവാങ്ങി മരണംവരിച്ചവരുടെ ചരിത്രം അഭിമാനത്തോടെയല്ലാതെ നമുക്ക് ഓർക്കാൻ കഴിയില്ല.

October-2026
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

July-2026
എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.

July-2026

➤ഹൈലൈറ്റുകൾ
അഗതികളുടെ പ്രാർത്ഥന

4) സങ്കീർത്ത. 82:3 "എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ".     നീതി ലഭിക്കാതിരിക്കുന്നവനും / നീതി നഷ്ടപ്പെട്ടവനുമാരാണോ അവനാണ് അഗതി. ഇന്ന് എത്രയോ പേർ നീതിക്കുവേണ്ടി ഓടിനടക്കുന്നുണ്ട്. അവർ എത്രയോ പടിവാതിലുകൾ കയറിയിറിങ്ങിയിട്ടും ഒരു പ്രയോജനവും കാണാതിരിക്കുന്നു. ഈ ലോകത്തെ നീതിയുടെ വാതിലുകൾ അവർക്ക് എത്തിപ്പിടിക്കാവുന്നതിലും അകലെയാണ്. എന്നാൽ അവർ സ്വർഗ്ഗത്തിലെ പിതാവിൻ്റെ സന്നിധിയിൽ മുട്ടുമടക്കി പ്രാർത്ഥിച്ചാൽ, ദൈവം അവരെ കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയും അവർക്കുവേണ്ടി നീതിയും ന്യായവും നടത്തിക്കൊടുക്കുമെന്നാണ് വേദപുസ്തകം പറയുന്നത്. ➤

സാധാരണ മനുഷ്യരാരും ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അടികൊള്ളുന്നതും, ബുദ്ധിമുട്ടും ഉപദ്രവും ഞെരുക്കവും ഒക്കെ ജീവിതത്തിൽ ഉണ്ടാകുന്നതും ആരെങ്കിലും ഇഷ്ടപ്പെടുമോ ? എന്നാൽ അവയെല്ലാം ജീവിതത്തിൽ വന്നപ്പോൾ പതറിപ്പോകാതെയും ഇടറിപ്പോകാതെയും അവയെ എല്ലാം പുഞ്ചിരിയോടെ നേരിട്ട ഭക്തന്മാരുടെ ചരിത്രം ദൈവസഭയ്ക്കുണ്ട്. ക്രിസ്താനി ആയതിൻ്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോൾ, എൻ്റെ ബൈബിൾ നെഞ്ചോട് ചേർത്തുപിടിച്ച് മരിക്കാൻ അനുവാദംചോദിച്ചുവാങ്ങി മരണംവരിച്ചവരുടെ ചരിത്രം അഭിമാനത്തോടെയല്ലാതെ നമുക്ക് ഓർക്കാൻ കഴിയില്ല. ➤