സെപ്റ്റംബർ മാസസന്ദേശം

August-2024

നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ.. ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്. ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ? ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ? ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ? ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ? ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ? ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ? ………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്) 2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക; സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്


2 രാജാക്കന്മാർ 19:6 “..നീ കേട്ടിരിക്കുന്ന വാക്കുകൾ നിമിത്തം ഭയപ്പെടേണ്ട
       ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നമ്മൾ കേൾക്കുന്ന ചില വാക്കുകൾ നമ്മെ വല്ലാതെ ഭയപ്പെടുത്തിക്കളയും. എത്ര മനോധൈര്യമുള്ളവൻ്റെയും ഹൃദയത്തെ തകർക്കുകയും ഭയപ്പെടുത്തുകയും ചെയ്യുവാൻ ചില വാക്കുകൾ മാത്രം മതി.
       ഒരിക്കൽ ദൈവജനത്തെ ആക്രമിക്കുവാൻ വന്ന അശ്ശൂർ രാജാവിൻ്റെ വാക്കുകൾക്കുമുമ്പിൽ ഭയപ്പെട്ടുനിന്ന ഹിസ്ക്കീയാരാജാവിനോടും ദൈവജനത്തോടുമായി സർവ്വശക്തനായ ദൈവം യെശയ്യാ പ്രവാചകനിൽക്കൂടി അരുളിച്ചെയ്ത വചനങ്ങളാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവരെയെല്ലാം ഭയപ്പെടുത്തുവാൻ തക്കതായ എന്തു വാക്കുകളാണ് അശ്ശൂർ രാജാവ് പറഞ്ഞത് എന്ന്, 2 രാജാ. 18 അദ്ധ്യായത്തിൻ്റെ അവസാന വാക്യങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്.
‘എൻ്റെ കൈയ്യിൽ നിന്ന് നിങ്ങളെ രക്ഷിക്കുവാൻ നിങ്ങളുടെ ദൈവത്തിന് കഴിയില്ല എന്നും, ഹമാത്തിലെയും അർപ്പാദിലെയും, സെഫർവ്വയിലെയും, ഹേനയിലെയും, ഇവ്വയിലെയും ദേവന്മാർക്ക് കഴിയാത്തത് നിങ്ങളുടെ ദൈവത്തിന് കഴിയുമോ? എന്നുമുള്ള വാക്കുകൾ കേട്ടപ്പോഴാണ് അവർ ഭയപ്പെട്ടത്. അശ്ശൂർ രാജാവിൻ്റെ കയ്യിൽ നിന്നും ആരും അന്നുവരെ രക്ഷപ്പെട്ടതായുള്ള ചരിത്രമില്ല എന്നും, രക്ഷിക്കാൻ കെൽപ്പുള്ള ഒരു ദൈവവുമില്ല' എന്നുമാണ് ചരിത്ര വസ്തുതകൾ നിരത്തി അവർ ദൈവജനത്തെ ഭയപ്പെടുത്തിയത്.
      എന്നാൽ സ്വർഗ്ഗത്തിലെ ദൈവം ആ ചരിത്രം അങ്ങ് മാറ്റി എഴുതുവാൻ തീരുമാനിച്ചു. അത് എങ്ങനെ ആയിരുന്നു എന്ന് 32 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ കാണാം.
“യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിൻ്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല. അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എൻ്റെ നിമിത്തവും എൻ്റെ ദാസനായ ദാവീദിൻ്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു...”
       അശ്ശൂർ രാജാവിൻ്റെ വെല്ലുവിളി സ്വർഗ്ഗംതന്നെ ഏറ്റെടുത്തു, ദൈവം ഒരു ദൂതനെവിട്ട് അശ്ശൂർ സൈന്യത്തെമുഴുവനും കൊന്നുകളയുക മാത്രമല്ല ചെയ്തത്. സൈന്യങ്ങളുടെ യഹോവയേക്കാൾ ശക്തിയുള്ളതായി കരുതി അശ്ശൂർ രാജാവ് സേവിച്ചുവന്ന നിസ്രോക്ക് ദേവൻ്റെ ക്ഷേത്രത്തിൽ അവൻ നമസ്കരിക്കുന്ന സമയത്തുതന്നെ, അവൻ്റെ മക്കൾതന്നെ (അദ്രമേലെക്കും ശരേസെരും) അവനെ വാൾകൊണ്ട് വെട്ടികൊന്നു.
    നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ..
ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്.
ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ?
ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ?
ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ?
ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ?
ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ?
ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ?
………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്)

       2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക. സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്. അശ്ശൂർ രാജാവിനെപ്പോലെ ജീവിതത്തിൽ വെല്ലുവിളി ഉയർത്തിനിൽക്കുന്ന വിഷയങ്ങളുടെമേൽ കർത്താവിൻ്റെ പ്രവർത്തി വെളിപ്പെടും. അസാധ്യമെന്ന് ലോകം വിധി എഴുതിയിരിക്കുന്നവയെ സാധ്യമാക്കുവാൻ ശക്തിയുള്ളവൻ നമ്മോടുകൂടെ ഉണ്ട്. (2 ദിനവൃത്താന്തം 32:7 “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർ രാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷന്മാരെയും ഭയപ്പെടരുത്; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ട്”).

*സമർപ്പണ പ്രാർത്ഥന*
പിതാവായ ദൈവമേ, അവിടുന്ന് അരുളിച്ചെയ്ത ഈ വാഗ്ദത്ത സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. എൻ്റെ ജീവിതത്തിൽ (കുടുംബത്തിൽ) അശ്ശൂർ രാജാവിനെപ്പോലെ വെല്ലുവിളി ഉയർത്തി ഭയപ്പെടുത്തി നിൽക്കുന്ന സകല വിഷയങ്ങളുടെമേലും ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനായി സമർപ്പിക്കുന്നു. യേശു രക്ഷകൻ്റെ നാമത്തിൽ പ്രാർത്ഥന കൈക്കൊള്ളേണമേ, *ആമേൻ*

പ്രാർത്ഥനയോടെ,
വചനമാരിയിൽനിന്നും
ഷൈജു Pr. (9424400654)


*ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.*
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.

വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ
GooglePay Number : 9424400654
ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ