മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍
ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ* ➤
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*. ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ ➤
നിൻ്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിൻ്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല;..” (യെഹ. 26:13,14) എന്ന ശാപവാക്കുകളോടെ ഒരിക്കൽ ദൈവം തള്ളിക്കളഞ്ഞ സോർ സീദോൻ മണ്ണിലേക്ക് പരമപരിശുദ്ധനായ ദൈവപുത്രൻ്റെ, യേശുകർത്താവിൻ്റെ വിശുദ്ധപാദങ്ങൾ പതിഞ്ഞപ്പോൾ സംഭവിച്ചത് എന്താണ് എന്ന് മത്തായി 15:21.. വചനങ്ങളിൽ വായിക്കുന്നുണ്ട്. ➤
ഒരു കൂട്ടർ ഗദരദേശക്കാരെപ്പോലെ യേശു വിരോധികളാണ്. അവർ പല അതിർ വരമ്പുകളിട്ട് കർത്താവിനെ അകറ്റി നിറുത്തിയിരിക്കുകയാണ്. കർത്താവിനെ കൂടുതൽ അടുപ്പിച്ചാൽ തങ്ങളുടെ പല ബിസിനസ്സുകളും പിന്നെ നടക്കില്ല എന്ന് അവർക്കറിയാം. തങ്ങളുടെ പല പദ്ധതികളും പൊളിയും എന്നവർക്കറിയാം. എന്നാൽ രണ്ടാമത്തെ കൂട്ടർ അങ്ങനെയല്ല അവർ ഗെന്നേസരെത്തു ദേശക്കാരെപ്പോലെയാണ്. അവരുടെ കർത്താവിനെ അവർക്കറിയാം, കർത്താവിൻ്റെ സാന്നിദ്ധ്യം അവർക്ക് ആഘോഷമാണ് ➤
“അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല” ഇയ്യോബ് 5:12. മനുഷ്യൻ എത്ര വലിയ സൂത്രപണികൾ ഒപ്പിച്ചാലും, ഒരു സമയമാകുമ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്ന് ഇടപെടും കാരണം, “..ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു” സഭാപ്ര. 5:8. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സദാ ജാഗരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് സ്തോത്രം !. ➤