Contact Us

പ്രാര്‍ത്ഥനാ കൈത്താങ്ങല്‍ ആവശ്യമുള്ളവര്‍ വിളിക്കുക

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9 മണി മുതല്‍ 5 മണിവരെ മാത്രം. ശനിയാഴ്ചകളില്‍ വചനമാരിയില്‍ ഉപവാസ പ്രാര്‍ത്ഥന ആയതിനാല്‍ കോളുകള്‍ എടുക്കുന്നതല്ല. ഉപവാസ പ്രാര്‍ത്ഥന യില്‍ നിങ്ങളുടെ വിഷയങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, വെള്ളിയാഴ്ച്ചക്കകം തന്നെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കുക.  Mob: 9589741414, WhatsApp: 7898211849, Ph: 0755 4297672

E mail: shaijujohn@gmail.com

വചനമാരിയുടെ വരിക്കാരാകുവാനും / സുവിശേഷ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

    വരിസംഖ്യയും, വചനമാരി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്തോത്രക്കാഴ്ചകളും മണിഓര്‍ഡറായോ, ചെക്കായോ, ബാങ്ക് ട്രാന്‍സ്ഫറായോ, നെറ്റ് ബാങ്കിംഗ് മുഖേനയോ, Google Pay വഴിയോ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.

PASTOR SHAIJU JOHN, A/C NO. 13500100152929, FEDERAL BANK, M.P. NAGAR, BHOPAL (IFSC Code: FDRL0001350)

VACHANAMARI, A/C NO. 2626201000531, Canara Bank, KolarRoad, Bhopal (IFSC Code: CNRB0002626 )

Google Pay (UPI) ചെയ്യുന്നവര്‍ 9424400654 എന്ന മൊബൈല്‍ നമ്പറിലേക്ക് ചെയ്യാവുന്നതാണ്.

May be an image of text

        സ്തോത്രക്കാഴ്ചകള്‍ അയക്കുമ്പോള്‍ നിങ്ങളുടെ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും / മൊബൈല്‍ നമ്പറും, ഈ മെയില്‍ ഐ.ഡി. മുതലായവ രേഖപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. (ഉള്ളവ മാത്രം രേഖപ്പെടുത്തിയാല്‍ മതിയാകും). നിങ്ങളയക്കുന്ന സഹായങ്ങള്‍ ലഭിച്ചു എന്ന് താമസംകൂടാതെ അറിയിക്കുവാന്‍ മാത്രമല്ല, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ദൈവാലോചനകള്‍ ഉടനെതന്നെ അറിയിക്കുന്നതില്പം അതു സഹായകമാകും. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും മൊബൈല്‍ നമ്പറുകളില്‍ ഒന്നില്‍, വിളിച്ചുപറഞ്ഞോ എസ്.എം.എസ് അയച്ചോ നിങ്ങളുടെ ഫോണ്‍ / മൊബൈല്‍ നമ്പറുകള്‍ റെജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ പേരും സ്ഥലവും സാധിക്കുമെങ്കില്‍ നിങ്ങളുടെ വിലാസത്തോടൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന ലേബല്‍ നമ്പറും അറിയിക്കുമല്ലോ!

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*