Blog

അതു ഇങ്ങു കൊണ്ടു വരുവിൻ

യേശു എടുക്കണമെങ്കിൽ ഒരു പ്രധാന നിബന്ധന ഉണ്ട്. അതുകൂടെ തിരുവചനത്തിൽനിന്ന് ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മർക്കൊ. 9:36, ലൂക്കൊ. 9:47 “ഒരു ശിശുവിനെ *‘എടുത്തു’* അവരുടെ നടുവിൽ നിറുത്തി..”. മത്തായി 18:4 “..ഈ ശിശുവിനെപ്പോലെ *തന്നെത്താൻ താഴ്ത്തുന്നവൻ* ..”. *താഴ്മയാണ് യേശു നമ്മെ എടുക്കുവാനുള്ള യോഗ്യത*. തലക്കനവും ഞാനെന്ന ഭാവവും, പൊങ്ങച്ചവും വീമ്പുപറച്ചിലും, തന്നിഷ്ടവും, താന്തോന്നിത്തരവും, ഗർവ്വും അഹങ്കാരവും, … ഒക്കെ അവസാനിപ്പിച്ച് ഒരു ശിശുവിൻ്റെ നിർമ്മലതയോടെ യേശുവിൻ്റെ അടുക്കൽ വന്നാൽ, നിശ്ചയമായും അവിടുന്ന് നമ്മെ ഏറ്റെടുക്കും,

November-2024
10 ഔഷധങ്ങൾ (ഭാഗം.2)

നമ്മുടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്, “…ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു” ഈ ലോകം തരുന്നത് എന്തുതന്നെയായാലും കാര്യമാക്കണ്ട, അതുകണ്ട് വിഷമിക്കയും വേണ്ട, അതു ഓർത്ത് ഹൃദയം കലങ്ങയുമരുത്. കർത്താവ് തരുന്നത് അതിമഹത്തരവും ശ്രേഷ്ഠവുമായതുമായിരിക്കും. വിലമതിക്കാനാകാത്ത ഒരു സമ്മാനം സ്വർഗ്ഗം നമുക്കു തന്നിട്ടുണ്ട്, സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. വിശുദ്ധ തിരുവെഴുത്തുകൾ. അവ വായിക്കാം ധ്യാനിക്കാം. ജീവവചനം നമ്മുടെ മുറിവുകളെ പൊറുപ്പിക്കും. സ്തോത്രം !

October-2024
സെപ്റ്റംബർ മാസസന്ദേശം

നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ.. ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്. ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ? ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ? ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ? ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ? ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ? ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ? ………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്) 2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക; സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്

August-2024
കർത്താവ് നല്ലവൻ

ഒരിക്കൽ ഒരു യിസ്രായേൽ രാജാവ് ഇപ്രകാരം പറയുക ഉണ്ടായി “… *ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു* ...” (2 രാജാ 6:33) ഇന്നും അനേക വിശ്വാസികൾ പോലും പറഞ്ഞു കേൾക്കുന്ന വാചകങ്ങളാണ് ഇത്. ഞാൻ ഇനി എന്തിന് ജീവിക്കണം ?, ഞാൻ ഇനി എന്തിന് പ്രതീക്ഷയോടിരിക്കണം ? ഞാൻ ഇനി എന്തിന് ബൈബിൾ വായിക്കണം പ്രാർത്ഥിക്കണം ? ഞാൻ ഇനി എന്തിന് ആരാധനക്ക് പോകണം ? ഞാൻ ഇനി എന്തിന് വിശ്വാസിയായിരിക്കണം ?... യിസ്രായേൽ രാജാവിൻ്റെ ചോദ്യത്തിനുള്ള എലീശായുടെ മറുപടി എന്തായിരുന്നു എന്നറിയാമോ ? 2 രാജാ. 7:1 “അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.”

July-2024
2024 ജൂലൈ മാസത്തെ വാഗ്ദത്ത സന്ദേശം

യോഹന്നയും ശൂശന്നയും ഒക്കെ മഹാധനികരായ സ്ത്രീകളായിരുന്നു എന്നാണ് വചനത്തിൽ കാണുന്നത്, അവർ യേശുവിനെ അനുഗമിച്ചിരുന്നു. എന്നാൽ അവരോടാരോടും നിങ്ങളുടെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കർത്താവ് ആവശ്യപ്പെട്ടില്ലല്ലോ, പിന്നെ ആ പ്രമാണിയോട് മാത്രം “നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക;” എന്നു കർത്താവ് പറയാനുണ്ടായ കാരണം എന്തായിരുന്നു ?. തൻ്റെ സമ്പത്ത് തനിക്കുമാത്രം (എൻ്റെ സ്വത്ത്, എൻ്റെ കഴിവ്, എൻ്റെ ബലം, എൻ്റെ ഇഷ്ടം..) എന്ന ഇടുങ്ങിയ മനസ്സോടെ ജീവിച്ച ആ പ്രമാണിയെപ്പോലെയല്ലായിരുന്നു ഈ ധനികരായിരുന്ന സഹോദരിമാർ. അവർ തങ്ങളുടെ വസ്തുവകകൊണ്ട് ശുശ്രൂഷ ചെയ്യുന്നവരായിരുന്നു.

July-2024
ഉണങ്ങുന്നവരും തളിർക്കുന്നവരും

ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.

June-2024
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

അന്ന് ആദ്യമായാണ് അവൻ ഫോൺ സൈലൻന്റിൽ വെച്ച് കിടന്നുറങ്ങുന്നത്. അന്നുതന്നെ തട്ടിപ്പുകാർ ഞങ്ങളെ വിളിക്കുവാനും ഇടയായി. ഇതെങ്ങനെ സംഭവിച്ചു? ശത്രുവായ സാത്താൻ ദൈവമക്കളുടെ ജീവിതത്തിൽ കെണികളൊരുക്കുവാൻ തട്ടിപ്പുകാരുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കും എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സാത്താൻ ഇതുപോലുള്ള അവസരങ്ങൾ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് ഈ നാളുകളിൽ ദൈവജനം പരിജ്ഞാനത്തോടെയിരിക്കണം. ഇന്നത്തെ സൈബർ സംവിധാനങ്ങൾ നമ്മുടെ ബുദ്ധി മറിക്കുകയും, പലപ്പോഴും നമ്മെ ആശയകുഴപ്പത്തിലാക്കി തെറ്റിക്കുവാൻ ശ്രമിക്കുകയും ചെയ്തെന്നു വരാം.

May-2024
നിൻ്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല

കണ്ണിലെ കൃഷ്ണമണിപോലെ ഉറങ്ങാതെയും മയങ്ങാതെയും തന്നെ കാക്കുന്ന ഒരു ദൈവം ഉണ്ട് എന്നും ആ ദൈവം തൻ്റെ കാലുകൾ വഴുതുവാൻ സമ്മതിക്കില്ല എന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു.            കർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദൈവമക്കളായിത്തീർന്ന നമുക്കും ഈ ഉറപ്പുണ്ടായിരിക്കണം. മത്തായി 10:29,30 വചനപ്രകാരം നമ്മുടെ തലയിലെ ഒരോ മുടിക്കുപോലും എണ്ണമുണ്ട് അവയിൽ ഒന്നുപോലും കൊഴിഞ്ഞുവീഴണമെങ്കിൽ അത് കർത്താവിൻ്റെ അറിവോടും സമ്മതത്തോടുംകൂടെ മാത്രമായിരിക്കും. 1 കൊരി. 10:13 വചനപ്രകാരം കർത്താവ് വിശ്വസ്തനും നമ്മുടെ കഴിവിനുമീതെ പരീക്ഷനേരിടുവാൻ സമ്മതിക്കാത്തവനും നമുക്കുവേണ്ടി പോക്കുവഴികൾ ഉണ്ടാക്കുന്നവനുമാണ്.

April-2024
കഷ്ടാനുഭവ ആഴ്ച സന്ദേശം

ക്രൂശുമരണ സമയത്ത് യേശു കർത്താവ് രണ്ടു കള്ളന്മാരുടെ മധ്യത്തിൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ചോര വാർന്നൊലിച്ച് തൂങ്ങിക്കിടക്കുമ്പോൾ. അവനുചുറ്റും ആളും ആരവുങ്ങളുമില്ലായിരുന്നു. രോഗികളാരും സൗഖ്യത്തിനായി അവിടെ വന്നില്ല, വിശന്നവരാരും അപ്പത്തിനായും അവിടെ എത്തിയില്ല. *ക്രൂശിൽനിന്ന് സ്വയം രക്ഷിക്കാൻ കഴിയാതിരിക്കുന്നവൻ അവർക്കുവേണ്ടി ഇനി എന്തു ചെയ്യാൻ? എന്ന് അവർ കരുതി*. *യേശുവിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് അവർ വിചാരിച്ചു*. *യേശുവിൻ്റെ കൂടെനിന്നാൽ തങ്ങളുടെയും ഗതി ഇതാകും എന്ന് അവർ ഭയന്നു*. *യേശുവിൻ്റെ കഥ അവസാനിച്ചു എന്ന് അവർ വിധി എഴുതി

March-2024
സകല ചിന്താകുലവും

അവർ കാര്യങ്ങൾ തുറന്നു പറയാതെ യഥാർത്ഥ വസ്തുത ദൈവത്തിൽനിന്ന് മറെച്ചുവെക്കുകയും, ദൈവംകാണാതെ ഒളിച്ചിരിക്കുകയും ചെയ്യുവാൻ കാരണമായത് ദൈവസ്നേഹം അവരുടെ ഉള്ളിൽനിന്ന് മാറിപ്പോയതുകൊണ്ടാണ്. ഇന്നും അനേക മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കുറവിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദൈവത്തിൻ്റെ മുമ്പിൽപോലും പലകാര്യങ്ങളിലും ഈ ഒളിച്ചുകളി നടത്തുന്നതിനുപകരം, ദൈവസന്നിധിവിട്ട് എങ്ങും ഓടിപ്പോകുന്നതിനുപകരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ / തുറന്നു സമ്മതിച്ചാൽ നമ്മുടെ യഥാർത്ഥ അവസ്ഥയുമായി ദൈവത്തോട് അടുത്തുചെല്ലുമെങ്കിൽ ഏതു വിഷയത്തിനും ഒരു വിടുതലുണ്ടാകും, ഏതു കാര്യത്തിനും ഒരു നീക്കുപോക്കുണ്ടാകും, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും.

February-2024
ദൈവത്തിൻ്റെ മഹാ പദ്ധതി

ചില മനുഷ്യർ നമുക്കു ദോഷം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, അല്ലെങ്കിൽ നമ്മുടെ കയ്യിൽനിന്ന് എന്തെങ്കിലും കവർന്നിടുക്കുവാൻ ശ്രമിക്കുമ്പോൾ, ആ കാര്യം നമ്മുടെ നാവുകൊണ്ടുതന്നെ പറയിച്ച്, അവ തട്ടിയെടുക്കാൻ കാണിക്കുന്ന കുരുട്ടുബുദ്ധി കാണാറുണ്ടല്ലോ ! നീ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നത് എന്നു പറഞ്ഞ് പിന്നീട് ആ കുറ്റം നമ്മുടെതലയിൽ തന്നെ കെട്ടിവെക്കാറുമുണ്ട്. ചില വിഷമഘട്ടങ്ങളിൽ സങ്കടത്തിൽനിന്ന് നാം പറയുന്ന ഒരു വാക്കിൽ പിടിച്ച് നമ്മെ ക്രൂശിക്കാൻ ഈ ലോകത്തിൽ അനേകരുണ്ടാകും. എന്നാൽ സ്വർഗ്ഗത്തിലെ ദൈവം അങ്ങനെയല്ല, നമ്മൾ ഹൃദയംനുറുങ്ങി സങ്കടത്തോടെ പറയുന്ന ഓരോ വാക്കുകളും നമുക്കുവേണ്ടിയുള്ള നന്മയുടെ പദ്ധതികളാക്കിമാറ്റുന്ന ദൈവസ്നേഹം എത്ര വലുതാണ്

February-2024
ഗിലെയാദിലെ യാബേശ് നിവാസികൾ

ഒരിക്കൽ തെറ്റായ ഒരു തീരുമാനമെടുത്തതുകൊണ്ട് അവർ ശപിക്കപ്പെട്ടവരായി മാറി എങ്കിലും, ദൈവം നൽകിയ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്നതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെട്ടവരായി മാറി. ഒരിക്കൽ ‘ശപിക്കപ്പെട്ടവർ’ എന്നു വിളിച്ച ജനത്തെക്കൊണ്ടുതന്നെ ‘അനുഗ്രഹിക്കപ്പെട്ടവർ’ എന്നു വിളിപ്പിക്കുവാൻ ഇന്നും ദൈവത്തിനു കഴിയും.     ഒരിക്കൽ തള്ളിക്കളയുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവരെക്കൊണ്ടുതന്നെ ബഹുമാനവും ആദരവും നൽകി മാനിപ്പിക്കുവാൻ ഇന്നും കർത്താവിനു കഴിയും. ഇന്ന് കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ വരുമെങ്കിൽ, അവൻ നമ്മെ ഉയർത്തും

February-2024
തീയുടെ ബലം കെടുത്തുന്നവൻ

തീയിക്ക് ബലം കൊടുക്കുവാനും അതിൻ്റെ ബലം കെടുത്തുവാനും യേശുവിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ടാണ് സ്നാപക യോഹന്നാൻ ഇപ്രകാരം വിളിച്ചുപറഞ്ഞത്; (ലൂക്കൊസ് 3:17) “അവന്നു വീശുമുറം കയ്യിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” നമ്മെ ദഹിപ്പിച്ച് ഭസ്മമാക്കുവാൻ ശക്തിയുള്ള, തീയിക്ക് സമമായ നിരവധി വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ അതുപോലെയുള്ള ചില സാഹചര്യങ്ങളിൽക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവരായിരിക്കാം നിങ്ങൾ. വിഷമിക്കേണ്ട, ആ തീയുടെ ബലം കെടുത്തുന്നവൻ ഇന്ന് നമ്മുടെ കൂടെ ഉണ്ട്. തീയുടെ മണം പോലും ഏൽക്കാതെ കർത്താവ് നമ്മെ ഈ തീച്ചൂളയിൽ നിന്നും വിടുവിക്കും.

January-2024
“..എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു”

യേശുവിനെ നോക്കിയാൽ ജീവിതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും !       യേശുവിനെ നോക്കുന്നതിൽ നിന്ന് നമ്മുടെ കണ്ണുകളെ തടയുവാൻ, യേശുവിങ്കൽ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപിടി വ്യക്തികളും വസ്തുവകകളും നമുക്കു ചുറ്റും ഉണ്ടാകാം. അവരുടെ ആരുടെയും ഉപദേശങ്ങളിലും ന്യായങ്ങളിലും ആലോചനകളിലും വീണുപോകരുത്. അവർ ആരൊക്കെയാണ്, അവ എന്തെല്ലാമാണ് എന്ന് ഓരോന്നും ഞാൻ ഇവിടെ പറയേണ്ട കാര്യമില്ലല്ലോ ! നമ്മുടെ കണ്ണുതുറന്ന്, ഹൃദയദൃഷ്ടികൾ തുറന്ന് കാൽവറി ക്രൂശിലേക്ക് മാത്രം നോക്കുക. ഈ ദിവസം ഒരു വിടുതലിൻ്റെ ദിവസമായിരിക്കും.

November-2023
അവസരങ്ങൾ നൽകുന്ന ദൈവം

20 വർഷങ്ങൾക്കുമുമ്പ് ഒരു മനസ്സാക്ഷിയുമില്ലാതെ, ഒരു കരുണയുമില്ലാതെ സ്വന്ത സഹോദരനെ വിറ്റുകളഞ്ഞിട്ട് അവൻ മരിച്ചുപോയി എന്ന് അപ്പനോട് കളവുപറഞ്ഞ ഈ സഹോദരന്മാർക്ക് എന്തുപറ്റി? ബെന്യാമിനെ ഈജിപ്റ്റിൽ ഉപേക്ഷിച്ചു വരാതിരുന്നത് എന്തുകൊണ്ടാണ് ? 20 വർഷം മുമ്പ് അപ്പൻ്റെ സങ്കടം കാണാൻ വിരോധമില്ലായിരുന്നവർക്ക്, ഇപ്പോൾ ഇത്ര സ്നേഹം തോന്നാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ ഉള്ളൂ. *മാനസാന്തരം*. ഒരു അവസരംകൂടെ ദൈവം അവരുടെ ജീവിതത്തിൽ വെച്ചുനീട്ടിയപ്പോൾ അതു തട്ടിത്തെറിപ്പിക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. 20 വർഷംമുമ്പ് അവർ പരാജയപ്പെട്ട അതേ വിഷയത്തിൽ അവർക്ക് ജയിക്കുവാനുള്ള ഒരു അവസരം ദൈവം കൊടുത്തപ്പോൾ അവർ അതിൽ വിജയിച്ചു.

November-2023
'കർത്താവേ,'

എന്തുകൊണ്ടാണ് കർത്താവ് ആദ്യം അവനോട് നീരസം കാണിച്ചത് ? അവനോട് അതൃപ്തിയോടെ സംസാരിച്ചത് ? അവൻ്റെ വിഷയത്തിൽ ഇടപെടാതിരുന്നത് ?      എന്തുകൊണ്ടാണ് അവൻ രണ്ടാമത് അപേക്ഷിച്ചപ്പോൾ മാത്രം കർത്താവ് അവൻ്റെ മകനെ സൗഖ്യമാക്കിയത് ?      ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ രാജ ഭൃത്യൻ്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ്റെ ആദ്യത്തെ അപേക്ഷയിൽ ഇല്ലാത്ത ഒരു കാര്യം രണ്ടാമത്തെ അപേക്ഷയിൽ നമ്മൾ കാണുന്നുണ്ട്. അതായത്, അവൻ യേശുവിനെ ‘ *കർത്താവേ*’ എന്നു വിളിച്ചുകൊണ്ടാണ് രണ്ടാമത് അപേക്ഷിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ ഹൃദയം അലിയുവാൻ ‘കർത്താവേ’ എന്ന ആ ഒറ്റ വിളി മതിയായിരുന്നു.

November-2023
പടക്കൂട്ടങ്ങൾ

ഒരിക്കൽ യിസ്രായേൽ ജനത്തിന് എതിരായി വന്ന പടക്കൂട്ടത്തെ ദൈവം അന്ധത പിടിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതായി തിരുവചനത്തിൽ വായിക്കുന്നുണ്ട് (2 രാജാ. 6:18,19). പടക്കൂട്ടത്തിന് സമമായി കേമന്മാരായ ചിലർ ദൈവമക്കൾക്ക് എതിരായി വരുമ്പോൾ അവരെ അന്ധത പിടിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ദൈവപ്രവർത്തി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ആരാമ്യ പടക്കൂട്ടത്തിൻ്റെ ഒരു സ്വഭാവം 2 രാജാ. 13:22 വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അവർ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു എന്നാണ്. അതുപോലെ നമ്മുടെ ജീവിതത്തിന്റെ സ്വസ്ഥതയെ കെടുത്തുവാൻ തക്കവണ്ണമുള്ള ചില വിഷയങ്ങൾ, രാത്രികളിലെ ഉറക്കംകെടുത്തുന്ന ചില സങ്കടങ്ങൾ,.. ഒരു പടക്കൂട്ടത്തിന് സമമായി നമ്മെ ഞെരുക്കിക്കൊണ്ടിരിക്കുന്ന അനുഭവത്തിലൂടെയായിരിക്കാം ഇന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഷമിക്കേണ്ട അവയെ ദൈവം കൈകാര്യം ചെയ്തുകൊള്ളും. സ്തോത്രം !

October-2023
ഞാൻ വരുവോളം വ്യാപാരം ചെയ്തു കൊൾവിൻ

നല്ല കഴിവും, യോഗ്യതയും, ആരോഗ്യവുമുള്ള യൗവ്വനക്കാർപോലും മടിയന്മാരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കണ്ടുവരുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മുതലായ സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗം അവരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു. മാത്രമല്ല, അലസരായ അനേക യൗവ്വനക്കാരെ ഇന്ന് ബാധിച്ചിരിക്കുന്ന മറ്റൊരു ഭയാനക വിപത്താണ് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നത്. ചിലർ ഒരു നേരംപോക്കിനുവേണ്ടി, മറ്റു ചിലർ കൂട്ടുകാർക്ക് കമ്പനികൊടുക്കാൻവേണ്ടി, വേറെ ചിലർ വേണ്ടതിലും അധികം പണം കയ്യിലുള്ളതുകൊണ്ട്..,.. ഒരു പുകയിൽനിന്ന് ആരംഭിക്കുന്ന ശീലം അല്ലെങ്കിൽ ഒരു ബിയർ ഗ്ലാസ്സിൽനിന്ന് തുടങ്ങുന്ന ഹരം അവസാനം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അതിമാരകമായ മയക്കുമരുന്നുകളുടെ ആസക്തിയിലേക്കാണ്. പല പ്രലോഭനങ്ങൾ നൽകിയും, കപടസ്നേഹം നടിച്ചും ഇവരെ ഈ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ധാരാളം സാത്താൻ്റെ ഏജന്റുമാർ ചുറ്റും കറങ്ങിനടക്കുന്നുണ്ട്.

October-2023
വിശാലത വരുത്തുന്ന ദൈവം

ജീവിതത്തിൽ വലിയ ഞെരുക്കത്തിൻ്റെയും, ഇടുക്കത്തിൻ്റെയും അനുഭവങ്ങളിൽക്കൂടെ കടന്നുപോകുന്നവരായിക്കാം ഈ സന്ദേശം വായിക്കുന്ന ചിലർ. കാലെടുത്ത് വെച്ചാൽ ഗതിയുണ്ടാകില്ല എന്ന നിന്ദയും പരിഹാസവും കേട്ട് മനസ്സ് വേദനിച്ചിരിക്കുന്ന ചിലർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. ഞാൻ / എൻ്റെ മക്കൾ കയറിച്ചെല്ലുന്ന ഇടം വിശാലമാക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആകാം നിങ്ങൾ… ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്. നമ്മൾ കാലടി വെക്കുന്ന ഇടം വിശാലത വരുത്തുമെന്ന് വാക്കുപറഞ്ഞ ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. ഈ സന്ദേശത്തിലെ മൂന്നു ഉപദേശങ്ങൾ ഏറ്റെടുത്തുകൊൾക. പ്രാർത്ഥന, വചനധ്യാനം, വിശുദ്ധിയും വേർപാടും ഇവ ജീവിതത്തിൽ മുറുകെ പിടിച്ചുകൊൾക. ദൈവം നമ്മെ വിശാലതയിൽ നടത്തും.

October-2023
മാറ്റമില്ലാത്ത ദൈവ വാഗ്ദത്തം

ഞാൻ എത്രയോ നാളുകളായി ചില വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു, എന്നിട്ടും ഇതുവരെ ഒന്നും നിവൃത്തിയായിട്ടില്ലല്ലോ എന്ന് ചിലർ പറയാറുണ്ട്. ദൈവത്തിൻ്റെ വിശ്വസ്തതയെ സംശയിക്കണ്ട, ദൈവവാഗ്ദത്തങ്ങളെ അവിശ്വസിക്കേണ്ട.       രണ്ടുവേദവാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം; റോമർ 8:25 “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.” എബ്രായർ 6:18, 19, 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.” ക്ഷമയോടെ കാത്തിരിക്ക, കാണാത്ത ചിലകാര്യങ്ങൾ ഈ ദിവസങ്ങളിൽ കർത്താവ് കാണിച്ചുതരും. സ്തോത്രം !

October-2023
എനിക്കു വേണ്ടുവോളം ഉണ്ടു

അബ്രഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം നമ്മുടെ ദൈവമാണ്; അബ്രാം ബഹുസമ്പന്നനായിരുന്നു. (ഉല്പത്തി 13:2) യിസ്ഹാക്ക് മഹാധനവാനായിരുന്നു. (ഉല്പത്തി 26:13) യാക്കോബിന് വേണ്ടുവോളം ഉണ്ടായിരുന്നു. (ഉല്പത്തി 33:11) ദൈവം അവരോടുകൂടെ ഇരുന്നതുകൊണ്ട്, ദൈവം അവർക്ക് കൃപ ചെയ്തതുകൊണ്ട് അതു സാധ്യമായി. നമുക്കും വേണ്ടുവോളം നൽകുവാൻ ദൈവം വിശ്വസ്തനാണ്. ജീവിതത്തിൽ ഏറ്റവും ആവശ്യഭാരത്തോടിരിക്കുന്ന ഒരു സമയത്തായിരിക്കാം ഈ സന്ദേശം നിങ്ങൾ വായിക്കുന്നത്. കർത്താവ് വിശ്വസ്തനാണ് അവിടുത്തെ കൃപ വേണ്ടുവോളം നൽകുവാൻ പ്രാപ്തമാണ് എന്നു വിശ്വസിക്കുക.

October-2023
യഹോവയുടെ ഭുജം

എല്ലാവരും കണ്ടത് യോസേഫിൻ്റെ ബലഹീനമായ മാനുഷകരങ്ങളായിരുന്നു, എന്നാൽ ആ കരത്തോടുചേർത്തുവെച്ച ഒരു സ്വർഗ്ഗീയ കരം, കാലഘട്ടങ്ങളിൽ, സമയാസമയങ്ങളിൽ തൻ്റെ ജനത്തിനുവേണ്ടി വെളിപ്പെട്ടുകൊണ്ടിരുന്ന ആ കരത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ ലോകത്തിന് ഭാഗ്യം ലഭിച്ചത്, ഇന്നേക്ക് രണ്ടായിരം ആണ്ടുകൾക്കു മുമ്പായിരുന്നു. യെശയ്യാപ്രവാചകൻ പ്രവചിച്ച പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കരങ്ങളായിരുന്നു അത് എന്ന് അപ്പൊ. യോഹന്നാൻ പരിശുദ്ധാത്മ നിയോഗത്താൽ രേഖപ്പെടുത്തി; ““കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹന്നാൻ 12:38).

October-2023
മറഞ്ഞുകിടന്ന ഒരു ചുരുൾ

ബാബേലിലെ ഭണ്ഡാരഗൃഹത്തിലെ രേഖാശാലയിൽ, നൂറുകണക്കിന് രേഖകൾക്കിടയിൽ എവിടെയോ ഒളിഞ്ഞുകിടന്ന ഒരു രേഖ, അവിടെനിന്ന് പൊടിതട്ടി പുറത്തുകൊണ്ടുവന്ന് തൻ്റെ ജനത്തെ രക്ഷിക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങൾക്ക് ആധാരമാക്കി അതിനെ മാറ്റുവാനും സ്വർഗ്ഗത്തിലെ ദൈവം പ്രവർത്തിച്ചു. ഇന്നും തൻ്റെ മക്കൾക്കുവേണ്ടി പ്രവർത്തിക്കുവാൻ അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ മുമ്പിൽ കൈചൂണ്ടി നിൽക്കുന്നവർക്ക് വായടച്ച് ഉത്തരംകൊടുക്കാൻ മാത്രമല്ല, അവരെക്കൊണ്ട് ചെലവെടുപ്പിക്കാൻവരെ , വരുതിക്കു നിറുത്തുവാൻ ദൈവം ശക്തനാണ്. സ്തോത്രം ! മറഞ്ഞിരിക്കുന്ന ചില ചുരുളുകൾ, കാണാതെ കിടക്കുന്ന ചില രേഖകൾ, ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ… പുറത്തുവരേണ്ടതിനുവേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർ അനേകരുണ്ട്. ഈ സന്ദേശം ഏറ്റെടുത്തുകൊൾക. ഇത് ഒരു മുത്തശ്ശി കഥയോ, കൊട്ടുകഥയോ അല്ല; ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൈവപ്രവർത്തിയാണ്. വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലും ഈ ചരിത്രം ആവർത്തിക്കും. *ആമേൻ*

October-2023
നിറെക്കുന്നവനും ശൂന്യമാക്കുന്നവനും

ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !

September-2023
അഭിഷേകത്തിൻ്റെ ശക്തി

ഒരിക്കൽ യേശുകർത്താവ് ഇപ്രകാരം അരുളിച്ചെയ്തു, യോഹ. 14:12; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.” കർത്താവിൻ്റെ ഈ വാക്കുകൾ എത്ര സത്യമായി ഭവിച്ചു എന്ന് അപ്പൊ.പ്രവർത്തികളുടെ പുസ്തകം പഠിക്കുമ്പോൾ മനസ്സിലാകും. യേശുവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടപ്പോൾ സ്ത്രീ സൗഖ്യമായി (മത്തായി 9:21), എന്നാൽ അപ്പൊ. പത്രൊസിൻ്റെ നിഴൽ വീണാൽ രോഗികൾ സൗഖ്യമായിരുന്നതുകൊണ്ട്, പത്രൊസ് കടന്നുപോകുന്ന വീഥികളിൽവരെ രോഗികളെ കൊണ്ടുവന്നു കിടത്തുമായിരുന്നു (അപ്പൊ.പ്ര. 5:15). എങ്ങനെ സാധിച്ചു ? പരിശുദ്ധാത്മാഭിഷേകത്താൽ, അഭിഷേകത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസിയുടെമേൽ ഒരു അനർത്ഥവും വരികയില്ല. സ്തോത്രം !

September-2023
മനുഷ്യൻ്റെമേൽ വീണിരിക്കുന്നു (ഭാഗം 3)

കർത്താവിൻ്റെ കൈവീഴുന്നതും, കർത്താവ് കൈവെക്കുന്നതും (കർത്താവ് കൈപിടിച്ചു നടത്തുന്നതും) തമ്മിൽ വലിയ അന്തരമുണ്ട് എന്ന് മനസ്സിലാക്കണം. എലീമാസിൻ്റെമേൽ കർത്താവിൻ്റെ കൈ വീണു അവൻ കുരുടനായിപ്പോയി. എന്നാൽ ഒരു കുരുടൻ്റെ മേൽ യേശുകൈവെച്ചു അവന് കാഴ്ച ലഭിച്ചു (മർക്കൊ. 8:23) മറ്റൊരിക്കൽ വിക്കനായ ഒരു ചെകിടൻ്റെമേൽ യേശുകൈവെച്ചു അവൻ സൗഖ്യമായി (മർക്കൊ. 7:32) ഇനിയും നിരവധി വാക്യങ്ങൾ വചനത്തിൽനിന്ന് എടുത്തുപറയുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെതുക ഇതാണ്, യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈവെച്ചാൽ ഏതു കുരുടനും സൗഖ്യമാകും, അവൻ്റെ ജീവിതം പിന്നെ തേജസ്സുള്ളതായി മാറും. സ്തോത്രം !

September-2023
*ഭീതി എൻ്റെമേൽ വീണിരിക്കുന്നു* (ഭാഗം 2)

ഇപ്പോൾ എല്ലാം നന്നായും സുഗമവുമായാണല്ലോ പോകുന്നത്, അതുകൊണ്ട് ഒന്നും പേടിക്കണ്ട എന്നു ധരിക്കുവാൻ വരട്ടെ; ഇതുപോലുള്ള ദുഷ്ടമനസ്സുമായി നമുക്കുചുറ്റും ചിലർ ഉണ്ടാകാം. നമ്മുടെ പതനം ആഗ്രഹിക്കുന്നവർ, നമ്മുടെ നന്മകളിൽ കണ്ണുകടിക്കുന്നവർ, നമ്മുടെ സമൃദ്ധിയിൽ അസൂയപൂണ്ടിരിക്കുന്ന ഇക്കൂട്ടർ എന്തിനും മടിക്കില്ല എന്നാണ് ശൌലിൻ്റെ കുരുട്ടുബുദ്ധി നമ്മെ പഠിപ്പിക്കുന്നത്. ഒരിക്കൽക്കൂടെ ഞാൻ പറയട്ടെ, ഫെലിസ്ത്യരുടെ കൈ ദാവീദിൻ്റെമേൽ വരട്ടെ എന്നാഗ്രഹിച്ച ശൌലിനെപ്പോലെ, ശത്രുവിൻ്റെ കയ്യിൽ നമ്മൾ വീഴട്ടെ എന്നാഗ്രഹിക്കുന്ന വ്യക്തികൾ അകലെ ഉള്ളവരല്ല, നമ്മുടെ ഒപ്പം അടുത്തിരിക്കുന്നവർതന്നെയാണ് എന്ന് ഓർത്താൽ നന്നായിരിക്കും

September-2023
ഇരുട്ടിലെ നിക്ഷേപങ്ങൾ

“അവൻ വലിയവൻ ആകും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം അവന്നു കൊടുക്കും” (ലൂക്കൊസ് 1:32). ഏതു സിംഹാസനത്തിനുവേണ്ടിയായിരുന്നോ ദാവീദ് തുരത്തപ്പെട്ടത്, ഉപദ്രവിക്കപ്പെട്ടത്, വേട്ടയാടപ്പെട്ടത്…കാട്ടിലും ഗുഹകളിലും പാർക്കേണ്ടിവന്നത്, ജീവിതം കൂരിരുട്ടിനു സമമായിത്തീർന്നത്. സ്വർഗ്ഗത്തിലെ ദൈവം ആ ഇരുട്ടിൽ ദാവീദിനുവേണ്ടി ഒരു നിക്ഷേപം കരുതിയിട്ടുണ്ടായിരുന്നു. സമയമായപ്പോൾ അവനെ യിസ്രായേലിൻ്റെ മഹാരാജാവാക്കുക മാത്രമല്ലായിരുന്നു ആ നിക്ഷേപം, കാലത്തികവിങ്കൽ ദൈവപുത്രനായ ക്രിസ്തുയേശുവിന് ദാവീദിൻ്റെ സിംഹാസനം കൊടുക്കുവാൻ ദൈവം പദ്ധതി ഒരുക്കിയതും ആ ഇരുട്ടിലെ അതിമഹത്തായ നിക്ഷേപമായിരുന്നു സ്തോത്രം !

September-2023
ഇവ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കരുത്

പകയും പ്രതികാരവും വഴക്കും ലഹളയും അക്രമവും ഹിംസയും ഒക്കെയാണ് ദുഷ്ടന്മാരുടെ ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഹൃദയത്തിൽ ഒരു പക സംഗ്രഹിച്ചുവെച്ച് പ്രതികാരത്തിനായി വർഷങ്ങൾ കാത്തിരുന്നവരുടെ വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ടല്ലോ. എസ്ഥേർ 3:6 ൽ ദുഷ്ടനായ ഹാമാനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ, മൊർദ്ദെഖായി എന്ന രാജഭൃത്യൻ തന്നെ ദിവസവും കുമ്പിട്ടു നമസ്കരിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ അവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് തക്കം നോക്കിയിരുന്നു. മൊർദ്ദെഖായിയെ മാത്രമല്ല അവൻ്റെ ജനത്തെ മുഴുവനും കൊല്ലണമെന്ന് പ്ലാൻ ചെയ്ത ഹാമാനെ ദൈവം വെറുതെ വിട്ടില്ല, അവൻ ഉണ്ടാക്കിയ കഴുമരത്തിൽ അവനെ തൂക്കിക്കളഞ്ഞു. പകയും പ്രതികാരവും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയാണ്

August-2023
ഞാൻ.. ഹൃദ്യമായി സംസാരിക്കും

ദൈവം നമുക്ക് തരുന്ന ദർശനങ്ങൾ / വാഗ്ദത്തങ്ങൾ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണം. മാത്രമല്ല, കർത്താവു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കണം, അവ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടിരിക്കണം, സമയമാകുമ്പോൾ അവയെല്ലാം കൃത്യമായി നിറവേറുക തന്നെ ചെയ്യും ; യോസേഫ് കണ്ട ദർശനം അവൻ്റെ പിതാവ് ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചിരുന്നു എന്ന് ഉല്പത്തി 37:11 നമ്മൾ വായിക്കുന്നുണ്ട് പിന്നീട് അവ എല്ലാം അക്ഷരംപ്രതി നിറവേറി ദാനിയേൽ കണ്ട സ്വപ്നങ്ങൾ അവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു.... ദർശനങ്ങൾ എല്ലാം മറിയ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു ..(ലൂക്കോസ് 2:19) ..സമയമായപ്പോൾ അവയെല്ലാം കൃത്യമായി നിറവേറി പത്രോസും യാക്കോബും യോഹന്നാനും അവരുടെ കർത്താവ് മരിച്ചവരിൽ നിന്ന് ഉയർക്കും എന്ന വാക്ക് കേട്ടത് അവരുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചു എന്ന് (മർക്കോസ് 9:10) .. സമയമായപ്പോൾ അത് സംഭവിച്ചു

August-2023
അനുഗ്രഹിക്കുന്നവരാകുവിൻ

ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്. ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28) അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14) അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്കാം

June-2023
ആത്മാർത്ഥതക്ക് പ്രതിഫലം

യോസേഫ് ഒരു പേരിനുവേണ്ടി മാത്രം അപ്പനെ അനുസരിക്കുന്നവൻ ആയിരുന്നില്ല, അങ്ങനെ ആയിരുന്നെങ്കിൽ സഹോദരന്മാരെ അന്വേഷിച്ച് ശെഖേമിൽ അലഞ്ഞു തിരിയുമായിരുന്നില്ല, ഒരുത്തൻ്റെ വാക്കുകേട്ട് ഒരു സാധ്യത മാത്രം കണ്ടുകൊണ്ട് മൈലുകൾ താണ്ടി ദോഥാനിലേക്ക് പുറപ്പെടുമായിരുന്നില്ല. പേരിനുവേണ്ടി അനുസരിക്കുക, പേരിനുവേണ്ടി ജോലി ചെയ്യുക, പേരിനുവേണ്ടി തലകാണിക്കുക, പേരിനുവേണ്ടി കൊടുക്കുക, പേരിനുവേണ്ടി പങ്കെടുക്കുക, പേരിനുവേണ്ടി പ്രാർത്ഥന ചൊല്ലുക, പേരിനുവേണ്ടി ബൈബിൾ വായിക്കുക, പേരിനുവേണ്ടി ആരാധനക്കു പോകുക… ഇതൊക്കെ അവസാനിപ്പിച്ച് ചെയ്യുന്ന കാര്യം ആത്മാർത്ഥതയോടെ ചെയ്യുവാൻ ശീലിക്കണം, അപ്പോൾ ദൈവപ്രസാദമുണ്ടാകും.

June-2023
അവൻ ഇനിയും എന്റെ വായിൽ ചിരിയും എന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും

ഇതുപോലെ നിരവധി വ്യക്തികളുടെ / കുടുംബങ്ങളുടെ ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ കർത്താവിൽ പ്രത്യാശവെച്ചപ്പോൾ, അവിടുന്ന് അവരുടെ സങ്കടങ്ങൾ നീക്കി, ദു:ഖങ്ങൾ അകറ്റി അവരുടെ വായിൽ ചിരിയും അവരുടെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെച്ചു. മുഖത്തെ ചിരി മാഞ്ഞ, ജീവിതത്തിലെ സന്തോഷം പോയ്പ്പോയ അവസ്ഥയിലായിരിക്കാം വരുപക്ഷേ, നിങ്ങൾ ഈ സന്ദേശം വായിക്കുന്നത് ; അതിന്റെ കാരണം എന്തുമാകട്ടെ , ഇന്ന് കർത്താവിന് നിങ്ങളുടെ സ്ഥിതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? എങ്കിൽ നിരാശയിൽ നിന്ന് എഴുന്നേൽക്കുക. യേശുകർത്താവ് സന്ദർശിക്കേണ്ടതിനായി ജീവിതം സമർപ്പിക്ക. ഇന്ന് അത്ഭുതത്തിന്റെ ദിവസമായിരിക്കും. ‘ആമേൻ’

May-2023
"..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ.."

അപ്പനെ പറ്റിച്ച യാക്കോബിനെ അമ്മായിയപ്പൻ ഇരുപതുവർഷംകൊണ്ട് പത്തുപ്രാവശ്യം പറ്റിച്ചു. അതുംപോരാഞ്ഞ്, തന്റെ ഉപായത്താൽ ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ട ഏശാവിന്റെ മുമ്പിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദൈവം യാക്കോബിന് മുടന്തുവരുത്തി (ഉൽപ്പത്തി 32:31). അങ്ങനെ ഇരുപതുവർഷംമുമ്പ് രണ്ടുകാലും കൊണ്ട് ഓടിപ്പോയവനെ (ഉൽപ്പത്തി 27:43) ദൈവം മുടന്തനാക്കി സഹോദരന്റെ മുമ്പിൽ നിറുത്തി. താൻ ഉപായത്തിന്റെ സ്നേഹചുംബനം നൽകി പറ്റിച്ച തന്റെ അപ്പനായ യിസ്ഹാക്കിനെ യാക്കോബ് അവസാനം കാണുന്നത് മാമ്രേയിൽ വെച്ചാണ് (ഉൽപ്പത്തി 35:27), അപ്പോഴും യാക്കോബിന് ദൈവം കൊടുത്ത ആ മുടന്ത് ഉണ്ടായിരുന്നു എന്നാണ് വേദപുസ്തക ജ്ഞാനികൾ പറയുന്നത്. എബ്രായർ 11:21, ഉൽപ്പത്തി 47:28..31

April-2023
അവൻ ഇവിടെ ഇല്ല; ഉയിർത്തെഴുന്നേറ്റിരിക്കുന്നു

പ്രിയരേ, ഉയിർത്തെഴുന്നേറ്റ യേശു കർത്താവ് ഇന്നും നമ്മുടെ കൂടെ ഉണ്ട്. നമ്മൾ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന, ആരാധനാലയത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട് യേശുവിന്റെ നാമത്തിൽ കൂടിവരുന്നവരുടെ മധ്യത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട്. നമ്മൾ ദു:ഖത്തിലും സങ്കടത്തിലും ഇരിക്കുമ്പോൾ, അസാധ്യമായത് നമുക്ക് സാധിപ്പിച്ചു തരുവാൻ അവൻ ഇന്നും നമ്മുടെ ഭവനം സന്ദർശിക്കുന്നുണ്ട്. നമ്മുടെ ആവശ്യം കണ്ടറിഞ്ഞ് അപ്പവും മീനുമായി ഇന്നും അവൻ നമ്മുടെ അടുക്കൽ വരുന്നുണ്ട് മുഴങ്കാലുകൾ മടക്കി ഹൃദയം നുറുങ്ങി നമ്മൾ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹിക്കുന്ന യേശുവിന്റെ കരങ്ങൾ ഇന്നും നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. *ഉയിർപ്പിന്റെ സന്ദേശം ഇതാണ്;* *അവൻ കല്ലറയിലില്ല; അവൻ നമ്മുടെ കൂടെ ഉണ്ട്* ഹല്ലേലൂയ്യാ.. സ്തോത്രം !!!

April-2023
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക

യോസേഫിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ മിസ്രയീമിന്റെ മേലധികാരിയായി ദാനിയേലിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ രാജാവിനാൽ മാനിക്കപ്പെട്ടു മോർദ്ദെഖായിയുടെ *കഷ്ടകാലത്തിനുശേഷം* അവൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശദ്രക്ക്, മേശെക്ക്, അബേദ്നെഗോ അവരുടെ *കഷ്ടകാലത്തിനുശേഷം* അവർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ ലഭിച്ചു ക്രൂശിലെ *കഷ്ടതകൾക്ക് ശേഷം* നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നു.               ആകയാൽ പ്രിയരേ, വിശ്വാസയോഗ്യമായ ഈ വാഗ്ദത്തം ഇന്ന് ഏറ്റെടുത്തുകൊൾക; യിരെ. 15:11 "..ഞാൻ നിന്നെ നന്മക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം" *ആമേൻ*

April-2023
നമ്മുടെ പ്രശ്നങ്ങൾ മധുരവുള്ള ഓർമ്മയായി മാറും

ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.          സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം. *ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*

March-2023
നീതിമാന്മാരുടെ കൂടാരങ്ങളിൽ

അപ്പൊ. പൌലൊസും ശീലാസും കാരാഗ്രഹത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നു കരുതി അവൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, പൌലൊസ് അവനോട്; നിനക്ക് ഒരു ദോഷവും ചെയ്യരുത് എന്നുപറഞ്ഞ് അവനെ തടയുകയും, അവനോടും കുടുംബത്തോടും യേശുവിന്റെ സുവിശേഷം പറയുകയും ചെയ്തു. ആ കാരാഗ്രഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു സ്നാനപ്പെട്ടു. അപ്പൊ.പ്ര. 16:34 ൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; "ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു'. ആത്മഹത്യ ചെയ്ത് മുറവിളിയും കരച്ചിലും ഉണ്ടാകേണ്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്ന്, ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഘോഷസ്വരങ്ങളുയരുന്ന ഒരു ഭവനമായി അതു മാറി

March-2023
നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ

കർത്താവ് എന്തുകൊണ്ടാണ് ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോട്, രാത്രിയിൽ അവർ പാർക്കുന്നിടത്തുവെച്ച് രഹസ്യത്തിൽ ചോദിക്കാതെ, പട്ടാപ്പകൽ പൊതുവഴിയിൽവെച്ച് ചോദിച്ചത് ? തീർച്ചയായിട്ടും ഇതിനൊരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല; *ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് നമ്മൾ രഹസ്യത്തിൽ പറയേണ്ടതല്ല, ഭയത്തോടും ശങ്കയോടും പറയേണ്ടതുമല്ല, ഒളിഞ്ഞും മറഞ്ഞും പറയേണ്ടതല്ല, അടക്കത്തിലും ഒതുക്കത്തിലും പറയേണ്ടതുമല്ല* ലജ്ജകൂടാതെ, സങ്കോചമില്ലാതെ, ഉറപ്പോടെ, ധൈര്യത്തോടെ ഈ ലോകത്തോട് നമ്മൾ ഉച്ചത്തിൽ പറയണം; 'നീ ക്രിസ്തു ആകുന്നു' ദൈവപുത്രനായ യേശു ക്രിസ്തു തന്നെ

February-2023
വഴിയിൽവച്ചു നശിക്കാതിരിപ്പാൻ

വഴിയിൽ നമ്മെ ഒടുക്കിക്കളവാൻ പതിയിരുപ്പുകാരുണ്ട്* (അപ്പൊ.പ്ര. 25:4 'വഴിയിൽ വെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി..") പതിയിരിപ്പുകാർ എന്നു പറഞ്ഞാൽ, തക്കം പാർത്തിരിക്കുന്നവരാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടത്ത്, പ്രതീക്ഷിക്കാത്ത രീതിയിൽ ആക്രമിക്കുന്നവരാണ് പതിയിരിപ്പുകാർ. നമ്മുടെ ജീവിതത്തിൽ നമ്മുടെ പതനം ലാക്കാക്കി ഒളിവിടങ്ങളിൽ പതിയിരിക്കുന്ന ഇക്കൂട്ടരുണ്ടാകാം. നമ്മുടെ ബുദ്ധിക്കോ കണ്ണുകൾക്കോ ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിഞ്ഞൂ എന്നു വരില്ല. നമ്മെ ചിരിച്ചു മയക്കി, നമ്മോട് ഹൃദ്യമായി ഇടപെട്ട്, നമ്മുടെ സങ്കടങ്ങളിൽ സഹാനുഭൂതി കാണിച്ച് ഒരു നിഴൽപോലെ നമ്മുടെ ഒപ്പം നടക്കുന്നവരുടെ ഉള്ളിൽ, നമ്മെ ഒടുക്കിക്കളയുവാൻ തക്കം പാർത്തിരിക്കുന്ന ഒരു പതിയിരുപ്പുകാരനുണ്ടാകാം. നമ്മുടെ മക്കളുടെ പുറകെ ഒരു പതിയിരിപ്പുകാരന്റെ കണ്ണുകളുണ്ടാകാം, നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒറ്റുകാരൻ കൂടിയിട്ടുണ്ടാകാം. ദൈവവചനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഈ പതിയിരിപ്പുകാരുടെ ലക്ഷ്യം നമ്മുടെ ഒടുക്കമാണ്, നമ്മുടെ തലമുറയുടെ ഇല്ലായ്മയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടുവാൻ പുത്രനെ ചുംബിക്കുകയാണ് വേണ്ടത്. അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൽ അഭയം പ്രാപിച്ചുകൊൾക. നമ്മുടെ ജീവിതയാത്രയിൽ ഒളിഞ്ഞിരിക്കുന്ന ഈ പതിയിരുപ്പുകാരിൽ നിന്ന് നമ്മെയും കുടുംബത്തെയും തലമുറകളെയും അവിടുന്ന് കാത്തുകൊള്ളും.

February-2023
ദൈവീക കരുതൽ

Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ. വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19)

February-2023
സമാധാനം ഉണ്ടാക്കുന്നവർ

ഒരിക്കൽ ഫറവോ രാജാവിന്റെ കൊട്ടാരത്തിന്റെ അരമനകളിൽ സമാധാനം നഷ്ടപ്പെട്ട ഒരു ദിവസമാണ് ദൈവം യോസേഫിനെ അവിടെ കൊണ്ടു ചെന്നത്. അവർ വ്യാകുലപ്പെട്ടിരുന്ന ദിവസം എന്നാണ് ആ ദിവസത്തെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ഉൽപ്പ. 41:8). എന്നാൽ ആ ദൈവഭക്തന്റെ കാലുകൾ രാജകൊട്ടാരത്തിൽ ചവിട്ടിയ ദിവസം അവിടെ സമാധാനം പിറന്നു; ആ ദേശത്ത് സമാധാനം വന്നു. ഏകദേശം പത്തുവർഷത്തിലധികം കാരാഗ്രഹത്തിൽ കിടന്നതിനുശേഷമാണ് യോസേഫ് രാജകൊട്ടാരത്തിൽ വന്നത് എന്നു നമ്മൾ ഓർക്കണം. എന്നിട്ടും ആ ദൈവഭക്തന്റെ സാന്നിധ്യം അവിടെ സമാധാനത്തെ ഉണ്ടാക്കിയതിനു കാരണം ആ ഹൃദയം ദൈവസമാധാനത്താൽ നിറഞ്ഞിരുന്നതുകൊണ്ടാണ്. ആ അനുഭവത്തെക്കുറിച്ച് പിന്നീട് ഫറവോ രാജാവ് പറഞ്ഞത് ഇപ്രകാരമാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്; "ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ?" (ഉൽപ്പ 41:38)

February-2023
നല്ല നോട്ടം

ഗല്ലിയോൻ എന്ന ദേശാധിപതി അഖായനാടു വാഴുമ്പോൾ, യെഹൂദന്മാർ അപ്പൊ. പൌലൊസിനെ പിടിച്ച് ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുവന്നു. ഇവൻ ന്യായപ്രമാണത്തിന് വിരോധമായി സംസാരിക്കുന്നു, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു എന്നൊക്കെയുള്ള കുറ്റങ്ങളാണ് വി. പൌലൊസിനെതിരെ ഇവർ ആരോപിക്കുന്നത്. എന്നാൽ ഗല്ലിയോൻ ആ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. നിങ്ങടെ കാര്യം നിങ്ങ നോക്കിക്കോ എന്നാണ് ഗല്ലിയോൻ പറഞ്ഞത്. ഒരു ജാതീയനായ ഈ ഗല്ലിയോനുള്ള വകതിരിവുപോലും ഇന്നത്തെ, ദൈവമക്കൾ' എന്ന് അഭിമാനിക്കുന്ന ചിലർക്ക് ഇല്ലാതെ പോകുന്നല്ലോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചിലരിൽ കാണുന്നത്. ആ വീട്ടിലെ കാര്യം, ആ സഭയിലെ കാര്യം, ആ സംഘടനയിലെ കാര്യം.. അവർ നോക്കിക്കോടെ, ഞാൻ എന്തിനാണ് കൊത്തിത്തിരിപ്പുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകണം.

February-2023
നിനക്കൊന്നും ഭവിക്കയില്ല

വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്. യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്

January-2023
യെഹോയാക്കീം ഒരു പാഠം

പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.       ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.

January-2023
ദൈവമേ, നിന്റെ ന്യായപ്രമാണത്തോടു എനിക്ക് പ്രിയം

ഈ വേദപുസ്തകത്തെ പ്രാണനെപ്പോലെ സ്നേഹിച്ചവരും, ഇതിനെ സംരക്ഷിക്കാൻ വേണ്ടി പ്രാണൻ കൊടുത്തവരും ദൈവസഭയുടെ തൂണുകളായി മാറുകയും, അവർ തങ്ങളുടെ ജീവകിരീടത്തിനായി കാത്തിരിക്കുകയും ചെയ്യുമ്പോൾ; ഈ ബൈബിളിനെ വെറുക്കുകയും, കീറിക്കളയുകയും, തീവെച്ചു നശിപ്പിക്കയും ചെയ്തവരെല്ലാം സമാധാനം നഷ്ടപ്പെട്ട്, ദൈവത്താൽ വെറുക്കപ്പെട്ടവരായി, തങ്ങളുടെ ശിക്ഷാവിധിക്കായി പാതാളത്തിൽ കാത്തുകിടക്കുകയാണ് എന്നു നമ്മൾ മറന്നുപോകരുത്. ആകയാൽ പ്രിയരേ, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന ഈ വചനത്തെ നമുക്കു പ്രാണനെപ്പോലെ സ്നേഹിക്കാം, മാനിക്കാം, ആദരിക്കാം. ചിലർ ചെയ്യുന്നതുപോലെ ബൈബിളിൽ ചുംബനം നൽകി മാത്രമല്ല ബൈബിളിനെ സ്നേഹിക്കേണ്ടത്, ബൈബിൾ ധ്യാനിച്ചും, ബൈബിൾ വചനങ്ങൾ അനുസരിച്ചുമാണ് നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്

January-2023
ദൈവത്തിന്റെ സ്നേഹിതൻ

സദൃശ്യവാ. 22:11 വാക്യം ഇന്ന് നമുക്കു നൽകുന്ന ഒരു പാഠം, ഹൃദയശുദ്ധിയുള്ള വ്യക്തികളെ നമ്മൾ സ്നേഹിതരായി തിരഞ്ഞെടുത്താൽ നമുക്കും രാജാവിനെപ്പോലെ ജീവിക്കാൻ കഴിയും എന്നാണ്. കൂട്ടുകാരുടെ കൊള്ളരുതായ്മ കാരണമായി പാപ്പരായി മാറിയിട്ടുള്ള, കുഴിയിൽ വീണിട്ടുള്ള, സൽപ്പേരു കളങ്കപ്പെട്ടിട്ടുള്ള, അവസരങ്ങൾ കളഞ്ഞുകുളിച്ചിട്ടുള്ള, കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള,...... നിരവധി ആളുകളുടെ അനുഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബൈബിൾ വാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. *നമ്മുടെ സ്നേഹിതർ ആരാണ് ? അവരുടെ യോഗ്യത എന്താണ് ? അവരുടെ സ്വഭാവം എങ്ങനെയുള്ളതാണ് ?* ജീവിതത്തിൽ നമ്മൾ എന്നെങ്കിലും ഇതുപോലെ ഒരു സ്വയപരിശോധന നടത്തിയിട്ടുണ്ടോ ?       ഒരു രാജാവിനെപ്പോലെ ജീവിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഒരു രാജാവിനെപ്പോലെ നമ്മൾ ചിന്തിക്കണം, തിരഞ്ഞെടുക്കണം.

January-2023
ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക

മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട, ലാബിലെ റിപ്പോർട്ട് കാര്യമാക്കണ്ട, ഡോക്ടർ പറഞ്ഞത് കാര്യമാക്കണ്ട, കൂട്ടുകാർ പറഞ്ഞത് കാര്യമാക്കണ്ട, അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കണ്ട (മുഖവിലയ്ക്ക് എടുക്കണ്ട), യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക. യായിറോസ് യേശുവിൽ വിശ്വസിക്ക മാത്രം ചെയ്തു. ലോക മനുഷ്യർ അതുകണ്ട് പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത്കണ്ട് അതിശയത്തോടെ (വിസ്മയത്തോടെ) നോക്കി നിന്നു. നമ്മുടെ ജീവിതത്തിലും യേശുവിന്റെ ഇൗ വചനം നമുക്ക് ഏറ്റെടുക്കാം, *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക*.

January-2023
ഇന്നത്തെ സന്ദേശം

പിതാവിങ്കലേക്ക് നോക്കിയാല്‍, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്‍റെ ജീവിതാനുഭവങ്ങള്‍കൊണ്ട് കര്‍ത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു. ആകയാല്‍ ഇനിയും നമ്മള്‍ എന്തിനു ഭയപ്പെടണം, നമ്മള്‍ എന്തിനു ഭാരപ്പെടണം, നമ്മള്‍ എന്തിനു താമസിക്കണം ? ഈ ദിവസം പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകള്‍ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകള്‍ പങ്കുവെക്കാം. അവിടുന്ന് വിടുതല്‍ നല്‍കും, സൗഖ്യം നല്‍കും, നീക്കുപോക്കുകള്‍ ഒരുക്കും. വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേന്‍

January-2023
ഇന്നത്തെ സന്ദേശം:

അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച അവർ പലരിൽ നിന്നും വായ്പ വാങ്ങി അടുക്കളയും ബാത്ത്റൂമും ക്രമീകരിച്ചു. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നവർ കരുതി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നുമാത്രമല്ല, പ്രശനങ്ങൾ കൂടുതൽ വർദ്ധിക്കുവാനും തുടങ്ങി. ഇന്ന് പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഇത് , കേട്ടറിവിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അഭിഷക്തരെന്ന് തെറ്റിദ്ധരിച്ച് ഇതുപോലുള്ള പലരെയും സമീപിക്കുകയും അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് സമ്പത്തും ആരോഗ്യവും, സമാധാനവും നഷ്ടപ്പെടുത്തി; അവസാനം കുറ്റവും പഴിയുമെല്ലാം കർത്താവിന്റെ മേൽ കെട്ടിവെയ്ക്കുന്നു. ഇക്കൂട്ടർ പറയുന്ന ഉപദേശങ്ങളിലും പരിഹാര മാർഗ്ഗങ്ങളിലും വീഴുന്നതിനു മുമ്പ്, നമ്മുടെയെല്ലാം വീടുകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള ദൈവവചനം, വിശുദ്ധ ബൈബിൾ ഒന്നു തുറന്നു നോക്കി പരിശോധിച്ചുകൂടെ ? അല്ലെങ്കിൽ അത് അവരുടെ കയ്യിൽ കൊടുത്തിട്ട്, സഹോദരാ, താങ്കൾ പറയുന്ന ഈ കാര്യം ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞു തരാമോ, കർത്താവോ, കർത്താവിന്റെ ശിഷ്യന്മാരോ, ഏതെങ്കിലും വീട്ടിൽ ചെന്ന് അടുക്കള പൊളിപ്പിക്കുകയോ കുളിമുറി പണിയിക്കുകയോ ചെയ്തതായി ഒന്നുകാണിച്ചു തരാമോ? എന്നു ചോദിച്ചുകൂടെ.

December-2022
വരിക, യേശു വിളിക്കുന്നു

യേശു കർത്താവിന്റെ അടുക്കൽ ചെല്ലുവാൻ അനുവാദം ചോദിക്കുന്ന ആരെയും അവിടുന്ന് ഒരിക്കലും തടയുന്നില്ല. ജീവിതത്തിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുന്ന നേരത്തായാലും, തിരമാലകൾ മുക്കിക്കളയുവാൻ ശ്രമിക്കുമ്പോഴായാലും, രാത്രിയിലെ നാലാം യാമത്തിലായാലും യേശുവിന്റെ അടുക്കൽ ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ, വരിക എന്നു പറഞ്ഞ് രണ്ടു കയ്യും നീട്ടി അവൻ ഇന്നും അടുക്കലേക്ക് വിളിക്കുന്നു. യേശുവിന്റെ വിളികേട്ടുകൊണ്ട് ഇറങ്ങുമെങ്കിൽ ഇൗ തിരമാലകൾ നമ്മെ മുക്കിക്കളയുവാൻ അവിടുന്ന് അനുവദിക്കയില്ല. യേശു നാഥൻ കൃപയുടെ കരങ്ങൾ നീട്ടി നമ്മെ പിടിച്ചുകൊള്ളും. കാറ്റിനെയും തിരമാലകളെയും അവൻ ശാന്തമാക്കിക്കൊള്ളും.

November-2022
ആരാണ് നമ്മുടെ ഹൃദയങ്ങളിൽ വാഴുന്നത് ? (Part-2)

ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വാഴണം. ലൂക്കൊസ് 11:42 വാക്യത്തിൽ കർത്താവ് ഒരിക്കൽ പരീശ•ാരോട് അരുളിച്ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്; "നിങ്ങൾ തുളസിയിലും അരുതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു". ഇന്നത്തെ ചിലരുടെ ജീവിതങ്ങളിൽ ഇൗ വചനം എത്ര വാസ്തവമാണ് എന്നു തോന്നിപ്പോകയാണ്. കൃത്യമായി ദൈവാലയത്തിൽ പോകുന്നു, വെള്ളവസ്ത്രം ധരിക്കുന്നു, അടയാഭരണങ്ങൾ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു, ബൈബിൾ വായിക്കുന്നു, പ്രാർത്ഥിക്കുന്നു, നടപ്പും പെരുമാറ്റവും ഒക്കെ കൊള്ളാം... പക്ഷേ ദൈവസ്നേഹം എവിടെ ? അപ്പനെയും അമ്മയെയും തിരിഞ്ഞുനോക്കില്ല, കേസും കൂട്ടവുമായി സ്വന്ത സഹോദരങ്ങളോട് മിണ്ടാറുപോലുമില്ല, ഒരു മുട്ടുസൂചിക്കുപോലും നാട്ടുകാർക്ക് ഉപകാരമില്ല,.... ദൈവസ്നേഹം ഉള്ളിലില്ലാതെ ഇല്ലാത്ത ഭക്തി നടിച്ച് പുറമെ കാട്ടിക്കൂട്ടുന്ന ഇൗ വക കോപ്രായങ്ങൾ ഇനിയെങ്കിലും നിറുത്തി, ദൈവസ്നേഹം ഹൃദയങ്ങളിൽ നിറയ്ക്കാം.

November-2022
ഒന്നിലും പിന്തിരിയരുത്

വിരോധികൾ ഇടിച്ചു കളഞ്ഞ യെരുശലേമിന്‍റെ വാതിലുകളും മതിലുകളും പണിയുകയായിരുന്ന നെഹെമ്യാവിനെയാണ് ചിലര്‍ ഒരു യോഗംകൂടാന്‍ ഓനോസമഭൂമിയിലേക്ക് വിളിക്കുന്നത്. യെരുശലേം ഇനി ഒരിക്കലും പണിയപ്പെടരുത് എന്നും, ദൈവജനം ഇനി ഒരിക്കലും അവിടെ ആരാധനകഴിക്കരുത് എന്നുമായിരുന്നു സാത്താന്‍റെ ആഗ്രഹം, അതിനുവേണ്ടി ചില ആളുകളെ സ്വാധീനിച്ച് തന്റെ വലയിലാക്കി ദൈവാലയത്തിന്‍റെ പണിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു സാത്താന്‍റെ ഗൂഢതന്ത്രം. ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ദൈവപ്രവര്‍ത്തിയെ തടസ്സപ്പെടുത്തുവാനും, ആ ജോലി എരിവോടെ ചെയ്യുന്നവരെ പിന്തിരിപ്പിക്കുവാനുമാണ് അവര്‍ നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് യോഗം കൂടാന്‍ വിളിച്ചത്. മറ്റെവിടേക്കെങ്കിലും വിളിക്കാതെ *അവര്‍ നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് തന്നെ യോഗത്തിന് ക്ഷണിച്ചതിനും ഒരു കാരണമുണ്ട്* ഞാൻ വിശദമാക്കാം ; ഈ ഓനോ സമഭൂമിക്ക് മറ്റൊരു പേരുകൂടെ ഉണ്ട് എന്ന് തിരുവചനത്തില്‍ നമുക്ക് കാണാം, '*ശില്പികളുടെ താഴ് വര* എന്നാണ് ആ പേര് (നെഹെ.11:35). *എന്തു തരം ശില്പികളാണ് അവര്‍ ?* ദേവവിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കുന്ന ശില്പികൾ.

October-2022
യേശു വന്നാൽ എല്ലാം ശരിയാകും !

ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു.     യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില്‍ വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ. ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്. *ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?* നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !

October-2022
മാറായെ ദൈവം ചരിത്രമാക്കി(ഓർമ്മയാക്കി) മാറ്റും

*മാറായിലെ കൈപ്പുള്ള വെള്ളം*; 1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11 2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19 3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15 4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19 5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10 6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31 7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15 അടിമത്വത്തെയും ദാസവൃത്തിയെയും സൂചിപ്പിക്കുന്നു. പുറപ്പാട് 1:14 9) കുറ്റപ്പെടുത്തലുകളെയും, കുത്തുവാക്കുകളെയും സൂചിപ്പിക്കുന്നു. സങ്കീ. 64:4 10) എല്ലാം നഷ്ടപ്പെട്ട, ഇനി ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. രൂത്ത് 1:20 നമ്മുടെ ജീവിതത്തിലെ കൈയ്പ്പുള്ള വെള്ളത്തിന് സമമായ ഈ അവസ്ഥകളെ ഒരു ചരിത്രമാക്കി (ഓർമ്മയാക്കി) മാറ്റുവാൻ ഇന്നും ദൈവത്തിന് കഴിയും

September-2022
ബർന്നബാസ്; ഒരു നല്ല മനുഷ്യൻ

ബർന്നബാസ് ഒരു നല്ല മനുഷ്യനായിരുന്നു*, *യേശുവിനെ ജീവനുതുല്ല്യം സ്നേഹിച്ച*, *സുവിശേഷത്തിനുവേണ്ടി എല്ലാം ത്യജിച്ച*, *രക്ഷാസന്ദേശവുമായി അക്ഷീണം സഞ്ചരിച്ച*, *ദൈവരാജ്യത്തെ സംബന്ധിച്ച ദർശനമുള്ള*, *ദൈവസഭയില്‍ വിശ്വസ്തനായ*, *സഹോദരന്മാർക്കെല്ലാം പ്രിയനായ* ആരുടെ മുമ്പിലും സ്വന്ത അഭിപ്രിയങ്ങള്‍ തുറന്നു പറയുന്ന, സുവിശേഷത്തിനുവേണ്ടി കഠിനമായ തീരുമാനങ്ങൾ എടുക്കുന്ന തൻ്റെ കാഴചപ്പാടുകളിൽ ഉറച്ചു നിന്ന, ആരുടെ സ്വാധീനത്തിലും പതറിപ്പോകാത്ത, *വെച്ചുകെട്ടലുകളും ജാഡകളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു ബർന്നബാസ്*. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ബർന്നബാസിനെ ഒരു 'നല്ല മനുഷ്യൻ' എന്നു അഭിസംബോധന ചെയ്തത്.

September-2022
എൻ്റെ ദൈവം

ശപിക്കപ്പെട്ട ഒരു കുടുംബപാരമ്പര്യമായിരുന്നു രൂത്തിൻ്റെത് എന്ന് വേദപുസ്തകം പഠിക്കുമ്പോൾ നമുക്കു കാണുവാൻ കഴിയും. രണ്ടു സഹോദരിമാർ ചെയ്ത അവിവേകത്തിൻ്റെ ഫലമായി സ്വന്ത പിതാവില്‍ നിന്ന് ഗര്‍ഭം ധരിച്ച്, മൂത്ത സഹോദരി പ്രസവിച്ച മകനായിരുന്നു രൂത്തിൻ്റെ പിതാമഹനായ മോവാബ് (ഉല്‍പ്പത്തി 19:37 "മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു") ദൈവം വെറുത്ത അന്തസ്സില്ലാത്ത ഒരു തലമുറ, ദൈവജനവുമായി ശത്രുതയില്‍ കഴിഞ്ഞിരുന്നവർ (സംഖ്യ 3:28), അന്യദൈവാരാധികളായ മോവാബ്യരെ ദൈവവചനത്തിൽ ഒരിടത്ത് വിളിച്ചിരിക്കുന്നത് 'മുടിഞ്ഞവരെ' എന്നാണ് (സംഖ്യ. 21:29 "മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തൻ്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു") മാത്രമല്ല പത്തു തലമുറവരെ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്ന് ശാസിക്കപ്പെട്ടവരായിരുന്നു മോവാബ്യര്‍. ആവർ. 23:3 "ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു") ഈ ചരിത്ര / കുടുംബ പശ്ചാത്തലമുള്ള രൂത്താണ് യിസ്രായേലിൻ്റെ ദൈവത്തെ *എൻ്റെ ദൈവം* എന്നു വിളിച്ചത്. ആ വിളി ദൈവത്തിനങ്ങ് ഇഷ്ടപ്പെട്ടു, അവളോട് പ്രസാദം തോന്നി, അവളിൽ കനിഞ്ഞു. അവളുടെ ശാപം മാറ്റി, അവളുടെ തലമുറയുടെ മുടക്കു മാറ്റി, അന്തസ്സും അഭിമാനവും നല്‍കി. ലോക പ്രശസ്തയാക്കി, യേശുക്രിസ്തുവിൻ്റെ വല്ല്യമ്മച്ചിയാക്കി.

August-2022
നീ എൻ്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു

അന്യായമായതും, അര്‍ഹിക്കാത്തതും, അനീതിയായി കൈപ്പറ്റിയതുമായ അന്യരുടെ സമ്പത്ത് നിൻ്റെ പുരയ്ക്കകത്ത് കൊണ്ടുവരരുത് എന്ന് ദൈവം തൻ്റെ ജനത്തിന് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ആവര്‍ത്തനം 7:25,26        "അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിൻ്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു. നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിൻ്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ"

August-2022
യേശു നല്ലവനും വിശ്വസ്തനുമാകുന്നു

യോഹന്നാന്‍ 6:5 "യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു.." വിശന്നിരിക്കുന്ന ജനത്തെ കണ്ടു മനസ്സലിഞ്ഞ്, അവര്‍ക്ക് തൃപ്തിയായി ശേഷിക്കുമാറോളം ആഹാരം നല്‍കി. യേശുവിൻ്റെ കണ്ണുകൾ പതിയുവാന്‍ ഭാഗ്യംലഭിച്ച്, ജീവിതത്തിൽ വിടുതൽ പ്രാപിച്ച നിരവധി നിരവധി പേരുടെ ചരിത്രം വേദപുസ്തകത്തിൽ ഇനിയും ഉണ്ട്. യേശുവിൻ്റെ നന്മയുടെ ആ കണ്ണുകൾ ഇന്നും തുറന്നിരിക്കുന്നു, ചിലരെ കണ്ടുകൊണ്ടിരിക്കുന്നു. അവര്‍ക്ക് നന്മ ചെയ്വാന്‍ യേശുവിന് മനസ്സുണ്ട്, *യേശു നല്ലവനും വിശ്വസ്തനുമാണ്* സ്തോത്രം ! ഒരിക്കല്‍ മിസ്രയീം ദേശത്ത് ഫറവോ രാജാവിൻ്റെ അടിമകളായി കഴിഞ്ഞിരുന്ന യിസ്രായേല്‍ ജനത്തെ, അവരുടെ കഷ്ടതയും കണ്ണുനീരും കണ്ട്, അവിടെ നിന്ന് വിടുവിക്കുവാന്‍ ദൈവം തീരുമാനിച്ചു. അതിനുവേണ്ടി ദൈവം മോശെയെ നിയോഗിച്ച് അയക്കുമ്പോൾ, അവനോട് അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു; (പുറപ്പാട് 3:8) "അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു.. അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു" പാലും തേനും ഒഴുകുന്ന ദേശം അഥവാ വെണ്മയും(പാല്‍) ചുവപ്പും(തേന്‍) ആയ ദേശം, പുതിയ നിയമ ഭക്തന്മാരുടെ കനാന്‍ ദേശം, യേശു വസിക്കുന്ന സ്വര്‍ഗ്ഗ ഭവനമാണ്.

July-2022
ദൈവത്തിന് ഏറ്റവും പ്രിയനായ ദാനിയേല്‍

ഏറെ നാളായി എൻ്റെ പ്രാർത്ഥനയ്ക്ക് മറുപടി ഇല്ല.., ദൈവം എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.., എൻ്റെ വിഷയത്തിനുമാത്രം വിടുതലില്ല.., എന്നെ മാത്രം സ്വർഗ്ഗം പരിഗണിക്കുന്നില്ല.. ഇതുപോലുള്ള പരാതികളും പരിഭവങ്ങളും ഒക്കെ ഇന്ന് ദൈവമക്കളുടെ ഇടയിൽനിന്നുപോലും ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ തിരുവചനത്തിന് ഏറെ പ്രസക്തിയുണ്ട്. ദാനിയേൽ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ആരംഭിച്ചപ്പോൾതന്നെ അവൻ്റെ വിഷയത്തെ പരിശോധിക്കുവാൻ ദൈവം തൻ്റെ ഗബ്രീയേൽ ദൂതനെ തന്നെ നിയമിക്കുവാനും, അവൻ്റെ അടുക്കലേക്ക് അയക്കുവാനുംമാത്രം കാരണമെന്തായിരുന്നു?

July-2022
പ്രാർത്ഥനയുടെ ശക്തി

മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി. അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്. വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്. പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്. ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.

July-2022
ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം

കഴിഞ്ഞ രാത്രിയില്‍ ഒരുപറ്റ് ആഹാരം തന്‍റെ തൊണ്ടയില്‍ നിന്ന് ഇറങ്ങാതിരുന്നതിന്‍റെ കാരണം അദ്ദേഹത്തിന് മനസ്സിലായി. കൂടുതല്‍ ഒന്നും പറയാതെ അവര്‍ മടങ്ങിപ്പോയി, അല്‍പ്പ സമയത്തിനു ശേഷം അവര്‍ മടങ്ങിവന്നത്, ആ അമ്മയ്ക്കു ഒരു മാസം വേണ്ട ഭക്ഷണ സാമഗ്രികളുമായിട്ടായിരുന്നു. അന്നുമുതല്‍ തന്‍റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അമ്മയ്ക്കുവേണ്ട ഒരു മാസത്തെ റേഷനുമായി അദ്ദേഹം കൃത്യമായി അവിടെ എത്തിക്കൊണ്ടിരുന്നു. മുട്ടിന്മേല്‍ നിന്ന് അമ്മച്ചി ഇവര്‍ക്കുവേണ്ടിയും കുടുംബത്തിനും ബിസിനസ്സിനുവേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഈ സമയത്തും, ഒന്നാം തിയ്യതി പ്രാര്‍ത്ഥനാ ഭവനത്തില്‍ എത്തിക്കേണ്ട ആഹാര സാമഗ്രികളെക്കുറിച്ച് അവരുടെ ഉള്ളില്‍ കണ്ട ആധി എന്നെ അത്ഭുതപ്പെടുത്തി.

July-2022
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല

ദുഷ്ടന്‍റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം; യെശയ്യാവ് 14:5 *"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*" സങ്കീര്‍. 110:2 "നിന്‍റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക" ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില്‍ വാഴേണ്ടതിനായി അധികാരത്തിന്‍റെ ചെങ്കോല്‍ സീയോനില്‍ നിന്ന് നമ്മുടെ കൈയ്യില്‍ തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്‍ക്ക്, ഈ ദൈവവചനങ്ങള്‍ ഏറ്റെടുത്ത് 'ആമേന്‍' പറയാം

June-2022
യേശുവിന് നമ്മെ അറിയാം

ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാന്‍ ഹൃദയഭാരത്തോടെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം എന്‍റെ മൊബൈലില്‍ ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ടു, ആ മെസ്സേജ് വായിച്ച ഞാന്‍ അത്ഭുതപ്പെട്ടുപോയി, എന്‍റെ മൊബൈലില്‍ 300 രൂപാ റീചാര്‍ജ്ജ് വന്നിരിക്കുന്നു. ഒട്ടും സമയം കളയാതെ ഞാന്‍ അവരെ തിരിച്ചുവിളിച്ചു. അവരോട് ദൈവവചനം പറഞ്ഞ് ആശ്വസിപ്പിച്ച് സമാധാനിപ്പിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഫോണ്‍ വെയ്ക്കുന്നതിനുമുമ്പ് അവര്‍ എന്നോടു പറഞ്ഞ വാക്കുകള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. '*ബ്രദറേ, ഞാന്‍ ആത്മഹത്യചെയ്യുവാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു, അതിനുമുമ്പ് ബ്രദറിന്‍റെ ഫോണ്‍ വരുമോ എന്ന് ഞാന്‍ നോക്കികൊണ്ടിരുന്നു, ഈ ഫോണ്‍ വരാന്‍ ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കില്‍ അത് അറ്റെന്‍റ് ചെയ്യാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല*'

May-2022
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു

യേശു കര്‍ത്താവിന്‍റെ ഈ വാക്കുകള്‍ പോരെ, ഇന്നത്തെ നമ്മുടെ സങ്കടം മാറ്റുവാന്‍, നമ്മുടെ കണ്ണു നീര്‍ തുടയ്ക്കുവാന്‍ ? അവിടുന്ന് ദൈവമായിട്ടല്ല, ദാസരൂപമെടുത്ത് മനുഷ്യനായിട്ടാണ് ഭൂമിയില്‍ ജീവിച്ചത്, പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്ല്യമായി പരീക്ഷിക്കപ്പെട്ടു എന്നാണ് എബ്രായര്‍ 4:15 വചനത്തില്‍ എഴുതിയിരിക്കുന്നത്. അതായത്, ഇന്ന് പല പ്രശ്നങ്ങളില്‍പെട്ട് നമ്മുടെ ഹൃദയം നൊന്തു കലങ്ങുന്നതുപോലെ, യേശുവിന്‍റെ ഹൃദയം നുറുങ്ങിയ അനുഭവങ്ങള്‍ അവിടുത്തെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അവിടുന്ന് പിതാവിനെ വിളിച്ച് കണ്ണുനീരോടെ അപേക്ഷിക്കുകയും വിടുതല്‍ നേടുകയും ചെയ്തു. എബ്രായര്‍ 5:7,8 "ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി" ആകയാല്‍ യേശുവിന്‍റെ വാക്കുകള്‍ നമുക്കു പൂര്‍ണ്ണമായും വിശ്വസിക്കാം അവിടുന്ന് വെറും വാക്ക് പറയുന്നതല്ല / ചുമ്മാ പറയുന്നതല്ല. ജീവിത അനുഭവത്തില്‍ നിന്നാണ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്; "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍"

May-2022
"കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"

തന്നെതന്നെ താഴ്ത്തി യേശുവിനെ ഉയര്‍ത്തുവാൻ സ്നാപക യോഹന്നാന് ഒരു മടിയും ഉണ്ടായിരുന്നില്ല. തൻ്റെ ജീവിതംകൊണ്ടും സ്ഥാനമാനങ്ങൾകൊണ്ടും യേശുവിനെ ഉയര്‍ത്തിയ ഈ സ്നാപകയോഹന്നാനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് മത്തായി 11:11, ലൂക്കൊസ് 7:28 വചനഭാഗങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് " *സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല*; സ്വര്‍ഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" താൻ ഒന്നുമില്ല, ഏതുമില്ല എന്ന മനോഭാവത്തോടെ താഴ്മയുള്ള ഹൃദയത്തോടെ, യേശുവിന്‍റെ ചെരുപ്പിന്‍റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് ഒരു സങ്കോചവും കൂടാതെ ജനത്തോട് വിളിച്ചുപറഞ്ഞ യോഹന്നാന്‍ സ്നാപകനെ ഭൂമിയിലെ ഏറ്റവും വലിയവനാക്കുവാൻ കര്‍ത്താവിന് പ്രസാദം തോന്നി.

May-2022
സെബെദി പുത്രന്മാരുടെ അമ്മ ശലോമ

ശലോമ എന്ന ഈ അമ്മയുടെ പേര് വേദപുസ്തകത്തില്‍ രണ്ടിടത്ത് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, അവ രണ്ടും യേശുവിന്‍റെ ക്രൂശുമരണ / ഉയിര്‍പ്പിന്‍റെ ബന്ധത്തിലായിരുന്നു എന്നുള്ളത് കര്‍ത്താവിനോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. തന്‍റെ രണ്ടു മക്കളെയും കര്‍ത്താവിന്‍റെ ശിഷ്യരാകുവാന്‍ വിടുക മാത്രമായിരുന്നില്ല ഈ മാതാവ് ചെയ്തത്. യേശുവിന്‍റെ പുറകെ സഞ്ചരിച്ച സഹോദരിമാരുടെ കൂട്ടത്തില്‍ ഒരു നിഴലായി ശലോമ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഭാരമേറിയ ക്രൂശും വഹിച്ചുകൊണ്ട് മശീഹ ഗൊല്ഗൊഥാ മലയിലേക്ക് നടക്കുമ്പോള്‍ യേശുവിന്‍റെ മാതാവിന്‍റെ കൂടെ ശലോമയും ഉണ്ടായിരുന്നു. ലൂക്കൊസ് 23:27 ല്‍ വായിക്കുന്ന, യേശുവിനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളുടെ കൂട്ടത്തില്‍ ശലോമയും ഉണ്ടായിരുന്നു. മര്‍ക്കൊസ് 15:40, മത്തായി 27:56 വാക്യങ്ങളില്‍ കാണുന്നത്, ക്രൂശില്‍കിടന്ന് യേശു നാഥന്‍ പ്രാണനെ വിടുമ്പോള്‍ യേശുവിന്‍റെ അമ്മ മറിയയും സെബെദി പുത്രന്മാരുടെ അമ്മ ശലോമയും ദൂരത്തുനിന്ന് നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ശലോമയും കൂട്ടരും യേശുവിന്‍റെ ശരീരത്തില്‍ പൂശേണ്ടതിന് സുഗന്ധവര്‍ഗ്ഗം വാങ്ങിവെച്ചു എന്ന് മര്‍ക്കൊസ് 16:1 ല്‍ വായിക്കുന്നുണ്ട്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, *യേശുവിനോടുള്ള ഉറച്ച വിശ്വാസവും, തികഞ്ഞ ഭക്തിയും കാത്തുസൂക്ഷിച്ച ഒരു സ്ത്രീരത്നമായിരുന്നു സെബെദി മക്കളുടെ അമ്മയായ ശലോമ*. ഈ ശലോമയാണ് യേശുവിന്‍റെ അടുക്കല്‍വന്ന് തന്‍റെ മക്കളെ അവിടുത്തെ ഇടത്തും വലത്തുമായി ദൈവരാജ്യത്തില്‍ ഇരുത്തണമെന്ന് അപേക്ഷിച്ചത്.

April-2022
ഊഹാപോഹങ്ങളില്‍ പെടരുത് !

ഇന്നും ഇതുപോലുള്ള കൂട്ടരുണ്ട്. തങ്ങളുടെ ഇഷ്ടംപോലെ കാര്യങ്ങള്‍ ഊഹിച്ചെടുത്ത് പിന്നീടതിനെ വളച്ചൊടിച്ച് നിരപരാധികളെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നവര്‍. അതു മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങളും വേദനകളും എത്ര അധികമാണ് എന്ന് ഇക്കൂട്ടര്‍ ശ്രദ്ധിക്കാറില്ല / ഗൗനിക്കാറില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടുന്നതുകണ്ട് ഇക്കൂട്ടര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. ഒരു നല്ല സുഹൃത്തെന്നു കരുതി, അവരാടു ഫോണില്‍ സംസാരിച്ചതെല്ലാം റെക്കോര്‍ഡ് ചെയ്ത്, അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒരു സംഭവം, കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോടു പറയുവാന്‍ ഇടയായി. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു ഊഹത്തിന്‍റെ പുറത്ത് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല. അതുകൊണ്ട് ഉറപ്പില്ലാത്ത ഒരു കാര്യത്തെയും കണ്ണടച്ചു വിശ്വസിക്കരുത്. അതു നമുക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. *യേശു കൂടെ ഉണ്ടായിരിക്കും എന്ന ഊഹത്തിന്‍റെ പുറത്ത് ഒരു ദിവസം യാത്രചെയ്ത അവിടുത്തെ മാതാപിതാക്കള്‍ക്ക് ആ ദൂരമത്രയും മടങ്ങിവന്ന് യേശുവിന്‍റെ അടുക്കലെത്താന്‍ മൂന്നു ദിവസം വേണ്ടിവന്നു എന്ന കാര്യം നമ്മള്‍ മറന്നുപോകരുത്*

April-2022
ഇടിമുഴക്കത്തിൻ്റെ മറവിൽനിന്നു ഉത്തരമരുളുന്ന ദൈവം

ദൈവത്തിൻ്റെ വഴികളാണ് ഈ ഇടിമുഴക്കം എന്ന് മറ്റൊരു വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയ്യോബ് 26:14 "എന്നാൽ ഇവ അവൻ്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിൻ്റെ *ഇടിമുഴക്കമോ* ആർ ഗ്രഹിക്കും?" ഒരു വഴിയും കാണാതിരിക്കുമ്പോള്‍, ഒരു സാധ്യതയും തെളിയാതിരിക്കുമ്പോള്‍ ദൈവത്തിൻ്റെ ഇടിമുഴക്കം പുറപ്പെടുകയും ദൈവജനത്തിനുവേണ്ടി പുതുവഴികള്‍ തുറക്കപ്പെടുകയും ചെയ്യും. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയില്‍ ദൈവത്തിൻ്റെ ഈ ഇടിനാദം മുഴങ്ങിയപ്പോള്‍ അവ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു എന്ന് യെഹെസ്കേല്‍ പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. യെഹെ.37:7,10 "എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ *ഒരു മുഴക്കം കേട്ടു*; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു" നിര്‍ജ്ജീവമായ അവസ്ഥകളില്‍, അസ്ഥികളെപ്പോലും ഉണക്കിക്കളയുകയും (കാര്‍ന്നുതിന്നുകയും) ചെയ്യുന്ന, മരണനിഴലിൻ്റെ താഴ്വരകളില്‍ ദൈവത്തിൻ്റെ ഇടിനാദം മുഴങ്ങുമ്പോള്‍ ക്യാന്‍സര്‍ സെല്ലുകളിലും മജ്ജയും മാംസവും പൊതിയപ്പെടും. ഈ ഇടിമുഴക്കം ദൈവത്തിൻ്റെ സന്ദര്‍ശനമാണ് എന്ന് യെശയ്യാവ് 29:6 ല്‍ വായിക്കുന്നു; "*ഇടിമുഴക്കത്തോടും* ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും"

April-2022
പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും

ഈ ഹീനകൃത്യം കണ്ട് സര്‍വ്വസഭയും മിണ്ടാതെ നിന്നപ്പോൾ, ഒരു ചെറുപ്പക്കാരൻ‍ അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്തുകൊണ്ടുപോയി ആ മിദ്യാന്യ സ്ത്രീയെയും പുരുഷനെയും കുത്തിക്കൊന്നു. അഹരോൻ പുരോഹിതൻ്റെ മകനായ എലെയാസാരിൻ്റെ മകൻ ഫീനെഹാസ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ഈ വചനഭാഗം വായിക്കുന്ന ഓരോരുത്തർക്കും ന്യായമായ ഒരു ചോദ്യം മനസ്സിൽ ഉദിക്കാൻ സാധ്യതയുണ്ട്; സമാഗമന കൂടാരത്തിനകത്ത് കണ്ണിനു മുമ്പിൽ ഇതുപോലെ ഒരു പാപം നടക്കുന്നതു കണ്ടിട്ട് മോശെ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്?* അവരെ ശിക്ഷിക്കാതിരിക്കാൻ മോശെക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണത (എരിവ്) മറ്റാരേക്കാളും മോശെക്കല്ലേ ഉണ്ടാകേണ്ടിയിരുന്നത്?

February-2022
വിശ്വസ്തത (വചനമാരി ധ്യാനം: ഭാഗം 1)

'ദൈവമേ, ഞാൻ അവിടത്തോട് വിശ്വസ്തനായിരുന്നു എന്നു ഓർക്കേണമേ;' എന്ന് നമ്മുടെ പ്രാർത്ഥനകളിൽ പ്രാഗൽഭ്യത്തോടെ ദൈവത്തോടു പറയുവാൻ കഴിയുന്നുണ്ടോ ? എങ്കിൽ ആ പ്രാര്‍ത്ഥനയ്ക്ക് ദൈവസന്നിധിയിൽ നിന്ന് ഉത്തരം ലഭിക്കും നിശ്ചയം. എന്നാൽ നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും തരണേ.., അനുഗ്രഹിക്കണേ.., രക്ഷിക്കണേ.., സഹായിക്കണേ..., വിടുവിക്കണേ.. മുതലായ വാക്കുകങ്ങളുടെ അതിപ്രസരങ്ങളാണ് കൂടുതലും കേൾക്കാറുള്ളത് എന്നതാണ് വാസ്തവം. ഈ സ്ഥിതി മാറണം. ദൈവഭക്തനായ നെഹെമ്യാവ് പ്രാര്‍ത്ഥിച്ച വരികൾ തിരുവചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് "എൻ്റെ ദൈവമേ, ഞാന്‍ ഈ ജനത്തിന്നുവേണ്ടി ചെയ്തതൊക്കെയും നന്മക്കായിട്ടു ഓർക്കേണമേ" (..all that I have done for this people). നെഹെ. 5:19 "നിശ്ചിത സമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എൻ്റെ ദൈവമേ, ഇതു എനിക്കു നെന്മക്കായിട്ടു ഓർക്കേണമേ" നെഹെ. 13:31     ജനത്തിനു ചെയ്ത നന്മകളും, ദൈവാലയത്തിൽ അർപ്പിച്ച സ്തോത്ര വഴിപാടുകളും, ദൈവത്തിന് കൊടുത്ത ആദ്യഫലങ്ങളും തന്‍റെ പ്രാര്‍ത്ഥനകളിൽ ദൈവത്തെ ഓർമ്മിപ്പിക്കുവാന്‍ നെഹെമ്യാവിനു കഴിഞ്ഞു. നാം ദൈവസന്നിധിയില്‍ പ്രാർത്ഥിക്കുവാൻ നില്‍ക്കുമ്പോൾ, ഇന്നു നമ്മുടെ അവസ്ഥ എന്താണ്? ദൈവത്തിന് നമ്മെക്കുറിച്ച് ഓർക്കുവാൻ തക്ക ചില നന്മകൾ പറയുവാൻ ഉണ്ടോ...?

January-2022
ക്രിസ്തുമസ്സ് ആശംസകൾ

ഏകദേശം 2020 വർഷങ്ങൾക്കുമുമ്പ്, സ്വർഗ്ഗത്തിലെ ദൂതൻ വിളിച്ചുപറഞ്ഞ ഈ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി ഭവിച്ചു. 'കർത്താവായ ക്രിസ്തു' എന്ന ലോകരക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ജനിക്കയും, അവിടുന്ന് ജനിച്ച നാൾ മുതൽ ഇന്നുവരെയും അനേക ജീവിതങ്ങൾക്ക് 'മഹാസന്തോഷം' പകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. *ലോകം വെറുത്തവരെ അവിടുന്ന് നെഞ്ചോടു ചേർത്തു*. (കുഷ്ഠ രോഗികൾ) ലൂക്കൊസ് 5:13 *ലോകം ശപിച്ചവരെ അവടുന്ന് തേടിച്ചെന്നു* (മനോരോഗികൾ) മര്‍ക്കൊസ് 5:5 *ലോകം തള്ളിക്കളഞ്ഞവരെ അവിടുന്ന് അടുക്കലേക്ക് വിളിച്ചു* (ഭിക്ഷക്കാർ) മർക്കൊസ് 10:48,49 ഇതുപോലെ എത്രയോ ജീവിതങ്ങളിലാണ് ക്രിസ്തു എന്ന മഹാസന്തോഷം പകരപ്പെട്ടത്,

December-2021
ആഞ്ഞടിക്കുന്ന തിരകൾക്കു അതിർ നിർണ്ണയിക്കുന്നവൻ

സമുദ്രത്തെയും അതിലെ തിരമാലകളെയും ശാസിച്ച് നിലയ്ക്കു നിറുത്തുവാനും, അവയെ തൻ്റെ ഇംഗിതത്തിനനുസരിച്ച് ചലിപ്പിക്കുവാനും കഴിയുന്ന ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ, ഈ തിരമാലകളെ നമ്മൾ എന്തിനു ഭയപ്പെടണം ? അൽപ്പംകൂടെ തെളിച്ചു പറഞ്ഞാൽ; തിരമാലകൾക്കു സമമായി ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട് (ചില വിഷയങ്ങളുണ്ട്). അവയെല്ലാം ഇന്നത്തെ നമ്മുടെ ചില ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോൾ, ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുന്നവയാകാം. നമ്മെ തകർത്തു കളയുവാനും, ഇല്ലാതാക്കുവാനുംവരെ സാധ്യതയുള്ളവയുമാകാം. എന്നാൽ കടലിലെ തിരമാലകളെ തൻ്റെ ചൊൽപ്പടിക്ക് നിർത്താൻ കഴിയുന്നവൻ നമ്മുടെ കൂടെ ഉള്ളപ്പോള്‍ നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല. അവയെ കർത്താവിന് ഏൽപ്പിച്ചു കൊടുക്കയേ വേണ്ടൂ, അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും.

December-2021
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ

അപ്പൊ.പൌലൊസ് തിമൊഥെയൊസിന്നു ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ വളരെ സങ്കടത്തോടെ പറയുന്ന ഹൃദയസ്പർശിയായ ചില വാക്കുകൾ ഉണ്ട്. 2 തിമൊ 4:16 "...*ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു*;.." അടുത്ത വാക്യംകൂടെ ഇതിനോടു ചേർത്തു വായിക്കണം; (വാക്യം 17) "*കർത്താവോ എനിക്കു തുണനിന്നു*..."       ഇന്നത്തെ കാലഘട്ടത്തിലും എത്രയോ വാസ്തവമായ കാര്യമാണ് ഇത്; കഷ്ടങ്ങൾ വരുമ്പോൾ വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ആരും തുണനിൽക്കില്ല, കൂടെപ്പിറപ്പുകൾ പോലും മാറി നിന്നെന്നു വരും അപ്പോഴും നമുക്കു സങ്കേതമായി, ബലമായി, തുണയായി കർത്താവ് നമ്മുടെ കൂടെ ഉണ്ടാകും.

November-2021
നമ്മുടെ ഹൃദയംകാണുന്ന ദൈവം

മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു.     സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.

October-2021
ദൈവം ഏശാവിനെ വെറുക്കാനുണ്ടായ കാരണങ്ങൾ‍

"...ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (एसाव ने अपना पहिलौठे का अधिकार तुच्छ जाना।।)("...Esau despised his birthright") ഈ വാക്യത്തിൻ്റെ മറ്റു പരിഭാഷകളും പരിശോധിച്ചാൽ ഏശാവ് ചെയതത് ഒരു വലിയ തെറ്റുതന്നെയായിരുന്നു എന്നു ബോധ്യമാകും. Despised, Contempt, Scorned, Slighted, എന്നൊക്കെയുള്ള വാക്കുകളാണ് അലക്ഷ്യമാക്കിക്കളഞ്ഞതിന് രേഖപ്പെടുത്തിയിരിക്കുന്നത്. അവയുടെ അർത്ഥങ്ങൾ‍; പുച്ഛിക്കുക, അവഹേളിക്കുക, പരിഹസിക്കുക, നിന്ദിക്കുക നിസ്സാരമാക്കുക എന്നൊക്കെയാണ്. ദൈവം നൽകുന്ന നന്മകളെ അവഹേളിക്കുകയും, ദൈവം ചെയ്യുന്ന ഉപകാരങ്ങൾ വിലകുറച്ചു കാണുകയും ദൈവം നടത്തുന്ന വഴികളെ നിസ്സാരമായി കാണുകയും ചെയ്യുന്ന അനേകർ ഇന്നുമുണ്ട്; ദൈവം കൊടുത്ത ആരോഗ്യം, കഴിവുകൾ, യോഗ്യതകൾ, അവസരങ്ങൾ, താലന്തുകൾ മുതലായവ അലക്ഷ്യമാക്കിക്കളയുന്നവർ ഏശാവിനെ ഓർത്തുകൊള്ളണം.

October-2021
മൂന്നിരട്ടി പ്രതിഫലം

ഈ കഷ്ടങ്ങൾ‍ നമ്മെ തകർക്കാനുള്ളതല്ല ഈ ശോധനകൾ നമ്മെ തളർത്തുവാനുള്ളതല്ല ഈ അപമാനം നമ്മെ ലജ്ജിപ്പിക്കാനുള്ളതല്ല ഈ തോൽവികൾ നമ്മെ ക്ഷീണിപ്പിക്കാനുള്ളതല്ല നമ്മിൽ ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനാണ് നമ്മിൽ ദൈവാനുഗ്രഹം ചൊരിയേണ്ടതിനാണ് നമ്മിൽ ദൈവമഹത്വം ദർശിക്കേണ്ടതിനാണ് നമ്മിൽ ദൈവകൃപ വർഷിക്കേണ്ടതിനാണ് ഈ നിന്ദകൾ നമ്മെ വേദനിപ്പിക്കാനുള്ളതല്ല ഈ ദീനം നമ്മെ ഇല്ലാതാക്കാനുള്ളതല്ല ഈ നഷ്ടങ്ങൾ നമ്മെ താളടിയാക്കാനുള്ളതല്ല ഈ വീഴ്ചകൾ നമ്മെ കിടത്തുവാനുള്ളതല്ല ഇനിയും ദൈവം നമ്മെ ഉയർത്തേണ്ടതിനാണ് ഇനിയും ദൈവം നമ്മെ പണിയേണ്ടതിനാണ് ഇനിയും ദൈവം നമ്മെ നടത്തേണ്ടതിനാണ് ഇനിയും ദൈവം നമ്മെ ഉണർത്തേണ്ടതിനാണ്

September-2021
“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” റോമർ 9:13

ഏശാവ് ഒരു സാധുവായ മനുഷ്യനല്ലായിരുന്നോ, അദ്ദേഹത്തെ ചുവന്ന പായസം നല്‍കി പ്രലോഭിപ്പിച്ചിട്ടല്ലേ ജ്യേഷ്ഠാവകാശം തട്ടിയെടുത്തത്, അപ്പന്‍റെ അനുഗ്രഹം കവര്‍ന്നെടുത്തത്,... ഉല്‍പ്പത്തി 25:25 മുതലുള്ള വചനഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഇതുപോലുള്ള പല സംശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ നമുക്കു തോന്നാമെങ്കിലും, ആത്മീയമായി ഈ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ദൈവം ഏശാവിനെ വെറുത്തതിന് തക്ക കാരണങ്ങള്‍ ഉണ്ട് എന്ന് നമുക്കു ബോധ്യമാകും. ലോകത്തിന്‍റെ ദൃഷ്ടിയിലൂടെ ആത്മീയ വിഷയങ്ങള്‍ കാണുവാന്‍ ശ്രമിച്ചാല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയിരിക്കും ഫലം. എന്നാല്‍ ഒരു ദൈവപൈതലിന് അവന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പരിശുദ്ധാത്മാവ് തിരുവചനത്തില്‍ വെളിപ്പെടുത്തും.

September-2021
നിനക്ക് ഇനിയും ഏറെദൂരം യാത്ര ചെയ്‍വാനുണ്ട്

ഇത് ജീവിതത്തിന്‍റെ ഒരു അവസാനമല്ല എന്നും ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന ദൈവാലോചനയായിരുന്നു ഈ വചനഭാഗത്തുനിന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ശിഷ്ടജീവിതം ഈ കിടക്കയില്‍ കിടക്കാനുള്ളതല്ല, ഇനിയും ഒരു നീണ്ട യാത്രതന്നെ ഉണ്ട് എന്ന ദൈവവാഗ്ദത്തം അദ്ദേഹം ഏറ്റെടുത്തു*.        ദൈവം അദ്ദേഹത്തെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിച്ചു, സംസാരശേഷി മടക്കി നല്‍കി, ഞാന്‍ ഈ സന്ദേശമെഴുതുന്ന ആഗസ്റ്റ് 2021 ല്‍ അദ്ദേഹം നടക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. യേശുവിന്‍റെ മഹിമകണ്ട സാക്ഷിയായി ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതിന് ദൈവം അദ്ദേഹത്തെ ജീവിപ്പിച്ചിരിക്കുന്നു.  *എഴുന്നേറ്റ് ഭക്ഷിക്ക, നിനക്ക് ഇനിയും ഏറെദൂരം യാത്ര ചെയ്വാനുണ്ടല്ലോ എന്നുപറഞ്ഞുകൊണ്ട് ഒരു ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങിയ ഏലീയാവിനെ ദൈവദൂതന്‍ തട്ടി എഴുന്നേല്‍പ്പിച്ച് കനലിേډല്‍ ചുട്ട അടയും ഒരു തുരുത്തി വെള്ളവും നല്‍കി നാല്‍പ്പതു രാപ്പകലുകള്‍ നടത്തിയതുപോലെ, സാക്ഷാല്‍ ജീവന്‍റെ അപ്പമായ (യോഹന്നാന്‍ 6:48) യേശുവിനെ ഭക്ഷിച്ച് (സ്വീകരിച്ച്) യേശുവിന്‍റെ ബലത്തില്‍ നടത്തപ്പെടേണ്ട ആയുസ്സിന്‍റെ നാളുകള്‍ ഇനിയും ശേഷിക്കുന്നുണ്ട്*.

August-2021
വൈകി വന്ന വിവേകം !

"നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു" (ഇയ്യോബ് 42:2) ഇയ്യോബ് ദൈവത്തോട്, ഇതു പറഞ്ഞ നാള്‍ മുതല്‍ അവന്‍റെ ജീവിതത്തിലെ പരീക്ഷകള്‍ അവസാനിച്ചു. പിന്നീട് അനുഗ്രഹത്തിന്‍റെ നാളുകള്‍ ആരംഭമായി. അതുകൊണ്ട് ഇയ്യോബിന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ആ മാറ്റത്തിനു കാരണമായത് ദൈവത്തോടുള്ള ഈ പ്രാര്‍ത്ഥന ആയിരുന്നു എന്നു നമുക്കു ഉറപ്പിക്കാം. പ്രതികൂലങ്ങളും പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, നഷ്ടങ്ങളും വീഴ്ചകളും ഒക്കെ ജീവിതത്തില്‍ വരുമ്പോള്‍ കുടുംബക്കാരിലോ കൂട്ടുകാരിലോ മന്ത്രങ്ങളിലോ തന്ത്രങ്ങളിലോ ആശ്രയിക്കുന്നതിനുപകരം, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, 'ദൈവമേ, അവിടുത്തേക്കു അസാദ്ധ്യമായി ഒന്നുമില്ല, അവിടുത്തേക്കു മാത്രമേ അടിയനെ സഹായിക്കുവാന്‍ കഴികയുള്ളൂ, ഒന്നു സഹായിക്കേണമേ' എന്നു ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം കനിഞ്ഞു വിടുവിക്കും.

August-2021
സെഖര്യാവും എലീശബെത്തും

"കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു." (ലൂക്കൊസ് 1:58)            ഒരിക്കൽ നിന്ദിച്ചവരെല്ലാം വന്ന് അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു. അപമാനിച്ചവരുടെ മുമ്പിൽ സെഖര്യാവിനെയും എലീശബെത്തിനെയും ദൈവം മാനിച്ചു.          വിഷയങ്ങൾ സ്വയം കൈകാര്യം ചെയ്യാതെ ദൈവകരങ്ങളിൽ സമർപ്പിച്ചു കൊടുക്കുന്നവർക്കു ലഭിക്കുന്ന നന്മയാണ് ഇത്. അവരെ ചീത്ത വിളിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവർക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവരെ ഒറ്റപ്പെടുത്തുന്നവരുടെ ഇടയിൽ ദൈവം മാനിക്കും, അസൂയയും ഏഷണിയും കൂട്ടുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവർക്കു വിരോധമായി കള്ളക്കേസ്സുകൊടുക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, ദൈവം നമ്മെ മാനിക്കാൻ നിശ്ചയിച്ചാൽ തടയാൻ ആർക്കും കഴിയില്ല !      സ്തോത്രം !

August-2021
യേശുവിൻ്റെ കാൽക്കൽ !

യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവൻ്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എൻ്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു." (വാക്യം 32). മാർത്തയും മറിയയും കർത്താവിനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നെങ്കിലും, അവരുടെ പറച്ചലിന്‍റെ രീതിക്കും ഭാവത്തിനും തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. 1) മാർത്ത അതു പറഞ്ഞതുകേട്ടപ്പോൾ യേശു ആ ഗ്രാമത്തിൽ പ്രവേശിക്കാതെ ബേഥാന്യ ഗ്രാമത്തിന് പുറത്തുതന്നെ നിന്നു. എന്നാൽ മറിയ അതേ വാക്കുകൾതന്നെ പറഞ്ഞപ്പോൾ യേശുവിൻ്റെ ഉള്ളം നൊന്തുകലങ്ങി, യേശുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. യേശു മറിയയുടെ കൂടെ ഗ്രാമത്തിൽ പ്രവേശിച്ചു. 2) മാർത്ത കർത്താവിനെകണ്ട് കൈചൂണ്ടിക്കൊണ്ട് അതു പറഞ്ഞപ്പോൾ, മറിയ പക്ഷേ അതേ വാക്കുകൾ പറഞ്ഞത് കർത്താവിൻ്റെ കാല്‍ക്കൽ വീണു കിടന്നു കൊണ്ടായിരുന്നു.

July-2021
മാനിക്കുന്ന ദൈവം

സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കൂടെപ്പിറപ്പിനെപ്പോലും ഒറ്റിക്കൊടുക്കാന്‍ മടിയില്ലാത്ത, കണ്ണില്‍ചോരയില്ലാത്ത സഹോദരന്മാര്‍ക്കുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പാണ് യോസേഫിന്‍റെ സഹോദരന്മാര്‍ക്കു ലഭിച്ച ഈ അവഗണന. *യോസേഫിനെ വിറ്റുകിട്ടിയ 2 വെള്ളിക്കാശുകൊണ്ട് അവര്‍ എന്തു നേടി?* കൊടും പട്ടിണികാരണം മിസ്രയീമിലേക്ക് ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നില്ലേ ? അവര്‍ വിറ്റുകളഞ്ഞ യോസേഫിന്‍റെ അടുക്കലേക്കുതന്നെ ദൈവം അവരെ ഇരന്നുകൊണ്ട് വരുമാറാക്കിയില്ലേ ? ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ ധാന്യം തേടിവന്ന സഹോദരന്മാരുടെ കൂട്ടത്തില്‍ ആദ്യം ബെന്യാമീന്‍ ഉണ്ടായിരുന്നില്ല, കാരണം, അവന്‍റെ സഹോദരന്മാരോടുകൂടെ മിസ്രയീമില്‍ ധാന്യം ഇരന്നുവരുവാന്‍ ബെന്യാമിനെ ദൈവം അനുവദിച്ചില്ല എന്നുള്ളതാണ് വാസ്തവം. (രണ്ടാമത്തെ തവണ സഹോദരന്മാരോടൊപ്പം ബെന്യാമീന്‍ വന്നെങ്കിലും അത് ദൈവം അവനെ 300 വെള്ളിക്കാശു നല്‍കി മാനിക്കുന്നതിനുവേണ്ടി കൊണ്ടു വന്നതായിരുന്നു.)

July-2021
ദൈവത്തിൻ്റെ വഴികൾ അഗോചരം !

മുകളിൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളിലും നമ്മള്‍ അതാണ് കാണുന്നത്. യിസ്രായേലിന്‍റെ രാജാവായി ശൌലിന്‍റെ സ്ഥാനത്ത് മറ്റൊരാളെ അഭിഷേകം ചെയ്താല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന് ശമുവേല്‍ പ്രവാചകന്‍ ഭയപ്പെട്ടപ്പോള്‍, ദൈവം തന്‍റെ മാര്‍ഗ്ഗത്തിലൂടെ അത് ചെയ്തെടുത്തു അതിന്‍റെ സമാപ്തി ഏറ്റവും മഹത്തരമായിരുന്നു. അതിലൂടെ യിസ്രായേലിന് എക്കാലത്തെയും മികച്ച ഒരു ദാവീദ് രാജാവിനെ കിട്ടി. ആകയാല്‍, നമ്മുടെ ജീവിതത്തിലെ വിഷയങ്ങള്‍ / പ്രശ്നങ്ങള്‍; കുടുംബ പ്രശ്നം, ജോലി പ്രശ്നം, സാമ്പത്തിക പ്രശ്നം, ആരോഗ്യ പ്രശ്നം.... എല്ലാം ദൈവത്തിന്‍റെ രീതിയില്‍ ചെയ്തെടുക്കുവാന്‍ ഇന്ന് പൂര്‍ണ്ണമായി സമര്‍പ്പിക്കാം, ഏറ്റവും മഹത്തരമായി അവിടുന്ന് അത് നിവര്‍ത്തിക്കും.

June-2021
കരുതുന്ന കർത്താവും കരുതാത്ത കൂലിക്കാരനും

കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് കീറിക്കളയുവാന്‍ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും ശോധനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്,

June-2021
കരച്ചില്‍ കേള്‍ക്കുന്ന ദൈവം

ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്‍റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള്‍ ദൈവത്തെവിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്‍റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്‍ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും വീണ്ടെടുത്തു (വാക്യം 30:18). അങ്ങനെ ദാവീദിന്‍റെയും കൂട്ടരുടെയും കണ്ണുനീര്‍ ദൈവം തുടെച്ചുകളഞ്ഞു, അവരുടെ സങ്കടം അകറ്റി, പിന്നെയും ജയത്തിന്‍റെ ഘോഷം ദാവീദിന്‍റെ കൂടാരങ്ങളില്‍ ദൈവം മടക്കി നല്‍കി

June-2021
വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും രണ്ടു വാക്ക്;

ആത്മാവിന്‍റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക, ആ പ്രാര്‍ത്ഥന; *സ്വര്‍ഗ്ഗത്തിന്‍റെ കിളിവാതിലുകളെ നിങ്ങളുടെ നേരെ തുറക്കുമാറാക്കും*, *പരിശുദ്ധാത്മാഭിഷേകം നിങ്ങളുടെമേല്‍ പകരും*, *രോഗവും ക്ഷീണവും മാറി നിങ്ങള്‍ ശക്തിയും ബലവും പ്രാപിയ്ക്കും*, *സമാധാനത്തിന്‍റെ നാളുകള്‍ മടക്കി ലഭിക്കും*, *ഭയപ്പെടുത്തുന്ന വിചാരങ്ങളും ചിന്തകളും മാറി നിങ്ങള്‍ സ്വസ്ഥമായി ഉറങ്ങും*, *ഹൃദയം സന്തോഷത്താല്‍ നിറയും*, *നഷ്ടങ്ങള്‍ മാറി, ലാഭവും സമൃദ്ധിയും ഉണ്ടാകും....*                    ആത്മാഭിഷേകം ജീവിതത്തില്‍ ഒരു സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് കാരണമാകും

June-2021
ഈ മഹാപർവ്വതം സമഭൂമിയാകും

അസാദ്ധ്യമെന്ന് ഈ ലോകം വിധിയെഴുതിയിരിക്കുന്ന ഒരു കാര്യം, പര്‍വ്വതസമമായി ഇന്നു നിങ്ങള്‍ക്കു മുമ്പിലായി ഉണ്ടോ? ചികിത്സകൊണ്ട് പ്രയോജനമില്ല ഒരു മാറാരോഗമാണ് എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നുവോ? ഇനി ഒരു തലമുറ ഉണ്ടാകുക സാധ്യമല്ല, ഒരു ജോലി ലഭിക്കുക അസാദ്ധ്യമാണ്, ഒരു നല്ല റിസള്‍ട്ട് പ്രതീക്ഷയില്ല,.... ഇന്ന് നിങ്ങളുടെ മുമ്പിലുള്ള പര്‍വ്വതം എന്തുമായിക്കൊള്ളട്ടെ, ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാലും സ്വര്‍ഗ്ഗത്തിന്‍റെ കൃപയാലും ഈ പര്‍വ്വതവും സമഭൂമിയാകും, ദൈവത്തന്‍റെ മഹാകൃപയാല്‍ സാധ്യമാകും വിശ്വസിക്കുന്നുണ്ട് എങ്കില്‍ ഈ വാഗ്ദത്ത സന്ദേശത്തില്‍ നിങ്ങളുടെ കരങ്ങള്‍ വെച്ചുകൊണ്ട് 'ആമേന്‍' പറഞ്ഞാട്ടെ,

July-2021
ഹൈലൈറ്റുകൾ