ഇന്നത്തെ സന്ദേശം

July-2023

നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല” ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി. സ്തോത്രം !


     “യഹോവ എൻ്റെ ശൈലവും എൻ്റെ കോട്ടയും എൻ്റെ രക്ഷകനും എൻ്റെ ദൈവവും ഞാൻ ശരണം ആക്കുന്ന എൻ്റെ പാറയും എൻ്റെ പരിചയും എൻ്റെ രക്ഷയായ കൊമ്പും എൻ്റെ ഗോപുരവും ആകുന്നു“ (സങ്കീർ. 18:2)
            ഒരിക്കൽ വളരെ ആളുകളുമായി യാത്ര പുറപ്പെട്ടിരുന്ന ഒരു യാത്ര കപ്പലിന് സമുദ്രത്തിൽ വെച്ച് അപകടം ഉണ്ടാവുകയും, യാത്രക്കാരുമായി ആ കപ്പൽ മുങ്ങുവാൻ ഇടയാകുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന നിരവധി ആളുകൾ ആ അപകടത്തിൽ മരിക്കുവാൻ ഇടയായി. ചുരുക്കം ചില ആളുകൾക്ക് മാത്രമേ അന്ന് രക്ഷപ്പെടുവാൻ കഴിഞ്ഞുള്ളൂ. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒരു യുവാവുമായി ഒരു പ്രശസ്ത ടെലിവിഷൻ ചാനൽ ഒരിക്കൽ ഒരു അഭിമുഖം നടത്തി. താൻ രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘ഞാൻ അർധബോധവസ്ഥയിലായിരുന്നു, മണിക്കൂറുകൾക്കു ശേഷം ഒരു പാറയിൽ എൻ്റെ കൈ തടഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ അതിൽ അള്ളിപ്പിടിച്ചു കിടന്നു’.
‘തിരമാലകളിൽ കിടന്നുലയുമ്പോൾ നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല
ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി.
സ്തോത്രം !
    സങ്കീർത്തനങ്ങൾ 62 : 2 എപ്രകാരം വായിക്കുന്നു; "അവൻ തന്നെ എൻ്റെ പാറയും എൻ്റെ രക്ഷയും ആകുന്നു എൻ്റെ ഗോപുരം അവൻ തന്നെ ഞാൻ ഏറെ കുലുങ്ങുകയില്ല’
യേശുവാകുന്ന പാറയിൽ വിശ്വസിച്ചാൽ ഇന്ന് നമ്മൾ ലജ്ജിക്കേണ്ടി വരികയില്ല. (റോമർ 9:33)
ഒരു നല്ല ദിനം ആശംസിക്കുന്നു
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.