News Updates

കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍

കോവിഡ് 19 വൈറസിന്‍റെ വ്യാപനം തടയേണ്ടതിന് സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേക്ക് പോയതിന്‍റെ ഫലമായി സഭായോഗങ്ങളും കൂട്ടായ്മകളും നിന്നു. നാമമാത്രമായ വിശ്വാസികളുള്ള ഭൂരിപക്ഷം സഭാശുശ്രൂഷകര്‍ക്കും ലഭിച്ചുകൊണ്ടിരുന്ന കൈത്താങ്ങലുകള്‍ ലഭിക്കാതായി. സര്‍ക്കാരുകളുടെ അനുകൂല്യങ്ങള്‍ക്ക് ഒന്നും ഇവര്‍ മിക്കവരും അര്‍ഹരല്ല, ഇവര്‍ക്ക് ലഭിക്കാറുമില്ല. കണ്ണുനീരിന്‍റെ നനവോടെയാണ് പലരും അവരുടെ ലോക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. സാഹചര്യങ്ങള്‍ മാറുന്നതിനുവേണ്ടി വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.


ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ