1 പത്രൊസ് 5:6 "അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ"
യാക്കോബ് 4:10 "കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"
താണിരുന്നാല്‍ ഉയര്‍ച്ച ഉണ്ടാകുമോ ? ഒരിക്കലും ഉണ്ടാകില്ല, എന്ന ഉത്തരമായിരിക്കും ഇതുപോലെ ഒരു ചോദ്യത്തിന് ഈ ലോകത്തിന്‍റെ ജ്ഞാനികള്‍ക്ക് പറയുവാന്‍ ഉള്ളത്. കാരണം, അവര്‍ എത്ര കൂട്ടിക്കിഴിച്ചാലും, തലപുകഞ്ഞാലും മറിച്ചൊരു ഉത്തരം കിട്ടുക പ്രയാസമായിരിക്കും, അത് ഈ ലോകത്തിന്‍റെ യുക്തിക്ക് ഒട്ടും നിരക്കുന്നതുമായിരിക്കില്ല. താഴ്ന്നുകൊടുത്തപ്പോഴെല്ലാം മറ്റുള്ളവര്‍ തലയില്‍ ചവിട്ടികയറിയിട്ടുള്ള അനുഭവങ്ങളാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്.
അതുകൊണ്ട് ലോകത്തിന്‍റെ യുക്തിയും ദൈവത്തിന്‍റെ വാഗ്ദത്തവും പലപ്പോഴും ഒരുമിച്ച് പോകുക പ്രയാസമായിരിക്കും. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകുവാന്‍ ശ്രമിക്കയും അരുത്, ഈ ലോകത്തിന്‍റെ യുക്തിയും ന്യായങ്ങളും ഒക്കെ മാറ്റിവെച്ച് ദൈവവാഗ്ദത്തങ്ങളില്‍ സംശയം കൂടാതെ വിശ്വസിച്ചാല്‍ മാത്രമേ ഒരു ദൈവപൈതലിന്‍റെ ജീവിതത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും വെളിപ്പെടുകയുള്ളൂ.
ചില സാക്ഷ്യങ്ങള്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം;
വിവാഹം കഴിഞ്ഞ് 15 വര്‍ഷമായി, പരിശോധനകളും ചികിത്സകളും ഒക്കെ കഴിഞ്ഞു, ഒരു കുഞ്ഞുണ്ടാകുക ഇനി അസാധ്യമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി കഴിഞ്ഞു. പക്ഷേ, ഒരു തലമുറ ഉണ്ടാകുമെന്നുള്ള ദൈവവാഗ്ദത്തം എനിക്കുണ്ട്, ഞാന്‍ എന്തു ചെയ്യും ? ഈ ലോകത്തിന്‍റെ യുക്തിയില്‍ ഉറച്ച് നിരാശയില്‍ ജീവിക്കണോ അതോ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തത്തിനായി ഇനിയും കാത്തിരിക്കണോ ?
ശരീരം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി, അലോപ്പതിയും, ഹോമിയോപ്പതിയും, ആയുര്‍വ്വേദവും ഒക്കെ പരീക്ഷിച്ചു. പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഒരു ഫലവും കാണുന്നില്ല, എന്‍റെ രോഗം സൗഖ്യമാകുമെന്ന് പ്രതീക്ഷയില്ല. പക്ഷേ, ഞാന്‍ രോഗകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമെന്നും ദൈവവേല ചെയ്യുമെന്നും വാഗ്ദത്തം ഉണ്ട്, ഞാന്‍ എന്തു ചെയ്യും ? ഈ ലോകത്തിന്‍റെ യുക്തിയില്‍ ഉറച്ച് ശിഷ്ട ജീവിതം തള്ളിനീക്കണമോ അതോ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തത്തിനായി ഇനിയും കാത്തിരിക്കണോ ?
ലോകത്തിന്‍റെ യുക്തിപ്രകാരം, ബുദ്ധിയില്ലാത്തവരും, കൊള്ളരുതാത്തവരും, കഴിവില്ലാത്തവരുമായി തള്ളപ്പെട്ട അനേകര്‍, ലോകത്തിന്‍റെ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തങ്ങളില്‍ വിശ്വസിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്തപ്പോള്‍, ദൈവമഹത്വം അവരില്‍ വെളിപ്പെടുകയും ദൈവത്തിന്‍റെ മാനപാത്രങ്ങളായി അവര്‍ മാറുകയും ചെയ്ത ചരിത്രം ദൈവവചനത്തില്‍ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആകയാല്‍ പ്രിയരേ, ഈ ലോകത്തിന്‍റെ അറിവും, യുക്തിയും, ന്യായങ്ങളും ഒക്കെ ഒന്നു മാറ്റിവെച്ച്, ദൈവം തന്നിരിക്കുന്ന വാഗ്ദത്തങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കുക, ഇനിയും ഒട്ടും വൈകുകയില്ല, ദൈവമഹത്വം നമ്മില്‍ വെളിപ്പെടും, ദൈവത്തിന്‍റെ മാനപാത്രങ്ങളായി നമ്മള്‍ മാറും; ആമേന്‍
നിങ്ങളെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട്,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 7898211849)
കുറിപ്പ്
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414
വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക