സെബെദി പുത്രന്മാരുടെ അമ്മ ശലോമ

April-2022

ശലോമ എന്ന ഈ അമ്മയുടെ പേര് വേദപുസ്തകത്തില്‍ രണ്ടിടത്ത് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, അവ രണ്ടും യേശുവിന്‍റെ ക്രൂശുമരണ / ഉയിര്‍പ്പിന്‍റെ ബന്ധത്തിലായിരുന്നു എന്നുള്ളത് കര്‍ത്താവിനോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. തന്‍റെ രണ്ടു മക്കളെയും കര്‍ത്താവിന്‍റെ ശിഷ്യരാകുവാന്‍ വിടുക മാത്രമായിരുന്നില്ല ഈ മാതാവ് ചെയ്തത്. യേശുവിന്‍റെ പുറകെ സഞ്ചരിച്ച സഹോദരിമാരുടെ കൂട്ടത്തില്‍ ഒരു നിഴലായി ശലോമ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഭാരമേറിയ ക്രൂശും വഹിച്ചുകൊണ്ട് മശീഹ ഗൊല്ഗൊഥാ മലയിലേക്ക് നടക്കുമ്പോള്‍ യേശുവിന്‍റെ മാതാവിന്‍റെ കൂടെ ശലോമയും ഉണ്ടായിരുന്നു. ലൂക്കൊസ് 23:27 ല്‍ വായിക്കുന്ന, യേശുവിനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളുടെ കൂട്ടത്തില്‍ ശലോമയും ഉണ്ടായിരുന്നു. മര്‍ക്കൊസ് 15:40, മത്തായി 27:56 വാക്യങ്ങളില്‍ കാണുന്നത്, ക്രൂശില്‍കിടന്ന് യേശു നാഥന്‍ പ്രാണനെ വിടുമ്പോള്‍ യേശുവിന്‍റെ അമ്മ മറിയയും സെബെദി പുത്രന്മാരുടെ അമ്മ ശലോമയും ദൂരത്തുനിന്ന് നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ശലോമയും കൂട്ടരും യേശുവിന്‍റെ ശരീരത്തില്‍ പൂശേണ്ടതിന് സുഗന്ധവര്‍ഗ്ഗം വാങ്ങിവെച്ചു എന്ന് മര്‍ക്കൊസ് 16:1 ല്‍ വായിക്കുന്നുണ്ട്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, *യേശുവിനോടുള്ള ഉറച്ച വിശ്വാസവും, തികഞ്ഞ ഭക്തിയും കാത്തുസൂക്ഷിച്ച ഒരു സ്ത്രീരത്നമായിരുന്നു സെബെദി മക്കളുടെ അമ്മയായ ശലോമ*. ഈ ശലോമയാണ് യേശുവിന്‍റെ അടുക്കല്‍വന്ന് തന്‍റെ മക്കളെ അവിടുത്തെ ഇടത്തും വലത്തുമായി ദൈവരാജ്യത്തില്‍ ഇരുത്തണമെന്ന് അപേക്ഷിച്ചത്.


        മത്തായി 20:19..21 "അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു .. ഒരു അപേക്ഷ കഴിച്ചു...ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.”
ലോകത്തിന്റെ പാപങ്ങള്ക്കുവേണ്ടി ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തു ഒരു പാപ പരിഹാരയാഗമായി ക്രൂശില് മരിക്കുന്നതിനുമുമ്പ്, അവിടുന്ന് ക്രൂശിക്കപ്പെടുമെന്നും മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കും എന്നും മുന്നമേ പ്രസ്താവിച്ചിരുന്നു. യേശുവിന്റെ ആ പ്രസ്താവന കേട്ട ചില വ്യക്തികള് അതിനോട് പ്രതികരിച്ച വിധങ്ങള് എപ്രകാരമായിരുന്നു എന്ന് ബൈബിളില് രേഖപ്പെടുത്തിയിട്ടുണ്ട്,
വ്യത്യസ്തമായ ആ പ്രതികരണങ്ങളില് ചിലത് നമുക്കു പരിശോധിക്കാം;
*1) യേശുവിനെ വിരോധികള് വധിക്കും എന്നും മൂന്നാംനാള് ഉയിര്ത്തെഴുന്നേല്ക്കും എന്നും കേട്ടപ്പോള് യേശുവിന്റെ ശിഷ്യന്മാരുടെ പ്രതികരണം*. മത്തായി 17:23
"അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു"
യേശു പറഞ്ഞത് എന്താണ് എന്ന് അവര് ഗ്രഹിച്ചില്ല എന്നും യേശുവിനോട് ചോദിക്കുവാന് അവര് ഭയപ്പെട്ടു എന്നുമാണ്. മര്ക്കൊസ് 9:31 നമ്മള് വായിക്കുന്നത്. യേശുവിനോടുള്ള സ്നേഹത്താല് തങ്ങളുടെ ഗുരു മരിക്കരുത് എന്ന് അവിടുത്തെ ശിഷ്യന്മാര് ആഗ്രഹിച്ചത് ന്യായമാണ് എങ്കിലും, യേശുവിനോടൊപ്പം സഞ്ചരിക്കുകയും, അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കാണുകയും, മരിച്ചവരെ ജീവിപ്പിക്കുന്ന യേശുവിന്റെ വീര്യപ്രവര്ത്തികള്ക്ക് സാക്ഷികളായവരുമായ ശിഷ്യന്മാര് എന്തുകൊണ്ടാണ് യേശു മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കും എന്നു കേട്ടപ്പോള് കാര്യം ഗ്രഹിക്കാതെ ദു:ഖിച്ചത് ?
യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും നേരില് കണ്ടിട്ടും അതനുഭവിച്ചിട്ടും പിന്നെയും ശിഷ്യന്മാരില് ഉണ്ടാകുന്ന ചിന്താകുഴപ്പത്തെകണ്ട് ഇതിനുമുമ്പും കര്ത്താവിന് അവരെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
ഉദാഹരണത്തിന്; (മത്തായി 16:6.. യേശു അവരോടു: “നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു.”
അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു?")
ഇതേ ആശയകുഴപ്പവും അല്പ്പവിശ്വാസവും കാരണമാണ് യേശുവിന്റെ ഉയിര്പ്പിനെക്കുറിച്ച് അവര്ക്ക് (ശിഷ്യന്മാര്ക്ക്) ഗ്രാഹ്യമില്ലാതെ പോയതും അവര് ദു:ഖിച്ചതും.
*2) യേശുവിനെ വിരോധികള് വധിക്കും എന്നും മൂന്നാംനാള് ഉയിര്ത്തെഴുന്നേല്ക്കും എന്നും കേട്ടപ്പോള് യേശുവിന്റെ വിരോധികളുടെ പ്രതികരണം*. മത്തായി 27:63
"യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു."
യേശു ഉയിര്ത്തെഴുന്നേല്ക്കുമെന്ന് മഹാപുരോഹിതന്മാര്ക്കും പരീശന്മാര്ക്കും ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ടാണ് അവരുടെ ചിന്ത മറ്റൊരുവഴിക്ക് തിരിഞ്ഞത്. യേശുവിന്റെ ശിഷ്യന്മാര് അവിടുത്തെ ശരീരം മോഷ്ടിച്ചുകൊണ്ടുപോയിട്ട് അവിടുന്ന് ഉയിര്ത്തെഴുന്നേറ്റു എന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് കരുതി അവര് യേശുവിന്റെ കല്ലറ മുദ്രവെച്ച് കാവല്ക്കൂട്ടത്തെ നിറുത്തി.
എന്നാല് ഇതേ മഹാപുരോഹിതന്മാരും പരീശന്മാരുമായിരുന്നു യോഹന്നാന്റെ സുവിശേഷം 11 അദ്ധ്യായത്തില് ലാസറിന്റെ ഉയിര്പ്പിന് സാക്ഷികളായിരുന്നത് എന്ന് കാണുവാന് കഴിയും. (യോഹ. 11:47 "മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ")
മരിച്ച ലാസറിന്റെ ശരീരം കല്ലറയില് വെച്ച് നാലുദിവസം കഴിഞ്ഞിട്ടും ഉയിര്പ്പിച്ച യേശു, താന് മരിച്ചു കഴിഞ്ഞാല് മൂന്നു ദിവസം കഴിഞ്ഞ് ഉയിര്ക്കും എന്ന് പറഞ്ഞിട്ടും ഈ മഹാപുരോഹിതന്മാര്ക്കും പരീശന്മാര്ക്കും അതു വിശ്വസിക്കാന് കഴിഞ്ഞില്ല, അങ്ങനെ ചരിത്ര താങ്ങുകളില് അവര് വിഡ്ഢികളായി അവശേഷിച്ചു.
*3) യേശുവിനെ വിരോധികള് വധിക്കും എന്നും മൂന്നാംനാള് ഉയിര്ത്തെഴുന്നേല്ക്കും എന്നും കേട്ടപ്പോള് സാത്താന്റെ പ്രതികരണം*. മത്തായി 16:21
"..മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു."
സാത്താന് പത്രൊസിന്റെ ഉള്ളില് പ്രവേശിച്ച് യേശുവിനെ ക്രൂശില് മരിക്കുന്നതില് നിന്ന് വിലക്കുവാന് ശ്രമിച്ചു. കാരണം, യേശു ക്രൂശിക്കപ്പെടുകയോ ഉയിര്ത്തെഴുന്നേല്ക്കുകയോ ചെയ്താല് ലോകത്തിന് രക്ഷ ഉണ്ടാകുമെന്നും, പാപികള് രക്ഷിക്കപ്പെടുകയും നിത്യനരകത്തില് നിന്ന് രക്ഷപെടുകയും ചെയ്യുമെന്ന് സാത്താന് നിശ്ചയമുണ്ടായിരുന്നു, അതുകൊണ്ട് അങ്കലാപ്പിലായ സാത്താനാണ് പത്രൊസിന്റെ ഉള്ളില് പ്രവേശിച്ച് കര്ത്താവിനോട് അരുതേ, നിനക്കു അങ്ങനെ ഭവിക്കരുതേ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന് കിണഞ്ഞു ശ്രമിച്ചത്.
എന്നാല് അവന്റെ ശ്രമം പരാജയപ്പെട്ടു. യേശു സാത്താനെ ശാസിച്ചു, വിട്ടു പോകുവാന് കല്പ്പിച്ചു, അങ്ങനെ സാത്താന്റെ ശ്രമം വിഫലമായി, ലോകത്തിന് രക്ഷ സാധ്യമായി.
*4) യേശുവിനെ വിരോധികള് വധിക്കും എന്നും മൂന്നാംനാള് ഉയിര്ത്തെഴുന്നേല്ക്കും എന്നും കേട്ടപ്പോള് സെബെദിപുത്രന്മാരുടെ അമ്മയുടെ പ്രതികരണം*. മത്തായി 20:19..
"അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”
*അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു* ..അവനോടു ഒരു അപേക്ഷ കഴിച്ചു. ..
ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു."
സെബെദി പുത്രന്മാരായ യാക്കോബിനും യോഹന്നാനും വേണ്ടി അവരുടെ അമ്മ യേശുവിന്റെ അടുക്കല്വന്ന് ഒരു കാര്യം അപേക്ഷിക്കുന്നതായാണ് ഈ വചനഭാഗത്ത് നമ്മള് കാണുന്നത്. എന്നാല് മറ്റൊരു വചനഭാഗത്ത് (മര്ക്കൊസ് 10:35) സെബെദി പുത്രന്മാര് തന്നെയാണ് ഈ കാര്യം യേശുവിനോട് അപേക്ഷിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില് ഏതാണ് ശരി ?
മറ്റു ചില വചനഭാഗങ്ങള് ഇതിനോട് ചേര്ത്ത് വായിച്ചാല്, യേശു വിരോധികളുടെ കയ്യില് അകപ്പെടുമെന്നും അവര് അവന് മരണശിക്ഷ വിധിക്കുമെന്നും, മരിച്ച് മൂന്നാം നാള് യേശു ഉയിര്ക്കുമെന്നും ഒക്കെ പറഞ്ഞപ്പോള് അതു ഗ്രഹിപ്പാന് കഴിയാതെ ദു:ഖിച്ചിരുന്ന യേശുവിന്റെ ശിഷ്യന്മാര് ഇതുപോലെ ഒരു ചോദ്യം കര്ത്താവിനോട് ചോദിക്കുമെന്ന് വിശ്വസിക്കാന് പ്രയാസമാണ്.
അതുകൊണ്ട് ന്യായമായി സംഭവിച്ചത് ഇപ്രകാരമായിരിക്കാം എന്നു നമുക്ക് അനുമാനിക്കാം; യേശുവിന്റെ ക്രൂശുമരണത്തെക്കുറിച്ച് അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞപ്പോള് അതു കേട്ട് ദു:ഖിതരായ സെബെദി മക്കള് (യാക്കോബും യോഹന്നാനും), അവര് കേട്ട കാര്യം അവരുടെ വീട്ടില് പറഞ്ഞിരിക്കാം; *യേശുവിന്റെ വാക്കുകളില് പൂര്ണ്ണ വിശ്വാസമുണ്ടായിരുന്ന അവരുടെ അമ്മ, യേശു മരിക്കുമെന്നും, മൂന്നാംനാള് ഉയിര്ത്തെഴുന്നേല്ക്കുമെന്നും, സ്വര്ഗ്ഗരാജ്യത്തില് സിംഹാസനത്തില് ഇരിക്കുമെന്നും വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവള് യേശുവിന്റെ അടുക്കല് വന്ന് തന്റെ മക്കളെ സ്വര്ഗ്ഗരാജ്യത്തില് യേശുവിന്റെ വലത്തും ഇടത്തും ഇരുത്തണമെന്ന് അപേക്ഷിച്ചത്*.
യേശുവില് പൂര്ണ്ണ വിശ്വാസമുണ്ടായിരുന്ന ഒരു അമ്മയുടെ ഏറ്റവും പരിജ്ഞാനത്തോടെയുള്ള ഒരു അപേക്ഷയായി നമുക്ക് ഇത് കാണക്കാക്കാം. കാരണം;
യാക്കോബിന്റെയും യോഹന്നാന്റെയും മാതാപിതാക്കള് വലിയ ദൈവഭക്തരും യേശുവിന്റെ അനുയായികളുമായിരുന്നു എന്ന് ചില വചനഭാഗങ്ങള് പരിശോധിച്ചാല് നമുക്കു ബോധ്യമാകും.
() *യാക്കോബിന്റെയും യോഹന്നാന്റെയും പിതാവിന്റെ ദൈവഭക്തി* (മര്ക്കൊസ് 1:20)
ഒരിക്കല് ഗലീലക്കടപ്പുറത്ത് സെബെദി തന്റെ മക്കളുമായി വലനന്നാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു യേശു അവരെ മനുഷ്യരെ പിടിക്കുന്നവരാക്കാന് വിളിച്ചത്. ഒരു മടിയും കൂടാതെ തന്റെ രണ്ടു മക്കളെയും ആ പിതാവ് യേശുവിനോടൊപ്പം പോകാന് അനുവദിച്ചു. തന്റെ കൂടെ മീന് പിടിക്കുന്നതിലും നല്ലത്, അവര് യേശുവിനോടൊപ്പം മനുഷ്യരെ പിടിക്കുന്നതാണ് എന്ന് തീരുമാനമെടുത്ത സെബെദി എന്ന പിതാവ് ഇന്നത്തെ പിതാക്കന്മാര്ക്ക് ഒരു നല്ല മാതൃകയാണ്.
() *യാക്കോബിന്റെയും യോഹന്നാന്റെയും മാതാവിന്റെ ദൈവഭക്തി*
ശലോമ എന്ന ഈ അമ്മയുടെ പേര് വേദപുസ്തകത്തില് രണ്ടിടത്ത് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, അവ രണ്ടും യേശുവിന്റെ ക്രൂശുമരണ / ഉയിര്പ്പിന്റെ ബന്ധത്തിലായിരുന്നു എന്നുള്ളത് കര്ത്താവിനോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. തന്റെ രണ്ടു മക്കളെയും കര്ത്താവിന്റെ ശിഷ്യരാകുവാന് വിടുക മാത്രമായിരുന്നില്ല ഈ മാതാവ് ചെയ്തത്. യേശുവിന്റെ പുറകെ സഞ്ചരിച്ച സഹോദരിമാരുടെ കൂട്ടത്തില് ഒരു നിഴലായി ശലോമ ഉണ്ടായിരുന്നു എന്നു വേണം കരുതാന്. ഭാരമേറിയ ക്രൂശും വഹിച്ചുകൊണ്ട് മശീഹ ഗൊല്ഗൊഥാ മലയിലേക്ക് നടക്കുമ്പോള് യേശുവിന്റെ മാതാവിന്റെ കൂടെ ശലോമയും ഉണ്ടായിരുന്നു. ലൂക്കൊസ് 23:27 ല് വായിക്കുന്ന, യേശുവിനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളുടെ കൂട്ടത്തില് ശലോമയും ഉണ്ടായിരുന്നു. മര്ക്കൊസ് 15:40, മത്തായി 27:56 വാക്യങ്ങളില് കാണുന്നത്, ക്രൂശില്കിടന്ന് യേശു നാഥന് പ്രാണനെ വിടുമ്പോള് യേശുവിന്റെ അമ്മ മറിയയും സെബെദി പുത്രന്മാരുടെ അമ്മ ശലോമയും ദൂരത്തുനിന്ന് നോക്കിക്കൊണ്ട് നില്ക്കുന്നുണ്ടായിരുന്നു.
ശലോമയും കൂട്ടരും യേശുവിന്റെ ശരീരത്തില് പൂശേണ്ടതിന് സുഗന്ധവര്ഗ്ഗം വാങ്ങിവെച്ചു എന്ന് മര്ക്കൊസ് 16:1 ല് വായിക്കുന്നുണ്ട്. ഈ സംഭവങ്ങളില് നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, *യേശുവിനോടുള്ള ഉറച്ച വിശ്വാസവും, തികഞ്ഞ ഭക്തിയും കാത്തുസൂക്ഷിച്ച ഒരു സ്ത്രീരത്നമായിരുന്നു സെബെദി മക്കളുടെ അമ്മയായ ശലോമ*.
ഈ ശലോമയാണ് യേശുവിന്റെ അടുക്കല്വന്ന് തന്റെ മക്കളെ അവിടുത്തെ ഇടത്തും വലത്തുമായി ദൈവരാജ്യത്തില് ഇരുത്തണമെന്ന് അപേക്ഷിച്ചത്.
അവളുടെ അപേക്ഷയ്ക്ക് കര്ത്താവു നല്കിയ മറുപടി ഇപ്രകാരമായിരുന്നു. (മത്തായി 20:22)
"അതിന്നു ഉത്തരമായി യേശു: “നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു."
മറ്റൊരു വചനഭാഗംകൂടെ നമുക്ക് ഈ വാക്യത്തോട് ചേര്ത്തുവായിക്കാം മത്തായി 26:36,37
"അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: “ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു,
പത്രൊസിനെയും സെബെദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:"
ഈ വചനഭാഗങ്ങളും, സെബദിയുടെ പുത്രനായ യോഹന്നാന് അപ്പൊസ്തലന് പത്മൊസ് എന്ന ദ്വീപില് വെച്ച് ആത്മവിവശതയില് കണ്ട ദര്ശനങ്ങളും ഒക്കെ കൂട്ടിവായിക്കുമ്പോള്, ആ അമ്മയുടെ പ്രാര്ത്ഥന കര്ത്താവ് തള്ളിക്കളഞ്ഞില്ല എന്നു മനസ്സിലാക്കാം.
"അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”
മത്തായി 20:19.
യേശുവിന്റെ ഈ വചനങ്ങള് കേട്ട ശിഷ്യന്മാര് കേട്ടത് ഗ്രഹിക്കാതെ ദു:ഖിച്ചിരുന്നപ്പോള്...
വിരോധികള് ഇതുകേട്ട് കല്ലറ മുദ്രവെച്ച് കാവലേര്പ്പെടുത്തിയപ്പോള്...
സാത്താന് ഇതുകേട്ട് പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്...
സെബെദിപുത്രന്മാരുടെ അമ്മമാത്രമാണ് ഇതുകേട്ട് ദൈവരാജ്യത്തെക്കുറിച്ചുള്ള ദര്ശനം കണ്ടതും, ആ രാജ്യത്ത് തന്റെ തലമുറയെ എത്തിക്കണമെന്ന ആത്മഭാരത്തോടെ യേശുവിന്റെ അടുക്കല് വന്നതും.
പ്രിയരേ, ഈ തിരുവചന ധ്യാനത്തിങ്കല് ന്യായമായ ഒരു ചോദ്യം നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു, യേശുവിന്റെ ക്രൂശുമരണവും ഉയിര്പ്പും ഇന്നു നമുക്കു തരുന്ന പ്രത്യാശ എന്താണ് ?
സെബെദി പുത്രന്മാരുടെ അമ്മയെപ്പോലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു ദര്ശനം അതു നമുക്കു നല്കുന്നുണ്ടോ?
ആ രാജ്യത്ത് നമ്മുടെ തലമുറയും കാണണം എന്ന ആത്മഭാരം നമുക്കുമുണ്ടോ?
ഈ തലമുറ ദൈവരാജ്യത്തില് കാണപ്പെടണമെന്ന് വാസ്തവമായി നമുക്ക് കര്ത്താവിനോട് അപേക്ഷിക്കാം, അവിടുന്ന് നമ്മുടെ അപേക്ഷ തള്ളിക്കളയുകയില്ല.
ദൈവം സഹായിക്കട്ടെ,
പ്രാര്ത്ഥനാപൂര്വ്വം..
ദൈവദാസന് ഷൈജു ജോണ്
*കുറിപ്പ്*
ഈ ധ്യാനസന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും വായിക്കാന് അയച്ചുകൊടുക്കുക.
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.