കരുതുന്ന ദൈവം

May-2024

One thing is certain (guaranteed), just as heaven did not allow God's people to go hungry even though manna was not rained on the seventh day, the Lord Jesus has some clear thoughts and plans for us to provide us all through the days of our lives.


      പുറപ്പാട് 16:24 “മോശ കല്പിച്ചതുപോലെ അവർ അതു (മന്ന) പിറ്റെന്നാളേക്കു സൂക്ഷിച്ചു വെച്ചു; അതു നാറിപ്പോയില്ല കൃമിച്ചതുമില്ല”
         ദൈവജനം മരുഭൂമിയിൽക്കൂടെ സഞ്ചരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് മന്ന വർഷിപ്പിച്ചു നൽകി സ്നേഹവാനായ ദൈവം അവരെ പോഷിപ്പിച്ചതായി നമ്മൾ തരുവചനത്തിൽ വായിക്കുന്നുണ്ട്. അത് അവർക്കു നൽകുമ്പോൾ ദൈവം ചില നിബന്ധനകളും വെച്ചിരുന്നു. അവയിൽ പ്രധാനപ്പെട്ട ഒരു നിയമമാണ് മുകളിലെ വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിൽ ആറു ദിവസവും ആകുവോളം (ഭക്ഷിക്കാവുന്നിടത്തോളം) മന്ന പെറുക്കാമെങ്കിലും ഏഴാം ദിവസം മന്ന ശേഖരിക്കരുത് എന്ന നിയമമായിരുന്നു അത്.
      എന്നാൽ ഏഴാം ദിവസം അവർ ആഹാരമില്ലാതിരിക്കണം (വിശന്നിരിക്കണം) എന്നല്ല ഈ നിയമത്തിൻ്റെ അർത്ഥം, തൻ്റെ മക്കളെക്കുറിച്ച് കരുതലുള്ള ദൈവം ഏഴാം ദിവസത്തെ ആഹാരത്തിനുവേണ്ട മന്ന മറ്റൊരുദിവസം ശേഖരിക്കുവാനുള്ള അനുവാദം അവർക്ക് നൽകി. മറ്റു ദിവസങ്ങളിൽ കൂടുതൽ മന്ന ശേഖരിച്ച് കരുതിവെക്കാമെന്നു കരുതിയവർ കണ്ടത്, അവർ കരുതലായി ശേഖരിച്ചവ എല്ലാം കൃമിച്ചു നാറിയിരിക്കുന്നതായാണ്. എന്നാൽ ഏഴാം ദിവസത്തേക്കുവേണ്ടി ശേഖരിച്ചവയെല്ലാം കേടുകൂടാതിരുന്നു.
നമ്മുടെ ജീവിത നാളുകളെക്കുറിച്ച് കരുതലുള്ള ഒരു പിതാവ് സ്വർഗ്ഗത്തിൽ ഉണ്ട് എന്ന പ്രത്യാശയും ഉറപ്പുമാണ് ഈ തിരുവചനം ഇന്നു നമുക്കു നൽകുന്ന ആത്മീയ സന്ദേശം. ദൈവ ജനത്തിന് ഏഴാം ദിവസത്തേക്കുവേണ്ടത് മറ്റൊരു ദിവസം ദൈവം കരുതിയതുപോലെ;

ഇന്ന് നമ്മുടെ ജീവിതത്തിൽ കാണുന്ന ചില പോരായ്മകൾക്കു വേണ്ടത് മറ്റൊരു സമയം കർത്താവ് കരുതിയിട്ടുണ്ട്

ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ചില നഷ്ടങ്ങൾക്കു പകരമായി മറ്റൊരു നന്മ കർത്താവ് ഒരുക്കുന്നുണ്ട്

ഇന്ന് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ക്ലേശങ്ങൾക്കു പകരമായി കർത്താവ് ചില വിടുതലിൻ്റെ വഴികൾ തുറക്കുന്നുണ്ട്.

       ഒരു കാര്യം ഉറപ്പാണ് (ഗ്യാരണ്ടിയാണ്), ഏഴാം ദിവസം മന്ന വർഷിക്കാതിരുന്നിട്ടും ദൈവജനം പട്ടിണി കിടക്കുവാൻ സ്വർഗ്ഗം അനുവദിക്കാതിരുന്നതുപോലെ, നമ്മുടെ ജീവിതനാളുകളിൽ നമ്മെ മുട്ടില്ലാതെ നടത്തുവാൻ യേശുകർത്താവിന് നമ്മെക്കുറിച്ച് വ്യക്തമായ ചില പ്ലാനും പദ്ധതികളുമുണ്ട്.

വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം.
ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

ഷൈജു പാസ്റ്റർ, വചനമാരി, ഭോപ്പാൽ മൊ:9424400654

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

BLESSING TODAY

Exodus 16:24 “So they saved it (Manna) until morning, as Moses commanded, and it did not stink or get maggots in it.”

      We read in the Bible that God's people were fed by a loving God who rained down Manna from heaven while they were traveling through the desert. God had set some conditions when giving it to them. An important rule among them is mentioned in the above verse. It was a rule that manna could be gathered six days a week (according to their eating), but no manna could be gathered on the seventh day.

      But this law does not mean that there should be no food on the seventh day. God, who cares for His children, gave them permission to collect the manna for the seventh day's food on another day. On other days, those who thought they could store up more manna, found that all that they had stored as a reserve had bred worms, and became foul. But all that was gathered for the seventh day did not perish.

The spiritual message that this scripture gives us today is the hope and assurance that there is a Father in heaven who cares about all our days. As God prepared a plan for their seventh day;

The Lord has a clear thought and plan for some of the shortcomings that we see in our lives today

The Lord is preparing another means to replace some of the losses we are facing today

The Lord is opening some ways of deliverance for the tribulations we are going through today,.

    One thing is certain (guaranteed), just as heaven did not allow God's people to go hungry even though manna was not rained on the seventh day, the Lord Jesus has some clear thoughts and plans for us to provide us all through the days of our lives.

You can receive this message of blessing by saying 'Amen'

God Bless,

Shaiju Pastor, Vachanamari, Bhopal Mo:9424400654

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.