ജൂൺമാസ സന്ദേശം

June-2025

ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?*         *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*  മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ? യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ്


     2 ദിനവൃ. 24:2 “യെഹോയാദാപുരോഹിതൻ്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമുള്ളതു ചെയ്തു”
         ഈ വാക്യം അൽപംകൂടെ വ്യക്തമായി 2 രാജാ. 12:2 വാക്യത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. (“യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചു പോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.”)
           യെഹോവാശ് / യോവാശ് (രണ്ടും ഒരാൾ തന്നെയാണ്). വെറും ഏഴു വയസ്സുമാത്രം പ്രായമുള്ളപ്പോഴായിരുന്നു യിസ്രായേലിൻ്റെ രാജാവായത്. നാൽപ്പതു വർഷം അവൻ ഭരിച്ചു. എന്നാൽ ആ ഭരണത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ ഘട്ടത്തിൽ യെഹോയാദാവായിരുന്നു ദൈവാലയത്തിൽ പുരോഹിതനായിരുന്നത്. രണ്ടാമത്തെ ഘട്ടത്തിൽ യെഹോയാദാപുരോഹിതൻ്റെ മരണശേഷം അവൻ്റെ മകനായ സെഖര്യാവായിരുന്നു ആലയത്തിലെ പുരോഹിതൻ.
       യോവാശ് രാജാവിൻ്റെ ജീവിതത്തിലെ ഒന്നാംഘട്ടം രാജ്യത്തിനും രാജാവിന്നും സുവർണ്ണകാലമായിരുന്നു എന്നു പറയാം. കാരണം രാജാവും പുരോഹിതനും ദൈവപ്രസാദമുള്ള കാര്യങ്ങൾ മാത്രം ചെയ്തു. യോവാശ് രാജാവ് പുരോഹിതൻ്റെ അഥവാ ദൈവത്തിൻ്റെ പ്രതിപുരുഷൻ്റെ ആലോചനയും ഉപദേശവും കൈക്കൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത്.
         എന്നാൽ യെഹോയാദാപുരോഹിതൻ്റെ മരണത്തോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. യോവാശ് രാജാവ് മറ്റൊരാളായി മാറി. യിസ്രായേലിൻ്റെ ദൈവത്തെ ആരാധിച്ചിരുന്ന താൻ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിക്കുവാൻ തുടങ്ങി (2 ദിന. 24:18). മാത്രമല്ല ദൈവത്തിൻ്റെ അടുക്കൽ മടങ്ങിവരുവാൻ പറഞ്ഞുവന്ന പ്രവാചകന്മാരുടെ വാക്ക് അവൻ ചെവിക്കൊണ്ടില്ല, ആലോചന പറഞ്ഞ സെഖര്യാവ് പുരോഹിതനെതിരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കല്ലെറിഞ്ഞു കൊന്നുകളയുവാനും യോവാശ് രാജാവ് മടിച്ചില്ല.
*ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഇതുപോലെ ഒരു മാറ്റം ഉണ്ടാകുവാൻ കാരണമെന്തായിരുന്നു. ?*
      *ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?*
        *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*
     *മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*
യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ്.
*യോവാശ് രാജാവിൻ്റെ ജീവിതത്തിൽ ഉണ്ടായ ഈ മാറ്റത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് വേദപുസ്തകത്തിൽനിന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്.*
*1)* ദൈവത്തിൻ്റെ പുരോഹിതനോട് അഥവാ ദൈവത്തോട് ആലോചന ചോദിച്ചിരുന്ന യോവാശ് രാജാവ് പ്രഭുക്കന്മാരുടെ വാക്ക് കേൾക്കുവാൻ ആരംഭിച്ചു. (2 രാജാ 12:2, 2 ദിന. 24:17)
*2)* യെഹോയാദാപുരോഹിതൻ മരിച്ചപ്പോഴായിരുന്നു യോവാശ് രാജാവിൽ ഈ മാറ്റങ്ങൾ ഉണ്ടായത് (2 ദിന. 24:17). യെഹോയാദാ എന്ന വാക്കിനർത്ഥം യഹോവ അറിയുന്നു അഥവാ ദൈവീക ജ്ഞാനം എന്നാണ്. ജീവിതത്തിൽ ദൈവസാന്നിധ്യം / ദൈവഭയം ഇല്ലാതായപ്പോഴാണ് രാജാവ് പിന്മാറ്റത്തിൽ പോയത്.
        ദൈവം കൊടുത്ത അവസരങ്ങൾ അവൻ നഷ്ടപ്പെടുത്തുക മാത്രമല്ല, ദൈവം അയച്ചവനെ അവൻ കൊന്നുകളഞ്ഞപ്പോൾ യഹോവയായ ദൈവം അവനെ കൈകാര്യം ചെയ്യുവാൻ എഴുന്നേറ്റു. അവൻ ശത്രുക്കളോട് തോറ്റു, അവനെ രോഗം ബാധിച്ചു, പിന്നീട് അവൻ്റെ ആളുകൾ തന്നെ അവനെ ചതിച്ചുകൊന്നു. അങ്ങനെ അവൻ വിതെച്ചതുതന്നെ അവൻ കൊയ്തു (2 ദിനവൃ. 24:25).
        യോവാശ് രാജാവിന് ഇതിൻ്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ ? വല്ലവരുടെയും വാക്കുകേട്ട് ദൈവത്തെയും ദൈവാലയത്തെയും ഉപേക്ഷിച്ചിട്ട് അവസാനം എന്തു നേടി ? കരുണയുള്ള ദൈവം മടങ്ങിവരുവാൻ തന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ യോവാശ് രാജാവിന് ഇതുപോലെ ഒരു അന്ത്യം ഉണ്ടാകുമായിരുന്നോ ?
       ഇന്നും ചിലർക്ക് ദൈവാലോചനകളെക്കാൾ പ്രിയം മറ്റു ചിലർ കൊടുക്കുന്ന ആലോചനകളാണ്, ദൈവാലയത്തെക്കാൾ അവർക്ക് പ്രിയം പരിഹാസികളോടൊത്തുള്ള ഇരിപ്പിടമാണ്.
ഈ രാജാവിൻ്റെ ചരിത്രം വേദപുസ്തകത്താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പായിട്ടാണ്. ദൈവസന്നിധിയിൽ നിന്നും ദൈവാലയത്തിൽനിന്നും അകന്നുപോയിട്ടുണ്ട് എങ്കിൽ മടങ്ങിവരുവാനുള്ള അവസരം. ആദ്യസ്നേഹത്തിലേക്കും രക്ഷയുടെ സന്തോഷത്തിലേക്കും തന്റെ ജനം മടങ്ങിവരുവാൻ കർത്താവ് വിളിക്കുന്നു.

യേശുകർത്താവിനോടൊപ്പം എല്ലാ സ്വർഗ്ഗീയ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ജൂൺമാസം ആശംസിച്ചുകൊണ്ട്,

പ്രാർത്ഥനയോടെ
ഭോപ്പാലിലെ സുവിശേഷവയലിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.