സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

July-2026

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.


      ദാനിയേൽ 4:36
ആ നേരത്തു തന്നേ എൻ്റെ ബുദ്ധി മടങ്ങിവന്നു; എൻ്റെ രാജത്വത്തിൻ്റെ മഹത്വത്തിന്നായി എൻ്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എൻ്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എൻ്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു”
      നെബൂഖദ്നേസർ രാജാവ് ഒരിക്കൽ ഒരു സ്വപ്നം കാണുവാൻ ഇടയായി. താൻ കണ്ട സ്വപ്നത്തിൻ്റെ അർത്ഥം ഗ്രഹിക്കുവാൻ കഴിയാഞ്ഞതുകൊണ്ട് അതു വ്യാഖ്യാനിക്കുവാൻ ബാബേലിലെ സകല വിദ്വാന്മാരെയും രാജാവ് തൻ്റെ കൊട്ടാരത്തിലേക്ക് വിളിച്ചു. എന്നാൽ അവർക്കാർക്കും ആ സ്വപ്നം മനസ്സിലാക്കുവാനോ അർത്ഥം പറയുവാനോ കഴിഞ്ഞില്ല. അതു നിമിത്തം രാജാവ് അസ്വസ്ഥനായി, വ്യാകുലപ്പെട്ടു. രാജാവിനെ ഭയപ്പെടുത്തിയ ആ സ്വപ്നത്തിൻ്റെ അർത്ഥം വ്യാഖ്യാനിക്കുവാൻ ഒടുവിൽ ദാനിയേലിനെ വരുത്തി. രാജാവ് താൻ കണ്ട സ്വപ്നം ദാനിയേലിനോട് വിവരിച്ചു പറഞ്ഞു.
        നെബൂഖദ് നേസർ രാജാവിൻ്റെ ജീവിതത്തിൽ വന്നു ഭവിക്കുവാൻ പോകുന്ന വലിയ അനർത്ഥത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ആ സ്വപ്നത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞ ദാനിയേൽ കുറേ നേരത്തേക്ക് സ്തംഭിച്ചിരുന്നു എന്നാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജാവിൻ്റെ ശത്രുക്കൾക്കും വൈരികൾക്കുമല്ലാതെ അതൊരിക്കലും രാജാവിന് വന്നു ഭവിക്കരുത് എന്നും പറഞ്ഞുകൊണ്ടാണ് ദാനിയേൽ ആ സ്വപ്നത്തിൻ്റെ അർത്ഥം രാജാവിന് വിവരിച്ചു കൊടുത്തത്.
     എന്നാൽ ആസന്നമായ വലിയ അനർത്ഥത്തിൽനിന്നും രാജാവിന് രക്ഷപ്പെടുവാനുള്ള ഒരു പഴുത് / മാർഗ്ഗം ഒരു നിബന്ധനയോടുകൂടെ ആ സ്വപ്നത്തിൽ അടങ്ങിയിട്ടുണ്ടായിരുന്നു. വളരെ വ്യക്തമായി അതെല്ലാം ദാനിയേൽ നെബൂഖദ് നേസർ രാജാവിനെ അറിയിച്ചു. ദൈവസന്നിധിയിൽ തന്നെത്തന്നെ താഴ്ത്തി, എളിമയോടും നീതിയോടും, മറ്റുള്ളവരോട് ദയയുള്ളവനായും ജീവിച്ചാൽ രാജാവിന് ദീർഘായുസ്സോടെ സുഖമായി വസിക്കാമെന്നും ദാനിയേൽ രാജാവിനോടു പറഞ്ഞു.
     രാജാവ് ആ വാക്കുകൾ ഏറ്റെടുത്തുകൊണ്ട്, തൻ്റെ ജീവിതത്തെ ക്രമീകരിച്ച് ജീവിക്കുവാനാരംഭിച്ചു. അങ്ങനെ പന്ത്രണ്ടു മാസങ്ങൾ കഴിഞ്ഞുപോയി. ഒരു ദിവസം നെബൂഖദ് നേസർ രാജാവ് ബാബേലിലെ തൻ്റെ രാജമന്ദിരത്തിൽ ഉലാവിക്കൊണ്ടിരുന്നപ്പോൾ ആ രാജ മന്ദിരത്തിൻ്റെ പ്രൗഢിയും തൻ്റെ ധനത്തെയും പ്രതാപത്തെയും കുറിച്ച് ഓർത്തുണ്ടായ അഹന്ത നിമിത്തം താൻ ഇപ്രകാരം പറഞ്ഞു (ദാനിയേൽ 4:30 "ഇതു ഞാൻ എൻ്റെ ധനമാഹാത്മ്യത്താൽ എൻ്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി").
     അവൻ്റെ വായിൽ നിന്ന് ആ അഹങ്കാരത്തിൻ്റെ വാക്കുകൾ പുറത്തുവന്ന ഉടനെ സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം ഉണ്ടായി. രാജാവ് കണ്ട സ്വപ്നംപോലെതന്നെ സകല അനർത്ഥങ്ങളും വന്നുഭവിക്കുമെന്നുള്ള അറിയിപ്പായിരുന്നു സ്വർഗ്ഗത്തിൽ നിന്നും ഉണ്ടായത്. പന്ത്രണ്ടുമാസങ്ങൾ സ്വർഗ്ഗം തടഞ്ഞുവെച്ചിരുന്ന അനർത്ഥങ്ങൾ തൻ്റെ അഹന്തയും അഹങ്കാരവും ഹേതുവായി താൻതന്നെ വിളിച്ചുവരുത്തി.
      നെബൂഖദ്നേസർ രാജാവിൻ്റെ ജീവിതത്തിൽ ഉണ്ടായ ഈ അനുഭവം നമുക്കു നൽകുന്ന ഒരു പാഠം; കർത്താവിൻ്റെ സന്നിധിയിൽ എളിമപ്പെട്ട് താ്മയോടും വിനയത്തോടും ദയാതാൽപ്പര്യത്തോടും ആർദ്രതയോടും കൂടെ ജീവിച്ചാൽ ജീവിതത്തിൽ വന്നുഭവിക്കുവാൻ സാധ്യതയുള്ള സകല അനർത്ഥങ്ങളും സ്വർഗ്ഗം തടഞ്ഞുവെക്കും. മറിച്ച് സ്വർഗ്ഗത്തെ വെല്ലുവിളിച്ചാൽ സമ്പത്തും പ്രതാപവും കൊണ്ട് അഹങ്കരിച്ചാൽ സർഗ്ഗത്തിൻ്റെ പിടിവീഴും.
    നെബൂഖദ്നേസർ രാജാവിൻ്റെ ജീവിതം നമുക്കുനൽകുന്ന മറ്റൊരു പാഠംകൂടെ ഉണ്ട്. ദൈവകോപതീയ്യിൽ എങ്ങാനും വീണുപോയിട്ടുണ്ടങ്കിൽ, ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെങ്കിൽ, പാപത്തിൻ്റെ ചെളിക്കുഴിയിൽവീണ് പിന്മാറിപോയിട്ടുണ്ടെങ്കിൽ.. ഇന്ന് ദൈവസന്നിധിയിൽ മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ കരുണയുള്ള കർത്താവ് ഒരു അവസരംകൂടെ തരുവാൻ വിശ്വസ്തനായി അരികത്തുണ്ട്.
     തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും. സ്തോത്രം ! ഹല്ലേലൂയ്യാ !
       ദാനിയേൽ 4:34..
“ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എൻ്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവൻ്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവൻ്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ. അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവൻ്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല. ആ നേരത്തു തന്നേ എൻ്റെ ബുദ്ധി മടങ്ങിവന്നു; എൻ്റെ രാജത്വത്തിൻ്റെ മഹത്വത്തിന്നായി എൻ്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എൻ്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എൻ്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.”
      ഈ പുതിയമാസം പരിശുദ്ധാത്മാവിന് നൽകുവാനുള്ള സന്ദേശം ഇതാണ്; നിരാശപ്പെടേണ്ട, സങ്കടപ്പെടേണ്ട, ഒന്നും അവസാനിച്ചിട്ടില്ല സ്വർഗ്ഗത്തിലേക്ക് ഒന്നു കണ്ണുകളുയർത്തിയാൽ മതി. അധികമായി അധികമായി എല്ലാം മടങ്ങിവരും.
അനുഗ്രഹപ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ 9424400654
വചനമാരി

Vachanamari New Month Blessing Message

Daniel 4:36

"At the same time my reason returned to me. For the glory of my kingdom, my honor and splendor were restored to me. My counselors and nobles sought me out, and *I was restored to my throne and became even greater than before*."

King Nebuchadnezzar once had a dream. Since he could not understand its meaning, he summoned all the wise men of Babylon to his palace to interpret it. However, none of them could understand or explain the dream. This left the king troubled and distressed. Finally, Daniel was brought before him to interpret the dream that had frightened him. The king described the dream to Daniel.

The Scriptures tell us that Daniel was deeply distressed for a while after realizing that the dream foretold a great calamity that would come upon King Nebuchadnezzar. Daniel even wished that the dream would come upon the king's enemies rather than upon the king himself. Then he explained its meaning.

However, the dream also contained a way for the king to escape the coming disaster, provided he met a certain condition. Daniel clearly explained that if the king humbled himself before God and lived with humility, righteousness, and compassion toward others, he would continue to enjoy a long and prosperous reign.

The king accepted Daniel's counsel and began to order his life accordingly. Twelve months passed. One day, while walking on the roof of his royal palace in Babylon, the king became filled with pride as he admired the magnificence of his palace, his wealth, and his power. He said (Daniel 4:30):

"Is not this the great Babylon I have built as the royal residence by my mighty power and for the glory of my majesty?"

The moment these proud words left his mouth, a voice came from heaven announcing that everything foretold in the dream would now happen. The calamity that had been held back for twelve months came upon him because of his own pride and arrogance.

This experience teaches us an important lesson: if we humble ourselves before the Lord and live with meekness, humility, kindness, and compassion, Heaven will restrain many disasters that might otherwise come into our lives. But if we challenge God through pride in our wealth, achievements, or status, we expose ourselves to His judgment.

Nebuchadnezzar's life teaches us another lesson as well. If you have fallen under God's discipline, made mistakes, wandered away from the right path, or fallen into the pit of sin, and if today you are willing to return to God, The merciful Lord is faithful and ready to give you another opportunity.

Mistakes, shortcomings, and failures may happen in life. During difficult experiences and painful seasons, our hearts may become discouraged. After repeated defeats and disappointments, we may even speak words of unbelief. But when days of trouble come, we should not turn away from God. Instead, like King Nebuchadnezzar, WE SHOULD LIFT OUR EYES TOWARD HEAVEN, PRAISE THE LORD, AND PROCLAIM HIS GREATNESS. THEN MIRACLES CAN HAPPEN, CIRCUMSTANCES CAN CHANGE, AND EVERYTHING THAT HAS BEEN LOST OR DIMINISHED CAN BE RESTORED TO ITS PROPER PLACE. Praise the Lord! Hallelujah!

Daniel 4:34–36

"At the end of that time, I, Nebuchadnezzar, lifted my eyes toward heaven, and my reason returned to me. I praised the Most High; I honored and glorified Him who lives forever. His dominion is an everlasting dominion; His kingdom endures from generation to generation. All the peoples of the earth are regarded as nothing. He does as He pleases with the powers of heaven and the peoples of the earth. No one can hold back His hand or say to Him, 'What have You done?' At that same time my reason returned to me. My honor and splendor were restored for the glory of my kingdom. My advisers and nobles sought me out, I was restored to my throne, and I became even greater than before."

The message that the Holy Spirit has for this new month is this:

Do not be discouraged. Do not lose heart. Nothing is over. Simply lift your eyes toward heaven. Everything that has been lost will return to you and even more abundantly than before.

With prayers for God's blessings,

Pastor Shaiju (9424400654)
Vachanamari
*വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.