നീതിമാൻ്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു

August-2026

ദൈവമക്കളുടെ പ്രത്യാശയായി, നിത്യനാളുകൾ യേശുകർത്താവിനോടൊപ്പം വാഴുമെന്നുള്ള ഉറപ്പായി.. അമൂല്ല്യനിധിയായി വെളിപ്പാടു പുസ്തകം പുതിയനിയമ സഭയ്ക്ക് ലഭിക്കുവാൻ കാരണമായത്, സുവിശേഷ വിരോധിയായ ഒരു ചക്രവർത്തിയുടെ കലിയാണ് എന്നോർക്കുമ്പോൾ, വിരോധികളുടെ വിരോധത്തെപ്പോലും ദൈവമക്കൾക്ക് അനുഗ്രഹമാക്കിമാറ്റുന്ന ദൈവപ്രവർത്തി അഗോചരവും അവർണ്ണനീയവുമാണ്. സ്തോത്രം !


    സദൃശ്യവാക്യങ്ങൾ 10:6 *“നീതിമാൻ്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു..”*
         ഇംഗ്ലീഷിലെ ഗുഡ്ന്യൂസ് ട്രാൻസലേഷനിൽ വായിക്കുന്നത് *“Good people will receive blessings…”* എന്നാണ്. അനുഗ്രഹങ്ങൾ വരും; എവിടെനിന്നെല്ലാമാണ് കർത്താവ് ഈ അനുഗ്രഹങ്ങൾ വരുത്തുന്നത് എന്നും വിശുദ്ധ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1) *ദൈവം ഫറവോനെക്കൊണ്ട് യോസേഫിനെയും അവൻ്റെ കുടുംബത്തെയും അനുഗ്രഹിച്ചു* (ഉൽപ്പ. 41:41..)
2) *ദൈവം താൻ സ്വന്തകരങ്ങൾകൊണ്ട് യിസ്രായേൽ ജനത്തെ വിടുവിച്ച് (പുറപ്പാ. 13:3) അനുഗ്രഹത്തോടെ മരുഭൂമിയിൽ നടത്തി.* മന്ന നൽകി, പാറയിൽനിന്ന് വെള്ളം നൽകി..
3) *ദൈവം തൻ്റെ മക്കളുടെ കൈകളുടെ പ്രവർത്തികളെ അനുഗ്രഹിക്കും* സങ്കീർ. 90:17, ആവർത്ത. 28:12
4) *ദൈവം ശത്രുക്കളുടെ കരങ്ങൾ കൊണ്ട് തൻ്റെ ജനത്തെ അനുഗ്രഹിക്കും* യോഹ. 4:38, സംഖ്യ. 14:9 ( “..And do not fear the people of the land, for *they are bread for us.* Their protection is removed from them, and the LORD is with us; do not fear them.”)

       നാലു ഭാഗങ്ങളിൽ നിന്നുള്ള അനുഗ്രഹങ്ങൾ ദൈവമക്കളുടെ ശിരസ്സിൽ വരും (ദൈവം വരുത്തും)

(1) *മനുഷ്യ കരങ്ങളെക്കൊണ്ട് അനുഗ്രഹിക്കും* (2) *കർത്താവിൻ്റെ കരങ്ങളിൽ നിന്നുള്ള അനുഗ്രഹം ലഭിക്കും* (3) *സ്വന്ത കരങ്ങളാലുള്ള അനുഗ്രഹം ഉണ്ടാകും* (4) *ശത്രുക്കളുടെ കരങ്ങളിൽ നിന്നുള്ള അനുഗ്രഹവും ലഭിക്കും*.
      ഒരു ദൈവദാസൻ എപ്പോഴും പറയാറുള്ള ഒരു കാര്യം ഞാൻ ഓർത്തുപോകയാണ് ‘*ദൈവം ഒരു മനുഷ്യനെ അനുഗ്രഹിക്കാൻ തീരുമാനിച്ചാൽ, വിരോധികൾ അവനോട് പക തീർക്കാൻ ചെയ്യുന്ന കാര്യങ്ങൾപോലും അവന് അനുഗ്രഹമായി മാറും*’. റോമിൻ്റെ ചക്രവർത്തിയായിരുന്ന ഡൊമിഷിയൻ അപ്പൊസ്തലനായ യോഹന്നാനെ തിളയ്ക്കുന്ന എണ്ണയിലേക്ക് ഇട്ടു എങ്കിലും അവൻ പൊള്ളലോന്നും ഏൽക്കാതെ പുറത്തുവന്നത് കണ്ട് അവിടെ സാക്ഷികളായി നിന്നവരെല്ലാം ക്രിസ്തുവിൻ്റെ അനുയായികളായി മാറിയെന്നും, അതുകണ്ട് കലിപൂണ്ട ചക്രവർത്തി അപ്പൊസ്തലനെ പത്മോസ് ദ്വീപിലേക്ക് നാടുകടത്തി എന്നും ചരിത്രം പറയുന്നു.
       മരണദ്വീപ് എന്നറിയപ്പെട്ടിരുന്ന പത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവരാരും ജീവനോടെ മടങ്ങിവന്ന ചരിത്രമില്ലാത്ത ആ ദ്വീപിൽ വെച്ച് അപ്പൊസ്തലനായ യോഹന്നാന് സ്വർഗ്ഗത്തിലെ ദൈവം നൽകിയ ദർശനങ്ങൾ വെളിപ്പാടു പുസ്തകമായി പുതിയ നിയമസഭയ്ക്ക് ലഭിക്കുവാനിടയായി. ദൈവമക്കളുടെ പ്രത്യാശയായി, നിത്യനാളുകൾ യേശുകർത്താവിനോടൊപ്പം വാഴുമെന്നുള്ള ഉറപ്പായി.. അമൂല്ല്യനിധിയായി വെളിപ്പാടു പുസ്തകം പുതിയനിയമ സഭയ്ക്ക് ലഭിക്കുവാൻ കാരണമായത്, സുവിശേഷ വിരോധിയായ ഒരു ചക്രവർത്തിയുടെ കലിയാണ് എന്നോർക്കുമ്പോൾ, വിരോധികളുടെ വിരോധത്തെപ്പോലും ദൈവമക്കൾക്ക് അനുഗ്രഹമാക്കിമാറ്റുന്ന ദൈവപ്രവർത്തി അഗോചരവും അവർണ്ണനീയവുമാണ്. സ്തോത്രം !
       എബ്രായ ശിശുക്കളെയെല്ലാം നദിയിൽ എറിഞ്ഞ് കൊന്നുകളയണമെന്ന കൽപ്പന കൊടുത്ത ഫറവോ രാജാവിൻ്റെ കൊട്ടാരത്തിൽതന്നെ മോശെ വളരണമെന്ന് ദൈവം തീരുമാനിച്ചു. താൻ കൊന്നുകളയണമെന്നാഗ്രഹിച്ച എബ്രായ ശിശു തൻ്റെ കൊട്ടാരത്തിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടെ ജീവിക്കുന്നുണ്ട് എന്ന കാര്യം ഫറവോ അറിഞ്ഞില്ല.
       ഇതുപോലെയുള്ള നിരവധി സാക്ഷ്യങ്ങൾകൊണ്ട് സമ്പന്നമാണ് നമ്മുടെ വേദപുസ്തകം. ഇവയെല്ലാം നമുക്കു നൽകുന്ന സന്ദേശം, സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും, വിരോധികൾ എത്ര ശക്തരായാലും, വിഷയങ്ങൾ എത്ര സങ്കീർണ്ണമെന്ന് തോന്നിയാലും.. അസാധ്യങ്ങളെ സാധ്യമാക്കുന്ന, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന യഹോവയുടെ വീര്യഭുജങ്ങൾ നമുക്കുവേണ്ടി ഇടപെടും. തിന്മക്കായി വരുന്നവയെല്ലാം നന്മയാക്കി മാറ്റും. നാലുഭാഗങ്ങളിൽ നിന്നുള്ള അനുഗ്രഹം നമ്മുടെ ശിരസ്സിൽ വരുത്തും.

ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്
ക്രിസ്തുവിൽ സ്നേഹപൂർവ്വം..

ഷൈജു പാസ്റ്റർ (മൊ. 9424400654)
വചനമാരി

Proverbs 10:6 — “Blessings come upon the head of the righteous.”

In the Good News Translation of the Bible, this is rendered as: “Good people will receive blessings…” Blessings will come; and the Holy Scriptures also record the many ways through which the Lord brings these blessings into the lives of His people.

  1. God used Pharaoh to bless Joseph and his family (Genesis 41:41…).
  2. God Himself delivered the people of Israel with His own hand (Exodus 13:3) and led them through the wilderness with blessings. He gave them manna and brought water out of the rock…
  3. God will bless the work of the hands of His children (Psalm 90:17; Deuteronomy 28:12).
  4. God will even use the hands of our enemies to bless His people (John 4:38; Numbers 14:9). As the Scripture says: “…And do not fear the people of the land, for they are bread for us. Their protection is removed from them, and the LORD is with us; do not fear them.”

Therefore, blessings from four different directions will come upon the heads of God’s children—blessings that God Himself brings about:

  1. Blessings through the hands of people
  2. Blessings from the hands of the Lord
  3. Blessings through the work of our own hands
  4. Blessings even through the hands of our enemies

I am reminded of something a servant of God often used to say: “When God decides to bless a person, even the things his enemies do against him out of hatred will ultimately become a blessing to him.”

History tells us that Domitian, the Roman emperor, had the apostle John thrown into boiling oil. Yet John came out without suffering any burns. When those who witnessed this miracle saw what had happened, they became followers of Christ. The enraged emperor then banished the apostle to the island of Patmos.

Patmos was known as an island of death, and there was no history of those who were exiled there ever returning alive. Yet it was on that very island that the apostle John received heavenly visions from God. These visions were given to the New Testament Church as the Book of Revelation—a precious treasure that became a source of hope for God’s children and an assurance that we will reign with the Lord Jesus throughout eternity.

When we remember that the anger of an emperor who opposed the Gospel became the very means through which the Church received the precious Book of Revelation, we realize how mysterious and indescribable the work of God is. He can turn even the opposition of our enemies into a blessing for His children. Praise God!

God had already determined that Moses would grow up in Pharaoh’s own palace, even though Pharaoh had commanded that all the Hebrew baby boys be thrown into the river and killed. Pharaoh never realized that the very Hebrew child he wanted to destroy was growing up in his own palace, enjoying every comfort and privilege.

Our Bible is filled with many such testimonies. The message they give us is this:

No matter how unfavorable the circumstances may be, no matter how powerful our enemies may seem, and no matter how complicated our situations may appear, the mighty arm of the Lord, who makes the impossible possible and works miracles, will intervene on our behalf.

He will turn everything that comes for evil into good. He will bring blessings from all four directions upon our heads.

Wishing you a blessed and wonderful day,

With love in Christ,

Shaiju Pastor
(Mob. 9424400654)
Vachanamari

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.