യോഹ. 2:6,7 “അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു”
ഈ തിരുവചനഭാഗം വായിക്കുമ്പോഴെല്ലാം എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം, ആ വിവാഹവീട്ടിലെ വീഞ്ഞു തീർന്നുപോയ പാത്രങ്ങളെല്ലാം ശൂന്യമായിരുന്നിട്ടും കർത്താവ് അവരോടു പറഞ്ഞത്, ‘യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് വീടിനുവെളിയിൽ വെച്ചിരുന്ന കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കുവാനാണ്.’ എന്തുകൊണ്ടാണ് വീഞ്ഞു തീർന്നുപോയ ആ പഴയ വീഞ്ഞുപാത്രങ്ങളിൽ വെള്ളം നിറെക്കുവിൻ എന്ന് കർത്താവ് അവരോട് ആവശ്യപ്പെടാതിരുന്നത് ? അതല്ലായിരുന്നോ ന്യായമായും ചെയ്യേണ്ടിയിരുന്നത് ? വീഞ്ഞു പകരുന്നതിന് ആ പാത്രങ്ങൾ കൂടുതൽ യോഗ്യവും വീട്ടുകാർ തരഞ്ഞെടുത്തവയുമായിരുന്നല്ലോ !
എന്താണ് യെഹൂദന്മാരുടെ ശുദ്ധീകരണനിയമം ? അതിന് കൽപ്പാത്രങ്ങളുടെ ആവശ്യമെന്താണ് ? തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോഴാണ് ഈ കൽപ്പാത്രങ്ങളുടെ പ്രത്യേകതയും അവയുടെ ആവശ്യവും എന്താണ് എന്ന് മനസ്സിലാകുന്നത്.
പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരുന്നു. (മർക്കൊ. 7:3,4).
മറ്റൊരിക്കൽ കർത്താവ് ശിമോൻ്റെ വീട്ടിൽ ചെന്നപ്പോൾ, അവൻ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് കർത്താവിൻ്റെ കാലിന്നു വെള്ളം കൊടുത്തില്ല എന്ന് ലൂക്കൊ. 7:44 തിരുവചനത്തിലും നമ്മൾ വായിക്കുന്നുണ്ട് (“ഞാൻ നിൻ്റെ വീട്ടിൽ വന്നു, നീ എൻ്റെ കാലിന്നു വെള്ളം തന്നില്ല..”;).
അതായത്, പരീശന്മാരും യെഹൂദന്മാരും വീട്ടിൽനിന്ന് പുറത്തുപോയി (ചന്തയിലും വേലസ്ഥലങ്ങളിലും) മടങ്ങി വരുമ്പോൾ തങ്ങളുടെ കാലിലും ശരീരത്തിലും പറ്റിയ അഴുക്കും ചെളിയും കളയുവാൻ വീട്ടിന്നു വെളിയിൽ വെള്ളം നിറെച്ചുവെക്കുന്ന ആ കൽപ്പാത്രങ്ങളായിരുന്നു, മുന്തിയ ഇനം വീഞ്ഞു പകരുവാൻ കർത്താവ് തിരഞ്ഞെടുത്തത്. വീട്ടിന്നകത്ത് വീഞ്ഞു തീർന്നുപോയ വിലയേറിയ മാനപാത്രങ്ങളേക്കാൾ വീട്ടിന്നുപുറത്ത് നിസ്സാരമായി വെച്ചിരുന്ന ആ കൽഭരണികളായിരുന്നു യേശുകർത്താവിന് ഇഷ്ടം.
അവഗണിക്കപ്പെട്ടവരെയും തള്ളപ്പെട്ടവരെയും സമൂഹം വെറുത്തവരെയുമെല്ലാം യേശു കർത്താവ് തന്നോട് ചേർത്തു നിർത്തി. നമ്മുടെ യോഗ്യതകളോ ഗുണമോ അവസ്ഥയോ ഒന്നും നോക്കാതെ ഇത്ര വലിയ രക്ഷയും സ്വർഗ്ഗരാജ്യത്തിൽ അവകാശവും നൽകി, കേവലം കൽഭരണികളായിരുന്ന നമ്മെ മാനിച്ച പൊന്നേശു തമ്പുരാന് നമുക്ക് സ്തോത്രം ചെയ്യാം.
പ്രിയരേ, നമ്മോടുള്ള ക്രിസ്തുവിൻ സ്നേഹത്തിൻ്റെ ആഴവും വീതിയും നീളവും ഉയരവും അളക്കുവാൻ ആർക്കും സാധിക്കില്ല. ഈ ലോകത്തിലെ മറ്റൊരു സ്നേഹത്തെയും അതിനോടു താരതമ്യപ്പെടുത്തുവാനും കഴിയില്ല. ആ മഹനീയ സ്നേഹത്തെ വാക്കുകളിലൊതുക്കുവാനോ വർണ്ണിച്ചു തീർക്കുവാനോ ഒരായുസ്സുകൊണ്ടും സാധിക്കില്ല.
Today's Vachanamari Message
John 2:6–7
"Nearby stood six stone water jars, the kind used by the Jews for ceremonial washing, each holding twenty to thirty gallons. Jesus said to the servants, 'Fill the jars with water'; so they filled them to the brim."
Whenever I read this passage, one thing always amazes me. Although all the wine containers in the wedding house had become empty, the Lord did not ask the servants to fill those empty wine vessels with water. Instead, He told them to fill the stone jars that had been placed outside the house according to the Jewish purification customs.
Why didn't the Lord ask them to fill the empty wine jars instead? Wouldn't that have seemed more reasonable? After all, those vessels had been chosen by the family to serve wine and appeared to be more suitable for the purpose.
What was the Jewish purification custom, and why were these stone jars needed?
We understand the significance of these stone jars by comparing this passage with other events recorded in Scripture.
As Mark 7:3–4 says, the Pharisees and all the Jews carefully observed the traditions of their ancestors. They would not eat unless they had washed their hands ceremonially. When they returned from the marketplace, they would not eat until they had washed themselves. They also observed many other traditions, such as washing cups, pitchers, and copper vessels.
On another occasion, when Jesus visited Simon's house, Luke 7:44 records that Simon did not provide water for Jesus' feet according to the Jewish custom of hospitality: ("I entered your house; you did not give me any water for my feet...")
In other words, these stone jars were kept outside the house and filled with water so that people returning from the marketplace or work could wash the dirt and dust from their feet and bodies before entering the home. Yet these ordinary stone jars—kept outside for cleansing—were the very vessels Jesus chose to fill with the finest wine. Instead of the expensive wine containers inside the house that had become empty, Jesus chose the simple stone jars that had been set outside.
Likewise, Jesus welcomed those who were neglected, rejected, and despised by society. Without considering our worthiness, abilities, or condition, He gave us such a great salvation and an inheritance in the Kingdom of Heaven. We, who were like ordinary stone jars, have been honored by our gracious Lord. Let us praise Him.
Dear friends, no one can measure the depth, width, length, and height of Christ's love for us. No other love in this world can be compared to it. A lifetime would not be enough to fully describe or express that glorious love.