എപ്പഫ്രൊദിത്തൊസ്

August-2026

Although we all know much about Paul and the other apostles, who wrote many New Testament books and made invaluable contributions to the Church, we often forget the countless brothers and sisters who walked alongside them like faithful shadows, risking their lives for the Gospel. Some of their names appear only once or twice in Scripture, while many others are known only because their names are written in the Book of Life. One such person is Epaphroditus, whose name appears only twice in Philippians.


    ഫിലിപ്പി. 2:29,30 “അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തൻ്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിൻ്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു
      രണ്ടു മാസങ്ങൾക്കുമുമ്പ് ഒരു തിങ്കളാഴ്ച വൈകുന്നേര സമയം ഭോപ്പാലിലുള്ള All All India Institute Of Medical Science ആശുപത്രിയിൽ നിന്ന്, നമ്മുടെ സഭയിലെ വിശ്വാസികൂടിയായ സുകുമാർ ഡോക്ടർ എന്നെ ഫോൺ ചെയ്ത്, ഞാൻ പറയാൻപോകുന്ന കാര്യംകേട്ട് പാസ്റ്റർ വിഷമിക്കരുത് എന്ന ആമുഖത്തോടെ ഒരു കാര്യം എന്നോടു പറഞ്ഞു. അന്നേ ദിവസംരാവിലെ ആ ആശുപത്രിയിൽ പരിശോധനയ്ക്കായി ഞാൻ നൽകിയ എൻ്റെ ബ്ലഡ് റിസൾട്ടു വന്നുവെന്നും അതിൽ ബ്ലഡ് ക്യാൻസറുണ്ടെന്നും, ആ ക്യാൻസറിൻ്റെ സ്റ്റേജ് (അളവ്) അറിയുവാൻ ഉടനെ തന്നെ ബോൺമാരോ ടെസ്റ്റ് ചെയ്യണമെന്നും അതിനുവേണ്ടി അന്നുതന്നെ ആശുപത്രിയിൽ അഡ്മിറ്റാകണമെന്നുമായിരുന്നു ഡോ. സുകാമാർ എന്നോടു പറഞ്ഞത്. അതെല്ലാം കേട്ട് ഒരു നിമിഷം എന്തുമറുപടി പറയണമെന്നറിയാതെ ഞാൻ സ്തംഭിച്ചിരുന്നു. ഞാൻ അദ്ദേഹത്തോടു പറഞ്ഞത് എനിക്കൊരു കുഴപ്പവുമില്ലല്ലോ ഞാനിപ്പോൾ പൂർണ്ണ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. ഒരുപക്ഷേ അവിടെ പരിശോധനയിൽ വല്ല തെറ്റുപറ്റിയാതായിരിക്കും അതുകൊണ്ട് ഞാൻ ആശുപത്രിയിൽ വരുന്നില്ല. അതുകേട്ട അദ്ദേഹം എന്നെ നിർബ്ബന്ധിച്ചു. പാസ്റ്റർ ഒന്നു വന്നാൽമാത്രം മതി ഞാനിവിടെ മുറിയെല്ലാം ബുക്കുചെയത് വെച്ചിട്ടുണ്ട്, വിഷയം എന്താണ് എന്ന് നോക്കാതെ ഞാൻ സമ്മതിക്കില്ല എന്നു പറഞ്ഞ് ഒരു കൂട്ടുവിശ്വാസിക്കപ്പുറം എൻ്റെ ഒരു നല്ല സുഹൃത്തുകൂടിയായ സുകുമാർ ഡോക്ടർ നിർബ്ബന്ധിച്ചു. അവസാനം ആ സ്നേഹനിർബ്ബന്ധത്തിനു ഞാൻ വഴങ്ങി, ഭാര്യ നിഷയോടൊപ്പം ആശുപത്രിയിൽ പോയി.
     അടുത്ത ദിവസം ബോൺമാരോ ചെയ്ത് ബയോക്സിക്കയച്ചു, റിസർട്ടുവന്നപ്പോൾ ഹൈ റിസ്കിലുള്ള ബ്ലഡ് ക്യാൻസറാണ് എന്നു മനസ്സിലായി. അടുത്ത മൂന്നു ദിവസങ്ങൾ ഞാൻ ഭോപ്പാലിലെ All All India Institute Of Medical Science ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. മൂന്നാമത്തെ ദിവസം രാത്രിയിൽ ആശുപത്രികട്ടിലിൽ കിടന്നുകൊണ്ട് ഞാൻ കർത്താവിനോടു ചോദിച്ചു; കർത്താവേ, ഇതുപോലെ ഒരു രോഗം എനിക്ക് വരുവാൻ കാരണമെന്താണ്? എനിക്കെന്തെങ്കിലും തെറ്റു സംഭവിച്ചോ? അങ്ങയുടെ വേലയിൽ ഞാൻ അലംഭാവം കാണിച്ചോ? എന്നിലുള്ള കുറവ് എന്താണ്? അങ്ങെന്നെ ശിക്ഷിക്കുകയാണോ? എന്നെ ബോധ്യപ്പെടുത്തേണമേ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കിടന്നുറങ്ങി. അടുത്ത ദിവസംരാവിലെ ഞാൻ വായിക്കാനെടുത്ത തിരുവചനഭാഗം ഫിലിപ്പിയർ രണ്ടാം അധ്യായമായിരുന്നു. മുകളിൽ കുറിച്ചിരിക്കുന്ന വാക്യവും ഈ സന്ദേശവും എൻ്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായി കർത്താവ് തന്നതാണ്.
     ഞാൻ രോഗിയായത്, പാപം നിമിത്തമോ, ശാപം നിമിത്തമോ, കർത്താവിൻ്റെ ശിക്ഷനിമിത്തമോ അല്ല; സുവിശേഷം നിമിത്തമാണ് എന്ന ഉത്തരം പരിശുദ്ധാത്മാവ് ഈ തിരുവചനത്തിലൂടെ എന്നെ ബോധ്യപ്പെടുത്തി. എൻ്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ ഒട്ടും കെയർ ചെയ്തിരുന്നില്ല എന്ന് പിന്നീട് എറണാകുളത്തുള്ള ഒരു ഡോക്ടർ എന്നോടു ചോദിച്ച ചോദ്യങ്ങൾ കേട്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. രാത്രി വൈകുവോളം ഇരുന്ന് ജോലി ചെയ്യുകയും, കൃത്യമായി ആഹാരം കഴിക്കുകയോ ചെയ്യുമായിരുന്നില്ല, വിശ്രമമില്ലാതെ യാത്ര ചെയ്യുകയും, മതിയായ അളവിൽ വെള്ളം കുടിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. ആ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം; ഇല്ല, സാധിച്ചില്ല, ശ്രദ്ധിച്ചില്ല എന്ന ഉത്തരങ്ങളേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ.
    എപ്പഫ്രൊദിത്തൊസ് എന്ന ശിഷ്യനെപ്പോലെ സുവിശേഷം നിമിത്തമാണല്ലോ ഞാനും ഒരു രോഗിയായത്, ഇതു മരണത്തിനുവേണ്ടിയല്ല കർത്താവിൻ്റെ നാമം മഹത്വപ്പെടേണ്ടതിനും കൂടുതൽ ശുഷ്കാന്തിയോടെ കർത്താവിൻ്റെവേലയിൽ വർദ്ധിച്ചുവരേണ്ടതിനും വേണ്ടിയാണ് എന്നുള്ള ബോധ്യം എൻ്റെ സങ്കടവും നിരാശയും എല്ലാം അകറ്റി. അപ്പൊസ്തലനായ പൌലോസിനോടൊപ്പം സുവിശേഷപോർക്കളത്തിൽ അദ്ധ്വാനിച്ച എപ്പഫ്രൊദിത്തൊസ് എന്ന ശിഷ്യനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ആഗ്രഹിച്ച് തിരുവചനം ധ്യാനിച്ചപ്പോൾ എനിക്ക് ഈ സുവിശേഷകനോട് വലിയ ആദരവും ബഹുമാനവും തോന്നി.
      പുതിയ നിയമത്തിൽ പതിമൂന്നിലധികം ലേഖനങ്ങൾ എഴുതുകയും പുതിയനിയമ സഭയ്ക്ക് വിലമതിയ്ക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്ത പൌലോസിനെയും മറ്റ് അപ്പൊസ്തലന്മാരെയുംകുറിച്ച് നമുക്കെല്ലാം നന്നായി അറിയാമെങ്കിലും, അവരോടൊപ്പം നിഴൽപോലെ നടക്കുകയും സുവിശേപ്രഘോഷണത്തിൽ പ്രാണനെപ്പോലും കരുതാതെ അടരാടുകയും ചെയ്ത അനവധി സഹോദരി സഹോദരന്മാരെ അധികമാരും ഓർക്കാറില്ല. അവരിൽ ചിലരുടെ മാത്രം പേരുകൾ ഒന്നോ രണ്ടോ തവണ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും, മറ്റുള്ളവരുടെ പേരുകൾ ജീവപുസ്തകത്തിൽ ഉണ്ട് എന്നുള്ളത് നിശ്ചയമാണ്. സ്തോത്രം !
    അപ്രകാരം ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ രണ്ടിടത്തുമാത്രം പരാമർശിച്ചിട്ടുള്ള ഒരു പേരാണ് എപ്പഫ്രൊദിത്തൊസ്. അദ്ദേഹം ആരാണ് എന്താണ് എന്ന് ഈ വാക്യങ്ങൾ വായിച്ചാൽ മനസ്സിലാകും. ഒരു സാധാരണ ക്രിസ്തുശിഷ്യൻ എന്നതിലുപരി അസാധാരണ വ്യക്തിത്വത്തിനു ഉടമയും, തൻ്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിൻ്റെ വേലനിമിത്തം മരണത്തോളം ആയ ഒരു സുവിശേപോരാളിയായിരുന്നു എപ്പഫ്രൊദിത്തൊസ് എന്ന് പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു.


*എപ്പഫ്രൊദിത്തൊസ് ആരായിരുന്ന് എന്ന് തിരുവചനം പറയുന്നത്;* (ഫിലി. 2:25)
1) സഹോദരൻ
2) കൂട്ടുവേലക്കാരൻ
3) സഹഭടൻ
4) ദൂതൻ
5) ശുശ്രൂഷകൻ


     ഇവയ്ക്കെല്ലാം പുറമെ മറ്റൊരു വിശേഷണം കൂടെ എപ്പഫ്രൊദിത്തൊസിനെക്കുറിച്ച് പരിശുദ്ധാത്മാവ് പറയാതെ പറയുന്നുണ്ട്. വിശ്വസ്തൻ എന്ന മഹത്സ്വഭാവത്തിന് ഉടമയായിരുന്നു ഇദ്ദേഹമെന്ന് ഫിലിപ്പിയർ 4:18 വായിക്കുമ്പോൾ മനസ്സിലാക്കാം. (“ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരെഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിൻ്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു”)
    അപ്പൊസ്തലനായ പൌലോസ് റോമിലെ വീട്ടുതടങ്കലിലായിരുന്നപ്പോൾ ഫിലിപ്പിയിലെ സഭ അദ്ദേഹത്തിന് അയച്ചുകൊടുത്ത പണം കൃത്യമായി അണപോലും തെറ്റാതെ എപ്പഫ്രൊദിത്തൊസ് അദ്ദേഹത്തെ ഏൽപ്പിച്ചു. ഏകദേശം 700 മൈൽ ദൂരം കരയിലും കടലിലുമായി സഞ്ചരിച്ച് ആഴ്ചകളോളം യാത്ര ചെയ്താണ് ആ പണവുമായി എപ്പഫ്രൊദിത്തൊസ് റോമിലെത്തിയത്. ആ യാത്രയിൽ മരണത്തെ മുഖാമുഖം കണ്ടെങ്കിലും പിൻതിരിയാതെ തൻ്റെ ലക്ഷ്യസ്ഥാനത്തെത്തിയ എപ്പഫ്രൊദിത്തൊസ് ഒരു വിശ്വസ്തൻ മാത്രമല്ല, കറതീർന്ന ക്രിസ്തുവിശ്വാസിയാണ്.


*എപ്പഫ്രൊദിത്തൊസിനെപ്പോലെ ഒരു ശുശ്രൂഷ ചെയ്യുവാൻ ഏതു സുവിശേഷവേലക്കാരനാണ് ആഗ്രഹിക്കാത്തത്?*

*എപ്പഫ്രൊദിത്തൊസിനെപ്പോലെ ഒരു ഉത്തമവിശ്വാസിയായി വിശ്വാസിയായി ജീവിക്കുവാൻ ഏതു പുതിയനിയമ വിശ്വാസിയാണ് ആഗ്രഹിക്കാത്തത് ?*

*എപ്പഫ്രൊദിത്തൊസിനെപ്പോലെയുള്ള വിശ്വസ്തർ സഭയിലുണ്ടായിരിക്കണമെന്ന് ഏതു ദൈവസഭയാണ് ആഗ്രഹിക്കാത്തത്.*

*കർത്താവിനോടുള്ള അകമഴിഞ്ഞ സ്നേഹം ഹൃദയത്തിലുള്ള ആർക്കും ഒരു എപ്പഫ്രൊദിത്തൊസ് ആകാം. സ്തോത്രം !*

    എപ്പഫ്രൊദിത്തൊസിനെക്കുറിച്ചുള്ള ഈ ചിന്തകൾ തിരുവചനത്തിൽനിന്ന് പരിശുദ്ധാത്മാവ് എനിക്കു വെളിപ്പെടുത്തിതന്നപ്പോൾ, ഞാനും മരണകരമായ ഒരു രോഗാവസ്ഥയിലൂടെ കടന്നുപോയത് ഇതുപോലെ ഒരു ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി എഴുന്നേൽക്കണ്ടതിനാണല്ലോ എന്നോർത്ത് കർത്താവിനെ സ്തുതിക്കുന്നു.
      എപ്പഫ്രൊദിത്തൊസിൻ്റെ ജീവിതത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട മറ്റൊരു പാഠം, ആരും ശ്രദ്ധിക്കാതെ ഒരു സാധാരണ വ്യക്തിയായി സഭയുടെ ഒരു മൂലയിലിരുന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുമ്പോഴും, അധികമാരും അറിയാതെ ഒരു നിഴലായി നിന്ന് ദൈവരാജ്യത്തിനുവേണ്ടി എളിയ കാര്യങ്ങൾ ചെയ്യുമ്പോഴും, അതെല്ലാം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിൻ്റെ കണ്ണുകൾ ദൈവസഭയിലുണ്ട് എന്ന കാര്യം നമ്മൾ മറന്നുപോകരുത്. വചനമാരി ശുശ്രൂഷകളെ സ്നേഹിക്കുകയും, ഓർത്ത് പ്രാർത്ഥിക്കുകയും, സാമ്പത്തിക കൈത്താങ്ങലുകൾ നൽകുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവരോടും ഞാൻ പറയാറുള്ള ഒരു കാര്യം, നിങ്ങളുടെ പ്രവർത്തികൾക്ക് നന്ദി പറയുവാൻ ഞാനാളല്ല, ദൈവരാജ്യത്തിനുവേണ്ടി ചെയ്യുന്നതെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന തമ്പുരാൻ്റെ കണ്ണുകൾ അതെല്ലാം കാണുന്നുണ്ട്. പ്രതിഫലം അവിടെനിന്ന്, അവിടുത്തെ ധനത്തിനൊത്തവണ്ണം ലഭിക്കും. (“എൻ്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തൻ്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും”. ഫിലി. 4:19)

ഈ തിരുവചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ !

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, വചനമാരി
മൊബൈൽ 9424400654, 7898211849

VACHANAMARI MESSAGE

Philippians 2:29–30

"Welcome him in the Lord with great joy, and honor people like him, because he nearly died for the work of Christ, risking his life to make up for the help you yourselves could not give me."

About two months ago, on a Monday evening, Dr. Sukumar, a believer from our church, called me from the All India Institute of Medical Sciences (AIIMS), Bhopal. He began by saying, "Pastor, please don't be distressed by what I'm about to tell you."

He informed me that the blood test I had given that morning had revealed blood cancer. He also said that a bone marrow test needed to be done immediately to determine the stage of the disease, and that I should be admitted to the hospital that very day.

Hearing this, I was speechless for a moment. I told him, "I don't have any health problems. I feel completely healthy. Perhaps there has been some mistake in the test. So I don't think I need to come to the hospital."

But Dr. Sukumar insisted. He said, "Pastor, please just come. I've already arranged the room. You must come first before deciding anything." More than just a fellow believer, he is also a close friend, and because of his loving insistence, I finally agreed. My wife Nisha and I went to the hospital.

The next day, a bone marrow biopsy was performed. When the results came back, it was confirmed that I had high-risk blood cancer. I remained admitted to AIIMS Bhopal for the next three days.

On the third night, lying on my hospital bed, I prayed: "Lord, why has such a disease come upon me? Have I done something wrong? Have I been careless in Your work? What is lacking in me? Are You punishing me? Please reveal it to me."

After praying, I fell asleep.

The next morning, the Scripture passage I read was Philippians chapter 2. The verses quoted above became God's answer to every question I had asked.

The Holy Spirit assured me through this passage that I had not become sick because of sin, a curse, or God's punishment, but because of the Gospel.

Later, an Ernakulam doctor made me realize how little attention I had paid to my health. I used to work late into the night, skipped meals, traveled continuously without proper rest, and did not drink enough water. To every question the doctor asked, my answer was the same: "No... I couldn't... I didn't pay attention."

Like Epaphroditus, I understood that I had become sick in the service of the Gospel. This illness was not meant for death but so that the Lord's name would be glorified and I might serve Him with even greater zeal. That realization removed all my sorrow and discouragement.

As I meditated on the life of Epaphroditus, who labored alongside the Apostle Paul in the work of the Gospel, I developed great respect and admiration for this servant of God.

Although we all know much about Paul and the other apostles, who wrote many New Testament books and made invaluable contributions to the Church, we often forget the countless brothers and sisters who walked alongside them like faithful shadows, risking their lives for the Gospel. Some of their names appear only once or twice in Scripture, while many others are known only because their names are written in the Book of Life. Praise God!

One such person is Epaphroditus, whose name appears only twice in Philippians. Yet from those few verses, we learn that he was no ordinary Christian. The Holy Spirit testifies that he was an extraordinary servant who nearly died for the work of Christ, not considering even his own life.

According to Philippians 2:25, Epaphroditus was:

  1. A brother
  2. A fellow worker
  3. A fellow soldier
  4. A messenger
  5. A minister

In addition to all these qualities, Scripture also implies another outstanding characteristic: faithfulness. This becomes evident from Philippians 4:18:

"I have received full payment and have more than enough. I am amply supplied, now that I have received from Epaphroditus the gifts you sent. They are a fragrant offering, an acceptable sacrifice, pleasing to God."

While Paul was under house arrest in Rome, the church in Philippi sent financial support through Epaphroditus. He faithfully delivered every bit of it without loss. He traveled nearly 700 miles by land and sea, over many weeks, facing dangers and even risking death, yet he completed his mission. He was not only faithful but a mature and committed Christian.

Which Gospel worker would not desire to serve like Epaphroditus?

Which New Testament believer would not desire to live as faithfully as Epaphroditus?

Which church would not long to have believers like Epaphroditus among its members?

Anyone whose heart is filled with wholehearted love for the Lord can become an Epaphroditus. Praise God!

As the Holy Spirit revealed these truths about Epaphroditus to me from Scripture, I praised the Lord, realizing that my own journey through a life-threatening illness was also preparing me to rise up for such a ministry.

There is another lesson we should learn from the life of Epaphroditus. Even when someone sits quietly in a corner of the church, praying with a broken heart, or serves God's kingdom in small and unnoticed ways, the Holy Spirit sees everything. We should never forget that His eyes observe every act done for God's kingdom.

I often tell those who love the Vachanamari ministry, pray for it, and support it financially: I am not the one who can truly thank you. The Lord sees everything you do for His kingdom. Your reward will come from Him, according to His glorious riches.

As Philippians 4:19 says:

"And my God will meet all your needs according to the riches of His glory in Christ Jesus."

May God bless us through these Scriptures.

With prayers,

Pastor Shaiju
Vachanamari Ministry
Mobile: 9424400654, 7898211849

वचनमारी संदेश

फिलिप्पियों 2:29–30
"इसलिए उसे प्रभु में पूरे आनंद के साथ ग्रहण करो और ऐसे लोगों का आदर करो, क्योंकि वह मसीह के काम के कारण मृत्यु के निकट पहुँच गया था। उसने अपने प्राणों की भी परवाह नहीं की, ताकि तुम्हारी ओर से मेरी सेवा में जो कमी थी, उसे पूरा कर सके।"

    लगभग दो महीने पहले, एक सोमवार की शाम, भोपाल के ऑल इंडिया इंस्टीट्यूट ऑफ मेडिकल साइंसेज़ (AIIMS) अस्पताल से हमारी कलीसिया के विश्वासी और मेरे प्रिय मित्र डॉ. सुकुमार का फोन आया। उन्होंने पहले ही कहा कि मैं जो बात बताने जा रहा हूँ, उसे सुनकर पादरी जी परेशान न हों। उन्होंने बताया कि उसी सुबह अस्पताल में मेरे रक्त परीक्षण (ब्लड टेस्ट) की रिपोर्ट आई है, जिसमें रक्त कैंसर (ब्लड कैंसर) होने की पुष्टि हुई है। उन्होंने यह भी कहा कि कैंसर की अवस्था (स्टेज) जानने के लिए तुरंत बोन मैरो परीक्षण करना होगा और उसी दिन अस्पताल में भर्ती होना आवश्यक है।

   यह सुनकर मैं कुछ क्षणों के लिए स्तब्ध रह गया। मैंने उनसे कहा, "मुझे तो कोई तकलीफ़ नहीं है। मैं अभी पूरी तरह स्वस्थ महसूस कर रहा हूँ। शायद जाँच में कोई गलती हुई होगी, इसलिए मैं अस्पताल नहीं आऊँगा।"  लेकिन डॉ. सुकुमार ने बहुत आग्रह किया। उन्होंने कहा, "पादरी जी, आप केवल एक बार आ जाइए। मैंने आपके लिए कमरा भी बुक करवा दिया है। जब तक आप नहीं आएँगे, मैं नहीं मानूँगा।" एक सह-विश्वासी से बढ़कर, एक सच्चे मित्र के प्रेमपूर्ण आग्रह के कारण अंततः मैं अपनी पत्नी निशा के साथ अस्पताल गया।

   अगले दिन बोन मैरो परीक्षण किया गया और बायोप्सी के लिए भेजा गया। रिपोर्ट आने पर पता चला कि यह उच्च जोखिम (High Risk) वाला रक्त कैंसर है। अगले तीन दिन मैं भोपाल के AIIMS अस्पताल में भर्ती रहा।  तीसरी रात अस्पताल के बिस्तर पर लेटे हुए मैंने प्रभु से प्रार्थना की, "हे प्रभु, मुझे यह बीमारी क्यों आई? क्या मुझसे कोई गलती हुई? क्या मैंने आपकी सेवा में लापरवाही की? क्या यह आपकी ओर से दंड है? कृपया मुझे इसका कारण बताइए।" ऐसा प्रार्थना करते हुए मैं सो गया।

अगली सुबह जब मैंने बाइबल पढ़ी, तो मेरा पाठ फिलिप्पियों अध्याय 2 था। ऊपर लिखा गया पद और उसका संदेश मेरे सभी प्रश्नों का उत्तर बन गया।

पवित्र आत्मा ने मुझे इस वचन के द्वारा समझाया कि मेरी बीमारी पाप, श्राप या परमेश्वर के दंड के कारण नहीं, बल्कि सुसमाचार के कार्य के कारण आई है।

बाद में एर्नाकुलम के एक डॉक्टर ने मुझसे मेरी जीवनशैली के बारे में कई प्रश्न पूछे। तभी मुझे एहसास हुआ कि मैंने अपने स्वास्थ्य का बिल्कुल ध्यान नहीं रखा था। मैं देर रात तक काम करता था, समय पर भोजन नहीं करता था, बिना विश्राम के लगातार यात्राएँ करता था और पर्याप्त पानी भी नहीं पीता था। डॉक्टर के लगभग हर प्रश्न का उत्तर मेरे पास यही था—"नहीं", "समय नहीं मिला", या "मैंने ध्यान नहीं दिया।"

एपफ्रुदीतुस की तरह, यदि मैं भी सुसमाचार के कारण बीमार हुआ हूँ, तो यह मृत्यु के लिए नहीं, बल्कि इसलिए है कि प्रभु का नाम महिमान्वित हो और मैं पहले से अधिक उत्साह के साथ उनकी सेवा करूँ। इस समझ ने मेरा सारा दुःख और निराशा दूर कर दी।

जब मैंने प्रेरित पौलुस के साथ सुसमाचार के कार्य में परिश्रम करने वाले शिष्य एपफ्रुदीतुस के बारे में अधिक जानने के लिए परमेश्वर के वचन का अध्ययन किया, तो मेरे मन में उसके प्रति गहरा सम्मान उत्पन्न हुआ।

यद्यपि हम सभी प्रेरित पौलुस और अन्य प्रेरितों के बारे में जानते हैं, जिन्होंने नए नियम की कलीसिया के लिए अमूल्य योगदान दिया, फिर भी उनके साथ छाया की तरह चलने वाले और अपने प्राणों की परवाह किए बिना सुसमाचार के लिए संघर्ष करने वाले अनेक भाई-बहनों को शायद ही कोई याद करता है। उनमें से कुछ के नाम बाइबल में केवल एक या दो बार लिखे गए हैं, लेकिन यह निश्चित है कि उनके नाम जीवन की पुस्तक में लिखे हुए हैं। परमेश्वर की स्तुति हो!

फिलिप्पियों की पत्री में एपफ्रुदीतुस का नाम केवल दो स्थानों पर आता है। इन पदों से स्पष्ट होता है कि वह केवल एक साधारण विश्वासी नहीं था, बल्कि एक असाधारण व्यक्ति था, जिसने मसीह के कार्य के लिए अपने प्राणों की भी परवाह नहीं की और मृत्यु तक जोखिम उठाया।

फिलिप्पियों 2:25 के अनुसार एपफ्रुदीतुस कौन था?
  1. एक भाई
  2. सहकर्मी
  3. सहयोद्धा
  4. दूत (संदेशवाहक)
  5. सेवक

इसके अतिरिक्त, पवित्र आत्मा उसके बारे में एक और गुण अप्रत्यक्ष रूप से बताता है—विश्वासयोग्यता।  फिलिप्पियों 4:18 में लिखा है:

"अब मेरे पास सब कुछ है और मैं परिपूर्ण हूँ। तुम्हारे द्वारा भेजी गई भेंट, जिसे एपफ्रुदीतुस मेरे पास लाया, परमेश्वर के लिए सुगंधित और स्वीकार्य बलिदान है।"

जब प्रेरित पौलुस रोम में नजरबंद थे, तब फिलिप्पी की कलीसिया ने जो धन उनके लिए भेजा था, उसे एपफ्रुदीतुस ने बिना किसी कमी या गलती के उनके हाथों तक पहुँचाया। लगभग 700 मील की लंबी यात्रा, जिसमें स्थल और समुद्र दोनों मार्ग शामिल थे, कई सप्ताह तक चलने वाली कठिन यात्रा थी। इस दौरान उसने मृत्यु का सामना भी किया, लेकिन पीछे नहीं हटा। इसलिए वह केवल एक विश्वासयोग्य व्यक्ति ही नहीं, बल्कि एक दृढ़ और सच्चा मसीही विश्वासी था।

एपफ्रुदीतुस जैसी सेवा करने की इच्छा किस सुसमाचार सेवक के मन में नहीं होगी?

एपफ्रुदीतुस जैसा उत्तम विश्वासी बनने की इच्छा किस नए नियम के विश्वासी के मन में नहीं होगी?

ऐसे विश्वासयोग्य लोग हर कलीसिया की आवश्यकता हैं।

जिस किसी के हृदय में प्रभु के प्रति सच्चा प्रेम है, वह भी एक "एपफ्रुदीतुस" बन सकता है। परमेश्वर की स्तुति हो!

जब पवित्र आत्मा ने मुझे परमेश्वर के वचन के माध्यम से एपफ्रुदीतुस के जीवन के ये सत्य प्रकट किए, तब मैंने प्रभु की स्तुति की कि शायद मैं भी इस गंभीर बीमारी से इसलिए गुज़रा, ताकि ऐसी ही समर्पित सेवा के लिए और अधिक दृढ़ता से उठ खड़ा हो सकूँ।

एपफ्रुदीतुस के जीवन से हमें एक और महत्वपूर्ण शिक्षा मिलती है। चाहे कोई व्यक्ति कलीसिया के किसी कोने में बैठकर चुपचाप टूटे हुए मन से प्रार्थना करता हो, या बिना किसी प्रसिद्धि के परमेश्वर के राज्य के लिए छोटे-छोटे कार्य करता हो, पवित्र आत्मा की आँखें उन सब पर लगी रहती हैं। परमेश्वर कुछ भी अनदेखा नहीं करते।

जो लोग वचनमारी सेवकाई से प्रेम करते हैं, उसके लिए प्रार्थना करते हैं और आर्थिक सहायता देते हैं, उनसे मैं हमेशा यही कहता हूँ—आपके कार्यों के लिए धन्यवाद कहने वाला मैं नहीं हूँ। परमेश्वर के राज्य के लिए जो कुछ भी आप करते हैं, प्रभु स्वयं उसे देख रहे हैं। आपका प्रतिफल उन्हीं से मिलेगा, और वह अपनी महिमा के धन के अनुसार आपको प्रतिफल देंगे।

फिलिप्पियों 4:19
"मेरा परमेश्वर अपने महिमा के धन के अनुसार मसीह यीशु में तुम्हारी हर एक आवश्यकता को पूरी करेगा।"

परमेश्वर करे कि इन पवित्र वचनों के द्वारा हम सब आशीषित हों।

प्रार्थनापूर्वक,


पादरी शैजू
वचनमारी
मोबाइल: 9424400654, 7898211849

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.