യേശുവിന് നമ്മെ അറിയാം

May-2022

ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാന്‍ ഹൃദയഭാരത്തോടെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം എന്‍റെ മൊബൈലില്‍ ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ടു, ആ മെസ്സേജ് വായിച്ച ഞാന്‍ അത്ഭുതപ്പെട്ടുപോയി, എന്‍റെ മൊബൈലില്‍ 300 രൂപാ റീചാര്‍ജ്ജ് വന്നിരിക്കുന്നു. ഒട്ടും സമയം കളയാതെ ഞാന്‍ അവരെ തിരിച്ചുവിളിച്ചു. അവരോട് ദൈവവചനം പറഞ്ഞ് ആശ്വസിപ്പിച്ച് സമാധാനിപ്പിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഫോണ്‍ വെയ്ക്കുന്നതിനുമുമ്പ് അവര്‍ എന്നോടു പറഞ്ഞ വാക്കുകള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. '*ബ്രദറേ, ഞാന്‍ ആത്മഹത്യചെയ്യുവാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു, അതിനുമുമ്പ് ബ്രദറിന്‍റെ ഫോണ്‍ വരുമോ എന്ന് ഞാന്‍ നോക്കികൊണ്ടിരുന്നു, ഈ ഫോണ്‍ വരാന്‍ ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കില്‍ അത് അറ്റെന്‍റ് ചെയ്യാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല*'


"*യേശു അവരുടെ ചിന്തകളെ അറിഞ്ഞു*.."   (ലൂക്കൊസ് 5:22)
മനുഷ്യന്റെ ഉള്ളിലിരുപ്പും ചിന്തകളും അറിയുവാന് ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യകള് ഉപയോഗിച്ച് മനുഷ്യര് പല ശ്രമങ്ങളും നടത്താറുണ്ടെങ്കിലും അവ ഒന്നും നൂറുശതമാനം ഉറപ്പിക്കാന് കഴിയുന്നതല്ല. *ഒരു ക്ലിനിക്കല് ലബോറട്ടറിയില് നമ്മുടെ രക്തം നല്കിയാല് അവര് അത് പരിശോധിച്ച് നമ്മുടെ ശരീരത്തിലെ രോഗ നിര്ണ്ണയം നടത്തിതരുന്നതുപോലെ, നമ്മുടെ കണ്ണുനീര് ഒരു പരിശോധനയ്ക്ക് നല്കി നമ്മുടെ ദു:ഖത്തിന്റെയും വേദനയുടെയും കാരണം കണ്ടുപിടിയ്ക്കാന് കഴിയുന്ന ഒരു ലബോറട്ടറിയും ഈ ഭൂമിയില് ഇല്ല*. നമ്മുടെ കര്ത്താവിന്റെ കണ്ണുകള്ക്ക് മാത്രമേ അതിനു കഴിയുകയുള്ളൂ. *നമ്മുടെ ഹൃദയം കാണുവാനും, നമ്മുടെ ചിന്തകളും ഭാരങ്ങളും മുഴുവനായി അറിയുവാനും യേശു കര്ത്താവിനു മാത്രമേ സാധിക്കയുള്ളൂ*.
ചില വര്ഷങ്ങള്ക്കുമുമ്പ് എന്റെ ജീവിതത്തില് മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി. ഭോപ്പാലില് നിന്ന് ചില മീറ്റിംഗുകളില് പങ്കെടുക്കാന് ഞാന് കേരളത്തില് പോയിരിക്കുകയായിരുന്നു. അപ്പോഴും പ്രാര്ത്ഥനയ്ക്കായി ധാരാളം ഫോണ് കോളുകള് എന്റെ മൊബൈലില് വരുമായിരുന്നു. ഒരു ദിവസം ഒരു സഹോദരി അവരുടെ വിഷയങ്ങള് പറയുവാനും പ്രാര്ത്ഥിക്കുവാനും എന്റെ മൊബൈലില് വിളിച്ചു. അവര് വലിയ ഒരു പ്രശ്നത്തിലായി ആത്മഹത്യയുടെ വക്കില് നിന്നുകൊണ്ടായിരുന്നു എന്നോടു സംസാരിച്ചത്. അവരുടെ വിഷയങ്ങള് കേട്ട് അവരെ ആശ്വസിപ്പിച്ച് അവര്ക്കായി ഫോണില്ക്കൂടെ ഞാന് പ്രാര്ത്ഥിക്കാന് ശ്രമിച്ചെങ്കിലും, എന്നോടു സംസാരിക്കുന്നതിനിടയില് കരഞ്ഞുകൊണ്ട് *എനിക്കിനി ജീവിക്കണ്ട, ഞാന് മരിക്കാന് പോകയാണ് എന്നു പറഞ്ഞുകൊണ്ട് ആ സഹോദരി ഫോണ് കട്ടു ചെയ്തു*.
അവരുടെ വാക്കുകള് കേട്ട് ഞാന് ടെന്ഷനിലായി, ഉടനെ അവരെ തിരിച്ചുവിളിച്ചു, എന്നാല് എന്റെ ഫോണില് നിന്ന് കോള് പോകുന്നില്ല 9424400654 എന്ന എന്റെ BSNL നമ്പറിലെ ബാലന്സ് തീര്ന്നുപോയിരുന്നു. ഞാന് ചുറ്റും നോക്കി റീചാര്ജ് ചെയ്യുന്ന കടകള് ഒന്നും കാണാനില്ല, ഓണ്ലൈന് ചാര്ജ് ചെയ്യാവുന്ന ഫോണായിരുന്നില്ല അന്നുണ്ടായിരുന്നത്. ഞാന് അക്ഷരാര്ത്ഥത്തില് കരഞ്ഞുപോയി, ആ സഹോദരിയുടെ വാക്കുകളില് ഉണ്ടായിരുന്ന ദൃഢനിശ്ചയം എന്നെ വിഷമിപ്പിച്ചു.
ഒന്നും ചെയ്യാന് കഴിയാത്ത അവസ്ഥയില് ഞാന് ഹൃദയഭാരത്തോടെ കര്ത്താവിനോട് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു. നിമിഷങ്ങള്ക്കകം എന്റെ മൊബൈലില് ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ടു, ആ മെസ്സേജ് വായിച്ച ഞാന് അത്ഭുതപ്പെട്ടുപോയി, എന്റെ മൊബൈലില് 300 രൂപാ റീചാര്ജ്ജ് വന്നിരിക്കുന്നു. ഒട്ടും സമയം കളയാതെ ഞാന് അവരെ തിരിച്ചുവിളിച്ചു. അവരോട് ദൈവവചനം പറഞ്ഞ് ആശ്വസിപ്പിച്ച് സമാധാനിപ്പിച്ച് അവര്ക്കുവേണ്ടി പ്രാര്ത്ഥിച്ചു. ഫോണ് വെയ്ക്കുന്നതിനുമുമ്പ് അവര് എന്നോടു പറഞ്ഞ വാക്കുകള് ഒരിക്കലും എനിക്ക് മറക്കാന് കഴിയില്ല. '*ബ്രദറേ, ഞാന് ആത്മഹത്യചെയ്യുവാന് ഒരുങ്ങിയിരിക്കുകയായിരുന്നു, അതിനുമുമ്പ് ബ്രദറിന്റെ ഫോണ് വരുമോ എന്ന് ഞാന് നോക്കികൊണ്ടിരുന്നു, ഈ ഫോണ് വരാന് ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കില് അത് അറ്റെന്റ് ചെയ്യാന് ഞാന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല*'
എന്റെ ഫോണില് ബാലന്സ് തീര്ന്നുപോയതുകൊണ്ടാണ് ഞാന് തിരിച്ചുവിളിക്കാന് വൈകിയത് എന്ന് ഞാന് അവരോട് പറഞ്ഞില്ല, പറയാന് എനിക്ക് തോന്നിയില്ല, ഒരുപക്ഷേ ഈ മെസ്സേജ് വായിച്ചിട്ടായിരിക്കും അവര് അത് അറിയാന് പോകുന്നത്. അവരോട് സംസാരിച്ചു കഴിഞ്ഞ ശേഷം എനിക്ക് മറ്റൊരു ഫോണ് വന്നു, രാജസ്ഥാനിലെ അല്വറിലുള്ള (മോജിപുര്) ഗവണ്റമന്റ് ആശുപത്രിയില് നെഴ്സായി ജോലി ചെയ്യുന്ന റെയ്ച്ചല് എന്ന സഹോദരി ആയിരുന്നു വിളിച്ചത്, അവര് എല്ലാമാസവും ഞങ്ങളുടെ ഭോപ്പാലിലുള്ള സുവിശേഷ പ്രവര്ത്തനങ്ങള്ക്ക് മണിഓര്ഡറായി അയക്കാറുള്ള 300 രൂപ, പോസ്റ്റ് ഓഫീസില് പോകാന് കഴിയാത്തതുകൊണ്ട് ഈ മാസം ബ്രദറിന്റെ മൊബൈലില് റീചാര്ജ്ജ് ചെയ്തു, കിട്ടിയോ, എന്നു ചോദിച്ചുകൊണ്ടുള്ള ഫോണായിരുന്നു അത്. കിട്ടി എന്നു മാത്രമേ ഞാന് പറഞ്ഞുള്ളൂ, ഈ നടന്ന സംഭവങ്ങള് ഒന്നും അപ്പോള് പറയാന് തോന്നിയില്ല, അവരും ചിലപ്പോള് ഈ മെസ്സേജ് വായിച്ചായിരിക്കും അറിയാന് പോകുന്നത്. അല്ലെങ്കില് സ്വര്ഗ്ഗത്തില് ചെല്ലുമ്പോള് അറിയട്ടെ.
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ദൈവാത്മാവില് ഞാന് പറയട്ടെ, *ഇന്ന് യേശു കര്ത്താവ് നിങ്ങളെ അറിയുന്നുണ്ട്, നിങ്ങളുടെ ചിന്തകളും വിചാരങ്ങളും അവിടുന്ന് മനസ്സിലാക്കുന്നതുപോലെ ആര്ക്കും കഴിയില്ല. നിങ്ങളുടെ ആവശ്യത്തിന്റെ മുഖത്ത് ഒരു അത്ഭുതം ചെയ്യുവാന് കര്ത്താവ് ഇന്നും വിശ്വസ്തനാണ്. ജീവിതത്തിലെ ഏറ്റവും ആവശ്യസമയത്ത് യേശുവിന്റെ അത്ഭുതം കണ്ടറിഞ്ഞ അനുഭത്തിന്റെ വെളിച്ചത്തിലാണ് ഞാന് ഈ വരികള് എഴുതുന്നത്*.
ധൈര്യപ്പെട്ടിരിക്ക, വിശ്വാസത്തോടിരിക്ക, പ്രാര്ത്ഥനയോടിരിക്കുക യേശു കൂടെ ഉണ്ട്
ക്രിസ്തുവില് നിങ്ങളുടെ സഹോദരന്
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.