വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ !

June-2024

ദൈവത്തെ അവിശ്വസിക്കുന്നവരും, ദൈവത്തിൻ്റെ നിയമങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നവരും അവരുടെ തലമുറകളും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ എന്നും വാക്കുമാറാത്തവൻ എന്നും എണ്ണി ദൈവവാഗ്ദത്ത നിവർത്തിക്കായി കാത്തിരിക്കുകയും ചെയ്യുന്നവർ അവരുടെ തലമുറയോടൊപ്പം ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കും സ്തോത്രം !


     എബ്രാ. 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ”
      ദൈവവാഗ്ദത്തങ്ങളിൽ ഒട്ടും സംശയിക്കാതെ വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണി, വാഗ്ദത്ത നിവർത്തികൾ പ്രാപിച്ചവരുടെ ഒരു നീണ്ട പട്ടിക വേദപുസ്തക താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾതന്നെ ദൈവവാഗ്ദത്തങ്ങളെ അവിശ്വസിച്ചവരുടെയും, ദൈവത്തിൻ്റെ നിയമങ്ങളെ സംശയിച്ചവരുടെയും ചില ചരിത്രങ്ങൾ മുന്നറിയിപ്പുകളായി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നമുക്കു കാണുവാൻ കഴിയും. ഉല്പത്തി പുസ്തകം ആറാം അദ്ധ്യായത്തിൽ ദൈവകൃപ ലഭിച്ച നോഹെയെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ. മനുഷ്യൻ്റെ ദുഷ്ടത വലിയതും അവൻ്റെ ഹൃദയവിചാരങ്ങൾ ദോഷമുള്ളതും, അവൻ്റെ വഴികൾ വഷളായവയും എന്നു കണ്ടപ്പോൾ ദൈവം അവരെ ഭൂതലത്തിൽനിന്നുതന്നെ തുടച്ചുമാറ്റുവാൻ തീരുമാനമെടുത്തു. എന്നാൽ ആ തലമുറയിൽ നിഷ്കളങ്കതയോടെ നടന്ന നോഹെയോട് ദൈവത്തിന് കൃപതോന്നി.
     പിന്നീടുണ്ടായ ജലപ്രളയത്തിൽ വഷളായി നടന്ന മനുഷ്യരെയെല്ലാം ദൈവം നശിപ്പിച്ചു എങ്കിലും ഇനി ഇതുപോലെ ജലപ്രളയം ഉണ്ടാകില്ല, പ്രളയത്തിലൂടെ ഭൂമിയെ താൻ നശിപ്പിക്കയില്ല എന്ന് ദൈവം നോഹെയോടും അവൻ്റെ പുത്രന്മാരോടും ഒരു നിയമം ചെയ്തു.
     കാലങ്ങൾ കഴിഞ്ഞുപോയി പ്രളയത്തിനു ശേഷം മുന്നൂറ്റമ്പതു വർഷങ്ങൾ കഴിഞ്ഞപ്പോൾ നോഹെ മരിച്ചുപോയി അവൻ്റെ തലമുറ ഭൂമിയിൽ നിറഞ്ഞു. എന്നാൽ പിന്നീട് അവരും ദൈവത്തോട് മത്സരിക്കാൻ ആരംഭിച്ചു. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ അവർ തീരുമാനിച്ചു (ഉല്പ. 11:4). ഒരു നല്ല പട്ടണം പണിത് അതിൽ താമസിക്കുവാൻ അവർ ആഗ്രഹിച്ചതിൽ തെറ്റില്ല. എന്നാൽ ആകാശത്തോളം എത്തുന്ന ഗോപുരം പണിയുവാൻ അവർ തീരുമാനിച്ചതിനുപുറകിലെ അവരുടെ ലക്ഷ്യം ഒരു പേരുണ്ടാക്കുക മാത്രമായിരുന്നില്ല. മറ്റൊരു ഗൂഢലക്ഷ്യവും അതിൻ്റെ പിന്നിലുണ്ടായിരുന്നു. ഇനിയുമൊരു ജലപ്രളയമുണ്ടായി ദൈവം ഭൂമിയെ നശിപ്പിക്കുവാൻ തീരുമാനിച്ചാൽ കയറി രക്ഷപ്പെടുവാൻ ഈ ഗോപുരം തങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നവർ മനസ്സിൽ കണ്ടു. എന്നാൽ മനുഷ്യൻ്റെ ഹൃദയവിചാരങ്ങളെ ദൂരത്തുനിന്ന് അറിയുന്ന ദൈവം അവരുടെ അവിശ്വാസം കണ്ട്, തൻ്റെ നിയമത്തെ അവർ അവഹേളിക്കുന്നതുകണ്ട് അവരുടെ ഭാഷ കലക്കികളഞ്ഞ് അവരെ ഭൂതലത്തിലെച്ചും ചിന്നിച്ചു.
    ആകാശത്ത് ഒരു മഴവില്ല് അടയാളം നൽകി താൻ ഇനി ഒരിക്കലും ജലപ്രളയംകൊണ്ട് ഭൂമിയെ നശിപ്പിക്കയില്ല എന്ന് വാഗ്ദത്തം ചെയ്ത (ഉല്പ. 9:13) ദൈവത്തിൻ്റെ വാക്കുകളെ അവർ വിശ്വസിച്ചില്ല.
       പിന്നെയും കാലങ്ങൾ കടന്നുപോയി തന്നെ പൂർണ്ണമായി വിശ്വസിക്കുന്ന, അനുസരിക്കുന്ന ഒരു വ്യക്തി ഉണ്ടോ എന്ന് ദൈവം തലമുറകളിൽ നോക്കിക്കൊണ്ടിരുന്നു. അങ്ങനെ തേരഹിൻ്റെ വംശത്തിൽ ദൈവം അബ്രാഹാമിനെ കണ്ടെത്തി ഉല്പ. 12:1. ദൈവവാക്ക് വിശ്വസിക്കാതെ ബാബേൽ ഗോപുരം പണിയുവാൻ തുനിഞ്ഞ ആ തലമുറയിൽ നിന്നും ദൈവം അബ്രാഹാമിനെ വിളിച്ച് വേർതിരിച്ച് വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുപോയി. ഒരു പുതിയ തലമുറയുടെ ചരിത്രം അവിടെ ആരംഭിച്ച് ഇന്നും (വിശ്വാസികളുടെ പിതാവായ) അബ്രാഹാമിൻ്റെ വാഗ്ദത്ത തലമുറ ഈ ഭൂമിയിൽ ആയിരിക്കുന്നു.
    ഗലാത്യ. 3:6.. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിൻ്റെ മക്കൾ എന്നു അറിവിൻ...അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു”.
ദൈവത്തെ അവിശ്വസിക്കുന്നവരും, ദൈവത്തിൻ്റെ നിയമങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നവരും അവരുടെ തലമുറകളും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ എന്നും വാക്കുമാറാത്തവൻ എന്നും എണ്ണി ദൈവവാഗ്ദത്ത നിവർത്തിക്കായി കാത്തിരിക്കുകയും ചെയ്യുന്നവർ അവരുടെ തലമുറയോടൊപ്പം ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കും സ്തോത്രം !
റോമർ 4:20.. “ദൈവത്തിൻ്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു. അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.”
ദൈവം നമ്മോട് അരുളിച്ചെയ്തിരിക്കുന്ന വാഗ്ദത്തങ്ങളിൽ പ്രത്യാശവെച്ച് വിശ്വാസത്തോടെ കാത്തിരിക്ക. വിശ്വസ്തനായ കർത്താവ് അവ നിവർത്തിച്ചുതരും *ആമേൻ*
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
*വചനമാരി ടീം, ഭോപ്പാൽ*
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

Heb. 10:23 “Let’s hold firmly to the confession of our hope without wavering, for He who promised is faithful;”

The Holy Spirit has recorded on the pages of the Bible a long list of those who never doubted the promises of God and counted the one who made the promise is faithful. Then we can see some histories of those who did not believe God's promises and those who doubted God's laws also recorded in the Bible as a warning for all the ages. In the sixth chapter of the book of Genesis, we read about Noah who Noah found favor in the eyes of Jehovah. When God saw that the wickedness of man was great, the thoughts of his heart were evil, and all flesh had corrupted their way upon the earth. God decided to wipe them off the face of the earth. But God was gracious to Noah, who walked in innocence / righteous in that generation.

God destroyed all the people who behaved badly in the subsequent flood, Later God made a promise to Noah and his sons that there would not be another flood like this, and that He would not destroy the earth through the flood.

Time passed and three hundred and fifty years after the flood, Noah died and his descendants filled the earth. But later they also started rebelling against God. They decided to build a tower that would reach to heaven (Genesis 11:4). It was not wrong that they wanted to build a nice city and live in it. But after they decided to build a tower that reached the sky, their goal was not only to make a name. There was another hidden agenda behind it. They thought that if there was another flood and God decided to destroy the earth, they could use this tower to escape from flood. But God, who knows the hearts of men from afar, saw their unbelief, and saw that they despised His law, and confused their language and scattered them abroad from thence upon the face of all the earth.

They did not believe the words of God who gave a rainbow sign in the sky and promised that He would never again destroy the earth with a flood (Gen. 9:13).

Again, God was looking through the generations to see if there was a person who fully believe and obey Him. And so God found Abraham in Terah's generation. 12:1. God called Abraham and took him to the promise land from that generation that dared to build the tower of Babel without believing God's word.

The history of a new generation began there and even today the promised generation of Abraham (the father of believers) is on this earth.

Galatia. 3:6.. Even as Abraham believed God, and it was reckoned unto him for righteousness Know therefore that they that are of faith, the same are sons of Abraham... So then they that are of faith (Believers) are blessed with the faithful Abraham”.

Those who do not believe in the Promises of God, take God's covenant lightly and their generations lie in the dustbin of history, But those who count the one who promised is faithful and the one who wait for the fulfillment of God's promise will be blessed on earth with their generation!

Romans 4:20.. “yet, looking unto the promise of God, he wavered not through unbelief, but waxed strong through faith, giving glory to God, and being fully assured that what he had promised, he was able also to perform. Wherefore also it was reckoned unto him for righteousness”

 Let us wait with hope and faith in the promises that God has spoken to us. The faithful Lord will fulfill them Amen

 May God bless us with these Promise,

 With prayers,

Vachanamari Team, Bhopal

 

Those who need prayer help may call the number Mobile: 9589741414, 9424400654, 7000477047 Phone: 07554297672
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ