ആരു മറന്നാലും മറക്കാത്ത ദൈവം !

January-2025

പഴയ നിയമത്തിലെ ഏറ്റവും ശ്രേഷ്ഠമായ പദവിയും ശുശ്രൂഷയും നൽകിയത് ലേയയുടെ പുത്രനായ ലേവിക്കായിരുന്നു എന്നു കാണാം. യഹോവയുടെ ആലയത്തിലെ ശുശ്രൂഷ ചെയ്യുവാൻ ഒരു ഗോത്രത്തെ ദൈവം തിരഞ്ഞെടുത്തപ്പോൾ അതു ലേവി ആയിരിക്കണമെന്ന് ദൈവം തീരുമാനിച്ചതിൻ്റെ ഒരു കാരണം, അതു ദൈവം ലേയയോടു കാണിച്ച നീതി ആയിരുന്നു. സ്തോത്രം !


     ഉല്പത്തി 29:31 “ലേയ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു..”
         ഈ വാക്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കണമെങ്കിൽ അത് ഇപ്രകാരം വായിക്കണം, ‘യാക്കോബിന് അവൻ്റെ ഭാര്യയായ ലേയ അനിഷ്ടയായി എന്നു കണ്ടപ്പോൾ യഹോവ അവളുടെ ഗർഭത്തെ തുറന്നു’.
തിരുവചനത്തിൻ്റെ ചരിത്ര പശ്ചാത്തലം നമുക്കറിയാമല്ലോ. യാക്കോബ് തൻ്റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ ഭവനത്തിൽ എത്തുകയും ലാബാൻ്റെ മകളായ റാഹേലിനെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ മുറ പ്രകാരം മൂത്തമകളായ ലേയയെയാണ് ലാബാൻ ആദ്യം യാക്കോബിന് വിവാഹം കഴിച്ചു നൽകിയത്.
     ലേയ തൻ്റെ അനുജത്തിയായ റാഹേലിനെപ്പോലെ വലിയ സുന്ദരിയൊന്നുമല്ലായിരുന്നു. എങ്കിലും അവൾ തൻ്റെ ഭർത്താവിനെ സ്നേഹിച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു അവളുടെ ഭർത്താവ് റഹേലിനെ വിവാഹം കഴിക്കുന്നത്. എന്നാൽ അതോടെ അവളുടെ കഷ്ടകാലം ആരംഭിച്ചു. ഭർത്താവിന് അവളോടുള്ള ഇഷ്ടം കുറഞ്ഞു. അവൾ ഒരു അധികപ്പറ്റായി തോന്നിതുടങ്ങി. അവൾ വലിയ സങ്കടത്തിലായി (വാക്യം 29:32 ‘യഹോവ എൻ്റെ സങ്കടം കണ്ടു;..’).
     വാസ്തവത്തിൽ എന്തു കുറ്റം ചെയ്തിട്ടാണ് ലേയക്ക് ജീവിതത്തിൽ ഇതുപോലെ സങ്കടപ്പെടേണ്ടി വന്നത് ? അവൾ ഭർത്താവിൻ്റെ കണ്ണിലെ കരടായിത്തീർന്നതിനു കാരണം അളുടെ എന്തെങ്കിലും കുറവായിരുന്നോ ? അവൾ ആവശ്യപ്പെട്ടിട്ടായിരുന്നോ അവളുടെ പിതാവ് ലാബാൻ അവളെ യാക്കോബിന് വിവാഹം കഴിച്ചു നൽകിയത് ? റാഹേലിനോളം സൗന്ദര്യമില്ലാതെ ഈ ഭൂമിയിൽ ജനിച്ചതിന് അവൾ എന്തു പഴിച്ചു ?
അവൾ ആരോട് തൻ്റെ വിഷമം പറയും ? ആർ അവളുടെ സങ്കടം കാണും ?
     ഇന്നും ജീവിതത്തിൻ്റെ പല സാഹചര്യങ്ങളോടുള്ള ബന്ധത്തിൽ ഇതേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സങ്കടത്തോടെ കഴിയുന്ന നിരവധി ആളുകളുണ്ട്.ഒരു കാരണവുമില്ലാതെ, ഒരു തെറ്റും ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളുടെ കണ്ണിലെ ഒരു കരടായി നമ്മൾ മാറിയാലുള്ള വേദന പറഞ്ഞറിയിക്കാവുന്നതല്ല. നമ്മുടെ ശാരീരിക പോരായ്മകൾ കണ്ട് (നിറം കുറവ്, പൊക്കം കുറവ്, ഭംഗി കുറവ്, മുടി കുറവ്, കഴിവ് കുറവ്, യോഗ്യത കുറവ്…) വേണ്ടപ്പെട്ടവർ നമ്മെ അവഗണിക്കുകയും മാറ്റി നിറുത്തുകയും ചെയ്താൽ ഹൃദയം തകരില്ലേ ? ലേയയുടെയും അവസ്ഥ അതായിരുന്നു.
ആരോടും പറയാൻ കഴിയാതിരുന്ന അവളുടെ സങ്കടം അവൾ ദൈവത്തോടു പറഞ്ഞു (വാക്യം 29:33 ‘ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട്..’). ദൈവത്തോട് തന്റെ സങ്കടം പറയുക മാത്രമല്ല അവൾ ദൈവത്തെ സ്തുതിച്ചുകൊണ്ടുമിരുന്നു (വാക്യം 29:35 ‘ഞാൻ യഹോവയെ സ്തുതിക്കും ..’)
      സ്വർഗ്ഗത്തിലെ ദൈവം അവളുടെ സങ്കടം കണ്ടു. അവളോടു മനസ്സലിഞ്ഞു. അവൾക്ക് ആദ്യം തലമുറകളുടെ അനുഗ്രം നൽകി. അവളുടെ അനിഷ്ട എന്ന ലേബൽ മാറ്റി ഭാഗ്യവതി എന്ന ലേബൽ നൽകി. സൗന്ദര്യമില്ലാത്തവൾ എന്ന കാരണത്താൽ മറ്റുള്ളവർ അവൾക്ക് അർഹമായ പരിഗണന നൽകാതിരുന്നപ്പോൾ ദൈവം അവൾക്ക് മറ്റുള്ളവരെക്കാൾ പരിഗണന നൽകി. അതുകൊണ്ട് യിസ്രായേൽ ഗോത്രങ്ങളിൽ പകുതി അവളുടെ മക്കളായിരുന്നു.
    മാത്രമല്ല പഴയ നിയമത്തിലെ ഏറ്റവും ശ്രേഷ്ഠമായ പദവിയും ശുശ്രൂഷയും നൽകിയത് ലേയയുടെ പുത്രനായ ലേവിക്കായിരുന്നു എന്നു കാണാം. യഹോവയുടെ ആലയത്തിലെ ശുശ്രൂഷ ചെയ്യുവാൻ ഒരു ഗോത്രത്തെ ദൈവം തിരഞ്ഞെടുത്തപ്പോൾ അതു ലേവി ആയിരിക്കണമെന്ന് ദൈവം തീരുമാനിച്ചതിൻ്റെ ഒരു കാരണം, അതു ദൈവം ലേയയോടു കാണിച്ച നീതി ആയിരുന്നു. സ്തോത്രം !
ഒരു കാരണവുമില്ലാതെ നമ്മൾ നിന്ദിക്കപ്പെടുമ്പോൾ, തെറ്റൊന്നും ചെയ്യാതെ മറ്റുള്ളവർ നമ്മെ ക്രൂശിക്കാൻ ശ്രമിക്കുമ്പോൾ, ചെയ്യാത്ത കുറ്റത്തിന് ഏറ്റവും വേണ്ടപ്പെട്ടവർപോലും നമ്മെ ഒറ്റപ്പെടുത്തുമ്പോൾ… ഓർത്തുകൊൾക, *ലേയയോടു നീതി കാണിച്ച ദൈവം ഇന്നും ജീവിക്കുന്നു* . ഹല്ലേലൂയ്യാ !
ഈ വചനങ്ങളാൽ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ, വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
നിഷ സിസ്റ്റർ (7898211849)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
വടക്കെ ഇൻഡ്യയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.