തീയുടെ ബലം കെടുത്തുന്നവൻ

January-2024

തീയിക്ക് ബലം കൊടുക്കുവാനും അതിൻ്റെ ബലം കെടുത്തുവാനും യേശുവിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ടാണ് സ്നാപക യോഹന്നാൻ ഇപ്രകാരം വിളിച്ചുപറഞ്ഞത്; (ലൂക്കൊസ് 3:17) “അവന്നു വീശുമുറം കയ്യിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” നമ്മെ ദഹിപ്പിച്ച് ഭസ്മമാക്കുവാൻ ശക്തിയുള്ള, തീയിക്ക് സമമായ നിരവധി വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ അതുപോലെയുള്ള ചില സാഹചര്യങ്ങളിൽക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവരായിരിക്കാം നിങ്ങൾ. വിഷമിക്കേണ്ട, ആ തീയുടെ ബലം കെടുത്തുന്നവൻ ഇന്ന് നമ്മുടെ കൂടെ ഉണ്ട്. തീയുടെ മണം പോലും ഏൽക്കാതെ കർത്താവ് നമ്മെ ഈ തീച്ചൂളയിൽ നിന്നും വിടുവിക്കും.


(എബ്രായർ 11:34)
        തീയുടെ ബലം എന്നു പറഞ്ഞാൽ എന്താണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ദഹിപ്പിക്കുക എന്നാണ് ഉത്തരം. തീയുടെ ബലം കെടുത്തുക എന്നു പറഞ്ഞാൽ, ദഹിപ്പിക്കുവാനുള്ള ശക്തി തീയിക്ക് നഷ്ടപ്പെട്ടു എന്നു സാരം.
         ഇതിനുള്ള ഒരു ഉദാഹരണം നമ്മൾ വേദപുസ്തകത്തിൽ കാണുന്നുണ്ട്. ഒരിക്കൽ നെബുഖദ്നേസർ രാജാവ് ഒരു സ്വർണ്ണബിംബത്തെ ഉണ്ടാക്കി അതിനെ നമസ്കരിക്കണമെന്ന് ഉത്തരവിട്ടപ്പോൾ ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നു യുവാക്കൾ അത് അനുസരിച്ചില്ല. അതുകൊണ്ട് അവരെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുവാൻ രാജാവ് കൽപ്പിച്ചു. രാജാവിൻ്റെ സൈനികർ തീച്ചൂളയുടെ ചൂട് ഏഴു മടങ്ങ് വർദ്ധിപ്പിച്ച് അവരെ അതിൽ ഇട്ടു എങ്കിലും, ആ തീച്ചൂളയുടെ ചൂടിന് അവരെ ഭസ്മമാക്കുവാൻ കഴിഞ്ഞില്ല. കാരണം യേശു കർത്താവ് അവിടെ ഇറങ്ങിവന്ന് തീയുടെ ബലത്തെ കെടുത്തിക്കളഞ്ഞു.
        കർത്താവിന് വേണമെങ്കിൽ ആ തീയ് കെടുത്തിക്കളയാമായിരുന്നു. എന്നാൽ തീയുടെ ബലം കെടുത്തി തൻ്റെ മഹത്വം വെളിപ്പെടുത്തുകയാണ് നാഥൻ ചെയ്തത്. തീയിക്ക് ബലം കൊടുക്കുവാനും അതിൻ്റെ ബലം കെടുത്തുവാനും യേശുവിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ടാണ് സ്നാപക യോഹന്നാൻ ഇപ്രകാരം വിളിച്ചുപറഞ്ഞത്; (ലൂക്കൊസ് 3:17) “അവന്നു വീശുമുറം കയ്യിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
നമ്മെ ദഹിപ്പിച്ച് ഭസ്മമാക്കുവാൻ ശക്തിയുള്ള, തീയിക്ക് സമമായ നിരവധി വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ അതുപോലെയുള്ള ചില സാഹചര്യങ്ങളിൽക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവരായിരിക്കാം നിങ്ങൾ. വിഷമിക്കേണ്ട, ആ തീയുടെ ബലം കെടുത്തുന്നവൻ ഇന്ന് നമ്മുടെ കൂടെ ഉണ്ട്. തീയുടെ മണം പോലും ഏൽക്കാതെ കർത്താവ് നമ്മെ ഈ തീച്ചൂളയിൽ നിന്നും വിടുവിക്കും.
*പ്രാർത്ഥന*
പിതാവായ ദൈവമേ, എന്നോട് അരുളിച്ചെയ്ത ഈ നല്ല വചനങ്ങൾക്കായി നന്ദി പറയുന്നു. എന്നെ ദഹിപ്പിക്കുവാൻ പോന്ന തീയിക്ക് സമമായ നിരവധി വിഷയങ്ങൾ എൻ്റെ ജീവിതത്തിലും ഉണ്ട്. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പൈതങ്ങൾക്കുവേണ്ടി തീച്ചൂളയിൽ ഇറങ്ങിച്ചെന്ന് തീയുടെ ബലത്തെ കെടുത്തിയതുപോലെ എൻ്റെ പ്രശ്നങ്ങളിലും ഇറങ്ങിവന്ന് എന്നെയും വിടുവിക്കേണമേ.
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
പ്രാർത്ഥനയോടെ,
വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
He who quenches the power of fire (Hebrews 11:34)
     What is the power of fire? In one word, the answer is ‘to digest’. To quenches the power of fire means that the fire has lost its power to consume.
    We see an example of this in the Bible. Once when King Nebuchadnezzar ordered a golden image to be made and bowed down to it, three young men, Shadrach, Meshach, and Abednego, disobeyed the kings command. So the king ordered them to be thrown into the burning furnace. Although the king's soldiers increased the heat of the furnace seven times and put them in it, the heat of the furnace could not burn them. Because the Lord Jesus came down there and extinguished the power of the fire.
Only Jesus has the authority to give power to fire and to quench its power. That is why John the Baptist preached out; (Luke 3:17) “whose fan is in his hand, thoroughly to cleanse his threshing-floor, and to gather the wheat into his garner; but the chaff he will burn up with unquenchable fire”
   There are many issues that are likely to come into our lives that are like fire that has the power to consume us. Maybe you are going through some similar situations today. Don't worry, the one who quenches the power of that fire is with us today. The Lord will deliver us from this fiery furnace without even smell of fire on us.
prayer
Father God, thank you for these good words you have spoken to me. There are many issues in my life that are like the fire that has power to consume me. Just as you came down into the furnace of fire for thy children, Shadrach, Meshach, and Abednego, Please come down in to my problems and deliver me.
Praying in Jesus name. Amen.
With prayers,
From Vachanamari,
Shaiju Pastor (9424400654)
वह जो आग की शक्ति को बुझाता है (इब्रानियों 11:34)
    आग की शक्ति क्या है? एक शब्द में इसका उत्तर है पचाना। आग की शक्ति को बुझाने का मतलब है कि आग ने भस्म करने की अपनी शक्ति खो दी है।
     इसका उदाहरण हम बाइबल में देखते हैं। एक बार जब राजा नबूकदनेस्सर ने एक सोने की मूर्ति बनाने और उसे दण्डवत् करने का आदेश दिया, तो तीन युवकों, शद्रक, मेशक और अबेदनगो ने आदेश की अवहेलना की। इसलिये राजा ने उन्हें जलती हुई भट्टी में डालने का आदेश दिया। हालाँकि राजा के सैनिकों ने भट्टी की गर्मी सात गुना बढ़ा दी और उन्हें उसमें डाल दिया, लेकिन भट्टी की गर्मी उन्हें नहीं जला सकी। क्योंकि प्रभु यीशु वहां आये और आग की शक्ति को बुझा दिया।
आग को शक्ति देने और उसकी शक्ति को बुझाने का अधिकार केवल यीशु के पास है। इसलिये यूहन्ना बपतिस्मा देनेवाला चिल्लाया; (लूका 3:17) “उसका सूप, उसके हाथ में है; और वह अपना खलिहान अच्छी तरह से साफ करेगा; और गेहूं को अपने खत्ते में इकट्ठा करेगा, परन्तु भूसी को उस आग में जो बुझने की नहीं जला देगा॥“
ऐसे कई मुद्दे हैं जो हमारे जीवन में आने की संभावना है जो आग की तरह हैं जो हमें भस्म करने की शक्ति रखते हैं। हो सकता है आप भी कुछ ऐसी ही परिस्थितियों से गुजर रहे हों. चिंता मत करो, उस आग की शक्ति को बुझाने वाला आज हमारे साथ है। प्रभु हमें आग की गंध महसूस किए बिना ही इस धधकती भट्ठी से बचाएंगे।
प्रार्थना
हे पिता परमेश्वर, आपने मुझसे जो अच्छे शब्द कहे हैं उनके लिए धन्यवाद। मेरे जीवन में ऐसे कई मुद्दे हैं जो उस आग की तरह हैं जो मुछे भस्म कर सकता है। जैसे तू शद्रक, मेशक, और अबेदनगो के लिये आग के भट्ठे में उतरा, वैसे ही मेरी समस्याओं से मुझे छुड़ा।
यीशु के नाम में आमीन .
प्रार्थनाओं के साथ,
भोपाल के वचनामारी से
Pr. शैजू जॉन (9424400654)
*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / VACHANAMARI MAGAZINE SUBSCRIPTION  അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
PhonePay Number
7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.