അഭിഷേകത്തിൻ്റെ ശക്തി

September-2023

ഒരിക്കൽ യേശുകർത്താവ് ഇപ്രകാരം അരുളിച്ചെയ്തു, യോഹ. 14:12; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.” കർത്താവിൻ്റെ ഈ വാക്കുകൾ എത്ര സത്യമായി ഭവിച്ചു എന്ന് അപ്പൊ.പ്രവർത്തികളുടെ പുസ്തകം പഠിക്കുമ്പോൾ മനസ്സിലാകും. യേശുവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടപ്പോൾ സ്ത്രീ സൗഖ്യമായി (മത്തായി 9:21), എന്നാൽ അപ്പൊ. പത്രൊസിൻ്റെ നിഴൽ വീണാൽ രോഗികൾ സൗഖ്യമായിരുന്നതുകൊണ്ട്, പത്രൊസ് കടന്നുപോകുന്ന വീഥികളിൽവരെ രോഗികളെ കൊണ്ടുവന്നു കിടത്തുമായിരുന്നു (അപ്പൊ.പ്ര. 5:15). എങ്ങനെ സാധിച്ചു ? പരിശുദ്ധാത്മാഭിഷേകത്താൽ, അഭിഷേകത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസിയുടെമേൽ ഒരു അനർത്ഥവും വരികയില്ല. സ്തോത്രം !


 “..എൻ്റെമേൽ വീണിരിക്കുന്നു.”  സങ്കീർ. 55:4  (Last Part)
       

         ദാവീദിൻ്റെ ജീവിതത്തിൽ വന്നുവീണ ചില അനർത്ഥങ്ങളെക്കുറിച്ച് തൻ്റെ സങ്കീർത്തനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്, അപ്രകാരം മനുഷ്യൻ്റെമേൽ വീഴാൻ സാധ്യതയുള്ള, തിരുവചനം മുന്നറിയിപ്പുതരുന്ന ചില വിഷയങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. വിവിധങ്ങളായ പത്തു അനർത്ഥങ്ങളെ സംബന്ധിച്ച് വചനത്തിൽനിന്ന് ഇതുവരെ നമ്മൾ മനസ്സിലാക്കി (ഈ സന്ദേശത്തിൻ്റെ കഴിഞ്ഞഭാഗങ്ങൾ വായിക്കുവാൻ താൽപ്പര്യമുള്ളവർക്ക് വചനമാരി (www.vachanamari.com) വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
      ഈ വക അനർത്ഥങ്ങളൊന്നും നമ്മുടെമേലോ നമ്മുടെ കുടുംബത്തിലോ തലമുറകളിലോ, നമ്മുടെ നന്മകളിലോ അവകാശങ്ങളിന്മേലോ ഒന്നും വരാതിരിക്കേണ്ടതിന് (വീഴാതിരിക്കേണ്ടതിന്) മൂന്നു വിഷയങ്ങളിൽ നമ്മൾ നിറഞ്ഞവരായിരിക്കണമെന്നാണ് ദൈവവചനം പറയുന്നത്. അവ ഏതെല്ലാമാണ് എന്നു ഞാൻ വിശദമാക്കാം.;
*1) പരിശുദ്ധാത്മാഭിഷേകം* (അപ്പൊ. പ്ര. 4:31)
“ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”
1 രാജാക്ക. 19:19 ൽ എലീശായുടെമേൽ ഏലീയാവ് തന്റെ പുതപ്പ് ഇടുന്നതായി വായിക്കുന്നുണ്ട്. ആ അഭിഷേകത്തിൻ്റെ പുതപ്പ് തൻ്റെമേൽ വീണപ്പോൾ എലീശാ ഒരു പുതിയ മനുഷ്യനായി മാറി. അഭിഷേകത്തിൻ്റെ ശുശ്രൂഷ ചെയ്തു. ഏലിയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ എലീശാ ചെയ്തതായി വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും.
ഒരിക്കൽ യേശുകർത്താവ് ഇപ്രകാരം അരുളിച്ചെയ്തു, യോഹ. 14:12; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.”
കർത്താവിൻ്റെ ഈ വാക്കുകൾ എത്ര സത്യമായി ഭവിച്ചു എന്ന് അപ്പൊ.പ്രവർത്തികളുടെ പുസ്തകം പഠിക്കുമ്പോൾ മനസ്സിലാകും. യേശുവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടപ്പോൾ സ്ത്രീ സൗഖ്യമായി (മത്തായി 9:21),
എന്നാൽ അപ്പൊ. പത്രൊസിൻ്റെ നിഴൽ വീണാൽ രോഗികൾ സൗഖ്യമായിരുന്നതുകൊണ്ട്, പത്രൊസ് കടന്നുപോകുന്ന വീഥികളിൽവരെ രോഗികളെ കൊണ്ടുവന്നു കിടത്തുമായിരുന്നു (അപ്പൊ.പ്ര. 5:15).
എങ്ങനെ സാധിച്ചു ? പരിശുദ്ധാത്മാഭിഷേകത്താൽ, അഭിഷേകത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസിയുടെമേൽ ഒരു അനർത്ഥവും വരികയില്ല. സ്തോത്രം !

*2) പിതാവായ ദൈവത്തിൻ്റെ സ്നേഹം* (1 യോഹ. 3:1)
“കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;..”
സ്നേഹം നല്കിയിരിക്കുന്നു എന്നാണ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൻ്റെ മൂലഭാഷയിൽ സ്നേഹം ചൊരിഞ്ഞിരിക്കുന്നു എന്നാണ്, അതായത്, സ്വർഗ്ഗീയ പിതാവിൻ്റെ അളവില്ലാത്ത നിത്യസ്നേഹം അവിടുന്ന് നമ്മുടെമേൽ പകരുകയാണ് ചെയ്തത്. ഈ ദൈവസ്ഹേത്തിൻ്റെ നിറവിൽ നിറഞ്ഞുനിൽക്കുന്ന ഒരു ദൈവപൈതലിൻ്റെമേൽ ഒരു അനർത്ഥവും വരികയില്ല.
എന്നാൽ ഈ സ്നേഹത്തിൻ്റെ ബന്ധനത്തിൽനിന്ന് അകന്നുപോകുന്ന, ഒഴിഞ്ഞുമാറുന്ന അനേക ആളുകളെ ഇന്ന് നമുക്കുചുറ്റും കാണുവാൻ കഴിയും.
ദൈവസ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ ഒന്നിനും കഴിയുകയില്ല എന്ന് ഒരിക്കൽ അപ്പൊ.പൌലൊസ് പറയുക ഉണ്ടായി. “ക്രിസ്തുവിൻ്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
....മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (റോമർ 8:35..)

*3) പുത്രൻ്റെ നാമം*. യാക്കോബ് 2:7
“നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ..”
ആ നല്ല നാമം ഏതു നാമമാണ് ? നമ്മെ രക്ഷിച്ച നാമം (അപ്പൊ.പ്ര. 4:12), നമ്മെ സൗഖ്യമാക്കിയ നാമം (അപ്പൊ.പ്ര. 4:10), നമ്മുടെ പ്രാർത്ഥനകൾക്കും അപേക്ഷകൾക്കും മറുപടിയും വിടുതലും ലഭിക്കുന്ന നാമം (യോഹ. 14:13,14), നമ്മെ എഴുന്നേറ്റു പിന്നെയും നടത്തുമാറാക്കുന്ന നാമം (അപ്പൊ.പ്ര. 3:6), നമ്മുടെ വിഷമങ്ങൾക്കും സങ്കടങ്ങൾക്കും അറുതിവരുത്തുന്ന നാമം (മത്തായി 18:20), നമ്മുടെ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്ന നാമം (മർക്കൊസ് 9:41), ജാതികൾ പകെക്കുന്ന നാമം (മത്തായി 24:9), ഭൂതങ്ങൾ പുറത്താകുന്ന നാമം (ലൂക്കൊസ് 10:17),.…. നസറായനായ യേശുവിൻ്റെ നാമം (ഈ നാമത്തെക്കുറിച്ച് എഴുതിയാൽ തീരില്ല)
യേശുവിൻ്റെ നാമം നമ്മുടെമേൽ ഉണ്ട്. ആകയാൽ ഒരു അനർത്ഥത്തിനും ഇനി സ്ഥാനമില്ല. സ്തോത്രം !

ചുരുക്കിപ്പറഞ്ഞാൽ 2 കൊരി 13:14 ൽ നമ്മൾ വായിക്കുന്നതുപോലെ (“കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപയും ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ”);
പിതാവായ ദൈവത്തിൻ്റെ സ്നേഹത്തിലും, പുത്രനായ യേശുക്രിസ്തുവിൻ്റെ കൃപയിലും, പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയിലും ആയിരിക്കുന്ന ഒരു ദൈവപൈതലിൻ്റെമേൽ;
(1) *നിന്ദ വന്നു വീഴുകില്ല* (സങ്കീർ. 69:9), (2) *തീക്കനൽ വന്നു വീഴുകയില്ല* (സങ്കീർ. 140:10) (3) *ബാബേലിൻ്റെ വല വന്നുവീഴില്ല* (യെഹെ. 17:20) (4) *ശൂന്യമാക്കുന്നവൻ വന്നു വീഴുകയില്ല* (യിരെ. 48:32), (5) *ഭയവും ഭീതിയും (പേടിയും) വന്നു വീഴുകയില്ല* (പുറപ്പാട് 15:16, എസ്ഥേർ 9:2,3, യോശുവ 2:9, സങ്കീ. 105:38), (6) *ഗാഢനിദ്ര വന്നു വീഴില്ല* (1 ശമുവേൽ 26:12), (7) *ഫെലിസ്ത്യരുടെ കൈ വന്നുവീഴില്ല* (1 ശമുവേൽ 18:17) (8) *കർത്താവിൻ്റെ ന്യായവിധിയുടെ കൈ വീഴില്ല* (അപ്പൊ. പ്ര. 13:11), (9) *മരണത്തിൻ്റെ കണികൾ വന്നുവീഴില്ല* (2 ശമുവേൽ 22:5) (10) *ശാപം വന്നുവീഴില്ല* (ഉല്പത്തി 27:12).

വിശ്വസിക്കുന്നവർക്ക് ‘*ആമേൻ*’ പറഞ്ഞുകൊണ്ട് ഈ തിരുവചനസന്ദേശം ഏറ്റെടുക്കാം.

പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
     നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.