എന്നും നല്ലവൻ

July-2024

കർത്താവ് നമ്മുടെ ജീവിതത്തിൻ്റെ സ്ഥിതിക്ക് മാറ്റം വരുത്തിയാൽ എന്തു സംഭവിക്കും എന്ന് ഹോശേയ 6:11 വചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് “..ഞാൻ എൻ്റെ ജനത്തിൻ്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു”. കർത്താവ് കൂടെ ഉണ്ടെങ്കിൽ നമ്മുടെ സ്ഥിതി മാറും ഒരു വലിയ കൊയ്ത്തിൻ്റെ അനുഭവം ജീവിതത്തിൽ ഉണ്ടാകും. നേരെമറിച്ച് സാത്താൻ കൂടെ കൂടിയിട്ടുണ്ടെങ്കിൽ ഓരോ ദിവസം ചെല്ലുന്തോറും മനുഷ്യൻ്റെ സ്ഥിതി വല്ലാത്ത കഷ്ടത്തിലായിക്കൊണ്ടിരിക്കും.


    “തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ” (വിലാപ. 3:25)
     ഈ ധ്യാനഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നമ്മൾ ധ്യാനിച്ചത് കർത്താവ് നല്ലവനായി നമ്മുടെ ജീവിതങ്ങളിൽ വെളിപ്പെടുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ് എന്ന വിഷയമാണല്ലോ. രണ്ട് അനുഗ്രഹങ്ങൾ തിരുവചനത്തിൽ നിന്ന് നമ്മൾ ധ്യാനിച്ചു.
*3) യിരെ. 33:11 നമ്മുടെ സ്ഥിതിമാറ്റും*
    ദൈവം നല്ലവനായി നമ്മുടെ കൂടെ ഉള്ളതുകൊണ്ട് നമ്മുടെ സ്ഥിതിക്ക് / അവസ്ഥക്ക് മാറ്റമുണ്ടാകും. മത്തായി സുവിശേഷം 12 അദ്ധ്യായത്തിലും ലൂക്കൊസ് സുവിശേഷം 11 അദ്ധ്യായത്തിലും സാത്താൻ ഒരു മനുഷ്യൻ്റെ സ്ഥിതി മാറ്റിയാൽ എന്തു സംഭവിക്കുമെന്ന് നമ്മുടെ കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് ഓർക്കണം. (തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; ആ മനുഷ്യൻ്റെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും)
എന്നാൽ കർത്താവ് നമ്മുടെ ജീവിതത്തിൻ്റെ സ്ഥിതിക്ക് മാറ്റം വരുത്തിയാൽ എന്തു സംഭവിക്കും എന്ന് ഹോശേയ 6:11 വചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് “..ഞാൻ എൻ്റെ ജനത്തിൻ്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു”.
കർത്താവ് കൂടെ ഉണ്ടെങ്കിൽ നമ്മുടെ സ്ഥിതി മാറും ഒരു വലിയ കൊയ്ത്തിൻ്റെ അനുഭവം ജീവിതത്തിൽ ഉണ്ടാകും. നേരെമറിച്ച് സാത്താൻ കൂടെ കൂടിയിട്ടുണ്ടെങ്കിൽ ഓരോ ദിവസം ചെല്ലുന്തോറും മനുഷ്യൻ്റെ സ്ഥിതി വല്ലാത്ത കഷ്ടത്തിലായിക്കൊണ്ടിരിക്കും.
സ്ഥിതി കഷ്ടത്തിലാകുന്ന മറ്റൊരു കൂട്ടരെക്കുറിച്ചുകൂടി വചനത്തിൽ വായിക്കുന്നുണ്ട്. 2 പത്രൊസ് 2:20 “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ പരിജ്ഞാനത്താൽ ലോകത്തിൻ്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.”
ഇന്നു നമുക്കു ചുറ്റും കാണുന്ന ചിലരുടെ സ്ഥിതി വല്ലാതെ വഷളായിരിക്കുന്നതിൻ്റെ കാരണം മറ്റൊന്നല്ല. ഒരിക്കൽ, ലോകമെനിക്കു വേണ്ടാ, ലോകത്തിൻ ഇമ്പം വേണ്ട, പോകണമേശുവിൻ പാതനോക്കി… എന്ന പാട്ടും പാടിക്കൊണ്ട് വിശ്വാസ ജീവിതയാത്ര ആരംഭിച്ചവർ. പിന്നീട് തിരിഞ്ഞു നടന്ന്, ലോകം എനിക്കുവേണം, ലോക സുഖങ്ങൾ വേണം എന്ന മുദ്രവാക്യം വിളിച്ചാൽ, അവരുടെ സ്ഥിതി അധികം വഷളായിപ്പോകും.
ആകയാൽ, ഈ ലോകമോഹങ്ങളിൽ കുടുങ്ങിപ്പോകാതെ, നല്ലവനായ കർത്താവിനെ ജീവിതത്തിൽ ചേർത്തുനിർത്താം; കർത്താവ് നമ്മുടെ സ്ഥിതി മാറ്റും.
*4) യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു.. നഹൂം 1:൭*
    കർത്താവ് നല്ലവനായി നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ട് എങ്കിൽ, കഷ്ടദിവസങ്ങൾ വരുമ്പോൾ അവൻ നമ്മുടെ ശരണമായിത്തീരും. അതുകൊണ്ടാണ് 86 സങ്കീർത്തനത്തിൽ ‘എൻ്റെ കഷ്ടദിവസത്തിൽ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ എനിക്ക് ഉത്തരമരുളുന്നു’ എന്ന് ദാവീദ് ധൈര്യത്തോടെ പറയുന്നത്. 50 ാം സങ്കീർത്തനത്തിൽ ആസാഫും പറയുന്നു, ‘കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ നമ്മെ വിടുവിക്കയും നാം ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും’.
ഒരിക്കൽ ഒരു ദൈവദൂതൻ ഇറങ്ങിവന്ന് അശ്ശൂർ പാളയത്തിലെ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു എന്ന് 2 രാജാക്ക. 19:35 വാക്യത്തിൽ വായിക്കുന്നുണ്ടല്ലോ. അതിനു കാരണമായ സംഭവം അതിൻ്റെ 18 ാം അദ്യായം മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്ശൂർ രാജാവും കൂട്ടരും ദൈവജനത്തിന് എതിരായി വരികയും, അവരെ വെല്ലുവിളിക്കയും, യിസ്രായേലിൻ്റെ ദൈവത്തെ നിന്ദിക്കയും ചെയ്തു. ഇവൻ്റെ ശല്ല്യംകൊണ്ട് സഹിക്കവയ്യാതെ, ‘ഞങ്ങൾ വല്ലാത്ത കഷ്ടതയിലായിരിക്കുകയാണ് (19:3) എന്നാണ് ഹിസ്ക്കീയാരാജാവ് പറയുന്നത്.
     അതുകേട്ട സ്വർഗ്ഗത്തിലെ ദൈവം തൻ്റെ പ്രവാചകനിൽക്കൂടെ ഇപ്രകാരമാണ് അവരോട് അരുളിച്ചെയ്തത്;
“അതുകൊണ്ടു യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിൻ്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എൻ്റെ നിമിത്തവും എൻ്റെ ദാസനായ ദാവീദിൻ്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.” (2 രാജാ. 19:32..).
     പ്രിയപ്പെട്ടവരേ, ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരാം. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് വെല്ലുവിളികൾ ഉയരാം. ആൾബലംകൊണ്ടും കൈബലംകൊണ്ടും നമ്മെക്കാൾ കരുത്തുള്ളവർ തകർത്തുകളയുമെന്ന് പറഞ്ഞുകൊണ്ട് നമുക്ക് എതിരായി നിൽക്കാം, ഭയപ്പെടേണ്ട സൈന്യങ്ങളുടെ ദൈവം നമ്മുടെ കൂടെ ഉണ്ട്, അവിടുന്ന് ദൂതന്മാരോട് കൽപ്പിക്കും, അവർ നമുക്കുവേണ്ടി യുദ്ധം ചെയ്യും.
     ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ; നമ്മുടെ കർത്താവ് നല്ലവനാണ് നമ്മുടെ കഷ്ടതയുടെ നാളുകളിൽ അവൻ സ്വർഗ്ഗം ചാഞ്ഞിറങ്ങിവന്ന് നമ്മെ വിടുവിക്കും.
വേദപുസ്തകത്തിലെ ഏറ്റവും ഉറപ്പുള്ള ഒരു വാക്യം ഇവിടെ കുറിച്ചുകൊണ്ട് ഈ ധ്യാനസന്ദേശം ഞാൻ അവസാനിപ്പിക്കുന്നു. (2 രാജാ. 19:10) നമ്മുടെ ദൈവം ഒരിക്കലും നമ്മെ ചതിക്കില്ല (വഞ്ചിക്കില്ല), അവിടുത്തെ നമുക്ക് പൂർണ്ണമായി വിശ്വസിക്കാം. *ആമേൻ*
*അനുഗ്രഹ പ്രാർത്ഥനയോടെ,*
ഷൈജു പാസ്റ്റർ & വചനമാരി ടീം
ഭോപ്പാൽ, മദ്ധ്യപ്രദേശ് (9424400654)
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672
വചനമാരി ആത്മീയ സന്ദേശങ്ങൾ വായിക്കുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: www.vachanamari. com

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss
*The Lord is Good* (Part 5)
Lame. 3:25 “The LORD is good to those whose hope is in Him..”
In the serial of these meditations, Today's topic is what blessings come to God's people because the Lord is good to us.
*3) Jere. 33:11 God will change our situation*
Because God is good and with us, our condition/situation will change.
It is recorded in the book of Hosea 6:11 what will happen if the Lord changes the situation of our lives "..a harvest is appointed. “Whenever I change the situation of my people,”
If the Lord is with us, our situation will change and we will experience a great harvest in our life.
On the other hand, if satan is with them, the situation of man will be in dire straits day by day (Matthew 12:45, Luke 11:26).
There is no other reason why the condition (situation) of some people around us today is so bad. Once, those who started their journey of faith by singing the song "I have decided to follow Jesus, no turning back...” If they turn around later and shout the slogan 'I want the world, I want the pleasures of the world', their situation will be much worse 2 Peter 2:20. ( If they have escaped the corruption of the world by knowing our Lord and Savior Jesus Christ and are again entangled in it and are overcome, they are worse off at the end than they were at the beginning.)
So, let's not get caught up in worldly desires. Keep the good Lord in our lives; The Lord will change our situation.
Please continue reading this devotional message
*प्रभु भला है* (भाग 5)
विलापगीत 3:25 “प्रभु उन लोगों के लिए भला है जो उस पर आशा रखते हैं..”
इन ध्यानों की श्रृंखला में, आज का विषय है कि परमेश्वर के लोगों को क्या आशीर्वाद मिलता है क्योंकि प्रभु हमारे लिए अच्छा है।
3) यिर्मयाह 33:11 परमेश्वर हमारी स्थिति बदल देगा
क्योंकि परमेश्वर अच्छा है और हमारे साथ है, हमारी स्थिति/परिस्थिति बदल जाएगी।
होशे की पुस्तक 6:11 में लिखा है कि यदि प्रभु हमारे जीवन की स्थिति बदल दे तो क्या होगा "..एक फसल नियुक्त की गई है। "जब भी मैं अपने लोगों की स्थिति बदलता हूँ,"
यदि प्रभु हमारे साथ है, तो हमारी स्थिति बदल जाएगी और हम अपने जीवन में एक महान फसल का अनुभव करेंगे।
दूसरी ओर, यदि शैतान उनके साथ है, तो मनुष्य की स्थिति दिन-प्रतिदिन गंभीर होती जाएगी (मत्ती 12:45, लूका 11:26)। कोई और कारण नहीं है कि आज हमारे आस-पास के कुछ लोगों की स्थिति (स्थिति) इतनी खराब क्यों है। एक बार, जिन्होंने "यीशु के पीछे मैं चलने लगा न लौटूँगा..." गीत गाकर अपने विश्वास की यात्रा शुरू की, अगर वे बाद में पलटते हैं और नारा लगाते हैं 'मुझे दुनिया चाहिए, मुझे दुनिया के सुख चाहिए', तो उनकी स्थिति बहुत खराब होगी 2 पतरस 2:20। (और जब वे प्रभु और उद्धारकर्ता यीशु मसीह की पहचान के द्वारा संसार की नाना प्रकार की अशुद्धता से बच निकले, और फिर उन में फंस कर हार गए, तो उन की पिछली दशा पहिली से भी बुरी हो गई है।)
तो, आइए सांसारिक इच्छाओं में न फँसें। अपने जीवन में अच्छे यीशु को बनाए रखें; यीशु हमारी परिस्थिति बदल देंगे।
कृपया इस भक्ति संदेश को पढ़ना जारी रखें...
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.