"... ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?"

December-2022

കർത്താവ് കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ഒരു കാര്യത്തെ തടയാൻ കേവലം മനുഷ്യർക്ക് കഴിയുമോ? മനുഷ്യന്റെ ഗൂഢതന്ത്രങ്ങൾ ദൈവസന്നിധിയിൽ വിലപ്പോകുമോ? ഒരിക്കലുമില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. കർത്താവ് ആ സഹോദരിയുടെ പക്ഷത്തു നിന്നു. 100 പേരുടെ ഇടയിൽനിന്ന് ആ സഹോദരിയുടെ പേരിൽ നറുക്കു വീണു. അങ്ങനെ എല്ലാവരെയും അത്ഭുതപ്പെടുത്തി അവർ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദീർഘവർഷങ്ങൾ ജോലി ചെയ്ത് വിരമിച്ച അവർ, യേശു ജീവിതത്തിൽ ചെയ്ത അത്ഭുതം ഇന്നും അനേകരോട് വർണ്ണിച്ചുകൊണ്ടിരിക്കുന്നു.


റോമർ 8:31
"... ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?"
യേശു നമ്മുടെ പക്ഷത്തുണ്ടെങ്കിൽ അസാധ്യങ്ങൾ സാധ്യമാകും അത്ഭുതങ്ങൾ സംഭവിക്കും, വീര്യപ്രവർത്തികൾ ഇന്നും നടക്കും. നമ്മുടെ മുമ്പിലെ സാധ്യതകൾ വെറും ശൂന്യമാണ് എങ്കിലും, ആ ശൂന്യതയിൽ നിന്ന് ഒന്നിനെ പേർചൊല്ലി വിളിച്ച് സൃഷ്ടിയ്ക്കാൻ ശക്തനായവൻ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ, ഒന്നിനെക്കുറിച്ചോർത്തും വേവലാതിപ്പെടേണ്ടതില്ല. ഒരു വഴിയുമില്ല എന്നു കരുതി സങ്കടപ്പെട്ടിരിക്കുന്ന വിഷയത്തോടുള്ള ബന്ധത്തിൽ ദൈവാത്മാവ് തരുന്ന വ്യക്തമായ ആലോചനയാണ് ഇൗ സന്ദേശം.
കേരളത്തിലെ പ്രശസ്തമായ ഒരു കോളേജിൽ ദീർഘവർഷങ്ങൾ ജോലിചെയ്ത് വിരമിച്ച ഒരു സഹോദരി അവരുടെ ഒരു അനുഭവസാക്ഷ്യം എന്നോടു പറയുവാൻ ഇടയായി. വർഷങ്ങൾക്കുമുമ്പ് ആ കോളേജിൽ ജോലി ലഭിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി അതിനുവേണ്ട എഴുത്തു പരീക്ഷയും ജയിച്ച് ഇന്റർവ്യൂ കഴിഞ്ഞപ്പോഴാണ് അറിയുന്നത്, അവരുടെ സഭയുടെ കീഴിലുളള ആ കോളേജിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കു മാത്രമേ ജോലി ലഭിക്കുകയുള്ളൂ. അവരുടെ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യക്തി അവിടെ ജോലി ചെയ്യുന്നതുകൊണ്ട്, തക്ക യോഗ്യതയുണ്ടായിട്ടും ആ സഹോദരിക്ക് ജോലി നൽകില്ല എന്ന് കോളേജ് മാനേജ്മെന്റ് അവരെ അറിയിച്ചു. പരീക്ഷയും ഇന്റർവ്യൂയും ജയിച്ച് ഏറെ പ്രതീക്ഷയോടെ ജോലി ലഭിക്കുമെന്ന് കാത്തിരുന്ന അവർ ഇതുകേട്ട് വളരെ സങ്കടത്തിലായി. എന്നാൽ അവർ നിരാശയായില്ല, ദൈവം വാഗ്ദത്തമായി നൽകിയ ആ ജോലി അവർക്കുതന്നെ ലഭിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അങ്ങനെ ദൈവസന്നിധിയിൽ ഉപവസിച്ചും പ്രാർത്ഥിച്ചും അവർ കാത്തിരുന്നു. ദൈവം വിശ്വസ്തത കാണിച്ചു, ദൈവാത്മാവ്' ചില വ്യക്തികളിൽക്കൂടി ഇടപെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. ഇൗ സഹോദരിയുടെ ജോലിവിഷയത്തിൽ കോളേജിലെ ബോർഡ് അംഗങ്ങളിൽ രണ്ട് അഭിപ്രായമുണ്ടായി.
അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ അവർക്ക് ജോലി നൽകണമെന്ന് ഒരു പക്ഷവും;,
'ഒരു കുടുംബത്തിൽപ്പെട്ട ഒരാൾക്കുമാത്രം ജോലി' എന്ന കോളേജിന്റെ കീഴ്വഴക്കപ്രകാരം അവർക്ക് ജോലി നൽകരുത് എന്ന് മറുപക്ഷവും വാദിച്ചു.
അവസാനം രണ്ടു പക്ഷവുംകൂടി യോജിച്ച് ഒരു തീരുമാനത്തിലെത്തി, ഒരു പോസ്റ്റിനുവേണ്ടി അപേക്ഷിച്ച് യോഗ്യതാ പരീക്ഷ ജയിക്കുന്ന 10 പേരിൽ നിന്ന് ഒരാളെ നറുക്കിട്ടെടുത്ത് (ചീട്ടിട്ട്) ജോലി കൊടുക്കാറുളള ഒരു പതിവു ആ കോളേജിലുണ്ട്, അപ്രകാരം ഇവിടെയും ഒരു നറുക്കിട്ട് തീരുമാനമെടുക്കുവാൻ അവർ രണ്ടുകൂട്ടരും ധാരണയിലെത്തി. എന്നാൽ ഇൗ സഹോദരിയുടെ കാര്യത്തിൽ മാത്രം അവർ നിയമം അൽപംകൂടി കർക്കശമാക്കി. 10 പേരുടെ ചീട്ടിനുപകരം 100 പേരുടെ ചീട്ടിടാൻ കമ്മറ്റി തീരുമാനിച്ചു. 100 പേരുടെ ചീട്ടിട്ടാൽ ആ സഹോദരിയുടെ പേര് വീഴാൻ സാധ്യത കുറവാണ് എന്ന ഗൂഢലക്ഷ്യത്തോടെയാണ് മറുപക്ഷം അതിന് സമ്മതിച്ചത്. അങ്ങനെ നിശ്ചിത ദിവസം അവർ നറുക്കിട്ടു.
കർത്താവ് കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ഒരു കാര്യത്തെ തടയാൻ കേവലം മനുഷ്യർക്ക് കഴിയുമോ? മനുഷ്യന്റെ ഗൂഢതന്ത്രങ്ങൾ ദൈവസന്നിധിയിൽ വിലപ്പോകുമോ? ഒരിക്കലുമില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. കർത്താവ് ആ സഹോദരിയുടെ പക്ഷത്തു നിന്നു. 100 പേരുടെ ഇടയിൽനിന്ന് ആ സഹോദരിയുടെ പേരിൽ നറുക്കു വീണു. അങ്ങനെ എല്ലാവരെയും അത്ഭുതപ്പെടുത്തി അവർ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദീർഘവർഷങ്ങൾ ജോലി ചെയ്ത് വിരമിച്ച അവർ, യേശു ജീവിതത്തിൽ ചെയ്ത അത്ഭുതം ഇന്നും അനേകരോട് വർണ്ണിച്ചുകൊണ്ടിരിക്കുന്നു.
യേശു കൂടെ ഉണ്ടെങ്കിൽ നമ്മുടെ ഏതു സങ്കടങ്ങൾക്കും പരിഹാരമുണ്ട്. ഏതു കാര്യങ്ങൾക്കും നീക്കുപോക്കുണ്ട്. ഒരുപക്ഷേ ഇൗ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന താങ്കൾ ഇന്ന് ഒരു സങ്കടത്തിലായിരിക്കാം; മെഡിക്കൽ ലാബിലെ ഒരു റിപ്പോർട്ടായിരിക്കാം ആ സങ്കട കാരണം, ഒരു ജോലിക്കുവേണ്ടിയുളള കാത്തിരിപ്പായിരിക്കാം ആ സങ്കട കാരണം, സ്വന്തമായി ഒരു ഭവനം എന്ന ആഗ്രഹമായിരിക്കാം ആ സങ്കട കാരണം, ഒരു വിവാഹം നടക്കുമോ എന്ന ഭയമായിരിക്കാം ആ സങ്കട കാരണം, മക്കളുടെ ഭാവിയെ ഒാർത്തുളള ചിന്തയായിരിക്കാം ആ സങ്കട കാരണം, വലിയ സാമ്പത്തിക ബാധ്യതയായിരിക്കാം ആ സങ്കട കാരണം, കൂടെപ്പിറപ്പുകൾ തമ്മിലുളള കലഹങ്ങളായിരിക്കാം ആ സങ്കട കാരണം, കേസും കോടതിയുമായി കാലങ്ങളായി അലഞ്ഞിട്ടും പരിഹാരമില്ലാത്ത വിഷയങ്ങളായിരിക്കാം ആ സങ്കട കാരണം,....
അത് എന്തുമായിക്കൊള്ളട്ടെ, യേശുകർത്താവിൽ സമർപ്പിച്ചുകൊടുത്ത് വിശ്വാസത്തോടെ കാത്തിരിക്കുക, നിശ്ചയമായും അവിടുന്ന് വിഷയത്തിൽ ഇടപെടും കാര്യം നടത്തിത്തരും.
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
വചനമാരിയിൽനിന്നും
ഷൈജു ബ്രദർ (മൊ. 9424400654)

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849

Tags :
ഹൈലൈറ്റുകൾ