മാറായെ ദൈവം ചരിത്രമാക്കി(ഓർമ്മയാക്കി) മാറ്റും

September-2022

*മാറായിലെ കൈപ്പുള്ള വെള്ളം*; 1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11 2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19 3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15 4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19 5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10 6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31 7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15 അടിമത്വത്തെയും ദാസവൃത്തിയെയും സൂചിപ്പിക്കുന്നു. പുറപ്പാട് 1:14 9) കുറ്റപ്പെടുത്തലുകളെയും, കുത്തുവാക്കുകളെയും സൂചിപ്പിക്കുന്നു. സങ്കീ. 64:4 10) എല്ലാം നഷ്ടപ്പെട്ട, ഇനി ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. രൂത്ത് 1:20 നമ്മുടെ ജീവിതത്തിലെ കൈയ്പ്പുള്ള വെള്ളത്തിന് സമമായ ഈ അവസ്ഥകളെ ഒരു ചരിത്രമാക്കി (ഓർമ്മയാക്കി) മാറ്റുവാൻ ഇന്നും ദൈവത്തിന് കഴിയും


 "മോശെ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു...
ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി"  (സംഖ്യ. 33:2,8)
      മിസ്രയീം ദേശത്തിൻ്റെ കഷ്ടതകളിൽ നിന്ന് വിടുവിക്കപ്പെട്ട യിസ്രായേൽ ജനം, തങ്ങളുടെ വാഗ്ദത്ത ദേശമായ കനാനിലേക്കു യാത്രചെയ്യുമ്പോൾ നിരവധി പ്രതിസന്ധികളെ അവർക്ക് തരണം ചെയ്യേണ്ടതായി വന്നു. അപ്രകാരം ഒരു പരീക്ഷ മാറായിൽ അവർക്കുണ്ടായി. മാറായിലെ വെള്ളം കൈപ്പുള്ളതായിരുന്നതുകൊണ്ട് അവർക്കത് കുടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മോശെ യഹോവയോടു പ്രാർത്ഥിച്ചു, യഹോവയുടെ കൽപ്പനപ്രകാരം മോശെ ഒരു വൃക്ഷം വെള്ളത്തിലിട്ടപ്പോൾ മാറായിലെ വെള്ളം മധുരമായിത്തീർന്നു. പുറപ്പാട് 15:23..25
പിന്നീട് ദൈവം മോശെയെക്കൊണ്ട് യിസ്രായേൽ ജനത്തിൻ്റെ പ്രയാണക്രമം എഴുതിച്ചപ്പോൾ മാറാദേശവും അവർക്ക് ചരിത്രമായി മാറി. അവരുടെ തലമുറകൾക്ക് കൈമാറേണ്ടതിനും, തങ്ങളുടെ പിതാക്കന്മാരുടെ ചരിത്രം അവർ അറിയേണ്ടതിനും, സർവ്വശക്തനായ ദൈവം അവരെ നടത്തിയ വിധങ്ങൾ അവർ ഗ്രഹിക്കേണ്ടതിനും വേണ്ടിയായിരുന്നു യിസ്രായേല് ജനത്തിൻ്റെ പ്രയാണ ചരിത്രം ദൈവം മോശെയെക്കൊണ്ട് എഴുതിച്ചത്. അങ്ങനെ മാറായിലെ കൈപ്പുള്ളവെള്ളം അവർക്ക് ഒരു ചരിത്രമായി (ഓർമ്മയായി) മാറി.
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ, മാറായിലെ കൈപ്പുള്ള വെള്ളം ജീവിതത്തിലെ ചില അനുഭവങ്ങളോട് താരതമ്യപ്പെടുത്തി എഴുതിയിരിക്കുന്നതായി മനസ്സിലാക്കുവാൻ കഴിയും. അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്ന 10 വിഷയങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം.
*മാറായിലെ കൈപ്പുള്ള വെള്ളം*;
1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11
2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19
3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15
4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19
5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10
6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31
7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15
  </article>
	<small>Tags : </small>
</div>  

 


  <div class=
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.

No. 82, Sarvadaram C- Sector
Kolar Road, Bhopal,
Madhya Pradesh, India 462042

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk
Email: shaijujohn@gmail.com
Phone: (+91) 9424400654, (+91) 7898211849, (+91) 07554297672


Copyright © 2025, Vachanamari, Shaiju John, Bhopal.
All rights reserved.