അപ്പൊ.പ്രവ. 7:55 "അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി *സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി*, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു"
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇൗ വാക്യത്തിന് ഏറെ പ്രത്യേകതകൾ ഉള്ളതായി വേദപഠിതാക്കൾ അഭിപ്രയപ്പെടുന്നുണ്ട്, അതിൽ ഒരു പ്രത്യേകത' ത്രിയേക ദൈവസാന്നിധ്യം ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന അപൂർവ്വം വാക്യങ്ങളിൽ ഒന്നാണ് ഈ ബൈബിൾ വാക്യം എന്നുള്ളതാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഒരുപോലെ സ്തെഫാനൊസിന് വെളിപ്പെട്ടതായി ഈ വാക്യത്തിൽ കാണാം. ഇപ്രകാരം ഒരു അപൂർവ്വ ഭാഗ്യം സ്തെഫാനൊസിന് ലഭിക്കുവാനുണ്ടായ കാരണം, അവൻ സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കിയതുകൊണ്ടാണ്.
മറ്റൊരു വാക്യത്തിൽ, അപ്പൊ.പ്രവ. 6:15 നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്; "ഇരുന്നവർ എല്ലാവരും *അവനെ ഉറ്റുനോക്കി* അവന്റെ മുഖം ഒരു ദൈവ ദൂതന്റെ മുഖം പോലെ കണ്ടു"
ഈ രണ്ടു വാക്യങ്ങളിലും ഉറ്റുനോക്കുന്ന രണ്ടു കൂട്ടരെ കാണാം, ദൈവവചനം കേട്ട് ഹൃദയത്തിൽ കുത്തുകൊണ്ട് കോപപരവശരായി പല്ലിറുമ്മിക്കൊണ്ട് ഒരു കൂട്ടം ആളുകൾ സ്തെഫാനൊസിനെ ഉറ്റുനോക്കുമ്പോൾ, ദൈവഭക്തനായ സ്തെഫാനൊസ് സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, അന്നുവരെ കാണാത്ത ഒരു അത്ഭുത കാഴ്ച അവൻ കണ്ടു.
ലോക മനുഷ്യനെയും ഒരു ദൈവപൈതലിനെയും വ്യത്യസ്തരാക്കുന്ന ഒരു ഘടകം അവരുടെ നോട്ടത്തിലെ പ്രത്യേകതയാണ്. ലോക മനുഷ്യർ ഭൂമിയിലുള്ളത് നോക്കുമ്പോൾ, ആത്മീയൻ സ്വർഗ്ഗത്തിലേക്കു നോക്കുന്നു, ലോക മനുഷ്യർ ശരണത്തിനായി മനുഷ്യരെ നോക്കുമ്പോൾ, ആത്മീയന്റെ കണ്ണുകൾ സഹായത്തിനായി ഉയരത്തിലേക്കു / ദൈവമുഖത്തേക്കു നോക്കുന്നു, ലോക മനുഷ്യന്റെ കണ്ണുകൾ മരണത്തോളം കാണുമ്പോൾ, ആത്മീയൻ നിത്യതയുടെ ദർശനം കാണുന്നു.
ഇന്നു ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഈ വചനത്തിൽ നിന്നുകൊണ്ട് ദൈവാത്മാവിൽ ഒരു ആലോചന ഞാൻ നിങ്ങളോടു പറയട്ടെ, നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും, നമ്മുടെ സാധ്യതകൾ എത്ര അസ്തമിച്ചതായി തോന്നിയാലും, നമ്മുടെ എതിരാളികൾ എത്ര പ്രബലരായി കാണപ്പെട്ടാലും, സാരമില്ല; നമ്മുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയാൽ മതി;,
*നമ്മൾ ഇന്നുവരെ കാണാത്ത ഒരു കാഴ്ച, നമ്മൾ ഇന്നുവരെ കേൾക്കാത്ത ഒരു വാർത്ത, നമ്മൾ ഇന്നുവരെ അറിയാത്ത ഒരു വിടുതൽ, നമ്മെ കാത്തിരിക്കുന്നുണ്ട്*
വിശ്വസിക്കുന്നവർക്ക് '*ആമേൻ*' പറയാം
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. ഞങ്ങളുടെ WhatsApp നമ്പർ 7898211849 , 9424400654