യെശ. 55:6 "..അവൻ *അടുത്തിരിക്കുമ്പോൾ* അവനെ വിളിച്ചപേക്ഷിപ്പിൻ'
നമ്മുടെ ഏറ്റവും അടുത്തിരിക്കുന്നവർ ആരാണ്? ഇതുപോലെ ഒരു ചോദ്യം ചോദിച്ചാൽ പല ഉത്തരങ്ങളായിരിക്കും ഓരോരുത്തർക്കും പറയുവാനുണ്ടാകുന്നത്. എന്നാൽ ഒരു ദൈവപൈതലിന് ഈ ചോദ്യത്തിനുമുമ്പിൽ ഒറ്റ ഉത്തരമേ ഉണ്ടാകാൻ പാടുള്ളൂ. യേശുവിനോടാണ് ഞാൻ ഏറ്റവും അടുത്തിരിക്കുന്നത് എന്ന ഉത്തരമായിരിക്കണം അത്. അല്ലാത്തപക്ഷം, നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും എല്ലാം വൃഥാവായിപ്പോകും, കാരണം, അടുത്തിരിക്കുമ്പോഴാണ് നമുക്ക് അവനെ വിളിച്ചപേക്ഷിക്കാനുള്ള അർഹത ലഭിക്കുന്നത് എന്ന കാര്യം മറന്നുപോകരുത്.
1 രാജാ 21:2 മുതലുള്ള വചനഭാഗങ്ങൾ വായിക്കുമ്പോൾ, ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു.
അതുപോലെ, ദൈവത്തോട് അടുത്തിരിക്കേണ്ട മനുഷ്യരുടെ ഹൃദയങ്ങളെ മോഹത്തിന്റെ വലയത്തിൽപ്പെടുത്തി, പാപത്തിന്റെ പ്രലോഭനങ്ങളിൽ ചാടിച്ച് ആത്മീയ ജീവിതത്തിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്ന കാഴ്ചയാണ് ലോകത്ത് ഇന്നുനമ്മൾ കണ്ടുവരുന്നത്. ചിലർ സമ്പത്ത് അവരുടെ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്നു, മറ്റു ചിലർ സ്ഥാനമാനങ്ങൾ, വേറെചിലരുടെ ഹൃദയത്തോട് അടുത്തിരിക്കുന്നത് അന്യദൈവങ്ങളും വിഗ്രഹാരാധനയുമാണ്, മദ്യവും ലഹരിവസ്തുക്കളുമാണ് ഒരു കൂട്ടരുടെ അടുത്തിരിക്കുന്നത്,...
ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്ന (അടുത്തുവെച്ചിരിക്കുന്ന) ഈ വകകൾ എന്തെങ്കിലും ഉണ്ട് എങ്കിൽ അവ എല്ലാം മാറ്റി; ദൈവത്തോട് അടുത്തിരിക്കാം;
സങ്കീർത്തനങ്ങൾ 75:1 ദൈവനാമത്തോട് അടുത്തിരിക്കാം.
മത്തായി 17:4 യേശുവിനോട് അടുത്തിരിക്കാം
അപ്പൊ.പ്ര. 2:1 പരിശുദ്ധാത്മാവിനോട് അടുത്തിരിക്കാം
അടുത്തിരുന്നാൽ, നമ്മൾ വിളിച്ചപേക്ഷിക്കുമ്പോൾ ദൈവം കേൾക്കും, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി ദൈവദൂതന്മാരെ അയക്കും, *ആമേൻ*.
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047