1 രാജാക്കന്മാര്‍ 19:7 ".. *എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ* .."
ഈ വാക്യത്തിന്‍റെ ഒരു ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്, (Get up and eat, You have yet long way to go, എഴുന്നേറ്റ് ഭക്ഷിക്ക, നിനക്ക് ഇനിയും ഏറെദൂരം യാത്ര ചെയ്‍വാനുണ്ട്)
അല്‍പ്പംകൂടെ വ്യക്തമായ ഒരു പരിഭാഷയാണ് ഇത് എന്നു തോന്നുന്നു, കാരണം ഇന്നത്തെ ചില ജീവിതങ്ങളോടുള്ള ബന്ധത്തില്‍ വളരെ വ്യക്തമായ ഒരു സന്ദേശം ഈ പരിഭാഷയില്‍ അടങ്ങിയിട്ടുണ്ട്.
ഈ അടുത്ത സമയത്ത് നടന്ന ഒരു സംഭവം ഞാന്‍ ഇവിടെ കുറിക്കുന്നു. എന്‍റെ ഒരു സ്നേഹിതന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ കുഴഞ്ഞു വീഴുകയും, ഉടനെതന്നെ ഞങ്ങള്‍ അദ്ദേഹത്തെ അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു. ഡോക്ടറുടെ പരിശോധനയിലും MRI റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്‍റെ തലയില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കായതായി മനസ്സിലായി. ക്രമേണ അദ്ദേഹത്തിന്‍റെ ശരീരം ഒരുവശം തളര്‍ന്നുപോയി, സംസാരശേഷിയും നഷ്ടപ്പെട്ടു, അങ്ങനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം കിടന്നു. മിക്കവാറും ദിവസം ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ പോകയും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തുപോന്നു.
ഒരു ദിവസം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവാത്മാവ് ഈ വാക്യം എന്‍റെ ഹൃദയത്തില്‍ തരികയും ആശുപത്രി കിടക്കയില്‍ കിടന്ന അദ്ദേഹത്തോട് ഈ സന്ദേശം ഞാന്‍ പങ്കുവെയ്ക്കയും ചെയ്തു. ചുറുചുറുക്കോടെ ഓടിനടന്ന ഒരു വ്യക്തി പെട്ടെന്ന് ഒരു ദിവസം ശരീരം തളര്‍ന്ന് ഒന്നു സംസാരിക്കാന്‍ പോലും കഴിയാതെ കിടന്നുപോയാല്‍ എത്ര വലിയ നരാശയായിരിക്കും ഉണ്ടാകുക എന്നു പറയേണ്ടതില്ലല്ലോ, അദ്ദേഹത്തിന്‍റെ കണ്ണുകളിലും ആ നിരാശ പ്രകടമായിരുന്നു, എന്നാല്‍ ഈ സന്ദേശം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ഉണ്ടായ ഒരു തിളക്കം ഞാന്‍ കണ്ടു.
*ഇത് ജീവിതത്തിന്‍റെ ഒരു അവസാനമല്ല എന്നും ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന ദൈവാലോചനയായിരുന്നു ഈ വചനഭാഗത്തുനിന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ശിഷ്ടജീവിതം ഈ കിടക്കയില്‍ കിടക്കാനുള്ളതല്ല, ഇനിയും ഒരു നീണ്ട യാത്രതന്നെ ഉണ്ട് എന്ന ദൈവവാഗ്ദത്തം അദ്ദേഹം ഏറ്റെടുത്തു*.
ദൈവം അദ്ദേഹത്തെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിച്ചു, സംസാരശേഷി മടക്കി നല്‍കി, ഞാന്‍ ഈ സന്ദേശമെഴുതുന്ന ആഗസ്റ്റ് 2021 ല്‍ അദ്ദേഹം നടക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. യേശുവിന്‍റെ മഹിമകണ്ട സാക്ഷിയായി ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതിന് ദൈവം അദ്ദേഹത്തെ ജീവിപ്പിച്ചിരിക്കുന്നു.
പ്രിയരേ, *ദൈവത്തിന്‍റെ വചനം വിശ്വാസയോഗ്യമാണ് അവിടുന്ന് അഗതിയെ കുപ്പയില്‍ നിന്ന് ഉയര്‍ത്തി പ്രഭുക്കന്മാരോടുകൂടെ ഇരുത്തുമാറാക്കുന്ന (ഹന്നയുടെ) ദൈവമായി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു; നമ്മള്‍ ഈ സ്ഥിതിയില്‍ ഇരിക്കേണ്ടവരല്ല, ഈ അവസ്ഥയില്‍ സദാകാലം കഴിയേണ്ടവരല്ല, ഈ രോഗകിടക്കയില്‍ കിടന്ന് ശിഷ്ടകാലം നരകിക്കേണ്ടവരുമല്ല*,
ആകയാല്‍ എഴുന്നേറ്റ് ഭക്ഷിക്ക;
*നമ്മുടെ ശരീരാത്മദേഹികളെ ബലപ്പെടുത്തുന്ന 5 ആത്മീയാഹാരങ്ങള്‍ തിരുവചനത്തില്‍ നിന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാം;*
*1) വചനം എന്ന ആഹാരം* (മായമില്ലാത്ത പാല്‍); മത്തായി 4:4, 1 പത്രൊസ് 2:2 (ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ)
(“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”)
*2) ദൈവേഷ്ടം ചെയ്യുക എന്ന ആഹാരം;* യോഹന്നാന്‍ 4:34 ( “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.)
*3) ദൈവ കല്‍പ്പനകള്‍ അനുസരിക്കുക എന്ന ആഹാരം*; 1 കൊരി. 10:1.. (എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു)
*4) യേശുവിന്‍റെ മേശയില്‍ പങ്കുചേര്‍ന്ന് യേശുവില്‍ വസിക്കുക എന്ന ആഹാരം*; യോഹന്നാന്‍ 6:55..59 (എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.)
*5) ദൈവ സഭയില്‍ കൂട്ടായ്മ എന്ന ആഹാരം*; അപ്പൊ. പ്രവര്‍ത്തികള്‍ 2:42 (അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.)
*എഴുന്നേറ്റ് ഭക്ഷിക്ക, നിനക്ക് ഇനിയും ഏറെദൂരം യാത്ര ചെയ്വാനുണ്ടല്ലോ എന്നുപറഞ്ഞുകൊണ്ട് ഒരു ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങിയ ഏലീയാവിനെ ദൈവദൂതന്‍ തട്ടി എഴുന്നേല്‍പ്പിച്ച് കനലിേډല്‍ ചുട്ട അടയും ഒരു തുരുത്തി വെള്ളവും നല്‍കി നാല്‍പ്പതു രാപ്പകലുകള്‍ നടത്തിയതുപോലെ, സാക്ഷാല്‍ ജീവന്‍റെ അപ്പമായ (യോഹന്നാന്‍ 6:48) യേശുവിനെ ഭക്ഷിച്ച് (സ്വീകരിച്ച്) യേശുവിന്‍റെ ബലത്തില്‍ നടത്തപ്പെടേണ്ട ആയുസ്സിന്‍റെ നാളുകള്‍ ഇനിയും ശേഷിക്കുന്നുണ്ട്*.
വിശ്വസിക്കുന്നവര്‍ക്ക് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുത്ത് *'ആമേന്‍'* പറയാം
അനുഗ്രഹിക്കപ്പെട്ട ഒരു ദിവസം ആശംസിച്ചുകൊണ്ട്,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം..
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414, 7898211849