യഹോവയുടെ ഭുജം

October-2023

എല്ലാവരും കണ്ടത് യോസേഫിൻ്റെ ബലഹീനമായ മാനുഷകരങ്ങളായിരുന്നു, എന്നാൽ ആ കരത്തോടുചേർത്തുവെച്ച ഒരു സ്വർഗ്ഗീയ കരം, കാലഘട്ടങ്ങളിൽ, സമയാസമയങ്ങളിൽ തൻ്റെ ജനത്തിനുവേണ്ടി വെളിപ്പെട്ടുകൊണ്ടിരുന്ന ആ കരത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ ലോകത്തിന് ഭാഗ്യം ലഭിച്ചത്, ഇന്നേക്ക് രണ്ടായിരം ആണ്ടുകൾക്കു മുമ്പായിരുന്നു. യെശയ്യാപ്രവാചകൻ പ്രവചിച്ച പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കരങ്ങളായിരുന്നു അത് എന്ന് അപ്പൊ. യോഹന്നാൻ പരിശുദ്ധാത്മ നിയോഗത്താൽ രേഖപ്പെടുത്തി; ““കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹന്നാൻ 12:38).


      യെശയ്യാവ് 53:1 “… യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു ?”


വിശുദ്ധ വേദപുസ്തകം നമ്മൾ ആദിയോടന്തം പരിശോധിക്കുമ്പോൾ, യഹോവയുടെ ഭുജത്തെക്കുറിച്ചും, കാലാകാലങ്ങളിൽ അതു വെളിപ്പെട്ട നിരവധി അനുഭങ്ങളെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ സാധിക്കും. ആ ഭുജമാണ് യിസ്രായേൽ ജനതയെ മിസ്രയീം രാജാവിൻ്റെ അടിമത്തത്തിൽ നിന്ന് രക്ഷിച്ചത് എന്ന് വേദപുസ്തക താളുകളിൽ ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് (ആവർ. 5:15 “നീ മിസ്രയീം ദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക;..”).
        മാത്രമല്ല, അവരുടെ മരുഭൂയാത്രയിൽ ഉണ്ടായ പരീക്ഷകളിലും, നേരിട്ട പ്രതിബന്ധങ്ങളിലും, ആക്രമിച്ച ശത്രുക്കളുടെമേലും, അവരുടെ വിശപ്പിലും ദാഹത്തിലും ഒക്കെ വിടുതലും രക്ഷയും അനുഗ്രഹമായി വെളിപ്പെട്ടത് യഹോവയുടെ ഭുജമായിരുന്നു. (ആവർ. 7:19 “നിൻ്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിൻ്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം;..”)


യോസേഫിനോട് അവൻ്റെ സഹോദരന്മാർ അനീതിചെയ്തു, അവനെ വിറ്റുകളഞ്ഞു, ചെയ്യാത്ത കുറ്റത്തിന് തടവിൽ കിടന്നു, രക്ഷിക്കാമെന്ന് പറഞ്ഞവർ കൈവിട്ടു, എന്നാൽ ദൈവം അവനെ ഉയർത്തി. ഉന്നതമായ ഇടത്ത് എത്തിച്ചു, അവനോട് അനീതി ചെയ്തവരെ അവൻ്റെ മുമ്പിൽ കുമ്പിട്ടു വണങ്ങുമാറാക്കിയതിൻ്റെ കാരണം, ഉല്പത്തി 49:22..24 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്; “യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിൻ്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു. അവൻ്റെ വില്ല് ഉറപ്പോടെ നിന്നു; അവൻ്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കൈയാൽ ബലപ്പെട്ടു; യിസ്രായേലിൻ്റെ പാറയായ ഇടയൻ്റെ നാമത്താൽ തന്നെ.”


എല്ലാവരും കൈവിട്ടപ്പോഴും, നിന്ദകളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നപ്പോഴും, യോസേഫിനെ താങ്ങിയ ഭുജങ്ങൾ ഉണ്ടായിരുന്നു, യോസേഫിൻ്റെ കരത്തോട് ചേർത്തുവെച്ച് ബലഹീനമായ ആ കരങ്ങളെ ബലപ്പെടുത്തിയ യഹോവയുടെ ഭുജം ആയിരുന്നു അത് (ആവർ. 33:27 “..ദൈവം നിൻ്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിൻ്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു..”).

       എല്ലാവരും കണ്ടത് യോസേഫിൻ്റെ ബലഹീനമായ മാനുഷകരങ്ങളായിരുന്നു, എന്നാൽ ആ കരത്തോടുചേർത്തുവെച്ച ഒരു സ്വർഗ്ഗീയ കരം, കാലഘട്ടങ്ങളിൽ, സമയാസമയങ്ങളിൽ തൻ്റെ ജനത്തിനുവേണ്ടി വെളിപ്പെട്ടുകൊണ്ടിരുന്ന ആ കരത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ ലോകത്തിന് ഭാഗ്യം ലഭിച്ചത്, ഇന്നേക്ക് രണ്ടായിരം ആണ്ടുകൾക്കു മുമ്പായിരുന്നു. യെശയ്യാപ്രവാചകൻ പ്രവചിച്ച പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കരങ്ങളായിരുന്നു അത് എന്ന് അപ്പൊ. യോഹന്നാൻ പരിശുദ്ധാത്മ നിയോഗത്താൽ രേഖപ്പെടുത്തി;
““കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹന്നാൻ 12:38).

        യഹോവയുടെ ഭുജം അതിൻ്റെ പൂർണ്ണതയിൽ വെളിപ്പെട്ടിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. (വാക്യം 37 “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.).
യെഹൂദന്മാർ വിശ്വസിക്കാൻ മടിച്ചപ്പോൾ, ദൈവം അതു ജാതികൾക്കു വെളിപ്പെടുത്തി, അവർ അവനിൽ വിശ്വസിച്ചു, നമ്മൾ അവനിൽ വിശ്വസിച്ചു, ഇന്ന് ലോകത്തിൻ്റെ നാനാകോണുകളിൽ ആയിരങ്ങൾ ആ വിശ്വാസത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു.

       ചരിത്രത്തിൽ വെളിപ്പെട്ട യഹോവയുടെ ആ ഭുജം യേശുക്രിസ്തുവാണ് എന്ന വെളിപ്പാടു ലഭിച്ചവർക്കുവേണ്ടി, അത് അംഗീകരിക്കുന്നവർക്കുവേണ്ടി ആ ഭുജത്തിൻ്റെ വീര്യപ്രവർത്തികൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. അത്ഭുതങ്ങൾ, അടയാളങ്ങൾ, സൗഖ്യങ്ങൾ, വിടുതലുകൾ; മാത്രമല്ല, ആ കരങ്ങൾ ചലരുടെ കണ്ണുനീർ തുടയ്ക്കുന്നു, ചിലരെ ആശ്വസിപ്പിക്കുന്നു… സ്തോത്രം !

        യോസേഫിൻ്റെ ബലഹീനകരങ്ങളെ ബലപ്പെടുത്തിയ വല്ലഭൻ്റെ ഭുജം, യേശുക്രിസ്തു ഇന്ന് നമ്മുടെ ബലഹീനകരങ്ങളെയും ബലപ്പെടുത്തേണ്ടതിനായി സമർപ്പിക്കാം.

*സമർപ്പണ പ്രാർത്ഥന*
സ്വർഗ്ഗീയ പിതാവേ, അനുഗ്രഹിക്കപ്പെട്ട ആലോചനയ്ക്കായി നന്ദി പറയുന്നു. അടിയൻ്റെ കരങ്ങൾകൊണ്ട് ചെയ്യാൻ സാധിക്കാത്തതും, കൂട്ടിയാൽ കൂടാത്തതുമായ നിരവധി വിഷയങ്ങൾ ജീവിതത്തിൽ ഉണ്ട്. അങ്ങയുടെ കരം യോസേഫിൻ്റെ കരത്തോടുചേർത്തുവെച്ച് ആ കരങ്ങളെ ബലപ്പെടുത്തിയതുപോലെ എൻ്റെ കരങ്ങൾക്കും ബലം തരേണമേ. എന്നെ മുറ്റുമായി സമർപ്പിക്കുന്നു. *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Vachanamari Bhopal *Blessing Today*

Isaiah 53:1 "... To whom has the LORD revealed his powerful arm?"

      When we examine the Holy Bible from the beginning, we can see that it records the arm of Jehovah and the many experiences that it has revealed over time. It is repeatedly recorded on the pages of the Bible that it was that arm that saved the people of Israel from the slavery of the king of Egypt;  (Deuteronomy 5:15 ".. Remember that you were slaves in Egypt and that the LORD your God brought you out of there with a mighty hand and an outstretched arm;...").

     Moreover, it was Jehovah's arm that was revealed as a blessing, deliverance and salvation in the trials and obstacles encountered in their desert journey, over the attacking enemies, and in their hunger and thirst. (Deuteronomy 7:19 " You saw with your own eyes the great trials, the signs and wonders, the mighty hand and outstretched arm, with which the LORD your God brought you out.;...")

   Joseph was cheated by his brothers, sold him, imprisoned for a crime he did not commit, abandoned by those who said he would save him;, but God raised him up. The reason why he was raised to a high place and God let wronged him bowed down before him is recorded in Genesis 49:22..24;

Joseph is a fruitful bough, even a fruitful bough by a well; whose branches run over the wall: The archers have sorely grieved him, and shot at him, and hated him: But his bow abode in strength, and the arms of his hands were made strong by the hands of the mighty God of Jacob;.”

      Even when everyone gave up, when he had to suffer reproaches and ridicule, there were arms that supported Joseph, it was the arm of Jehovah who strengthened those weak arms by joining Joseph's arm (Deuteronomy 33:27 “The eternal God is your refuge, and underneath are the everlasting arms. He will drive out your enemies before you,..") .

       All saw Joseph's weak arms, but two thousand years ago the world was fortunate enough to see the full form of that hand which, in the ages, had been revealed for His people from time to time, a heavenly hand added to it. Quoting the prophecy prophesied by the prophet Isaiah, it was the hands of our Lord Jesus Christ. John recorded by anointing of the Holy Spirit;

“This was to fulfill the word of Isaiah the prophet: “Lord, who has believed our message and to whom has the arm of the Lord been revealed?”. (John 12:38).

     Even though the arm of Jehovah was revealed in its fullness, they did not believe in him. (Verse 37 “Even after Jesus had performed so many signs in their presence, they still would not believe in Him..).

      When the Jews hesitated to believe, God revealed it to the Gentiles, and they believed in Him, we believed in Him, and today thousands are coming to that faith in all corners of the world.

     For those who received the revelation that the arm of Jehovah revealed in history is Jesus Christ, and for those who accept it, the mighty works of that arm continue to this day. miracles, signs, wonders, healings, deliverances; Moreover, those hands wipe away the tears of many and comfort many… Hallelujah !

 The arm of the One who strengthened Joseph's weak arms, let Jesus Christ strengthen our weak arms today.

 

*Submission*

    Heavenly Father, Thank you for the blessed counsel from thy scriptures. There are many things in life that cannot be done by my hands alone. Give strength to my hands as you strengthened them by placing your hand on Joseph's hand. I submit myself to you. *Amen*

 

With prayers,

Shaiju Bro.(9424400654)

Vachanamari, Bhopal

*वचनामारी* भोपाल; *आज का संदेश*

यशायाह 53:1 "... यहोवा का भुजबल किस पर प्रकट हुआ?" 

      जब हम शुरू से ही पवित्र बाइबल की जांच करते हैं, तो हम देख सकते हैं कि यह यहोवा की भुज समय के साथ प्रकट हुए कई अनुभवों को दर्ज करता है। बाइबल के पन्नों पर यह बार-बार दर्ज किया गया है कि यह वह भुज था जिसने इस्राएल के लोगों को मिस्र के राजा की गुलामी से बचाया था (व्यवस्थाविवरण 5:15 " इस बात को स्मरण रखना कि मिस्र देश में तू आप दास था, और वहां से तेरा परमेश्वर यहोवा तुझे बलवन्त हाथ और बड़ाई हुई भुजा के द्वारा निकाल लाया;;...")

     इसके अलावा, यह यहोवा का हाथ था जो उनकी रेगिस्तानी यात्रा में आने वाले परीक्षणों और बाधाओं, हमलावर दुश्मनों पर और उनकी भूख और प्यास में आशीर्वाद के रूप में प्रकट हुआ था। (व्यवस्थाविवरण 7:19 " उसे भली भांति स्मरण रखना। जो बड़े बड़े परीक्षा के काम तू ने अपनी आंखों से देखे, और जिन चिन्हों, और चमत्कारों, और जिस बलवन्त हाथ, और बड़ाई हुई भुजा के द्वारा तेरा परमेश्वर यहोवा तुझ को निकाल लाया, ...")

     यूसुफ के साथ उसके भाइयों ने अन्याय किया, उसे बेच दिया, उस अपराध के लिए जेल में डाल दिया जो उसने नहीं किया था, उन लोगों ने उसे छोड़ दिया जिन्होंने कहा कि वह उसे बचाएगा, लेकिन परमेश्वर ने उसे उठाया। जिस कारण से उसे ऊँचे स्थान पर उठाया गया और उसके सामने झुकना पड़ा जिसने उसके साथ अन्याय किया था वह उत्पत्ति 49:22..24 में दर्ज है;

“यूसुफ बलवन्त लता की एक शाखा है, वह सोते के पास लगी हुई फलवन्त लता की एक शाखा है; उसकी डालियां भीत पर से चढ़कर फैल जाती हैं॥  धनुर्धारियों ने उसको खेदित किया, और उस पर तीर मारे, और उसके पीछे पड़े हैं॥  पर उसका धनुष दृढ़ रहा, और उसकी बांह और हाथ याकूब के उसी शक्तिमान ईश्वर के हाथों के द्वारा फुर्तीले हुए, जिसके पास से वह चरवाहा आएगा, जो इस्राएल का पत्थर भी ठहरेगा॥”

 

     यहां तक ​​कि जब सभी ने हार मान ली, जब उसे तिरस्कार और उपहास सहना पड़ा, तब भी ऐसे हथियार थे जिन्होंने यूसुफ का समर्थन किया, यह यहोवा की भुजा थी जिसने यूसुफ की बांह में शामिल होकर उन कमजोर भुजाओं को मजबूत किया    (व्यवस्थाविवरण 33:27 ".. अनादि परमेश्वर तेरा गृहधाम है, और नीचे सनातन भुजाएं हैं।  वह शत्रुओं को तेरे साम्हने से निकाल देता,.") .

      सभी ने जोसेफ की कमजोर मानवता भुजाओं को देखा, लेकिन दो हजार साल पहले दुनिया भाग्यशाली थी कि उसने उस हाथ का पूरा रूप देखा, जो युगों-युगों में और समय-समय पर उसके लोगों के लिए प्रकट हुआ था, जिसके साथ एक स्वर्गीय हाथ जुड़ा हुआ था। भविष्यवक्ता यशायाह द्वारा की गई भविष्यवाणी का हवाला देते हुए, यह हमारे प्रभु यीशु मसीह के हाथ थे। जॉन को पवित्र आत्मा के आदेश द्वारा दर्ज किया गया;

      “ताकि यशायाह भविष्यद्वक्ता का वचन पूरा हो जो उस ने कहा कि हे प्रभु हमारे समाचार की किस ने प्रतीति की है? और प्रभु का भुजबल किस पर प्रगट हुआ? (यूहन्ना 12:38)

    यद्यपि यहोवा का हाथ अपनी परिपूर्णता में प्रगट हुआ, तौभी उन्होंने उस पर विश्वास न किया। (आयत 37 " जब तक ज्योति तुम्हारे साथ है, ज्योति पर विश्वास करो कि तुम ज्योति के सन्तान होओ॥ ये बातें कहकर यीशु चला गया और उन से छिपा रहा।और उस ने उन के साम्हने इतने चिन्ह दिखाए, तौभी उन्होंने उस पर विश्वास न किया।“)

 

     जब यहूदी विश्वास करने में झिझकते थे, तब परमेश्वर ने इसे अन्यजातियों पर प्रकट किया, और उन्होंने उस पर विश्वास किया, हमने उस पर विश्वास किया, और आज दुनिया के सभी कोनों में हजारों लोग उस विश्वास में आ रहे हैं।

 

उन लोगों के लिए जिन्होंने यह रहस्योद्घाटन प्राप्त किया कि इतिहास में प्रकट यहोवा का हाथ यीशु मसीह है, और जो इसे स्वीकार करते हैं, उनके लिए उस हाथ के शक्तिशाली कार्य आज भी जारी हैं। चमत्कार, उद्धार, चंगाई, मुक्ति; इसके अलावा, वे हाथ आगे बढ़ने वालों के आंसू पोंछते हैं और सांत्वना देते हैं... Hallelujah !

 

जिसने यूसुफ की कमजोर भुजाओं को मजबूत किया, यीशु मसीह आज हमारी कमजोर भुजाओं को मजबूत करें।

 

*समर्पण प्रार्थना*

    स्वर्गीय पिता, धन्य सलाह के लिए धन्यवाद। जीवन में बहुत सी ऐसी चीजें हैं जो मेरे हाथों से नहीं की जा सकतीं और जोड़ी नहीं जा सकतीं। मेरे हाथों को वैसे ही शक्ति दो जैसे तुमने यूसुफ के हाथ पर अपना हाथ रखकर उन्हें मजबूत किया था। मैं आपको सौंपता हूं. * आमीन॥

प्रार्थनाओं के साथ,

शैजू भाई(9424400654)

वचनामारी, भोपाल

 

*Note*:

वचनामारी से दैनिक ध्यान विचार प्राप्त करने के लिए हमारे WhatsApp Group यदि वादे का यह संदेश ब्लेसिंग है तो कृपया इसे दूसरों तक भेजें। अपनी प्रार्थना संबंधी जानकारी देने के लिए, आप वचनामारी प्रेयर केयर फोन: 0755 4297672, मोबाइल: 7898211849, 9589741414, 7000477047 पर कॉल कर सकते हैं।*

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.