ദാനി. 6:22 “സിംഹങ്ങൾ എനിക്കു കേടു വരുത്താതിരിക്കേണ്ടതിന് എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; ..” (My God hath sent his angel, and hath shut the lions' mouths, and they have not HURT me;..)
വിരോധികൾ ദാനിയേലിനെതിരെ പദ്ധതികമെനഞ്ഞ് അവനെ സിംഹകുഴിയിൽ ഇട്ടു എങ്കിലും ആ സിംഹങ്ങൾ അവനെ കേടുവരുത്തുവാൻ ദൈവം അനുവദിച്ചില്ല. വിശന്നിരിക്കുന്ന സിംഹങ്ങൾ തങ്ങൾക്ക് ഇരകണ്ടാൽ നിമിഷനേരംകൊണ്ട് അവയെ വലിച്ചുകീറി തിന്നുകളയുകയാണ് പതിവ്. ബൈബിളിലെ ചില ഉദാഹരണങ്ങൾ ഓർക്കാം; (1 രാജാ. 13:26 “..അവനെ കീറി കൊന്നുകളഞ്ഞു..”, 2 രാജാ. 17:25, യിരെ. 5:6, 1 രാജാ. 20:36)
എന്നാൽ ദാനിയേലിനെ സിംഹങ്ങൾ കീറികളയുവാൻ ദൈവം അനുവദിച്ചില്ല എന്നല്ല ബൈബിളിൽ എഴുതിയിരിക്കുന്നത്. *കേടു വരുത്താൻ ദൈവം അനുവദിച്ചില്ല എന്നാണ്* എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിലെ തർജ്ജമകളിൽ HURT എന്ന പദമാണ് കാണുന്നത്. ഈ വാക്കിൻ്റെ മലയാള അർത്ഥങ്ങൾ പരിശോധിച്ചാൽ കാണുവാൻ കഴിയുന്ന പദങ്ങളിൽ ചിലത് ഇവയാണ്;
വേദനിപ്പിക്കുക, മുറിപ്പെടുത്തുക, ദു:ഖിപ്പിക്കുക, വ്രണപ്പെടുത്തുക, ക്ഷതമേൽപ്പിക്കുക, മനോവ്യഥയുണ്ടാക്കുക, ഉപദ്രവിക്കുക, പരുക്കേൽപ്പിക്കുക…
മനുഷ്യർ നമ്മോടു ചെയ്യുന്ന അന്യായത്തിന് (ചതിക്കും, വഞ്ചനക്കും) ബൈബിളിൽ എഴുതിയിരിക്കുന്ന പദവും (HURT) എന്നാണ് എന്ന് ഉല്പത്തി 31:7 ൽ നമ്മൾ വായിക്കുന്നുണ്ട് ““And your father hath deceived me, and changed my wages ten times; but God suffered him not to HURT me”
അതായത്, ലാബാൻ യാക്കോബിനെ HURT ചെയ്യുവാൻ ദൈവം അനുവദിക്കാതിരുന്നതുപോലെ, സിംഹങ്ങൾ ദാനിയേലിനെ HURT ചെയ്യുവാൻ ദൈവം അനുവദിച്ചില്ല എന്നു സാരം. അങ്ങനെയെങ്കിൽ ഈ വിഷയത്തെ ആത്മീയമായി ചിന്തിച്ചാൽ, ജീവിതത്തിൽ നമ്മെ HURT ചെയ്യുന്ന, അഥവാ വേദനിപ്പിക്കുന്ന, മുറിപ്പെടുത്തുന്ന, ദു:ഖിപ്പിക്കുന്ന, വ്രണപ്പെടുത്തുന്ന, ക്ഷതമേൽപ്പിക്കുന്ന, മനോവ്യഥയുണ്ടാക്കുന്ന, പരുക്കേൽപ്പിക്കുന്ന… ചില സിംഹങ്ങൾ അഥവാ സിംഹ സമരായ ചില ആളുകൾ അല്ലെങ്കിൽ ചില വിഷയങ്ങൾ നമുക്കു ചുറ്റുമുണ്ടാകാം. അവയിൽ നിന്ന് സ്വർഗ്ഗത്തിലെ ദൈവം നമ്മെയും വിടുവിക്കും. സ്തോത്രം !
വെളിപ്പാടു പുസ്തകം 9 ാം അദ്ധ്യായത്തിൽ ഒരു വെട്ടുക്കിളിയെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ, അവയ്ക്ക് തേളിനുള്ള ശക്തിലഭിക്കുകയും അവ മനുഷ്യരെ HURT ചെയ്യുമെന്നുമാണ് വെളി. 9:10 വചനത്തിൽ എഴുതിയിരിക്കുന്നത്. (..their tails is their power to HURT men..) അവ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ എന്നാണ് വായിക്കുന്നത്. ചിലരുടെ വാക്കുകളും പെരുമാറ്റങ്ങളും ഒക്കെ കാണുമ്പോൾ, HURT ചെയ്യുന്ന ഈ വെട്ടുക്കിളി ഭൂമിയിൽ നേരത്തെ വന്നുവോ എന്നു തോന്നിപ്പോകും.
ഇന്ന് ദൈവാത്മാവിന് നമുക്കു തരുവാനുള്ള സന്ദേശം ഇതാണ്. നമ്മൾ ദൈവസന്നിധിയിൽ വിശ്വസ്തതയോടെ നിൽക്കുന്നുവെങ്കിൽ ഇനിയും നമ്മെ HURT ചെയ്യുവാൻ സ്വർഗ്ഗത്തിലെ ദൈവം ആരെയും അനുവദിക്കില്ല.
വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറഞ്ഞുകൊണ്ട് ഈ സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ, വചനമാരിയിൽ നിന്നും
ഷൈജു പാസ്റ്റർ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
BLESSING TODAY
Daniel 6:22 “My God sent his angel, and he shut the mouths of the lions. They have not HURT me,.;
The adversaries could conspire against Daniel and threw him into the lions' den, but God did not allow the lions to HURT him. When hungry lions find their prey, usually they tear it apart and eat it at hand. That is what we read in the Bible (1 Kings 13:26 “..torn him and killed him..”, 2 Kings 17:25, Jer 5:6, 1 Kings 20:36)
But it is not written in the Bible that God did not allow Daniel to be torn apart by lions. It is written that *God did not allow lions to HURT Daniel. In English translations the word HURT appears. Some of the meanings of this word are; Damage, Injure, Disable, Upset, Harm, Bruise, Spoil, Ruin...
In Genesis 31:7 we read that the word written in the Bible for the HURT (cheat and deception) that humans do to us is " your father hath deceived me, and changed my wages ten times; but God suffered him not to hurt me”.
That is, just as God did not allow Laban to HURT Jacob, God did not allow the lions to HURT Daniel. So if we think about this matter spiritually, we may have some lions or some lion-like people or some issues around us that HURT us in life, or Damage us, Injure us, Disable us, Upset us, Harm us, Bruise us, Spoil us, Ruin us…. The God of heaven will deliver us from them. Praise God!
In the book of Revelation chapter 9 we read about a locust that has the power of a scorpion and will HURT humans. (9:10 “They have tails and stings like scorpions, and their power to hurt people..”) The pain when they sting is like the pain of a scorpion when it stings a man. When we see the words and behavior of some people, it seems that this grasshopper that HURT man came to earth so early.
This is the message that the Spirit of God has to give us today. If we stand faithfully before God, the God of heaven will not allow anyone to HURT us anymore.
Say ‘Amen’ and receive this BLESSING TODAY
With prayers, from Vachanamari
Shaiju Pastor (9424400654)
*Note:*
Join our WhatsApp group to receive Bible meditation thoughts from Vachanamari. If this message of promise is a blessing to you, please send it to others also.
For Prayer Support feel free to call us at: 0755 4297672, 9589741414, 7000477047