കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ....

July-2025

അന്ന് കർത്താവ് അവിടെ ഇല്ലാതിരുന്നതുകൊണ്ടുമാത്രം മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ വലിയ അനർത്ഥം സംഭവിച്ചു. എന്നാൽ കർത്താവ് അവിടെ വന്നപ്പോൾ അവിടുന്ന് ആ ദോഷം നീക്കിക്കൊടുത്തു. ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് ഒരു അനർത്ഥവും നമുക്കു ഭവിക്കയില്ല, ഒരു ബാധയും നമ്മുടെ കൂടാരത്തിന് അടുക്കയുമില്ല.


       യോഹ. 11:21 “മാർത്ത യേശുവിനോടു; കർത്താവേ, നീ *ഇവിടെ ഉണ്ടായിരുന്നു എങ്കിൽ* ..”
       യോഹ. 11:32 “..മറിയ..അവനെ കണ്ടിട്ടു അവൻ്റെ കാല്ക്കൽ വീണു; കർത്താവേ, നീ *ഇവിടെ ഉണ്ടായിരുന്നു എങ്കിൽ* ..”
      ലാസറിൻ്റെ ഭവനത്തിൽ എത്തിയ കർത്താവിനോട് അവൻ്റെ സഹോദരിമാരായ മാർത്തയും മറിയയും ഒരേപോലെ പറഞ്ഞ വാക്കുകളാണ് ഇത്. *കർത്താവ് കൂടെ ഉണ്ടായിരുന്നു എങ്കിൽ* ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്ന ഉത്തമബോധ്യം അവർക്കുണ്ടായിരുന്നതുകൊണ്ടാണ് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ഈ വാക്കുകൾ പറഞ്ഞത്.
      കർത്താവിൻ്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുന്ന ദൈവമക്കൾക്ക് ഈ ഉറപ്പും ബോധ്യവും എന്നും ഉണ്ടായിരിക്കണം. ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുന്ന സമയത്ത് നമ്മുടെ കർത്താവ് അരുളിച്ചെയ്തത് ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്’ എന്നാണല്ലോ. മനുഷ്യശരീരത്തിൽ ഈ ഭൂമിയിൽ വസിച്ച കർത്താവിന് അന്ന് ലാസർ രോഗിയായി കിടന്നപ്പോൾ കിലോമീറ്ററുകൾ ദൂരത്തുനിന്ന് അവന്റെ അടുക്കൽ ഓടി എത്തുവാൻ കഴിഞ്ഞില്ല, എന്നാൽ ഇന്ന് ഉയിർത്തെഴുന്നേറ്റ നമ്മുടെ കർത്താവിന് ദൂരങ്ങൾതാണ്ടി നമ്മുടെ അടുക്കൽ വരേണ്ട കാര്യമില്ല, കാരണം അവിടുന്ന് എല്ലാനാളും നമ്മുടെ കൂടെതന്നെയുണ്ട്. സ്തോത്രം !
ആകയാൽ;
കർത്താവ് അരുളിച്ചെയ്തിട്ടുണ്ട് എങ്കിൽ..
കർത്താവ് സഹായത്തിന് ഉണ്ട് എങ്കിൽ..
കർത്താവിൻ്റെ നടത്തിപ്പ് ഉണ്ട് എങ്കിൽ..
കർത്താവ് വാഗ്ദത്തം ചെയ്തിട്ടുണ്ട് എങ്കിൽ..
കർത്താവ് സൌഖ്യം കൽപ്പിച്ചിട്ടുണ്ട് എങ്കിൽ..
കർത്താവ് വിടുതൽ തന്നിട്ടുണ്ട് ഉണ്ട് എങ്കിൽ..
*ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് അതു നടക്കും നിശ്ചയം*
      ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, അന്ന് കർത്താവ് അവിടെ ഇല്ലാതിരുന്നതുകൊണ്ടുമാത്രം മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ വലിയ അനർത്ഥം സംഭവിച്ചു. എന്നാൽ കർത്താവ് അവിടെ വന്നപ്പോൾ അവിടുന്ന് ആ ദോഷം നീക്കിക്കൊടുത്തു.
ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് ഒരു അനർത്ഥവും നമുക്കു ഭവിക്കയില്ല, ഒരു ബാധയും നമ്മുടെ കൂടാരത്തിന് അടുക്കയുമില്ല.
വിശ്വസിക്കുന്നവർക്ക് *ആമേൻ* പറയാം.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി ടീം. (ഭോപ്പാൽ)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
नए महीने का संदेश

प्रियजनों, यह इस नए महीने के लिए पवित्र आत्मा का प्रतिज्ञा-भरा संदेश है। इसे विश्वास के साथ ग्रहण कीजिए। हमें थामे रखने वाले कीलों के घावों वाले प्रभु के हाथ हमारे साथ हैं। वे हाथ हमें स्थिर रखने में पूर्णतः विश्वासयोग्य हैं। अपमान और उपहास के बीच, विरोधियों और शत्रुओं के सामने, बीमारी और जीवन की हर प्रतिकूल परिस्थिति से हमें हाथ पकड़कर बाहर निकालने और विजय के साथ आगे बढ़ाने के लिए प्रभु के हाथ सदैव विश्वासयोग्य हैं।      पिछले महीने जब मेरे शरीर में Blood Cancer (ल्यूकेमिया) जैसी गंभीर बीमारी का पता चला, तब भी प्रभु यीशु के प्रेममय हाथों ने मुझे गिरने नहीं दिया। उन्होंने मुझे संभाला, सांत्वना दी, सामर्थ दी और आज भी मुझे चंगाई तथा अनुग्रह के साथ आगे बढ़ा रहे हैं। प्रभु के वे हाथ सचमुच विश्वासयोग्य हैं। आमीन।