*ഭീതി എൻ്റെമേൽ വീണിരിക്കുന്നു* (ഭാഗം 2)

September-2023

ഇപ്പോൾ എല്ലാം നന്നായും സുഗമവുമായാണല്ലോ പോകുന്നത്, അതുകൊണ്ട് ഒന്നും പേടിക്കണ്ട എന്നു ധരിക്കുവാൻ വരട്ടെ; ഇതുപോലുള്ള ദുഷ്ടമനസ്സുമായി നമുക്കുചുറ്റും ചിലർ ഉണ്ടാകാം. നമ്മുടെ പതനം ആഗ്രഹിക്കുന്നവർ, നമ്മുടെ നന്മകളിൽ കണ്ണുകടിക്കുന്നവർ, നമ്മുടെ സമൃദ്ധിയിൽ അസൂയപൂണ്ടിരിക്കുന്ന ഇക്കൂട്ടർ എന്തിനും മടിക്കില്ല എന്നാണ് ശൌലിൻ്റെ കുരുട്ടുബുദ്ധി നമ്മെ പഠിപ്പിക്കുന്നത്. ഒരിക്കൽക്കൂടെ ഞാൻ പറയട്ടെ, ഫെലിസ്ത്യരുടെ കൈ ദാവീദിൻ്റെമേൽ വരട്ടെ എന്നാഗ്രഹിച്ച ശൌലിനെപ്പോലെ, ശത്രുവിൻ്റെ കയ്യിൽ നമ്മൾ വീഴട്ടെ എന്നാഗ്രഹിക്കുന്ന വ്യക്തികൾ അകലെ ഉള്ളവരല്ല, നമ്മുടെ ഒപ്പം അടുത്തിരിക്കുന്നവർതന്നെയാണ് എന്ന് ഓർത്താൽ നന്നായിരിക്കും


     സങ്കീർ. 55:4 “എൻ്റെ ഹൃദയം എൻ്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണ *ഭീതിയും എൻ്റെമേൽ വീണിരിക്കുന്നു*.”
      ഈ തിരുവചനത്തെ ആസ്പദമാക്കി, മനുഷ്യ ജീവിതങ്ങളിൽ വന്നുവീഴുവാൻ സാധ്യതയുള്ള, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില വിഷയങ്ങളെക്കുറിച്ച് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ ! പ്രതീക്ഷിക്കാത്ത സമയത്ത്, വിചാരിക്കാത്ത ഇടത്തുനിന്ന്, നിരൂപിക്കാത്ത രീതിയിൽ, മനുഷ്യരുടെമേൽ വന്നുവീഴുന്ന നാലുവിഷയങ്ങളെ സംബന്ധിച്ച് നമ്മൾ മനസ്സിലാക്കിയല്ലോ (1) സങ്കീർ. 69:9 “…നിന്ദ എൻ്റെമേൽ വീണിരിക്കുന്നു, (2) സങ്കീർ. 140:10 “തീക്കനൽ അവരുടെമേൽ വീഴട്ടെ.., (3) യെഹെ. 17:20 ബാബേലിൻ്റെ വല അവരുടെമേൽ വീഴും :, (4) യിരെ. 48:32 “..ശൂന്യമാക്കുന്നവൻ നിൻ്റെ കനികളിന്മേലും മുന്തിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു
*ഇതിൻ്റെ തുടർച്ചയായി ചില വിഷയങ്ങൾകൂടി വചനത്തിൽനിന്ന് പരിശോധിക്കാം*;
*5) “ഭയവും ഭീതിയും (പേടിയും) അവരുടെമേൽ വീണു*”. പുറപ്പാട് 15:16, എസ്ഥേർ 9:2,3, യോശുവ 2:9, സങ്കീ. 105:38,
    ഇനിയും നിരവധി വാക്യങ്ങൾ തിരുവചനത്തിൽ കാണുവാൻ കഴിയും, പലപ്പോഴും അകാരണമായ ഭയമാണ് ചിലരുടെമേൽ വീഴുന്നതെങ്കിൽ, മറ്റുചിലരുടെ ജീവിതങ്ങളിൽ അവരുടെ ദുഷ്പ്രവർത്തികളുടെ ഫലമായിട്ടാണ് ഭയവും ഭീതിയും അവരുടെമേൽ വീഴുന്നത് എന്നുകാണാം. ഹാമാൻ്റെ കുതന്ത്രത്തിൽപ്പെട്ട് മൊർദ്ദെഖായിക്കും യെഹൂദജനത്തിനും എതിരെ ദോഷം ചെയ്യാൻ ഒരുങ്ങിയ അഹശ്വേരോശ് രാജാവിൻ്റെ ശൂശൻ ദേശത്തിലെ പ്രഭുക്കന്മാർക്കും, രാജപ്രതിനിധികൾക്കും, ദേശാധിപതികൾക്കുംമെല്ലാം ഭീതിയും ഭയവും ഉണ്ടാകുവാനുള്ള കാരണം അവരുടെ കയ്യിലിരുപ്പുതന്നെയായിരുന്നു.
ദൈവമക്കൾക്ക് എതിരെ തിരിയുന്നവരുടെ ജീവിതത്തിൽ ഇന്നും ആ ഭയം വീണിരിക്കും. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കുതന്ത്രങ്ങൾ മെനയുന്നവരുടെമേലും അതിന്നു കൂട്ടുനിൽക്കുന്നവരുടെമേലും ഈ ഭീതിയും മരണഭയവും വന്നുവീഴും.
*6) “ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു*”. 1 ശമുവേൽ 26:12,
     ചില അവസരങ്ങളിൽ ചിലരുടെ ജീവിതത്തിൽ ദൈവം തൻ്റെ പദ്ധതികൾ നിവർത്തീകരിക്കുന്നതിനുവേണ്ടി ഗാഢനിദ്ര വരുത്തുന്നതായി നമുക്കു ബൈബിളിൽ കാണുവാൻ കഴിയും (റോമർ 11:8, ഉല്പ. 2:21, സങ്കീ. 76:6, യെശ. 29:10)
എന്നാൽ മറ്റുചില അവസരങ്ങളിൽ ചിലരുടെമേൽ ഗാഢനിദ്ര വീഴുകയും, അത് അവർക്ക് കണിയാവുകയും ചെയ്തു. കനാന്യരാജാവായ യാബീസിൻ്റെ സേനാപതിയായിരുന്ന സീസെരാ എന്ന മനുഷ്യൻ്റെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. ഒരിക്കൽ ഗാഢനിദ്ര അവൻ്റെമേൽ വീണപ്പോൾ, കേന്യനായ ഹേബേരിൻ്റെ ഭാര്യ യായേൽ എന്നുപേരുള്ള സ്ത്രീ അവൻ്റെ ചെന്നിയിൽ ഒരു കുറ്റി അടിച്ചുകയറ്റി അവനെ കൊന്നുകളഞ്ഞു. അങ്ങനെ യിസ്രായേൽ ജനത്തിന് ജയം ഉണ്ടായി (ന്യായാധി. 4:21).
അബ്രാം ഒരിക്കൽ ഗാഢനിദ്രയിൽ വീണതായി ഉല്പ. 15:12 ൽ നമ്മൾ വായിക്കുന്നുണ്ട്. അതിന്നു കാരണം, ദൈവകൽപ്പന അവൻ പൂർണ്ണമായി അനുസരിക്കാതിരുന്നതായിരുന്നു എന്ന് കാണാം. ദൈവത്തിന്നു യാഗം കഴിക്കുവാൻ കൊണ്ടുവന്ന പക്ഷികളെ അവൻ പിളർന്നില്ല, തുടർന്നുണ്ടായ ഗാഢനിദ്രയിൽ സംഭവിച്ചത് എന്താണ് എന്ന് ഉല്പ. 15:12, 13 വാക്യങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്;
“സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവൻ്റെമേൽ വീണു. അപ്പോൾ അവൻ അബ്രാമിനോട്: നിൻ്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക”.
അബ്രാം ഒരു ഗാഢനിദ്രയിൽ വീണതിൻ്റെ ഫലമായി, ഭീതിയും അന്ധതമസ്സും അവൻ്റെ ജീവിതത്തിൽ ഉണ്ടായി എന്നു മാത്രമല്ല അവൻ്റെ തലമുറ അടിമകളായി പീഡിപ്പിക്കപ്പെടുമെന്ന ദൈവശാപം വരുവാനും അതു കാരണമായിത്തീർന്നു.
ജ്ഞാനിയായ ശലോമോൻ ഒരിക്കൽ ഇപ്രകാരം പറയുക ഉണ്ടായി "”മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും” (സദൃശ്യ. 19:15). ശരിയാണ് ചിലരുടെ ഗാഢനിദ്രയാണ് അവരുടെ ദാരിദ്രത്തിൻ്റെ ഒരു പ്രധാന കാരണമെന്ന് മനസ്സിലാക്കാം. 1 രാജാക്ക. 3:19 ൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം നമ്മൾ ഓർക്കണം, ഗാഢനിദ്രയിൽ ഒരമ്മ തൻ്റെ കുഞ്ഞിൻ്റെമേൽ കിടന്നുപോയതുകൊണ്ട് ആ കുഞ്ഞ് മരിച്ചുപോയി. മരിച്ചകുഞ്ഞിനെ എടുത്ത് അവൾ മറ്റൊരമ്മയുടെ അരികെ കിടത്തുകയും അവളുടെ ജീവനുള്ള കുഞ്ഞിനെ താൻ എടുക്കുകയും ചെയതു, അവസാനം വിഷയം ശലോമോൻ രാജാവിൻ്റെ അടുക്കൽ എത്തുകയും രാജാവ് ന്യായം നടത്തികൊടുക്കുകയും ചെയത സംഭവം നമുക്കറിയാമല്ലോ !
ഒരു ആത്മീയ ചിന്തയിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്. *സ്വയബോധമില്ലാതെ ഒരു ആത്മീയ ഗാഢനിദ്രയിലാണ് നമ്മൾ വീണിരിക്കുന്നത് എങ്കിൽ ആത്മീയ ദാരിദ്രത്തിന് അതു കാരണമാകും, മാത്രമല്ല തലമുറയുടെ ആത്മീയ ശോഷണത്തിനും, ആത്മീയ മരണത്തിനുംവരെ അതു കാരണമാകുമെന്ന സത്യം നമ്മൾ വിസ്മരിച്ചുകൂടാ*.
*7) “എൻ്റെ കയ്യല്ല *ഫെലിസ്ത്യരുടെ കൈ അവൻ്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു*” 1 ശമുവേൽ 18:17
ശത്രുവിൻ്റെ കൈ ദൈവമക്കളുടെമേൽ വീഴുവാൻ സ്വർഗ്ഗത്തിലെ ദൈവം അനുവദിക്കില്ല. ദാവീദിന്റെമേൽ ഫെലിസ്ത്യരുടെ കൈവീഴട്ടെ എന്ന് ശൌൽ ആഗ്രഹിച്ചു. അതിനുവേണ്ട കുതന്ത്രങ്ങളൊക്കെ ഒപ്പിക്കാൻ അവൻ നോക്കി എങ്കിലും ദൈവം അത് അനുവദിച്ചില്ല, ശൌലിൻ്റെ ആലോചനയെ ദൈവം വ്യർത്ഥമാക്കി.
(1 ശമുവേൽ 18:15 “അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു”). ഇന്നത്തെയും സ്ഥിതി ഇതുതന്നെയാണ്, ചിലർ നേരെചൊവ്വെ നടക്കുന്നതുകണ്ടാൽ ചിലർക്ക് പിടിക്കില്ല. പുറമെയുള്ളവരല്ല, കൂടെ നടക്കുന്നവരാണ് ഇതു ചെയ്യുന്നത് എന്ന് ഓർക്കണം. ഫെലിസ്ത്യരുടെ കൈ ദാവീദിന്റെമേൽ വീഴുന്നതിനുവേണ്ടി സ്വന്തമകളെവരെ അവന്നു കെട്ടിച്ചുകൊടുക്കുവാൻ ശൌൽ തുരുമാനിച്ചു എന്നാണ് വായിക്കുന്നത്. മകൾ ബലിയാടായാലും സാരമില്ല, ദാവീദ് നശിക്കണമെന്ന ചിന്തയായിരുന്നു ശൌലിൻ്റെത്.
ഇപ്പോൾ എല്ലാം നന്നായും സുഗമവുമായാണല്ലോ പോകുന്നത്, അതുകൊണ്ട് ഒന്നും പേടിക്കണ്ട എന്നു ധരിക്കുവാൻ വരട്ടെ; ഇതുപോലുള്ള ദുഷ്ടമനസ്സുമായി നമുക്കുചുറ്റും ചിലർ ഉണ്ടാകാം. നമ്മുടെ പതനം ആഗ്രഹിക്കുന്നവർ, നമ്മുടെ നന്മകളിൽ കണ്ണുകടിക്കുന്നവർ, നമ്മുടെ സമൃദ്ധിയിൽ അസൂയപൂണ്ടിരിക്കുന്ന ഇക്കൂട്ടർ എന്തിനും മടിക്കില്ല എന്നാണ് ശൌലിൻ്റെ കുരുട്ടുബുദ്ധി നമ്മെ പഠിപ്പിക്കുന്നത്.
ഒരിക്കൽക്കൂടെ ഞാൻ പറയട്ടെ, ഫെലിസ്ത്യരുടെ കൈ ദാവീദിൻ്റെമേൽ വരട്ടെ എന്നാഗ്രഹിച്ച ശൌലിനെപ്പോലെ, ശത്രുവിൻ്റെ കയ്യിൽ നമ്മൾ വീഴട്ടെ എന്നാഗ്രഹിക്കുന്ന വ്യക്തികൾ അകലെ ഉള്ളവരല്ല, നമ്മുടെ ഒപ്പം അടുത്തിരിക്കുന്നവർതന്നെയാണ് എന്ന് ഓർത്താൽ നന്നായിരിക്കും.
മനുഷ്യൻ്റെമേൽ വീണിരിക്കുന്ന / വീഴാൻ സാധ്യതയുള്ള, തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില വിഷയങ്ങളെക്കുറിച്ചും, അവയിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നു സംബന്ധിച്ചുമുള്ള ഈ വചനധ്യാനം അടുത്തദിവസവും തുടരും. *ഈ സന്ദേശം ഏറ്റവും പ്രധാനപ്പെട്ടതാണ്, ഇത് പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്നവർക്കും തീർച്ചയായും ഇത് അയച്ചുകൊടുക്കണം*.
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു ബ്രദർ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Our website: www.vachanamari. com
*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ