നീതിമാന്മാരുടെ കൂടാരങ്ങളിൽ

March-2023

അപ്പൊ. പൌലൊസും ശീലാസും കാരാഗ്രഹത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നു കരുതി അവൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, പൌലൊസ് അവനോട്; നിനക്ക് ഒരു ദോഷവും ചെയ്യരുത് എന്നുപറഞ്ഞ് അവനെ തടയുകയും, അവനോടും കുടുംബത്തോടും യേശുവിന്റെ സുവിശേഷം പറയുകയും ചെയ്തു. ആ കാരാഗ്രഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു സ്നാനപ്പെട്ടു. അപ്പൊ.പ്ര. 16:34 ൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; "ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു'. ആത്മഹത്യ ചെയ്ത് മുറവിളിയും കരച്ചിലും ഉണ്ടാകേണ്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്ന്, ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഘോഷസ്വരങ്ങളുയരുന്ന ഒരു ഭവനമായി അതു മാറി


       സങ്കീർ. 118:15 "ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു" (Songs of joy and victory are sung in the camp of the godly. The strong right arm of the LORD has done glorious things)
        കരച്ചിലും വലിയ നിലവിളികളും മിസ്രയീം ഭവനങ്ങളിൽ ഉണ്ടായി എന്നാണ് പുറപ്പാട് 12:30 വചനങ്ങളിൽ വായിക്കുന്നത്. കാരണം അവർ ദൈവകൽപ്പന അനുസരിക്കാതെ മുഖംതിരിഞ്ഞുനിന്നു. ഇന്നും ദൈവകൽപ്പനകളോടു മുഖം തിരിഞ്ഞു നിൽക്കുന്നവരുടെ ഭവനങ്ങളിൽ സമാധാനം ഉണ്ടായിരിക്കില്ല, അവിടെ ദു:ഖവും മുറവിളിയും ഉയരും. എന്നാൽ ദൈവത്തിന്റെ കരം നീതിമാന്മാരുടെ കൂടെ ഉണ്ടായിരിക്കും. ആ കരങ്ങൾ വീര്യപ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുകയും, ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ പകർന്നുകൊണ്ടിരിക്കുകയും ചെയ്യും.
            അപ്പൊ.പ്ര. 16 അദ്ധ്യായത്തിൽ ഒരു കാരാഗ്രഹപ്രമാണിയെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ. അപ്പൊ. പൌലൊസും ശീലാസും കാരാഗ്രഹത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നു കരുതി അവൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, പൌലൊസ് അവനോട്; നിനക്ക് ഒരു ദോഷവും ചെയ്യരുത് എന്നുപറഞ്ഞ് അവനെ തടയുകയും, അവനോടും കുടുംബത്തോടും യേശുവിന്റെ സുവിശേഷം പറയുകയും ചെയ്തു. ആ കാരാഗ്രഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു സ്നാനപ്പെട്ടു. അപ്പൊ.പ്ര. 16:34 ൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; "ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു'. ആത്മഹത്യ ചെയ്ത് മുറവിളിയും കരച്ചിലും ഉണ്ടാകേണ്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്ന്, ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഘോഷസ്വരങ്ങളുയരുന്ന ഒരു ഭവനമായി അതു മാറി, യേശു ഒരു ഭവനത്തിൽ വരുമ്പോൾ സംഭവിക്കുന്നത് ഇതാണ്.
         ദൈവകൽപ്പന അനുസരിക്കാത്ത മിസ്രയീം ഭവനങ്ങളിൽ നിന്ന് രോദനവും മുറവിളിയും ഉയർന്നപ്പോൾ, ദൈവകൽപ്പന അനുസരിച്ച കാരാഗ്രഹപ്രമാണിയുടെ ഭവനത്തിൽ നിന്ന് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഘോഷസ്വരങ്ങൾ ഉയർന്നു. സ്തോത്രം !
         ലൂക്കൊസ് 19 അദ്ധ്യായത്തിൽ യേശു സക്കായിയുടെ ഭവനത്തിൽ പോകുന്നതായി നമ്മൾ വായിക്കുന്നുണ്ടല്ലോ ("സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു.."). യേശുവിന്റെ സന്ദർശനം ആ വീടിന്റെ സ്ഥിതി മാറ്റി. 'പാപിയായ മനുഷ്യന്റെ വീട്' എന്ന വിലാസം മാറ്റി, 'അബ്രാഹാമിന്റെ മകന്റെ വീട്' എന്ന ഒരു പുതിയ വിലാസം ആ വീടിനു നൽകി. (സദൃശ്യവാക്യങ്ങൾ 3:33 ൽ നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്; 'യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്') അങ്ങനെ ശാപം പിടിച്ചുകിടന്നിരുന്ന ആ വീടിന് രക്ഷയുടെ സന്തോഷം കൈവന്നു. (ലൂക്കൊസ് 19:9 '..ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു')
        ചില വീടുകളെക്കുറിച്ച് ദേശത്ത് ചില പേരുകൾ ഉണ്ടായിരിക്കും, അവസ്ഥയും സാഹചര്യങ്ങളും കണ്ട്, ആളുകൾ ഓരോ പേരുകൾ ഇടും. അതൊന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആ പേരുകൾ മാറ്റി എഴുതുവാൻ ദൈവത്തിന് പദ്ധതി ഉണ്ട്; ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു; മൂകമായ അവസ്ഥകൾ മാറി, നെടുവീർപ്പിന്റെ സ്വരങ്ങൾ മാറി, ദീർഘനിശ്വാസത്തിന്റെ സാഹചര്യങ്ങൾ മാറി, സന്തോഷവും ആനന്ദവും നിറഞ്ഞ, തേജസ്സും എെശ്വര്യവും ഉള്ള, ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷങ്ങൾ മുഴങ്ങുന്ന, ക്രിസ്തു ഭവനങ്ങളായി ഇന്നു നമ്മുടെ വീടുകൾ മാറട്ടെ, യേശുവിന്റെ നാമത്തിൽ; 'ആമേൻ'

പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.