10 ഔഷധങ്ങൾ

September-2024

മനസ്സിന് സമാധാനവും സ്വസ്ഥതയുമുണ്ടെങ്കിലേ ആ ശരീരത്തിൽ ആരോഗ്യമുണ്ടാകൂ എന്ന കാര്യം ഇന്നത്തെ ശാസ്ത്രലോകം കണ്ടെത്തുന്നതിനും എത്രയോ മുമ്പേ വേദപുസ്തകത്തിൽ അത് എഴുതിയിരിക്കുന്നു. ഹൃദയത്തിൽ ദുഷ്ടത കരുതാതെ, ദോഷം വിട്ടകന്ന് ജീവിക്കുമ്പോഴാണ് ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നത്, അല്ലാത്തപക്ഷം ദോഷ കാര്യങ്ങളാലും ദോഷ വിചാരങ്ങളാലും ഹൃദയം വലഞ്ഞ്, ഉറക്കം നഷ്ടപ്പെട്ട് ആരോഗ്യം ഇല്ലാതാകും. (യിരെ.7:24).............


      പ്രിയനേ, നിൻ്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.” Beloved, I pray that all may go well with you and that you may be in good health, as it goes well with your soul. (3 യോഹ. 2)
      ദൈവമക്കൾ നല്ല ആരോഗ്യത്തോടും സ്വസ്ഥതയോടുംകൂടെ ഇരിക്കണമെന്നുള്ളത് ദൈവഹിതമാണ്. ഒരു ദൈവപൈതൽ നല്ല പുഷ്ടിയോടും ദീർഘായുസ്സോടെയും ഇരിക്കേണ്ടതിന് വേദപുസ്തകം നിർദ്ദേശിക്കുന്ന ചില ദിനചര്യകളുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ തിരുവചനത്തിൽ നിന്ന് നമുക്കു ധ്യാനിക്കാം.
*1) നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. അതു നിൻ്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും*. (Be not wise in thine own eyes: fear the LORD, and depart from evil. This will bring health to your body and nourishment to your bones.) സദൃശ്യ. 3:7,8
       ആർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവർ ഡോക്ടറെ കാണുകയും ഡോക്ടർ കുറിച്ചുനൽകുന്ന മരുന്നുകൾ കഴിക്കുകയും പഥ്യങ്ങൾ അനുസരിക്കുകയും ചെയ്യുന്നതു സാധാരണമാണ്. ഭക്ഷണങ്ങൾ ക്രമീകരിച്ചും കഠിന വ്യായാമങ്ങൾ ചെയ്തും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി മനുഷ്യർ പെടാപാടു ചെയ്യുന്നതും നമ്മൾ കാണാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം ടോണിക്കുകളാണ് ഇന്ന് മാർക്കറ്റിലുള്ളത്. ശരീരപുഷ്ടി ഉണ്ടാകാനും (ചെറുപ്പക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മസിലുണ്ടാകാൻ) എല്ലിനു ശക്തി കൂട്ടാനും അന്യായ കാശു മുടക്കി വാങ്ങി കഴിക്കുന്ന ഈ ടോണിക്കുകൾഒക്കെ ദൂര ഭാവിയിൽ എന്തെല്ലാം ദോഷങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കാൻ പോകുന്നത് എന്നറിയില്ല. എന്നാൽ ഭാവിയിൽ ഒരു ദോഷം ഉണ്ടാകാത്ത, പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകാത്ത ശരീരപുഷ്ടിയും അസ്ഥികൾക്ക് ബലവും തരുന്ന ഒരു ടോണിക്കാണ് മുകളിലെ വാക്യത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവത്തെ ഭയപ്പെട്ട്, ദോഷങ്ങളിൽ നിന്ന് അകന്നുനിന്ന് താഴ്മയുള്ള ഒരു ജീവിതം നയിച്ചാൽ നല്ല ആരോഗ്യത്തോടെ ഇരിപ്പാൻ ദൈവം കൃപ നൽകും.
         ഈ മർമ്മം തിരിച്ചറിഞ്ഞ ദാവീദ് രാജാവ് തൻ്റെ സങ്കീർത്തനങ്ങളിൽ ആവർത്തിച്ച് ഇപ്രകാരം എഴുതി; “ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.” സങ്കീ. 37:27, 34:14.
      മനസ്സിന് സമാധാനവും സ്വസ്ഥതയുമുണ്ടെങ്കിലേ ആ ശരീരത്തിൽ ആരോഗ്യമുണ്ടാകൂ എന്ന കാര്യം ഇന്നത്തെ ശാസ്ത്രലോകം കണ്ടെത്തുന്നതിനും എത്രയോ മുമ്പേ വേദപുസ്തകത്തിൽ അത് എഴുതിയിരിക്കുന്നു. ഹൃദയത്തിൽ ദുഷ്ടത കരുതാതെ, ദോഷം വിട്ടകന്ന് ജീവിക്കുമ്പോഴാണ് ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നത്, അല്ലാത്തപക്ഷം ദോഷ കാര്യങ്ങളാലും ദോഷ വിചാരങ്ങളാലും ഹൃദയം വലഞ്ഞ്, ഉറക്കം നഷ്ടപ്പെട്ട് ആരോഗ്യം ഇല്ലാതാകും. (യിരെ.7:24 അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിൻ്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.)
    *ജീവിതത്തിൻ്റെ എല്ലാ മേഖലയിലും നമ്മൾ മുമ്പോട്ടു പോകേണ്ടവരാണ്. മേൽക്കുമേൽ വളരേണ്ടവരാണ്. സകലത്തിലും ശുഭമായും സുഖമായും ഇരിക്കേവരാണ്; അതിനു ദൈവം കൃപ തരുമാറാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്,*

*ക്രിസ്തുവിൽ സ്നേഹപൂർവ്വം...*
ഷൈജു. പാസ്റ്റർ (9424400654)


ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗം ഉടനെ അയക്കുന്നതായിരിക്കും. പ്രാർത്ഥനാകൈത്താങ്ങൽ വേണ്ടവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക

VACHANAMARI PUBLICATIONS

ദൈവവചനം പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആത്മീയ സന്ദേശങ്ങളാണ് വചനമാരി പുസ്തകങ്ങളിലുള്ളത്. കൂട്ടായ്മകളിലും സഭായോഗങ്ങളിലും ദൈവവചന ശുശ്രൂഷക്ക് ഏറെ സഹായകമാകുന്ന, വചനമാരി പ്രസിദ്ധീകരിച്ചിരിക്കുന്ന 22 പുസ്തകങ്ങളിൽ ചുരുക്കം ചില കോപ്പികൾ മാത്രമാണ് വിതരണത്തിനുള്ളത്. കൂടാതെ ഒക്ടോബർമാസം പ്രസിദ്ധീകരിക്കുവാൻ ഒരുങ്ങുന്ന ‘ഭയപ്പെടേണ്ട’ (366 വാക്യസമാഹാരം) എന്ന പുസ്തകത്തിൻ്റെ കോപ്പികളും ഇപ്പോൾ മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.
ആവശ്യക്കാർ ബന്ധപ്പെടേണ്ട നമ്പർ:
7898211849

2024/072

Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.