കർത്താവ് നമുക്കുമുമ്പായി നടക്കുന്നു (Part 2)

January-2026

താമ്രവാതിലുകൾ, ഇരുമ്പോടാമ്പലുകൾ (Doors of brass and Iron bars) എന്നാൽ; മുറിക്കുവാനോ തകർക്കുവാനോ ഏറ്റവും ദുഷ്കരമായ ധാതുക്കളാണ് ഇവ. ഏറ്റവും കഠിനമായത്, ഏറ്റവും പ്രയാസമേറിയത്, ഏറ്റവും അസാധ്യമായത്, ഏറ്റവും അസഹനീയമായത്, ഏറ്റവും വേദനാജനകമായത്, ഏറ്റവും ഗുരുതരമായത്, ഏറ്റവും വിഷമംപിടിച്ചത്….. താമ്രവാതിലുകൾക്കും, ഇരുമ്പോടാമ്പലുകൾക്കും സമമായി നമ്മുടെ ജീവിതത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വിഷയങ്ങൾ എന്തുമാകട്ടെ അവ എല്ലാം ഖണ്ഡിച്ചുകളകയുവാനും, തകർത്തുകളയുവാനും ജയോത്സവമായി നമ്മെ നടത്തുവാനുംവേണ്ടിയാണ് കർത്താവ് നമുക്കുമുമ്പായി നടക്കുന്നത്.


   യോഹ. 10:4 “…അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവൻ്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.”
    കർത്താവ് നമുക്കു മുമ്പായി നടക്കുന്നതുകൊണ്ട്, അവിടുത്തെ അനുഗമിക്കുന്ന നമുക്ക് എന്തെല്ലാം നന്മകളാണ് ഉള്ളത് എന്ന് തിരുവചനവെളിച്ചത്തിൽ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ !
*(4)* യെശ. 45:2 “ *ഞാൻ നിനക്കു മുമ്പായി ചെന്നു* ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.”
   താമ്രവാതിലുകൾ, ഇരുമ്പോടാമ്പലുകൾ (Doors of brass and Iron bars) എന്നാൽ; മുറിക്കുവാനോ തകർക്കുവാനോ ഏറ്റവും ദുഷ്കരമായ ധാതുക്കളാണ് ഇവ. ഏറ്റവും കഠിനമായത്, ഏറ്റവും പ്രയാസമേറിയത്, ഏറ്റവും അസാധ്യമായത്, ഏറ്റവും അസഹനീയമായത്, ഏറ്റവും വേദനാജനകമായത്, ഏറ്റവും ഗുരുതരമായത്, ഏറ്റവും വിഷമംപിടിച്ചത്….. താമ്രവാതിലുകൾക്കും, ഇരുമ്പോടാമ്പലുകൾക്കും സമമായി നമ്മുടെ ജീവിതത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വിഷയങ്ങൾ എന്തുമാകട്ടെ അവ എല്ലാം ഖണ്ഡിച്ചുകളകയുവാനും, തകർത്തുകളയുവാനും ജയോത്സവമായി നമ്മെ നടത്തുവാനുംവേണ്ടിയാണ് കർത്താവ് നമുക്കുമുമ്പായി നടക്കുന്നത്.
    ദുർഘടങ്ങളെ മോശസമയമായിട്ടാണ് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിൽ പറയുന്നത് (2 തിമൊ. 3:1 “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക”).
ദുർഘടങ്ങൾ എന്നാൽ ഇരുട്ടിൻ്റെ അനുഭവങ്ങളാണ് എന്ന് യെശ. 42:16 വചനത്തിൽ വായിക്കുന്നു (“ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും”)
   അതായത്, ഇരുട്ടിന് സമമായ, മോശസമമായ അനുഭവങ്ങൾ ജീവിതത്തിൽ വരുമ്പോൾ, വീണുപോകാതെ, താളടിയായിപോകാതെ ജയോത്സവമായി നമ്മെ നടത്തുവാനാണ് കർത്താവ് നമുക്കു മുമ്പായി നടക്കുന്നത്. സ്തോത്രം !
*(5)* പുറപ്പാട് 33:2 “പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോർയ്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.”
    ദൈവം വാഗ്ദത്തംചെയ്ത കനാൻദേശത്തേക്ക് യിസ്രായേൽ ജനത്തിനെ എത്തിക്കേണ്ടതിനും, ആ വാഗ്ദത്തദേശം അവർക്ക് അവകാശമായി നൽകേണ്ടതിന്നുംവേണ്ടി സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതനെ അവർക്കു മുമ്പായി അയച്ചതുപോലെ; നമ്മുടെ ജീവിതത്തിൽ കർത്താവ് ദർശനംതന്ന (അരുളിച്ചെയ്തിട്ടുള്ള) വാഗ്ദത്തങ്ങൾ നിവർത്തിയാകേണ്ടതിനും, ആ വാഗ്ദത്തനിവർത്തിക്ക് എതിരായി നില കൊള്ളുന്ന സകല തടസ്സങ്ങളും മാറ്റി, അവ നമ്മുടെ ജീവിതത്തിൽ അനുഭവമായി മാറ്റേണ്ടതിനും വേണ്ടിയാണ് കർത്താവ് തൻ്റെ ദൂതനെ നമുക്കു മുമ്പായി അയക്കുന്നത്.
*(6)* ആവർത്തന. 31:8 “യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.”
    വിശ്വാസ ജീവിതത്തിൽ നമ്മെ പേടിപ്പെടുത്തുന്ന അനുഭവങ്ങളും, സംഭവങ്ങളും, വ്യക്തികളും, സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ, നമ്മെ ഒരുനാളും കൈവിടുകയില്ല, ഒരുനാളും ഉപേക്ഷിക്കയില്ല എന്ന ഉറപ്പ് തരുന്നതിനുവേണ്ടിയാണ് കർത്താവ് നമുക്കു മുമ്പായി സഞ്ചരിക്കുന്നത്.
ഈ നല്ല കർത്താവിനെ അനുഗമിക്കുവാൻ ഭാഗ്യം ലഭിച്ച നമ്മുക്ക് നന്ദിയോടെ കർത്താവിന് സ്തോത്രയാഗങ്ങൾ അർപ്പിക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസറ്റർ (9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
കർത്താവ് നമുക്കുമുമ്പായി നടക്കുന്നു. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ അയക്കുന്നതായിരിക്കും (വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്).
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 9589741414
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”