യേശു നല്ലവൻ

June-2024

വേറെയും ആളുകളെ നമ്മൾ ബൈബിളിൽ കാണുന്നുണ്ട് അവർ യേശുവിനെ; കരം കൊടുക്കാത്തവൻ എന്നും, ദൈവദൂഷണം പറയുന്നവൻ എന്നും ഒക്കെ വിളിച്ചു. അവസാനം അവർ യേശുവിനെ വിളിച്ചത് എന്താണ് എന്ന് യോഹ. 18:30 ൽ വായിക്കുന്നുണ്ട്. (കുറ്റക്കാരൻ ( criminal ) അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിൻ്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു) “If this Man were not a *criminal,* we would not have handed Him over to you.” കർത്താവിനെ ഒരു ക്രിമിനൽ എന്നു വിളിച്ച് അവർ അപമാനിച്ചു.


      യോഹന്നാൻ 7:12 “പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; *അവൻ നല്ലവൻ* എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.”
      നമ്മുടെ കർത്താവിൻ്റെ ദിവ്യ സ്വഭാവത്തിൽ ഏറ്റവും മഹത്തരമായത് അവിടുന്ന് നല്ലവനാണ് എന്നുള്ളതാണ്. ജീവിതങ്ങളിൽ ആ നന്മ രുചിച്ചറിഞ്ഞ നിരവധി പേരുടെ സാക്ഷ്യങ്ങൾ വേദപുസ്തക താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ നന്മ കാണാഞ്ഞ ചിലർ അല്ലെങ്കിൽ അവിടുന്ന് നല്ലവനാണ് എന്നറിഞ്ഞിട്ടും അറിഞ്ഞഭാവം നടിക്കാതെ കർത്താവിനെ മറ്റുപേരുകൾ വിളിച്ച് അപമാനിച്ചവരും, കുറ്റം പറഞ്ഞും കുപ്രചരണങ്ങൾ നടത്തിയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും അവിടുത്തെ അത്യന്തം വിഷമിപ്പിച്ചവരും ഉണ്ട്. ഈ വചനഭാഗത്തും നമ്മൾ കാണുന്നത് അതാണ്, ഒരു കൂട്ടം ആളുകൾ യേശു നല്ലവനാണ് എന്നു പറയുമ്പോൾ മറ്റൊരു കൂട്ടം ആളുകൾ പറയുന്നത് യേശു വഞ്ചകനാണ് എന്നാണ്.
     എന്തു മനസ്സാക്ഷിയില്ലാതെയാണ് അവർ യേശുവിനെ അങ്ങനെ വിളിക്കുന്നത് എന്ന് ആലോചിക്കണം. ഇതിന് തൊട്ടുപുറകിലുള്ള അദ്ധ്യായത്തിലാണ് (യോഹ. 6) കർത്താവ് അഞ്ചപ്പവും രണ്ടുമീനും കൊണ്ട് ആയിരങ്ങളുടെ വിശപ്പകറ്റിയത്. ആ ആഹാരത്തിൻ്റെ രുചി അവരുടെ നാവിലിരിക്കുമ്പോഴാണ് ആ നാവുകൊണ്ട് അവർ കർത്താവിനെ വഞ്ചകൻ എന്നു വിളിച്ച് അപമാനിച്ചത്.
മറ്റൊരു ഭാഗത്ത് സ്വന്തം ചാർച്ചക്കാരായ ചിലർ യേശുവിനെ വിളിച്ചത് എന്തൊക്കെയാണ് എന്ന് ബൈബിളിൽ വായിക്കുന്നുണ്ടല്ലോ ! മർക്കൊസ് 3:21 “അവൻ്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.”. ബുദ്ധിഭ്രമം എന്നു പറഞ്ഞാൽ അർത്ഥമെന്താണ് ? He is out of his mind എന്നാണ് ചില ഇംഗ്ലീഷ് തർജ്ജമകളിൽ വായിക്കുന്നത്, He has lost His senses എന്നും he was crazy and went to get him under control എന്നൊക്കെ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണാം. മാത്രമല്ല അവനിൽ ഭൂതം ഉണ്ട് എന്നും അശുദ്ധാത്മാവ് ഉണ്ട് എന്നും അവർ നിഷ്കരുണം ആരോപിച്ചു. എന്നാൽ ഇതേ അദ്ധ്യായത്തിലാണ് (മർക്കൊസ് 3) വരണ്ട കയ്യുള്ള മനുഷ്യനെയും, പലവിധ രോഗികളെയും ഭൂതബാധിതരെയും കർത്താവ് സൗഖ്യമാക്കുന്നത് എന്ന് കാണാം. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഒരു മടിയുമില്ലാതെയാണ് അവർ യേശു കർത്താവിനെ ഈ പേരു വിളിച്ചത്.
    വേറെയും ആളുകളെ നമ്മൾ ബൈബിളിൽ കാണുന്നുണ്ട് അവർ യേശുവിനെ; കരം കൊടുക്കാത്തവൻ എന്നും, ദൈവദൂഷണം പറയുന്നവൻ എന്നും ഒക്കെ വിളിച്ചു. അവസാനം അവർ യേശുവിനെ വിളിച്ചത് എന്താണ് എന്ന് യോഹ. 18:30 ൽ വായിക്കുന്നുണ്ട്. (കുറ്റക്കാരൻ ( criminal ) അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിൻ്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു) “If this Man were not a *criminal,* we would not have handed Him over to you.” കർത്താവിനെ ഒരു ക്രിമിനൽ എന്നു വിളിച്ച് അവർ അപമാനിച്ചു.
    ഈ വിളികളൊക്കെയും കേൾക്കുമ്പോഴും, ഈ അപമാനമൊക്കെയും സഹിക്കുമ്പോഴും അവിടുത്തെ മാനസികാവസ്ഥ എന്തായിരുന്നു എന്ന് കർത്താവിൻ്റെ ശിഷ്യനായ ലൂക്കൊസ് തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കൊസ് 11:53 “അവനെ അത്യന്തം വിഷമിപ്പിപ്പാനും…”

   യേശു നാഥനെ അത്യന്തം വിഷമിപ്പിക്കാൻ മടിയില്ലാത്ത ചിലർ ഇന്നുമുണ്ട്. ജീവിതത്തിൽ ധാരാളം നന്മകളും അനുഗ്രഹങ്ങളും ഒക്കെ കർത്താവിങ്കൽ നിന്ന് പ്രാപിച്ചിട്ട്, സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയും സ്ഥാനമോഹങ്ങൾകൊണ്ടും തരംകിട്ടുമ്പോഴൊക്കെയും അവർ യേശുകർത്താവിനെ അപമാനിക്കുന്നു, അവിടുത്തെ അത്യന്തം വിഷമിപ്പിക്കുന്നു.

നന്ദിയില്ലാത്തവർ യേശുവിനെ പല പേരുകൾ വിളിച്ച് ഇതുപോലെ അപമാനിക്കുമ്പോൾ; *വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ അവരുടെ രക്ഷകനും കർത്താവുമായ യേശുക്രിസ്തു നല്ലവൻ എന്നാർത്തുപാടി സ്തുതിച്ച് അവന് മഹത്വം കരേറ്റുന്നു. സ്തോത്രം !*
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിൻ ഇരച്ചിൽപോലെ
സ്തുതിച്ചിടുക അവൻ്റെ നാമം…

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട് പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ & വചനമാരി ടീം
ഭോപ്പാൽ, മദ്ധ്യപ്രദേശ് (9424400654)


ആർക്കൊക്കെയാണ് യേശു നല്ലവൻ ? യേശു നമുക്ക് നല്ലവനാകകൊണ്ടുള്ള അനുഗ്രഹങ്ങൾ എന്തെല്ലാമാണ് ? ഈ ധ്യാന സന്ദേശത്തിൻ്റെ രണ്ടാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.