ആശങ്കരാകുന്നവർ

October-2023

നമ്മുടെ വീഴ്ച കാണുവാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ ചുറ്റിനുമുണ്ടാകാം. അതിനുവേണ്ടി നമ്മുക്കെതിരായി പ്രതീക്ഷിക്കാത്ത പല ശ്രമങ്ങളും അവർ നടത്തുന്നുണ്ടാകാം.സാരമില്ല, ഭയപ്പെടേണ്ട, വിശ്വാസത്തോടും പ്രാർത്ഥനയോടും ദൈവാശ്രയത്തോടുംകൂടെ ഇരിക്ക. അവരുടെ പദ്ധതികളെല്ലാം നമുക്കു അനുകൂലമായിമാറ്റുവാൻ ശക്തനായവൻ / ദാവീദിൻ്റെ ദൈവം നമ്മോടുകൂടെ ഉണ്ട്.


1 ശമുവേൽ 18:15 “*അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു*”
      ഒരു മനുഷ്യൻ നന്നായി നടക്കുന്നതു കണ്ടാൽ സന്തോഷിക്കുകയല്ലേ വേണ്ടത് ? അല്ലാതെ അതിൽ ആശങ്കയുള്ളവരാകുന്നത് ഒരു നല്ല സ്വഭാവമല്ല, അസൂയയും കുശുമ്പുള്ളവർക്കും മാത്രമേ അതിനു സാധിക്കുകയുള്ളൂ. ഒരാൾക്ക് ഒരു നല്ല വീടുണ്ടായാൽ, നല്ല ഒരു കാറു വാങ്ങിയാൽ, നല്ല ഒരു ജോലി ലഭിച്ചാൽ, നല്ല മാർക്ക് ലഭിച്ചാൽ, നല്ല ഒരു വിവാഹം നടന്നാൽ, ഒരു കുഞ്ഞുണ്ടായാൽ …. ആ നന്മകളിൽ സന്തോഷിക്കാൻ കഴിയാത്ത ചിലർ അവർക്ക് ചുറ്റും ഉണ്ടാകുമെന്നുള്ളത് ഒരു വാസ്തവമാണ്.
നാട്ടുകാർ ചിലർ അതിൽ ആശങ്കിതരായിത്തീരുന്നത് ഒരു പരുധിവരെ സഹിക്കാം, എന്നാൽ സ്നേഹവും ആത്മാർത്ഥതയും നടിച്ച് കുടെ നിൽക്കുന്നവരും, ചില രക്തബന്ധങ്ങളുംവരെ അതിൽ ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നാണ് പലപ്പോഴും മനസ്സിലാകാത്തത്.
ചുരുക്കിപ്പറഞ്ഞാൽ, ചിലർ ഒരിക്കലും നന്നാവരുത് എന്നാണ് ചിലർ ആഗ്രഹിക്കുന്നത് എന്ന് സാരം. അവർ എന്നും താഴ്ന്നു കിടക്കണം, കടക്കെണിയിൽ കിടക്കണം, രോഗത്തിൽ കിടക്കണം, ജോലിയില്ലാതിരിക്കണം,.. എന്നൊക്കെയാണ് അവരുടെ ആഗ്രഹം. ക്രിസ്താനി എന്ന നാമം ധരിച്ചിരിക്കുന്നവരിലും, ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവരുടെ ഉള്ളിലുംവരെ ഈ സ്വഭാവം ഒളിഞ്ഞിരിക്കുകയും ചിലപ്പോഴൊക്കെ അത് മറനീക്കി പുറത്തുവരികയും ചെയ്യുന്നതു കാണുമ്പോഴാണ് അതിശയം തോന്നുന്നത്.
      മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വചനഭാഗത്തും സംഭവിച്ചത് അതാണ്. തൻ്റെ കസേര തെറിക്കുമെന്നും, അതിൽ ഇരിക്കുവാൻ ദൈവം ദവീദിനെ അഭിഷേകം ചെയ്തു എന്നും മനസ്സിലായപ്പോൾ, ജനമെല്ലാം ദാവീദിന് അനുകൂലമായിതിരിയുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ, ശൌലിൻ്റെ ഉള്ളിൽ ദാവീദിനോടുള്ള പക അനുദിനം കൂടിവന്നു. ആ പക ശൌലിനെ ഒരു ഭ്രാന്തനെപ്പോലെ ആക്കി. പലപ്പോഴും ദാവീദിനെ ഉപദ്രവിക്കുവാൻവരെ അവൻ ശ്രമിച്ചു എങ്കിലും പരാജയമായിരുന്നു ഫലം.
അപ്പോൾ ശൌലിൻ്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ ഒരു പ്ലാനാണ്, 1 ശമുവേൽ 18:17 വാക്യത്തിൽ നമ്മൾ വായിക്കുന്നത്. “എൻ്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവൻ്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു”. ഒന്നുരണ്ടു തവണ താൻ ചെയ്തിട്ട് നടക്കാത്ത ആ കാര്യം ശത്രുക്കളെക്കൊണ്ട് ചെയ്തെടുക്കുവാൻ ശൌലിൻ്റെ നീചമനസ്സിൽ ഉപായം ഉദിച്ചു. അതിനുള്ള ഒരു പ്രധാനകാരണം, ശത്രുക്കൾ ദാവീദിനെ വകവരുത്തിയാൽപിന്നെ ആരും തന്നെ സംശയിക്കില്ലല്ലോ എന്നായിരുന്നു. അങ്ങനെ ഫെലിസ്ത്യരുടെ കൈയ്യാൽ ദാവീദ് നശിക്കുന്നതിനുവേണ്ടി സ്വന്തമകളെവരെ അവന്നു കെട്ടിച്ചുകൊടുക്കുവാൻ ശൌൽ മടിച്ചില്ല എന്നാണ് വായിക്കുന്നത്. മകൾ ബലിയാടായാലും സാരമില്ല, ദാവീദ് നശിക്കണമെന്ന ചിന്തയായിരുന്നു ശൌലിൻ്റെത്.
      എന്നാൽ താഴോട്ടുള്ള വാക്യങ്ങൾ വായിക്കുമ്പോൾ പിന്നീട് സംഭവിച്ചതെല്ലാം ശൌലിൻ്റെ ഉപായത്തിന് വിപരീതമായ കാര്യങ്ങൾ ആയിരുന്നു എന്നു കാണാം. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പഴമക്കാർ പറയാറുള്ളതുപോലെ ആയി കാര്യങ്ങൾ, ദാവീദിനെ വകവരുത്തുവാൻ ആസൂത്രണം ചെയ്തവ എല്ലാം ദാവീദിന് അനുകൂലമായിത്തീർന്നു. ദാവീദ് കൂടുതൽ ശക്തനായി മാറി, ദാവീദിൻ്റെ ജനസമ്മതി കൂടി.സ്വന്ത മകൾപോലും ദാവീദിനെ സ്നേഹിച്ചു.
1 ശമുവേൽ 18:29, 30 “ശൌൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു....ദാവീദ് ശൌലിൻ്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവൻ്റെ പേർ വിശ്രുതമായിത്തീർന്നു”
ഈ സന്ദേശം വായിക്കുന്ന ചിലരോടുള്ള വ്യക്തമായ ഒരു ദൈവാലോചനയായി ഇത് ഏറ്റെടുത്തുകൊൾക, നമ്മുടെ വീഴ്ച കാണുവാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ ചുറ്റിനുമുണ്ടാകാം. അതിനുവേണ്ടി നമ്മുക്കെതിരായി പ്രതീക്ഷിക്കാത്ത പല ശ്രമങ്ങളും അവർ നടത്തുന്നുണ്ടാകാം.സാരമില്ല, ഭയപ്പെടേണ്ട, വിശ്വാസത്തോടും പ്രാർത്ഥനയോടും ദൈവാശ്രയത്തോടുംകൂടെ ഇരിക്ക. അവരുടെ പദ്ധതികളെല്ലാം നമുക്കു അനുകൂലമായിമാറ്റുവാൻ ശക്തനായവൻ / ദാവീദിൻ്റെ ദൈവം നമ്മോടുകൂടെ ഉണ്ട്.
*പ്രാർത്ഥിക്കാം;*
പരിശുദ്ധനായ ദൈവമേ, അങ്ങയുടെ നാമത്തെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഈ ദിവസം ഞങ്ങളോട് അറിയിച്ച ഈ ആലോചനയ്ക്കായി സ്തോത്രം ചെയ്യുന്നു. ഞങ്ങളുടെ വിരാധികൾ ആരെല്ലാമാണ് എന്ന് ഞങ്ങൾ അറിയുന്നില്ല, എന്നാൽ സകലവും അറിയുന്ന അങ്ങയുടെ മുമ്പിൽ മറഞ്ഞിരിക്കുന്ന ഒന്നുമില്ലല്ലോ ! അവിടുന്ന് ന്യായം ചെയ്യേണമേ, ഫെലിസ്ത്യരുടെ കൈ ദാവീദിൻ്റെമേൽ വരാതെ കരുതിയ ദൈവമേ, അനർത്ഥമായി ഭവിക്കുവാൻ സാധ്യതയുള്ള ശത്രുവിൻ്റെ സകല തീയ്യമ്പുകളെയും തടഞ്ഞ് ഞങ്ങളെയും കരുതി രക്ഷിക്കേണമേ, സകലവും നന്മക്കായും നന്മയായും മാറ്റേണമേ; അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ അപേക്ഷിക്കുന്നു. ആമേൻ.
ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ
1 Samuel 18:15 “And when Saul saw that he behaved himself very wisely, he stood in awe of him”
      Shouldn't we be happy if we see a man doing well? And to be concerned about it or awe of him, is not a good trait, only the jealous and spiteful can do it. If one gets a good house, buys a good car, gets a good job, gets good marks, gets a good marriage, gets a baby... It is a fact that, there will be some around them who cannot rejoice in those good things.
It can be tolerated to some extent that some of the natives become concerned about it, but it is often not understood why even those who pretend love and sincerity, even some blood relations, are concerned about it.
In short, some people want some to never get better. Their wish is that they should always lie down, be in debt, be sick, be jobless, etc. It is surprising to see that even those who wear the name of Christian and those who are proud to be God's children hide this nature and sometimes it comes out in disguise.
    That is what happened in the passage mentioned above. When Saul realized that his throne was going to slide, that God had anointed David to sit on it, and that all the people were in favor of David, Saul's hatred for David increased day by day. That grudge drove Saul like a madman. He often tried to harm David but failed.
     Then there was a plan that arose within Saul, as we read in 1 Samuel 18:17. "For Saul said, Let not my hand be upon him, but let the hand of the Philistines be upon him”. A plan arose in Saul's wicked mind to make his enemies do what he had not done a couple of times. One of the main reasons for this was that no one would suspect Saul killing David. Thus it is read that Saul did not hesitate to bind his own daughters to David so that he would perish at the hands of the Philistines. Saul's thought was that David should perish no matter if his daughter was a scapegoat. But when we read the verses below, we see that everything that happened later was the opposite of Saul's plan. Things turned out to be in David's favor. David became more powerful, David's popularity increased. Even his own daughter loved David.
1 Samuel 18:29, 30 “And Saul was yet the more afraid of David;.... David behaved himself more wisely than all the servants of Saul; so that his name was much set by.”
     Dear Readers, this as a clear counsel from God, there may be some around you, waiting to see tears in your eyes, to see our fall. For that, they may be making many unexpected efforts against us. It doesn't matter, don't be afraid, Have faith in the Lord, Pray and trust in God. The Mighty One / the God of David is with us to turn all their plans in our favor.
*Prayer*
Holy God, we bless and praise your name. Thank you for this advice that you have shared with us today. We do not know who our enemies are, but nothing is hidden from You who knows everything! O God, who saw that the hand of the Philistines did not fall on David, stop all the fire of the enemy that might be harmful and protect us too, change everything for cheer and good; We ask in the name of Jesus Christ, your beloved Son and our Savior. Amen.
Lovingly in Christ…
Shaiju Bro
From Vachanamari in Bhopal
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.