തളിർക്കുന്നവരും ഉണങ്ങുന്നവരും (ഭാഗം 2)

June-2024

2 തെസ്സ. 2:15 ൽ എഴുതിയിരിക്കുന്നത് പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളണം എന്നാണ്. ദൈവവചന പ്രമാണങ്ങളെ നിസ്സാരമായി കരുതി അലംഭാവം കാണിച്ചാൽ ജീവിതം ഉണങ്ങിപ്പോകും. ഒഴിവുകഴിവുകൾ നിരത്തി വചനം അനുസരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കരുത്. ബോധ്യമുണ്ടായിട്ടും സ്വാർത്ഥ കാര്യങ്ങൾക്കുവേണ്ടി വചന സത്യങ്ങൾക്കു നേരെ കണ്ണടക്കരുത്. നിസ്സാര കാര്യങ്ങൾക്കുവേണ്ടി വചനത്തെ വളച്ചൊടിക്കരുത്, ചിലർ ചെയ്യുന്നതുപോലെ വചനത്തെ തള്ളിപ്പറഞ്ഞ് / തള്ളിക്കളഞ്ഞ് പിന്മാറ്റത്തിൽ പോകരുതേ.


        മനുഷ്യ ജീവിതത്തിൽ നേരിടുന്ന ഈ രണ്ട് അവസ്ഥകളെ സംബന്ധിച്ച് തിരുവചനവെളിച്ചത്തിൽ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ. ജീവിതത്തിലെ ആത്മീയ ഭൗതീക മേഖലകളിൽ നേരിടുന്ന ഉണങ്ങി വരണ്ടതും, തളിർത്ത് പുഷ്ടിയുള്ളതുമായ അനുഭവങ്ങൾക്കു കാരണമാകാവുന്ന മൂന്നു വിഷയങ്ങൾ ഇതുവരെ നമ്മൾ ചിന്തിച്ചു ((1) ദൈവത്തെ മറന്നു ജീവിച്ചാൽ ജീവിതത്തിൽ വാട്ടം സംഭവിച്ച് വരണ്ടുണങ്ങും ഇയ്യോബ് 8:12,13 (2) വേരില്ലാതെ വന്നാൽ ഉണങ്ങിപ്പോകും മത്തായി 13:6 (3) നനവില്ലാതെവന്നാൽ ഉണങ്ങിപ്പോകും ലൂക്കൊസ് 8:6). ഇന്ന് നാലാമത്തെ വിഷയത്തിലേക്കുവരാം.
*4) 1 പത്രൊസ് 1:24,25 കർത്താവിൻ്റെ വചനത്തിൽ നിലനില്ക്കാത്തവർ ഉണങ്ങിപ്പോകും*.
    വചനത്തിൽ ഉറച്ചു നിൽക്കാൻ കഴിയാത്തവരുടെ ജീവിതം ഉണങ്ങിപ്പോകുമ്പോൾ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും തിരുവചന സത്യങ്ങൾക്കുവേണ്ടിയും സത്യ ഉപദേശങ്ങൾക്കുവേണ്ടിയും ഉറച്ചു നിൽക്കുന്നവരുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കും. 2 തെസ്സ. 2:15 ൽ എഴുതിയിരിക്കുന്നത് പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളണം എന്നാണ്. ദൈവവചന പ്രമാണങ്ങളെ നിസ്സാരമായി കരുതി അലംഭാവം കാണിച്ചാൽ ജീവിതം ഉണങ്ങിപ്പോകും. ഒഴിവുകഴിവുകൾ നിരത്തി വചനം അനുസരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കരുത്. ബോധ്യമുണ്ടായിട്ടും സ്വാർത്ഥ കാര്യങ്ങൾക്കുവേണ്ടി വചന സത്യങ്ങൾക്കു നേരെ കണ്ണടക്കരുത്. നിസ്സാര കാര്യങ്ങൾക്കുവേണ്ടി വചനത്തെ വളച്ചൊടിക്കരുത്, ചിലർ ചെയ്യുന്നതുപോലെ വചനത്തെ തള്ളിപ്പറഞ്ഞ് / തള്ളിക്കളഞ്ഞ് പിന്മാറ്റത്തിൽ പോകരുതേ.
ഒരിക്കൽ യഹോവയായ ദൈവം യിസ്ഹാക്കിനോട് ഇപ്രകാരമാണ് അരുളിച്ചെയ്തത്; “അബ്രാഹാം എൻ്റെ വാക്കുകേട്ടു എൻ്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ട്..”(ഞാൻ നിന്നെ അനുഗ്രഹിക്കും). (ഉല്പ. 26:4). ഇന്നത്തെ തലമുറകൾ ദൈവവഴികളിൽ നിന്നും മാറിപ്പോകുവാനുള്ള ഒരു പ്രധാന കാരണം, മാതാപിതാക്കൾ ദൈവവചനപ്രമാണങ്ങളോട് കാണിക്കുന്ന അനാദരവല്ലേ ?. എന്നിട്ട് തലമുറകളെ രക്ഷിക്കണേ എന്നു പ്രാർത്ഥിച്ചിട്ട് വല്ല പ്രയോജനമുണ്ടോ ?
ദൈവവചനത്തോട് ആദരവും, ബഹുമാനവും സ്നേഹവും ഉള്ളവർക്കു മാത്രമേ വചനത്തിൽ ഉറച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ.
സങ്കീ. 119:140 “നിൻ്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു” (സങ്കീ. 119:59 “നിൻ്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം…”)
ദൈവവചനത്തെ സ്നേഹിച്ച് അനുസരിച്ച്, വചനത്തിൽ നിലനില്ക്കുക എങ്കിൽ ജീവിതത്തിന് ഉണക്ക് സംഭവിക്കയില്ല.

*5) യോഹ. 15:6 യേശുവിൽ വസിക്കാത്തവർ ഉണങ്ങിപ്പോകും.*
     നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ഈ വാക്കുകൾ എത്ര വാസ്തവമാണ് എന്ന് ചില ജീവിതങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നല്ലോ. യേശു ക്രിസ്തുവാകുന്ന സാക്ഷാൽ മുന്തിരിവള്ളിയിൽ വസിക്കാത്ത ഏവനും ഉണങ്ങിപ്പോകും. എന്നാൽ ആ മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളായിരുന്നാൽ നല്ല ഫലങ്ങൾ കായ്ക്കുന്നവരായിത്തീരും. ഫലങ്ങൾ കായ്ക്കുന്ന തളിർപ്പുള്ള കൊമ്പുകളാകണമോ? അതോ ഉണങ്ങിക്കരിഞ്ഞ പാഴ്കൊമ്പുകളാകണമോ? ജീവിതം എങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കട്ടെ.
*യേശുവിൽ വസിക്കുന്നവർക്ക് ജീവിതത്തിൽ ഉണക്കു തട്ടാതിരിക്കുന്നതിന്റെ മൂന്നു കാരണങ്ങൾ മാത്രം ഞാൻ ഓർമ്മിപ്പിക്കാം.*
*ഒന്ന്;* യോഹ 15:4,5 യേശുകർത്താവാണ് അവർക്ക് എല്ലാം ചെയ്തുകൊടുക്കുന്നത്. യേശുവിൽ വസിക്കാത്തവന് സ്വയമായി ഒന്നും ചെയ്വാൻ കഴികയില്ല, അങ്ങനെ യേശുവിനെകൂടാതെ അവർ ചെയ്യുന്നതെല്ലാം ഗുണം പിടിക്കാതിരിക്കും, അവരുടെ ജീവിതം ഉണങ്ങിപ്പോകും
*രണ്ട്;* 1 യോഹ. 2:27, 4:13 യേശു കർത്താവിൽ വസിക്കുന്നവർക്ക് പരിശുദ്ധാത്മാവിൻ്റെ അഭിഷേകം ലഭിക്കും, ആ അഭിഷേകം അവരെ സകലത്തിനും പ്രാപ്തരാക്കും. കർത്താൽ വസിക്കാത്തവർക്ക് അഭിഷേകം ഉണ്ടാകില്ല, അവർക്ക് ജീവിതത്തിൽ വേണ്ട ഉപദേശവും ആലോചനയും ലഭിക്കായ്കകൊണ്ട് ഉണങ്ങിപ്പോകും
*മൂന്ന്;* 1 യോഹ. 4:16.. യേശുകർത്താവിൽ വസിക്കുന്നവർക്ക് ഒന്നിനെക്കുറിച്ചും ആധിയും ഭയവും ടെൻഷനുമില്ല. അവർക്ക് ആരോടും പകയും വിദ്വേഷവുമില്ല. അവരുടെ ഭാരങ്ങളും ചിന്തകളും വിചാരങ്ങളുമെല്ലാം ഒക്കെ കർത്താവിൽ ഇറക്കിവെച്ചിരിക്കുന്നവരാണ്. എന്നാൽ കർത്താവിൽ വസിക്കാത്തവരോ, അവരുടെ ജീവിത ഭാരങ്ങളാൽ വലഞ്ഞ്, പകയും ഈർഷ്യയും സമാധാനത്തെകെടുത്തി ജീവിതം ഉണങ്ങിപ്പോകുവാൻ കാരണമാകുന്നു.

*6) യാക്കോബ് 1:11.. പരീക്ഷ സഹിക്കാത്തവർ ഉണങ്ങിപ്പോകും.*
     പരീക്ഷ സഹിക്കുന്നവൻ ഭാഗ്യവാൻ എന്നാണ് വചനം പറയുന്നത്. പരീക്ഷ സഹിക്കാത്തവർ ദൈവത്തോടു പിറുപിറുത്തും, ദൈവത്തെ പഴിപറഞ്ഞും, സ്വയം പഴിച്ചും പരിതപിച്ചും, ജീവിതത്തെ പ്രാകിയും ശപിച്ചും പ്രത്യാശയില്ലാത്തവരാകുകയും. അവർ ഉണങ്ങിപ്പോകയും ചെയ്യും. ഈ ലോക ജീവിതത്തിൽ നമുക്കു പരീക്ഷകളും കഷ്ടതകളും ഉണ്ട് എങ്കിലും ധൈര്യത്തോടിരിപ്പിൻ എന്നാണ് വചനം നമുക്കു നൽകുന്ന പ്രത്യാശ. 1 കൊരി. 10:13 നമ്മുടെ പരീക്ഷകളിൽ കർത്താവ് പോക്കുവഴികൾ ഉണ്ടാക്കും എന്നും. എബ്രായ. 2:18 പരീക്ഷ സഹിച്ച കർത്താവ് നമ്മുടെ പരീക്ഷകളിൽ നമ്മെ സഹായിക്കും എന്നും. എബ്രാ. 4:16.. നമ്മുടെ പരീക്ഷകളിൽ കർത്താവ് നമ്മോട് കരുണ കാണിക്കും എന്നും. ഉറപ്പു തരുന്നു. ആകയാൽ 1 പത്രൊ. 1:6 ൽ വായിക്കുന്നതുപോലെ പരീക്ഷനാളുകൾക്കു ശേഷം നമുക്കു ലഭിക്കുവാൻ പോകുന്ന പ്രതിഫലവും നന്മകളും അനുഗ്രഹങ്ങളും ഓർത്ത് പ്രത്യാശ ഉള്ളവരായിരിക്കാം.

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, വചനമാരി ടീം. ഭോപ്പാൽ
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

കുറിപ്പ്:
ഈ ധ്യാന സന്ദേശത്തിൻ്റെ മൂന്നാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.

വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.