ലവണനിയമം The Covenant of Salt

March-2024

The everlasting covenant of kingship was made by the God of heaven to David and his seed as a salt law. If we evaluate this in the light of the New Testament Luke 1:32 David's throne to Jesus Christ / Reve. 3:21 To the children of God who are victorious with Jesus Christ. In other words, the Covenant of Salt is the agreement to reign with Jesus Christ as His bride for eternity. Hallelujah !


      യഹോവയായ ദൈവം മനുഷ്യനോട് ചെയ്തിരിക്കുന്ന ധാരാളം ഉടമ്പടികൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. പുതിയ നിയമത്തിൽ യേശുക്രിസ്തുവിൻ്റെ രക്തത്താൽ മാനവർക്ക് ലഭിച്ചിരിക്കുന്ന നിത്യരക്ഷയുടെ ഉടമ്പടിയാണ് അവയിൽ ഏറ്റവും മഹനീയമായത്. പഴയനിയമത്തിൽ കാണുന്ന ദൈവീക ഉടമ്പടികളിൽ വിശേഷതയുള്ള ഒരു ഉടമ്പടിയുടെ പേരാണ് 'ലവണനിയമം’(The Covenant of Salt). ഉപ്പ്നിയമം അഥവാ ഉപ്പിൻ്റെ ഉടമ്പടി എന്നൊക്കെ പേരുകളിൽ ഈ ഉടമ്പടി അറിയപ്പെടുന്നു. വിശുദ്ധ വേദപുസ്തകത്തിൽ രണ്ടിടത്തുമാത്രമാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നത്.


*(1)* സംഖ്യ. 18:19 “യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.”
     അഹരോനോടും അവന്റെ സന്തതികളോടും ദൈവം ചെയ്ത ഇൗ ലവണനിയമത്തിൻ്റെ അനുഗ്രഹങ്ങൾ എന്തെല്ലാമാണ് എന്ന് തുടർന്നുള്ള വാക്യങ്ങളിൽ നമുക്കു കാണുവാൻ കഴിയും. (വാക്യം 20 “…യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിൻ്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.”). അതായത് സർവ്വശക്തനായ ദൈവം നിൻ്റെ ഓഹരിയും അവകാശവും ആകുന്നു എന്നാണ് ലവണനിയമത്തിൻ്റെ അർത്ഥം. ഇത് മാറ്റമില്ലാത്ത മഹത്തരമായ ഒരു ഉടമ്പടി ആയതുകൊണ്ട് ഉപ്പുകൊണ്ടാണ് ദൈവം മനുഷ്യനോട് ഈ ഉടമ്പടി ചെയ്തിരിക്കുന്നത്.
ഭൂമിയെ ഇനിയും ജലപ്രളയത്താൽ നശിപ്പിക്കയില്ല എന്ന ഉടമ്പടി ചെയ്യുമ്പോൾ യഹോവയായ ദൈവം അത് മേഘത്തിൽ ഒരു വില്ലായി അടയാളം വെച്ചതുപോലെ (ഉല്പത്തി 9:13),,,,,
ദൈവത്തിൻ്റെ സമാധാന ഉടമ്പടി ഭൂമിയിലെ കുന്നുകളോടും പർവ്വതങ്ങളോടും ബന്ധപ്പെടുത്തിയിരിക്കുന്നതുപോലെ (യെശ. 54:10),,,,
ദൈവമക്കളുടെ ഓഹരിയും അവകാശവും സ്വർഗ്ഗത്തിലെ ദൈവമാണ് എന്ന ഉടമ്പടിയുടെ ഉറപ്പാണ് ഭൂമിയിലെ ഉപ്പ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഈ ഭൂമിയിൽ ദൈവമക്കളായ നമ്മൾ ഓരോരുത്തരും മഹാദൈവത്തിൻ്റെ മാറ്റമില്ലാത്ത ഉടമ്പടിയുടെ ജീവിക്കുന്ന സാക്ഷികളാണ് (മത്തായി 5:13 നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു...). സ്തോത്രം !

*2)* 2 ദിനവൃത്താ. 13:5 “യിസ്രായേലിൻ്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവൻ്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?”
    ദാവീദിനോടും അവന്റെ സന്തതിയോടും സ്വർഗ്ഗത്തിലെ ദൈവം രാജത്വത്തിൻ്റെ നിത്യഉടമ്പടി ചെയ്തതും ഒരു ലവണനിയമമായിട്ടായിരുന്നു. പുതിയ നിയമ വെളിച്ചത്തിൽ ഇത് വിലയിരുത്തിയാൽ ലൂക്കൊസ് 1:32 ദാവീദിൻ്റെ സിംഹാസനം യേശുക്രിസ്തുവിന് / വെളി. 3:21 യേശുക്രിസ്തുവിനോടൊപ്പം ജയാളികളായ ദൈവമക്കൾക്ക്. അഥവാ യേശുക്രിസ്തുവിൻ്റെ മണവാട്ടിമാരായി നിത്യതയിൽ അവനോടൊപ്പം വാഴാമെന്നുള്ള ഉടമ്പടിയാണ് ലവണനിയമം എന്നു സാരം. സ്തോത്രം.
വിശുദ്ധമന്ദിരത്തിൽ പുരോഹിതന്മാരായിരുന്ന അഹരോനോടും തലമുറയോടും സർവ്വശക്തനായ ദൈവം ഒരു ലവണനിയമം ചെയ്ത് അവരുടെ ഓഹരിയും അവകാശവും ആയി മാറിയെങ്കിൽ. പുതിയ നിയമത്തിലെ ദൈവസഭയിൽ കർത്താവിൻ്റെ രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആയ നമ്മുടെ ഓഹരിയും അവകാശവും കർത്താവു മാത്രമാണ്.
ഈ ലോകത്തിൽ ആരും നമുക്ക് അവകാശവും ഓഹരിയും തന്നില്ലെങ്കിലും സാരമില്ല, ആരെല്ലാം ഉപേക്ഷിച്ചാലും വേണ്ടെന്നുവെച്ചാലും സാരമില്ല, ആരെല്ലാം നിന്ദിച്ചാലും അപമാനിച്ചാലും സാരമില്ല, ആരെല്ലാം ശത്രുക്കളും വിരോധികളും ആയി മാറിയാലും സാരമില്ല,,,
നമ്മുടെ സമ്പത്തായി യേശു കർത്താവുണ്ട്. ഇത് സ്വർഗ്ഗത്തിലെ പിതാവായ ദൈവം നമ്മോടു ചെയ്തിരിക്കുന്ന ഒരു ലവണനിയമമാണ്. ഹല്ലെലൂയ്യാ ! സ്തോത്രം !

*പ്രാർത്ഥിക്കാം*
പിതാവായ ദൈവമേ, ആഴമേറിയ തിരുവചന സത്യങ്ങൾ വെളിപ്പെടുത്തിത്തരുന്ന പരിശുദ്ധാത്മാവിനു സ്തോത്രം ചെയ്യുന്നു. വാഗ്ദത്തങ്ങളിലും ഉടമ്പടികളിലും വിശ്വസ്തനായ കർത്താവേ ലവണനിയമത്തിൻ്റെ അനുഗ്രഹത്താൽ ഞങ്ങളുടെ സമ്പത്തും ഓഹരിയും അവകാശവും ആയി അങ്ങ് എന്നും കൂടെ ഉണ്ടാകേണമേ
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു *ആമേൻ*.

അനുഗ്രഹിക്കപ്പെട്ട ഒരു ദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ
ഷൈജു പാസ്റ്റർ (Mob:7898211849)

ഈ ആത്മീയ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമായി എങ്കിൽ, ദയവായി മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്താലും. ഈ വചനദൂത് ഏറ്റവും ആവശ്യമായ ചിലരിൽ എത്തുവാൻ അതു സഹായകമാകും. വചനമാരിയുടെ ആത്മീയ സന്ദേശങ്ങൾ തുടർന്നും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ഷണിക്കുന്നു. (ഈ സന്ദേശങ്ങളുടെ തർജ്ജമ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും അയക്കുന്നതുകൊണ്ട് മലയാളം വായിക്കുവാൻ അറിയാത്തവർക്കും ഇത് പ്രയോജനമാകും)
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങളും വചനമാരി പ്രയർ ഗ്രൂപ്പിൽ അറിയിക്കാവുന്നതാണ്
ഫോൺ: 7000477047, 9589741414, 07554297672
ഇ മെയിൽ: shaijujohn@gmail.com
വെബ്സൈറ്റ്: www.vachanamari. com

https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

Covenant of Salt

      In the Bible we can see many covenants that God has made with man. The most glorious of them is the covenant of eternal salvation which is given to mankind by the blood of Jesus Christ in the New Testament (Luke 22:20). 'Covenant of Salt' is the name of a special covenant among the divine covenants found in the Old Testament. This treaty is also known as the Law of Salt or the Treaty of Salt. It is found recorded in only two places in the Holy Bible.

*(1)* Num. 18:19 “Whatever is set aside from the holy offerings the Israelites present to the LORD I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the LORD for both you and your offspring.”

     In the following verses we can see, what are the blessings of this law of salt that God did to Aaron and his descendants. (Verse 20 “…and said, I am your portion and inheritance among the children of Israel.”). This means that Almighty God is your portion and inheritance. God has made this covenant with man through salt because it is a great and unchangeable covenant.

Just as God put a covenant sign / bow in the cloud (Genesis 9:13),,,

Just as God attached His covenant of peace to the hills and mountains of the earth (Isaiah 54:10),,,

     The salt of the earth is the assurance of the covenant that the portion and inheritance of God's children is God in heaven only. In other words, each one of us who are children of God on this earth are living witnesses of God's unchanging covenant (Matthew 5:13 Ye are the salt of the earth...). Praise God!

*2)* 2 Chronicles. 13:5 " Don’t you know that the LORD, the God of Israel, has given the kingship of Israel to David and his descendants forever by a covenant of salt?"

     The everlasting covenant of kingship was made by the God of heaven to David and his seed as a salt law. If we evaluate this in the light of the New Testament Luke 1:32 David's throne to Jesus Christ / Reve. 3:21 To the children of God who are victorious with Jesus Christ. In other words, the Covenant of Salt is the agreement to reign with Jesus Christ as His bride for eternity. Hallelujah !

       If the Almighty God made a Covenant of Salt to Aaron and his generation who were priests in the sanctuary and became their portion and inheritance. In the Church of God in the New Testament, our portion and right as the royal priesthood, holy nation, and own people is our Lord Jesus Christ alone Amen.

      It doesn't matter if no one gives us right and portion in this world, no matter if anyone abandons us or rejects us, no matter if anyone insults us or mocks us, no matter if anyone become enemies and detractors,,, …..We have the Lord Jesus as our treasure; This is the Covenant of Salt that God the Father in heaven has made for us. Hallelujah!

*Prayer*

      Father God, thank you for the Holy Spirit who reveals the deepest truths of the Bible. O Lord, faithful in promises and covenants, by the blessing of the Covenant of Salt, be with us forever as our wealth, share, and inheritance  Praying in Jesus name *Amen*.

 

Have a blessed day,

With prayer

Shaiju Pastor (Mob:7898211849)

 

If this spiritual message has blessed you, please share it with others. We also invite you to join our WhatsApp group to continue receiving spiritual messages from Vachanamari. (The translations of these messages are also sent in English and Hindi languages, so it will be useful for those who do not know how to read Malayalam)

You can also share your prayer topics in Vachanamari Prayer Group

Phone: 7000477047, 9589741414, 07554297672

Email: shaijujohn@gmail.com

Website: www.vachanamari. com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.