ഇന്നത്തെ വാഗ്ദത്തവചനം

May-2022

പുരുഷാരത്തില്‍ നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര്‍ അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്‍ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല്‍ ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര്‍ യേശുവിന്‍റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം, ഇരിക്കാന്‍ പറഞ്ഞവനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു.


മത്തായി 14:19
"പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു"
യേശുവിൻ്റെ ഈ വാക്കുകള് കേട്ട് പുല്ലിന്മേൽ പന്തിപന്തിയായി നൂറും അമ്പതും വീതം നിരയായി പുരുഷാരം ഇരുന്നു. അവര് കണ്ടത്, യേശുവിൻ്റെ കൈകളില് ഇരുന്ന അഞ്ച് അപ്പവും രണ്ടു മീനും മാത്രമായിരുന്നു. അതുകൊണ്ട് ആ പന്തിയിലിരുന്ന
ഈ പുരുഷാരത്തിന് ന്യായമായും ഒരു സംശയം ഉണ്ടാകാമായിരുന്നു, നിരവധി പന്തികളായി പുല്ലിന്മേൽ വിശന്നിരിക്കുന്ന ആയിരമായിരം ജനങ്ങള്ക്ക് ഈ അഞ്ചപ്പവും രണ്ടുമീനും എങ്ങനെ തികയും? യേശുവിൻ്റെ വാക്കുകേട്ട് വെറുതെ ഈ പന്തിയിലിരുന്ന് സമയം കളയണമോ?
ഈ പുരുഷാരത്തില് നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര് അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല് ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര് യേശുവിന്റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം,
ഇരിക്കാന് പറഞ്ഞവനെ അവര്ക്ക് അത്ര വിശ്വാസമായിരുന്നു.
പ്രിയരേ, ഈ ദിവസം യേശുവിനെ നമുക്കും ഇതുപോലെ കണ്ണടച്ചു വിശ്വസിക്കാം.
ഈ അഞ്ചപ്പവും രണ്ടുമീനും കൊണ്ട് ഒന്നും നടക്കില്ല എന്ന് നമ്മുടെ ബുദ്ധിയും പരിചയസമ്പത്തും ഒരുപക്ഷേ നമ്മോടു പറഞ്ഞെന്നു വരാം;
ഒരു സാധ്യതയും ഇല്ല എന്നും, ഒരു പ്രയോജനവും ഇല്ല എന്നും, ഒരു കാര്യവും ഇനി നടക്കില്ല എന്നും,.. നമ്മുടെ ബുദ്ധി പറയുന്നതു കേള്ക്കാതെ
യേശുവിന്റെ വാക്കു വിശ്വസിച്ച് ക്ഷമയോടെ ഇന്ന് അവന്റെ പന്തിയില് ഇരിക്കുമെങ്കില്, ഈ ദിവസം തൃപ്തിയുടെയും ശേഷിപ്പിന്റെയും ഒരു ദിവസമാക്കി മാറ്റുവാന് കര്ത്താവ് ഇന്നും വിശ്വസ്തനാണ്.
ആമേന് !
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.