നിറെക്കുന്നവനും ശൂന്യമാക്കുന്നവനും

September-2023

ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !


      യോഹ 21:6, 11 “പടകിൻ്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി,.. മീൻ *നിറഞ്ഞ* വല കരെക്കു വലിച്ചു കയറ്റി..”
        യിരെ. 48:32 “.. *ശൂന്യമാക്കുന്ന* വൻ നിൻ്റെ കനികളിന്മേലും മുന്തിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു”
       മനുഷ്യ ജീവിതങ്ങളിലെ രണ്ട് അവസ്ഥകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തിരുവചനഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ശൂന്യമായിരിക്കുന്ന അവസ്ഥയും, നിറവിൻ്റെ അവസ്ഥയും. ആത്മീയ കണ്ണുകളോടെ ഈ വിഷയത്തെ നോക്കിയാൽ, ഇവ രണ്ടും അവിചാരിതമായി വന്നതല്ല, രണ്ടു വ്യക്തികളാണ് ഇവ കൊണ്ടുവരുന്നത് എന്നു മനസ്സിലാകും. ഒന്നാമത്തെ വ്യക്തിയുടെ പേര് ‘യേശുക്രിസ്തു’ എന്നാണ്. രണ്ടാമത്തെ വ്യക്തിയുടെ പേര് ‘ശൂന്യമാക്കുന്നവൻ’ എന്നുമാണ്. ശൂന്യമാക്കുന്നവൻ മനുഷ്യജീവിതങ്ങളിൽ ശൂന്യതയും, വരണ്ട അനുഭവങ്ങളും കൊണ്ടുവരുമ്പോൾ, യേശുനാഥൻ സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും അനുഗ്രഹങ്ങളാൽ ജീവിതങ്ങൾ നിറക്കുന്നു. സ്തോത്രം !
     ആരാണ് ഈ ശൂന്യമാക്കുന്നവൻ എന്ന് ദാനിയേൽ 11:31, 12:11 മുതലായ വചനഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. *‘ശൂന്യമാക്കുന്ന മ്ലേച്ഛ ബിംബം’* എന്നാണ് എഴുതിയിരിക്കുന്നത്. മൂർത്തികളും വിഗ്രഹങ്ങളും അന്യദൈവങ്ങളും ഒക്കെ ചില കുടുംബങ്ങളിൽ പ്രവേശിച്ച് അവിടം മുടിക്കുന്ന നിരവധി അനുഭവങ്ങൾ നമുക്കറിയാമല്ലോ. ദൈവമക്കൾക്ക് തിരുവചനം വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങളിൽ ഇടപെട്ടാൽ, ക്രമേണ അതിൻ്റെ വില കൊടുക്കേണ്ടി വരുമെന്ന് മറന്നുപോകരുത്. ചിലപ്പോൾ തലമുറകളായിരിക്കും കണ്ണുനീർ കുടിക്കേണ്ടി വരിക.
       എല്ലാം നന്നായി പോയ്ക്കൊണ്ടിരിക്കുന്ന സ്ഥിതിയിൽ നിന്നും, ഒന്നൊന്നായി പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന അനുഭവങ്ങളാണ് എങ്കിൽ അത് ഈ ശൂന്യമാക്കുന്നവൻ്റെ പ്രവർത്തി ആയിരിക്കാം. അതായത്, യിരെ. 48:33 വാക്യത്തിൽ വായിക്കുന്നതുപോലുള്ള അവസ്ഥയായിരിക്കാം; (“സന്തോഷവും ഉല്ലാസവും വിളഭൂമിയിൽ നിന്നും മോവാബ് ദേശത്തു നിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽ നിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല..”)
നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ നിന്നും ഒരോ ദിവസവും താഴേക്ക് വരുന്നത്..
സ്നേഹബന്ധങ്ങളിൽ, കുടുംബ സമാധാനത്തിൽ കുറവു സംഭവിക്കുന്നത്..
ഇവ ഒക്കെയും ശൂന്യമാക്കുന്നവൻ്റെ പ്രവർത്തിയാണ്.
        ഒരിക്കൽ യേശുകർത്താവ് ശിമോൻ്റെ പടകിൽ കയറിയപ്പോൾ ആ പടകിൻ്റെ അവസ്ഥ ദയനീയമായിരുന്നു. ഒരു ‘രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല’ എന്നാണ് അവൻ കർത്താവിനോട് പറഞ്ഞത്. അതു അവൻ നുണപറഞ്ഞതായിരുന്നില്ല, ആ പടകിൽ കയറിയപ്പോഴെ കർത്താവ് അത് അറിഞ്ഞതാണ്, അപ്പോൾതന്നെ, ആ പടക് നിറെയ്ക്കുമെന്നും കർത്താവ് തീരുമാനിച്ചിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്നു ഒരു കാരണമുണ്ട്. വേദപുസ്തകം പഠിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞ ഒരു മർമ്മമാണ് അതിനു കാരണം;
       നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് പിതാവായ ദൈവം നൽകിയ മറ്റൊരു പേരുകൂടെ ഉള്ളതായി നമുക്കറിയാമല്ലോ. സഹസ്രാബ്ദങ്ങൾക്കുമുമ്പ് യഹോവയായ ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിൽക്കൂടെ ആ നാമം ലോകത്തോടു വെളിപ്പെടുത്തി. യേശുവിൻ്റെ ജനനത്തിങ്കൽ കർത്താവിൻ്റെ ദൂതൻ യോസേഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി ആ പേരും അർത്ഥവും ഒരിക്കൽക്കൂടെ ഓർമ്മിപ്പിച്ചു; യെശ. 7:14 / മത്തായി 1:22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
      ഈ പേരിൻ്റെ അർത്ഥം ‘ദൈവം നമ്മോടു കൂടെ’ എന്നാണ് എങ്കിലും ഈ പേരിന് ഒരു സ്വഭാവം കൂടെ ഉള്ളതായി തിരുവചനത്തിൽ കാണാം. വേദപുസ്തകത്തിൽ ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !
ഇന്നത്തെ സന്ദേശം ഇതാണ്, കഷ്ടതയുടെ കാലങ്ങൾ മാറും, സമൃദ്ധിയുടെ നാളുകൾ വരും. ജീവിതങ്ങളിൽ നിന്ന്, കുടുംബങ്ങളിൽ നിന്ന്, തലമുറകളിൽനിന്ന് ശൂന്യമാക്കുന്നവനെ പുറത്താക്കുവാൻ, ഇമ്മാനുവേലിനെ പ്രവേശിപ്പിച്ചാൽ മതി,; കർത്താവേ, എന്റെ ഹൃദയം, എന്റെ ഭവനം ഞാൻ അവിടുത്തേക്കായി തുറന്നു തരുന്നു, അവിടുത്തെ കല്പനകൾ അനുസരിച്ച് ഞാൻ ജീവിച്ചുകൊള്ളാമെന്ന് കർത്താവുമായി ഒരു നിയമം ചെയ്താട്ടെ.
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.