യെശ. 36:6 "ചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളങ്കയ്യിൽ തറെച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു"
2 രാജാക്ക. 18:21 വാക്യത്തിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണാം. ഒരു വാക്യംതന്നെ വേദപുസ്തകത്തിൽ രണ്ട് ആവർത്തി രേഖപ്പെടുത്തിയിരിക്കുന്നതിനു കാരണം, വിഷയം അത്രമാത്രം പ്രാധാന്യം അർഹിക്കുന്നതുകൊണ്ടാണ്. മനുഷ്യരിലും ലോകത്തിലും ആശ്രയം വെക്കുന്നത്, ചതഞ്ഞ (ഞാങ്ങണ അഥവാ ഈറ്റ) ഓടക്കോലിൽ ചാരുന്നതിന് സമമാണ്. കാരണം, അതിന് ബലമില്ല എന്നു മാത്രമല്ല, അതു കയ്യിൽ തറച്ചുകയറുകയും മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. ജീവിതത്തിൽ പല വിഷയങ്ങൾ വരുമ്പോൾ മനുഷ്യർ ദൈവത്തിൽ ആശ്രയിക്കാതെ മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുകയും, മിസ്രയീമിന് സമമായ ലോകത്തിൽ ആശ്രയം വെക്കുകയും അവാസാനം അത് അവർക്ക് കണിയായി തീരുകയും ചെയ്യുന്ന നിരവധി അനുഭവങ്ങൾ നമുക്കുചുറ്റും കാണുന്നതിന്റെ കാരണം ഇതുതന്നെയാണ്.
മിസ്രയീം എന്ന ചതെഞ്ഞ ഓടക്കോലിൽ ഊന്നാതെ, ഈ ലോകമാകുന്ന ഫറവോനിൽ ആശ്രയം വെക്കാതെ, ചാരുവാൻ വിശ്വസ്തമായ '*ദൈവത്തിന്റെ വടി*' (പുറ. 17:9) നമുക്കുവേണ്ടി ഉണ്ട്. സ്തോത്രം !
"അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു."
യിസ്രായേൽ ജനത്തെ വിടുവിക്കുന്നതിനുവേണ്ടി ദൈവം മോശെയെ അയക്കുമ്പോൾ, ദൈവത്തിന്റെ വടിയും, അവന്റെ കയ്യിൽ കൊടുത്തുവിട്ടിരുന്നു (പുറപ്പാട് 4:20). ആ വടി അവർക്ക് അടയാളമായി ഇരുന്നു, ആ വടികൊണ്ടാണ് മിസ്രയീമിൽ ബാധകൾ വരുത്തിയത്. സമുദ്രത്തിൽ വഴികൾ ഉണ്ടായത്, ശത്രുക്കളിൽ നിന്ന് ജയം നേടിയത്, അങ്ങനെ 'ദൈവത്തിന്റെ വടി' അവരെ കാനാൻ ദേശത്ത് എത്തിച്ചു. തലമുറകൾക്ക് സാക്ഷ്യമായി അതു അവർ സൂക്ഷിച്ചിരിക്കുന്നു എബ്രാ. 9:4. (മോശെയുടെ വടിയും അഹരോന്റെ വടിയും രണ്ടാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്, പക്ഷേ ഈ വടിയെ '*ദൈവത്തിന്റെ വടി*' (പുറപ്പാട് 4:20,17:9) എന്ന ആത്മീയ അർത്ഥത്തിലാണ് നമ്മൾ കാണേണ്ടതുള്ളൂ)
ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*
സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ
മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;..
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (വചനമാരി 9424400654)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047