ദൈവത്തിന് ഏറ്റവും പ്രിയനായ ദാനിയേല്‍

July-2022

ഏറെ നാളായി എൻ്റെ പ്രാർത്ഥനയ്ക്ക് മറുപടി ഇല്ല.., ദൈവം എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.., എൻ്റെ വിഷയത്തിനുമാത്രം വിടുതലില്ല.., എന്നെ മാത്രം സ്വർഗ്ഗം പരിഗണിക്കുന്നില്ല.. ഇതുപോലുള്ള പരാതികളും പരിഭവങ്ങളും ഒക്കെ ഇന്ന് ദൈവമക്കളുടെ ഇടയിൽനിന്നുപോലും ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ തിരുവചനത്തിന് ഏറെ പ്രസക്തിയുണ്ട്. ദാനിയേൽ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ആരംഭിച്ചപ്പോൾതന്നെ അവൻ്റെ വിഷയത്തെ പരിശോധിക്കുവാൻ ദൈവം തൻ്റെ ഗബ്രീയേൽ ദൂതനെ തന്നെ നിയമിക്കുവാനും, അവൻ്റെ അടുക്കലേക്ക് അയക്കുവാനുംമാത്രം കാരണമെന്തായിരുന്നു?


"നീ ഏറ്റവും പ്രിയനാകയാൽ നിൻ്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പ്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊള്ക" ദാനിയേൽ 9:23
ദാനിയേലിൻ്റെ പ്രാർത്ഥനയും യാചനകളും കേട്ട് സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതനായ ഗബ്രീയേലിനെ അവൻ്റെ അടുക്കൽ അയച്ച് അവനോട് അരുളിച്ചെയ്യുന്ന വചനങ്ങളാണ് ഇത്.
ദാനിയേലിൻ്റെ പ്രാർത്ഥനയുടെ ആരംഭത്തിൽ തന്നേ ദൈവം അതു കേട്ട്, അവനുവേണ്ടി സ്വര്ഗ്ഗത്തിൽ നിന്ന് കൽപ്പന പുറപ്പെടുവിച്ചു എന്നാണ് ഈ വാക്യത്തിൽ എഴുതിയിരിക്കുന്നത്. അതായത്, ദാനിയേലിൻ്റെ പ്രാർത്ഥനകൾക്കും യാചനകൾക്കും ദൈവസന്നിധിയിൽ നിന്ന് ഉടനടി നടപടി ഉണ്ടായി എന്നു സാരം.
ഏറെ നാളായി എൻ്റെ പ്രാർത്ഥനയ്ക്ക് മറുപടി ഇല്ല..,
ദൈവം എൻ്റെ പ്രാര്ത്ഥന കേള്ക്കുന്നില്ല..,
എൻ്റെ വിഷയത്തിനുമാത്രം വിടുതലില്ല..,
എന്നെ മാത്രം സ്വർഗ്ഗം പരിഗണിക്കുന്നില്ല..
ഇതുപോലുള്ള പരാതികളും പരിഭവങ്ങളും ഒക്കെ ഇന്ന് ദൈവമക്കളുടെ ഇടയിൽനിന്നുപോലും ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ തിരുവചനത്തിന് ഏറെ പ്രസക്തിയുണ്ട്.
ദാനിയേൽ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ആരംഭിച്ചപ്പോൾതന്നെ അവൻ്റെ വിഷയത്തെ പരിശോധിക്കുവാൻ ദൈവം തൻ്റെ ഗബ്രീയേൽ ദൂതനെ തന്നെ നിയമിക്കുവാനും, അവൻ്റെ അടുക്കലേക്ക് അയക്കുവാനുംമാത്രം കാരണമെന്തായിരുന്നു?
*ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കു പരിശോധിക്കാം!*
'*നീ ഏറ്റവും പ്രിയനാകയാല്*' എന്നു പറഞ്ഞുകൊണ്ടാണ് ഈ വാക്യം ആരംഭിക്കുന്നത്, അതുകൊണ്ട് ഇതില് നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. ദൈവത്തിന് 'പ്രിയന്' മാരും 'ഏറ്റവും പ്രിയന്' മാരുമായ മനുഷ്യരുണ്ട്. ദൈവവചനത്തിലെ ഓരോ വള്ളിയും പുള്ളിയും വലിയ അര്ത്ഥമുള്ളവയാണ്, അവ ഓരോന്നും ഏറ്റവും സൂക്ഷ്മതയോടെയാണ് പരിശുദ്ധാത്മാവ് തിരുവചനത്തില് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രിയന് എന്ന പരിഗണന ഒരു വ്യക്തിയ്ക്ക് സ്വര്ഗ്ഗത്തിലെ ദൈവം ചാര്ത്തി നല്കിയിട്ടുണ്ടെങ്കില് അതിനുകാരണം ദൈവത്തിന് അവനെ അത്രമേല് ഇഷ്ടമാണ് എന്നാണ്.
ഒരു തവണയല്ല, പല തവണയാണ്. 'ഏറ്റവും പ്രിയന്' എന്നു വിളിച്ചുകൊണ്ട് ദാനിയേലിനെ ദൈവദൂതന് അഭിസംബോധന ചെയ്യുന്നത്. (ദാനിയേല് 10:11, 19 മുതലായ വാക്യങ്ങള് പരിശോധിക്കാവുന്നതാണ്) തക്ക പരിഗണയും ബഹുമാനവും കൊടുക്കുവാന് യോഗ്യതയുള്ളവര്ക്കോ / അര്ഹതയുള്ളവയ്ക്കോ മാത്രമാണ് 'ഏറ്റവും' എന്ന ശീര്ഷകം സാധാരണയായി ഉപയോഗിക്കാറുള്ളൂ. ഇതുപോലുള്ള പദങ്ങള് മനുഷ്യരോടുള്ള ബന്ധത്തില് അപൂര്വ്വമായി മാത്രമേ ദൈവവചനത്തില് എഴുതിയിരിക്കുന്നത് കാണുവാന് സാധിക്കുന്നത്
ചില ഉദാഹരണങ്ങള് നമുക്ക് ഓര്ക്കാം;
*ഏറ്റവും മാന്യന്*; യബ്ബേസ് (1 ദിനവൃത്താ. 4:9)
*ഏറ്റവും ജ്ഞാനി*; ശലോമോന് (1 രാജാ. 4:29)
*ഏറ്റവും ബലവാന്*; യിസ്ഹാക്ക് (ഉല്പ്പത്തി 26:16)
*ഏറ്റവും സ്ഥൂലിച്ചവന്*; എഗ്ലോന് (ന്യായാ. 3:17)
ദൈവം ചിലരെ വിളിക്കുന്ന പേരുകള്ക്കും രീതികള്ക്കും ചില പ്രത്യേകതകളും തിരുവചനത്തില് നമുക്കു കാണുവാന് കഴിയും, ഉദാഹരണത്തിന്;
(1) ചിലരുടെ പേരുകള്മാത്രം ദൈവം രണ്ടുതവണ വിളിക്കുന്നതു കാണാം
'അബ്രാഹാമേ, അബ്രാഹാമേ' (ഉല്പ്പത്തി 22:11) 'യാക്കോബേ, യാക്കോബേ' (ഉല്പ്പത്തി 46:2)
'മോശേ, മോശേ' (പുറപ്പാട് 3:4) 'ശമുവേലേ, ശമുവേലേ' (1 ശമുവേല് 3:10)
'മാര്ത്തയേ, മാര്ത്തയേ' (ലൂക്കൊസ് 10:41) 'ശിമോനേ, ശിമോനേ' (ലൂക്കൊസ് 22:31)
'ശൌലേ, ശൌലേ' (അപ്പൊ.പ്ര. 9:4)
ചിലരുടെ സ്വഭാവം കണ്ടുകൊണ്ട് ദൈവം അവരെ മറ്റു ചില പേരുകളും വിളിക്കുന്നതും കാണാം. ലൂക്കൊസ് 13:32 "അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും.."
ദാനിയേല് ദൈവത്തിന് 'ഏറ്റവും പ്രിയൻ' ആകുവാനും, അവന്റെ പ്രാര്ത്ഥനയുടെ മറുപടി ഉടനടി ലഭിക്കുവാനുമുള്ള കാരണം (ദാനിയേല് 10:12) വാക്യത്തില് പരിശുദ്ധാത്മാവ് കൂടുതല് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
"അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു."
(Since the first day you began to pray for understanding and to humble yourself before your God, your request has been heard in heaven.)
ആദ്യദിവസം മുതല് ദാനിയേലിന്റെ പ്രാര്ത്ഥന സ്വര്ഗ്ഗം ശ്രദ്ധിക്കുവാന് ഇടയായത് രണ്ടു കാരണങ്ങള്കൊണ്ടാണെന്ന് ഈ വചനത്തില് നിന്നു വ്യക്തമാണ്
*1) സ്വന്ത വിവേകത്തില് ഊന്നാതെ ദൈവത്തില് മാത്രം ആശ്രയിച്ചു*. ((began to pray for understanding))
(സദൃശ്യ. 3:5 "പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു")
*2) ദൈവസന്നിധിയില് തന്നെത്തന്നേ താഴ്ത്തി* (humbled himself before his God)
ഈ രണ്ടു കാര്യങ്ങള് ഏതു മനുഷ്യനെയും ദൈവത്തിന് പ്രിയനാക്കും, അവരുടെ അപേക്ഷകള്ക്ക് സ്വര്ഗ്ഗത്തില് വിശേഷ പരിഗണനയും ലഭിയ്ക്കും. ദാനിയേലിന്റെ അനുഭവം നമുക്കു നല്കുന്ന പാഠമാണിത്.
ഒരുപക്ഷേ, ഇന്നു നമ്മുടെ പ്രാര്ത്ഥനകളുടെ മറുപടി താമസിക്കുന്നതിന്റെ കാരണം ഇതാകാം,
ദാനിയേലിനെപോലെ ദൈവത്തിന് പ്രിയരാകുവാന്, ദൈവത്തില് മാത്രം ആശ്രയിക്കുവാന്, ദൈവസന്നിധിയില് താഴുവാന് കഴിയുന്നുണ്ടോ?
ഇന്നു ദൈവം നമുക്കുവേണ്ടിയും ഗബ്രീയേൽ ദൂതനെ അയക്കും, വിശ്വസിക്കുന്നവർക്ക് '*ആമേൻ' പറയാം.
ക്രിസ്തുവിൽ സ്നേഹപൂര്വ്വം..
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങള് അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ