കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ

November-2021

അപ്പൊ.പൌലൊസ് തിമൊഥെയൊസിന്നു ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ വളരെ സങ്കടത്തോടെ പറയുന്ന ഹൃദയസ്പർശിയായ ചില വാക്കുകൾ ഉണ്ട്. 2 തിമൊ 4:16 "...*ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു*;.." അടുത്ത വാക്യംകൂടെ ഇതിനോടു ചേർത്തു വായിക്കണം; (വാക്യം 17) "*കർത്താവോ എനിക്കു തുണനിന്നു*..."       ഇന്നത്തെ കാലഘട്ടത്തിലും എത്രയോ വാസ്തവമായ കാര്യമാണ് ഇത്; കഷ്ടങ്ങൾ വരുമ്പോൾ വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ആരും തുണനിൽക്കില്ല, കൂടെപ്പിറപ്പുകൾ പോലും മാറി നിന്നെന്നു വരും അപ്പോഴും നമുക്കു സങ്കേതമായി, ബലമായി, തുണയായി കർത്താവ് നമ്മുടെ കൂടെ ഉണ്ടാകും.


       "ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു".  (സങ്കീ. 46:1)
      ജീവിതത്തിൽ കഷ്ടതകൾ വരുമ്പോൾ, കോരഹ് പുത്രന്മാരുടെ ഈ സങ്കീർത്തനവരികൾ ധ്യാനിച്ച്, പ്രത്യാശ നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചുപാടി ബലപ്പെടാത്ത ദൈവമക്കൾ വിരളമായിരിക്കും
   അപ്പൊ.പൌലൊസ് തിമൊഥെയൊസിന്നു ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ വളരെ സങ്കടത്തോടെ പറയുന്ന ഹൃദയസ്പർശിയായ ചില വാക്കുകൾ ഉണ്ട്. 2 തിമൊ 4:16
"...*ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു*;.."
അടുത്ത വാക്യംകൂടെ ഇതിനോടു ചേർത്തു വായിക്കണം; (വാക്യം 17)
"*കർത്താവോ എനിക്കു തുണനിന്നു*..."
      ഇന്നത്തെ കാലഘട്ടത്തിലും എത്രയോ വാസ്തവമായ കാര്യമാണ് ഇത്; കഷ്ടങ്ങൾ വരുമ്പോൾ വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ആരും തുണനിൽക്കില്ല, കൂടെപ്പിറപ്പുകൾ പോലും മാറി നിന്നെന്നു വരും അപ്പോഴും നമുക്കു സങ്കേതമായി, ബലമായി, തുണയായി കർത്താവ് നമ്മുടെ കൂടെ ഉണ്ടാകും. സ്തോത്രം !
കഷ്ടങ്ങളും, പരീക്ഷകളും സങ്കടങ്ങളും ദു:ഖങ്ങളും, വേദനകളും ഒക്കെ ഇന്ന് മനുഷ്യ ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ ഒരിക്കൽ ഇങ്ങനെ ആയിരുന്നില്ല. ആദിയിൽ ദൈവം മനുഷ്യനുവേണ്ടി ഏദെനിൽ ഉണ്ടാക്കിയ തോട്ടത്തിൽ കഷ്ടതയും കണ്ണുനീരും വേദനയും ദു:ഖങ്ങളും ഒന്നും ഉണ്ടായിരുന്നില്ല എന്നു കാണാം. പിന്നീട് മനുഷ്യൻ പാപം ചെയ്തപ്പോൾ യഹോവയായ ദൈവം അവനെ ഏദെനിൽ നിന്ന് പുറത്താക്കുകയും, മനുഷ്യൻ്റെ ആയുഷ്കാലമൊക്കെയും കഷ്ടതയോടെ അഹോവൃത്തി കഴിക്കും എന്ന് അവനോടു കൽപ്പിക്കുകയും ചെയ്തു. (ഉൽപ്പത്തി 3:17). അന്നുമുതലാണ് കഷ്ടത മനുഷ്യ ജീവിതത്തിൻ്റെ ഭാഗമായി മാറിയത്.
     മനുഷ്യൻ്റെ കഷ്ടത മാറ്റുവാനും, അവനെ പുറത്താക്കിയ ആ ഏദെൻ പറുദീസയിലേക്ക് അവനെ തിരികെ പ്രവേശിപ്പിക്കുവാനുള്ള ദൈവത്തിൻ്റെ നിത്യപദ്ധതിയുടെ ഭാഗമായി, തൻ്റെ ഏകജാതനെ ഭൂമിയിൽ അയച്ച്, കാൽവറിയിൽ ഒരു പാപപരിഹാര യാഗമായി അർപ്പിച്ച്, പാപിയായ മനുഷ്യൻ്റെ രക്ഷയെ ദൈവം സാധ്യമാക്കിതീർത്തു. അങ്ങനെ യേശുക്രിസ്തുവിൽക്കൂടി നിത്യ രക്ഷ പ്രാപിക്കുന്ന മനുഷ്യരോടൊപ്പം ഇനി എന്നേക്കും വാസം ചെയ്യേണ്ടതിനുവേണ്ടി യഹോവയായ ദൈവം പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഒരുക്കിയിരിക്കുന്നു. ആ നഗരത്തിൻ്റെ പ്രത്യേകതകളിൽ ഒന്ന്, അവിടെ കഷ്ടത ഇനി ഉണ്ടാകയില്ല എന്നുള്ളതാണ്. (വെളി. 21:5). ദു:ഖവും മുറവിളിയും ഉണ്ടാകയില്ല, അവിടെ നമ്മുടെ കണ്ണുനീർ എല്ലാം തുടെക്കപ്പെടും. സ്തോത്രം !
    അങ്ങനെ, പാപം ഹേതുവായി ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ്റെ ജീവിതത്തിൽ ഒരു ശാപം പോലെ കയറിക്കൂടിയ കഷ്ടങ്ങൾക്ക് പരിഹാരമായി, കഷ്ടതയില്ലാത്ത പുതിയ യെരുശലേം എന്ന വാഗ്ദത്ത നഗരം ഒരുക്കി ആ നഗരത്തിലേക്കുള്ള നമ്മുടെ പ്രവേശനം യേശുക്രിസ്തുവിൽക്കൂടി സൗജന്യമായി സാധ്യമാക്കിത്തീർത്ത ദൈവ കൃപയ്ക്കായി നമുക്കു സ്തോത്രം ചെയ്യാം !.
ഉൽപ്പത്തി പുസ്തകത്തിൽ നിന്ന് ആരംഭിച്ച്, വെളിപ്പാട് പുസ്തകത്തിൽ അവസാനിക്കുന്ന, മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടങ്ങളിൽ ദൈവത്തിൻ്റെ ഇടപെടലുകളും നീക്കുപോക്കുകളും എന്തെല്ലാമാണ് എന്ന് വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ ചിലത് ഞാന് ഓര്മ്മിപ്പിക്കാം;
   സത്യദൈവത്തെ അറിയാത്തവരും അവിശ്വാസികളുമായ മനുഷ്യർ, തങ്ങളുടെ ജീവിതത്തിൽ കഷ്ടങ്ങളും ശോധനകളും വരുമ്പോൾ പരിഹാരമാർഗ്ഗങ്ങൾ തേടി അലയുവാൻ ആരംഭിക്കുന്നു. ചിലർ മന്ത്രവാദികളുടെയും, ആഭിചാരകരുടെയും, കൂടോത്രക്കാരുടെയും അടുക്കൽ പോകുന്നു. ചിലർ നേർച്ച കാഴ്ചകളും പുണ്ണ്യപ്രവർത്തികളും ചെയ്യുവാൻ ആരംഭിക്കുന്നു. ചിലർ ദൈവത്തെ പഴിക്കുവാനും പ്രാകുവാനും തുടങ്ങുന്നു. ചിലര് ജീവിതം അവസാനിപ്പിച്ച് ആത്മഹത്യ ചെയ്യുന്നു.....
    എന്നാൽ ഇവ ഒന്നും ജീവിതത്തിൽ വരുന്ന കഷ്ടങ്ങൾക്കുള്ള പരിഹാരമല്ല, മാത്രമല്ല മനുഷ്യ ജീവിതത്തിൽ കഷ്ടങ്ങൾ വരുന്നത് ആരാലും തടയുവാൻ കഴിയുന്നതുമല്ല. ദൈവം മനുഷ്യനുവേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്ന പുതിയ യെരുശലേം നഗരത്തിൽ പ്രവേശിക്കുന്നതുവരെയും മനുഷ്യർ കഷ്ടങ്ങളിൽക്കൂടി കടന്നുപോയെ മതിയാകുകയുള്ളൂ. ജഡത്തിൽ ജനിച്ച ഒരു മനുഷ്യനും (യേശുവിനുപോലും) ഇതിൽ നിന്ന് ഒഴിഞ്ഞിരിക്കാനാകില്ല എന്ന് തിരുവചന വാക്യങ്ങളിൽ നമുക്ക് വായിക്കാം;
ലൂക്കൊ. 17:25, 24:26 (" ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തൻ്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ..")
1 പത്രൊസ് 3:18 ("ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു..")
അപ്പൊ.പ്ര. 3:18 ("ദൈവമോ തൻ്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു...")
1 പത്രൊസ് 2:21 ("... ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻ്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു")
അപ്പൊ.പ്ര. 14:22 ("വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു")
2 കൊരി 1:5.. ("ക്രിസ്തുവിൻ്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു")
എബ്രാ. 5:8 ("പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി")
1 പത്രൊസ് 4:13 ("ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻ്റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും")
വെളി. 1:9 ("നിങ്ങളുടെ സഹോദരനും യേശുവിൻ്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ ...")
മനുഷ്യ ജീവിതത്തിൽ കഷ്ടങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് എന്ന് ഇനിയും
ധാരാളം വാക്യങ്ങൾ വേദപുസ്തകത്തിൽ വായിക്കുവാൻ കഴിയും, സമ്പന്നരെന്നോ ദരിദ്രരെന്നോ, ബലവാനെന്നോ ബലഹീനനെന്നോ, ഉന്നതനെന്നോ താഴ്ന്നവനെന്നോ, വിശ്വാസിയെന്നോ അവിശ്വാസിയെന്നോ,.... വ്യത്യാസമില്ലാതെ ഏവരുടെയും ജീവിതത്തിൽ കഷ്ടങ്ങള് വരും.
യേശു മരണത്തിൽ നിന്ന് ഉയിർപ്പിച്ച ലാസറിനെ മറ്റൊരു നാള് മരണം കൊണ്ടു പോയതുപോലെ;
യേശു സൗഖ്യമാക്കിയ കുഷ്ഠരോഗിക്ക് മറ്റൊരു ദിവസം വേറെ അസുഖം വരാം
യേശു പനി സൗഖ്യമാക്കിയ പതൊസിൻ്റെ അമ്മാവിയമ്മയ്ക്ക് മറ്റൊരു ദിവസം തലവേദന ഉണ്ടാകാം
യേശു ഭൂതത്തെ പുറത്താക്കിയവർക്ക് മറ്റു രോഗങ്ങള് ഉണ്ടാകാം
യേശു കാഴ്ച നല്കിയ കുരുടൻ പിന്നെയും രോഗി ആകാം
യേശു ഉയിർത്തെഴുന്നേൽപ്പിച്ച യായിറോസിൻ്റെ മകളും, വിധവയുടെ മകനും മറ്റൊരു ദിവസം മരിച്ചതുപോലെ, നമ്മുടെ ജീവിതങ്ങളിലും ജഡശരീരങ്ങളിലും ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം, ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ കഷ്ടതകള് ഉണ്ടാകും.
ദൈവത്തോടു മൽസരിക്കുന്ന നിഗളികളായ മനുഷ്യരുടെ ജീവിതത്തിൽ കഷ്ടതകള് വരുമ്പോള് അവര് എന്തു ചെയ്യുമെന്ന് വെളിപ്പാട് 16:11 വാക്യത്തിൽ വായിക്കുന്നുണ്ട്;
"അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല"
അവര് ദൈവത്തോട് അപേക്ഷിച്ച് രക്ഷ പ്രാപിക്കുന്നതിനു പകരം, അവര് നാവു കടിച്ചും പല്ലിറുമ്മിയും അത്യുന്നതനെ ദുഷിക്കുകയാണ് ചെയ്യുന്നത്.
ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടങ്ങളില് ഒരു ദൈവപൈതല് എന്തു ചെയ്യണമെന്ന് പരിശുദ്ധാത്മാവ് തിരുവചനത്തില് രേഖപ്പെടുത്തിയിട്ടുണ്ട് അവയില് ചിലത്, അഥവാ, ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന ചിലരുടെ ജീവിതങ്ങളില് ഇപ്പോള് ഉണ്ടായിരിക്കുന്ന കഷ്ടങ്ങളില് അവര് എന്തു ചെയ്യണമെന്ന് ദൈവവചനത്തില് നിന്ന് ഞാൻ ഓര്മ്മിപ്പിക്കാം;
*1) ദൈവത്തോടു പ്രാര്ത്ഥിക്കണം*. യാക്കോബ് 5:13
"നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ;.."
*2) ദൈവത്തോടു നിലവിളിക്കണം*. സങ്കീര്. 107:6,13,28, 18:6
"അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു."
സങ്കീര്. 34:6 "ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവൻ്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു"
യോന 2:2 "ഞാൻ എൻ്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിൻ്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എൻ്റെ നിലവളി കേട്ടു"
*3) ദൈവവചനം ധ്യാനിച്ച് ആശ്വസിക്കണം*. സങ്കീര്. 119:50
"നിൻ്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എൻ്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു"
*4) ദൈവവാഗ്ദത്തങ്ങളില് പ്രത്യാശവെക്കണം*. സങ്കീര്. 138:7
"ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എൻ്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും"
ഇയ്യോബ് 11:16 ("അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.)
സങ്കീര്. 71:20 ("അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും")
2 കൊരി. 4:8,9 ("ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല)
*5) കുലുങ്ങാതിരിക്കണം*. (ഉറെച്ചിരിക്കണം) 1 തെസ്സ 3:2
"ച്ചു ഈ കഷ്ടങ്ങളിൽ
2 ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും.."
റോമര് 8:35,37,38,39 ("ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു")
*6) ധൈര്യപ്പെടണം*. യോഹ 16:33
"..ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.."
*7) വിശ്വാസത്തില് നിലനില്ക്കണം*. അപ്പൊ.പ്ര. 14:22
"വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു"
*8) ദൈവം നടത്തിയ നാളുകള് (സാക്ഷ്യങ്ങള്) ഓര്ക്കണം*. ആവര്. 31:21
"അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും;..."
*കഷ്ടതയുടെ നാളുകള് ജീവിതത്തില് വരുമ്പോള് ഈ മൂന്നു കാര്യങ്ങള് ഒരിക്കലും മറന്നുപോകരുത്;*
*1) കഷ്ടത ദൈവം കാണുന്നുണ്ട്*. ഉല്പ്പത്തി 31:42
"...ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു ..."
യാക്കോബിന്റെ കഷ്ടപ്പാടും, പ്രയത്നങ്ങളും ഒക്കെ അമ്മാവിയപ്പനായ ലാബാന് കണ്ടില്ല എന്നു വരാം, ഒരുപക്ഷേ, കണ്ടിട്ടും കണ്ടില്ല എന്നു നടിച്ചെന്നും വരാം. എന്നാല് തന്റെ അഭിഷക്തന്റെ കഷ്ടത കാണുന്ന ഒരു ദൈവം യാക്കോബിനുണ്ടായിരുന്നതുകൊണ്ട് അവന് ന്യായം ലഭിച്ചു.
*2) കഷ്ടതയ്ക്ക് ദൈവം മുടിവു വരുത്തും*. നഹൂം 1:9
"...അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല"
ഒരു ദൈവപൈതലിന്റെ ജീവിതത്തില് കഷ്ടതയ്ക്ക് അധികം ആയുസ്സില്ല, ഒരിക്കല് ഒരു ദൈവഭക്തന് പറഞ്ഞതുപോലെ, കഷ്ടത വെള്ളംപോലെ ഒഴുകിപ്പോകും
*3) കഷ്ടതയുടെ നാളുകള്ക്കുശേഷം തേജസ്സിന്റെ നാളുകള് ഉണ്ട്*. റോമര് 8:17, 18, 1 പത്രൊസ് 4:13, 2 കൊരി. 4:17
"നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു"
കഷ്ടതയുടെ നാളുകള് മാറി, തേജസ്സിന്റെ നാളുകള് വരും
ഞെരുക്കത്തിന്റെ നാളുകള് മാറി, സമൃദ്ധിയുടെ നാളുകള് വരും
ലജ്ജയുടെ നാളുകള് മാറി, കീര്ത്തിയുടെ നാളുകള് വരും
അപമാനത്തിന്റെ നാളുകള് മാറി, പ്രശംസയുടെ നാളുകള് വരും
തിരസ്കാരത്തിന്റെ നാളുകള് മാറി, സ്വീകാര്യത്തിന്റെ നാളുകള് വരും
ക്ഷീണത്തിന്റെ നാളുകള് മാറി, ശക്തിയുടെ നാളുകള് വരും
രോഗത്തിന്റെ നാളുകള് മാറി, സൗഖ്യത്തിന്റെ നാളുകള് വരും
കടഭാരത്തിന്റെ നാളുകള് മാറി, നീക്കിയിരിപ്പിന്റെ നാളുകള് വരും
അലച്ചിലിന്റെ നാളുകള് മാറി, സ്വസ്ഥതയുടെ നാളുകള് വരും
തോല്വിയുടെ നാളുകള് മാറി, ജയത്തിന്റെ നാളുകള് വരും
തടസ്സത്തിന്റെ നാളുകള് മാറി, സാധ്യതകളുടെ നാളുകള് വരും
വെറുപ്പിന്റെ നാളുകള് മാറി, സ്നേഹത്തിന്റെ നാളുകള് വരും
മാന്ദ്യത്തിന്റെ നാളുകള് മാറി, ഉല്സാഹത്തിന്റെ നാളുകള് വരും
കണ്ണുനീരിന്റെ നാളുകള് മാറി, ആനന്ദത്തിന്റെ നാളുകള് വരും
........
പ്രിയരേ,
നമ്മുടെ കഷ്ടങ്ങളില് ഏറ്റവും അടുത്ത തുണയായി കര്ത്താവ് ഉള്ളതുകൊണ്ട് നാം ഭയപ്പെടേണ്ടതില്ല, (എബ്രായര് 13:6 "...കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല...")
അവന് നമ്മുടെ സ്ഥിതി മാറ്റും, നന്മയുടെ നാളുകള് വരുന്നുണ്ട്.
ഈ വചനങ്ങളാല് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
വിശ്വസിക്കുന്നവര്ക്ക് 'ആമേൻ' പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം,
പ്രാര്ത്ഥനയോടെ,
ദൈവദാസന് ഷൈജു ജോണ്
*കുറിപ്പ്*
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.