ആഞ്ഞടിക്കുന്ന തിരകൾക്കു അതിർ നിർണ്ണയിക്കുന്നവൻ

December-2021

സമുദ്രത്തെയും അതിലെ തിരമാലകളെയും ശാസിച്ച് നിലയ്ക്കു നിറുത്തുവാനും, അവയെ തൻ്റെ ഇംഗിതത്തിനനുസരിച്ച് ചലിപ്പിക്കുവാനും കഴിയുന്ന ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ, ഈ തിരമാലകളെ നമ്മൾ എന്തിനു ഭയപ്പെടണം ? അൽപ്പംകൂടെ തെളിച്ചു പറഞ്ഞാൽ; തിരമാലകൾക്കു സമമായി ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട് (ചില വിഷയങ്ങളുണ്ട്). അവയെല്ലാം ഇന്നത്തെ നമ്മുടെ ചില ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോൾ, ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുന്നവയാകാം. നമ്മെ തകർത്തു കളയുവാനും, ഇല്ലാതാക്കുവാനുംവരെ സാധ്യതയുള്ളവയുമാകാം. എന്നാൽ കടലിലെ തിരമാലകളെ തൻ്റെ ചൊൽപ്പടിക്ക് നിർത്താൻ കഴിയുന്നവൻ നമ്മുടെ കൂടെ ഉള്ളപ്പോള്‍ നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല. അവയെ കർത്താവിന് ഏൽപ്പിച്ചു കൊടുക്കയേ വേണ്ടൂ, അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും.


യിരെമ്യ. 5:22*
   "..ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല"
      ആകാശത്തെയും ഭൂമിയെയും സർവ്വചരാചരങ്ങളെയും തൻ്റെ വാക്കിനാൽ സൃഷ്ടിച്ച മഹാദൈവം, അന്നും, ഇന്നും, എന്നും അവയെ തൻ്റെ നിയന്ത്രണത്തിലും കൈപ്പിടിയിലും അടക്കി ഒതുക്കി നിർത്തിയിരിക്കുന്നു.
ഒരിക്കൽ യേശുവും ശിഷ്യന്മാരും ഒരു സന്ധ്യയ്ക്ക് പടകിൽ കയറി കടലിൻ്റെ അക്കരക്ക് യാത്ര ചെയ്യുന്നതായി മർക്കൊസ് 4:37 മുതലുള്ള വചനഭാഗത്ത് നമ്മൾ വായിക്കുന്നുണ്ടല്ലോ! അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി അവർ സഞ്ചരിച്ച പടകിൽ തിര തള്ളിക്കയറുക കൊണ്ടു അത് മുങ്ങുമാറായി, യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു കടലിനോടു; അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമർന്നു വലിയ ശാന്തത ഉണ്ടായി.
    ക്ഷോഭിച്ച പ്രകൃതിയും, ആർത്തലച്ച കടലും, വീശിയടിച്ച കാറ്റും ഉടയവൻ്റെ വാക്കുകേട്ട് വാപൊത്തി നിന്നു. സൃഷ്ടാവിൻ്റെ ശാസനകേട്ട് വിറെങ്ങലിച്ചുപോയി.
തൻ്റെ ഉള്ളംകൈയ്യാൽ ആഴിയെ അളക്കുന്ന സർവ്വശക്തനു മുന്നിൽ കടലിലെ തിരമാലകൾ വിറെക്കാതിരിക്കുമോ ?
*യെശയ്യാവ് 40:12*
"തൻ്റെ ഉള്ളംങ്കൈകൊണ്ടു വെള്ളം അളക്കുകയും, ചാണുകൊണ്ടു ആകാശത്തിൻ്റെ പരിമാണമെടുക്കയും, ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും, പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ ?"
*സങ്കീർ. 106:9* "അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയില് എന്നപോലെ ആഴിയിൽകൂടി നടത്തി"
*സങ്കീർ. 95:5* "സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവൻ്റെ കൈകൾ മനെഞ്ഞിരിക്കുന്നു"
     സമുദ്രത്തെയും അതിലെ തിരമാലകളെയും ശാസിച്ച് നിലയ്ക്കു നിറുത്തുവാനും, അവയെ തൻ്റെ ഇംഗിതത്തിനനുസരിച്ച് ചലിപ്പിക്കുവാനും കഴിയുന്ന ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ, ഈ തിരമാലകളെ നമ്മൾ എന്തിനു ഭയപ്പെടണം ?
അൽപ്പംകൂടെ തെളിച്ചു പറഞ്ഞാൽ; തിരമാലകൾക്കു സമമായി ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട് (ചില വിഷയങ്ങളുണ്ട്). അവയെല്ലാം ഇന്നത്തെ നമ്മുടെ ചില ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോൾ, ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുന്നവയാകാം. നമ്മെ തകർത്തു കളയുവാനും, ഇല്ലാതാക്കുവാനുംവരെ സാധ്യതയുള്ളവയുമാകാം. എന്നാൽ കടലിലെ തിരമാലകളെ തൻ്റെ ചൊൽപ്പടിക്ക് നിർത്താൻ കഴിയുന്നവൻ നമ്മുടെ കൂടെ ഉള്ളപ്പോള് നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല. അവയെ കർത്താവിന് ഏൽപ്പിച്ചു കൊടുക്കയേ വേണ്ടൂ, അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും.
വിശുദ്ധ തിരുവെഴുത്തില് പരിശുദ്ധാത്മാവ് തിരമാലകളോട് ഉപമിച്ചിരിക്കുന്ന 12 കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം, അവയെ നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്തി, ചിന്തിച്ച്, സാമ്യമുള്ളവയായി ബോധ്യപ്പെടുന്നവയെല്ലാം കർത്താവിൻ്റെ കരങ്ങളില് ഇന്ന് സമര്പ്പിച്ചു കൊടുക്കാം.
*1) മരണത്തിൻ്റെ തിരമാല*. 2 ശമുവേല് 22:5
"മരണത്തിൻ്റെ തിരമാല എന്നെ വളഞ്ഞു ദുഷ്ടതയുടെ പ്രവാഹങ്ങള് എന്നെ ഭ്രമിപ്പിച്ചു"
*2) രോഗത്തിൻ്റെ തിരമാല*. 2 രാജാക്ക.5:11..14
*3) നശിപ്പിക്കുവാന് വരുന്ന ശത്രുക്കളുടെ തിരമാല*. യെഹെ. 26:3
"സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ..അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടു"
*4) ദൈവകോപത്തിൻ്റെ തിരമാല*. സങ്കീർ. 107:25,65:7
*5) നാണക്കേടിൻ്റെ തിരമാല*. യൂദാ 1:13
"നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്ത്തിരകള്"
*6) ദൈവ ന്യായവിധിയുടെ തിരമാല*. യെശ. 51:15
*7) കഷ്ടതയുടെ തിരമാല*. സെഖര്യ. 10:11
"..കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും.."
*8) ദൈവ ശിക്ഷയുടെ തിരമാല*. യിരെ. 51:42,55
*9) നിരാശയുടെ തിരമാല*. സങ്കീ. 42:6,7
"..എന്റെ ആത്മാവു എന്നില് വിഷാദിച്ചിരിക്കുന്നു;.. നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു."
*10) ദണ്ഡനത്തിൻ്റെ തിരമാല*. യോന. 2:3
*11) പ്രതികൂലങ്ങളുടെ തിരമാല*. മത്തായി 14:24
*12) മിസ്രയീം എന്ന ശാപത്തിൻ്റെ തിരമാല*. യെശ. 11:15
നമ്മുടെ ദൈവം ഇട്ടിരിക്കുന്ന അതിര് താണ്ടുവാന് ഈ തിരമാലകള്ക്കൊന്നിനും കഴിയില്ല; മരണത്തിന്റെതന്നെ തിരമാലകള് ആയിക്കൊള്ളട്ടെ അവ നമ്മോട് അടുക്കാത്ത വണ്ണം, നമുക്ക് ദോഷം വരാതവണ്ണം, നമ്മെ തകര്ത്തുകളയതവണ്ണം, നമുക്ക് നഷ്ടം വരാതവണ്ണം, നിശ്ചിത അകലത്തില് അതിര് വരമ്പിട്ട് നിര്ത്തിയിരിക്കുന്ന സ്വര്ഗ്ഗത്തിലെ ദൈവം നമുക്ക് പിതാവായിട്ടുള്ളപ്പോള്, നാം എന്തിനു ഭയപ്പെടണം ? എന്തിന് നിരാശപ്പെടണം ?
*എത്ര അലച്ചാലും, ഇരച്ചാലും ഈ തിരമാലകളെ ദൈവം തന്റെ വറുതിക്കു നിറുത്തിക്കൊള്ളും*. ഇയ്യോബ് 38:11
"ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗര്വ്വം നിലെക്കും എന്നു കല്പ്പിച്ചു"
*ഈ വചനങ്ങളാല് ദൈവം നമ്മെ അനുഗ്രഹിക്കട്ടെ*,
പ്രാര്ത്ഥനയോടെ,
ദൈവദാസന് ഷൈജു ജോണ് (Mob: 9424400654)
*കുറിപ്പ്*
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9589741414, 7000477047, 7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.