ഇന്നത്തെ സന്ദേശം

July-2023

ജീവിതത്തിലെ ഏതു അവസ്ഥയിലും ഒരു ദൈവപൈതലിൻ്റെ നോട്ടം യേശുവിൽ മാത്രമായിരിക്കണം. വലിയ പ്രതിസന്ധികളിൽ കൂടി ആയിരിക്കാം ഒരുപക്ഷെ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, പുറത്തു പറയുവാൻപോലും കഴിയാത്ത സങ്കടങ്ങൾ ഉള്ളിൽ തിങ്ങി നിറയുന്നുണ്ടാകാം, പരിഹാസങ്ങളും നിന്ദകളും കേട്ട് ഉള്ളം കലങ്ങിയിരിക്കയാവാം... സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ, നമ്മുടെ നോട്ടം യേശുവിൽ മാത്രമായിരിക്കുന്നുവെങ്കിൽ, മൂന്നു കാര്യങ്ങൾ സംഭവിക്കും;


എബ്രായർ 12 :2
           "വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക;.."

    ജീവിതത്തിലെ ഏതു അവസ്ഥയിലും ഒരു ദൈവപൈതലിൻ്റെ നോട്ടം യേശുവിൽ മാത്രമായിരിക്കണം. വലിയ പ്രതിസന്ധികളിൽ കൂടി ആയിരിക്കാം ഒരുപക്ഷെ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, പുറത്തു പറയുവാൻപോലും കഴിയാത്ത സങ്കടങ്ങൾ ഉള്ളിൽ തിങ്ങി നിറയുന്നുണ്ടാകാം, പരിഹാസങ്ങളും നിന്ദകളും കേട്ട് ഉള്ളം കലങ്ങിയിരിക്കയാവാം... സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ, നമ്മുടെ നോട്ടം യേശുവിൽ മാത്രമായിരിക്കുന്നുവെങ്കിൽ, മൂന്നു കാര്യങ്ങൾ സംഭവിക്കും;


(1) സങ്കീർത്ത. 34:5 "അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല".
നമ്മുടെ കർത്താവു ഒരിക്കലും നമ്മെ ലജ്ജക്കു ഏല്പിക്കയില്ല. സ്തോത്രം !

(2) സംഖ്യ. 21:9 "അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും." യോഹന്നാൻ 3 :14 15 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.)
യേശുവിനെ നോക്കിയാൽ ഇനിയും ജീവിക്കാം സ്തോത്രം !

(3) മർക്കൊസ് 1:37 "അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു (നോക്കുന്നു) എന്നു പറഞ്ഞു"
യേശുവിനെ നോക്കിയാൽ ജീവിതത്തിൽ അത്‍ഭുതങ്ങളും അടയാളങ്ങളും നടക്കും സ്തോത്രം !

പ്രിയരേ, യേശുവിങ്കലേക്കു നോക്കിയാൽ ഈ ദിവസം നിങ്ങൾക്കു ഒരു വിടുതലിൻ്റെ ദിവസമായിരിക്കും
വിശ്വസിക്കുന്നു എങ്കിൽ ആമേൻ പറഞ്ഞുകൊണ്ട് ഈ സന്ദേശം നിങ്ങൾക്കു പ്രിയരായ 10 പേർക്കെങ്കിലും അയച്ചുകൊടുക്കുക.

നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,

ഷൈജു ബ്രദർ (Mob: 9424400654 )

Today's Message  (Hebrews 12:2)

“looking only at Jesus, the originator and perfecter of the faith..”

A child of God's gaze must be on Jesus alone in any situation of life. Maybe we are going through great crises, maybe we are filled with unspeakable sorrows, maybe we are troubled by ridicule and reproaches... No matter what the circumstances, if our gaze is only on Jesus, three things will happen to us;

(1) Psalm. 34:5 "Those who looked at him were enlightened; their faces were not ashamed".

Our Lord will never put us to shame. Praise the Lord!

 (2) Number. 21:9 "So Moses made a bronze serpent and hung it on a pole; and if the serpent bit anyone and looked at the bronze serpent, he would live." John 3:14 15 As Moses lifted up the serpent in the wilderness, so must the Son of Man be lifted up. That everyone who believes in Him may have eternal life.)

If you look at Jesus, you can still live   Hallelujah!

 

(3) Mark 1:37 "And when he saw him, he said, All are seeking (looking) for you."

If you look at Jesus, miracles and signs will happen in your life.  Glory to God!

 

Beloved, if you look to Jesus, this day will be a day of deliverance for you

If you believe it then say “Amen” and send this Bible promise message to at least 10 people you love.

 

Praying for you,

Shaiju Brother (Mob: 9424400654 )

From Vachanamari, Bhopal,

 

Note:

You are welcome to Join our WhatsApp group to get our daily Bible meditations. If this message of promise is a blessing, please send it to others.

You are free to call and share your Prayer Points with us ;

Vachanamari Prayer Care Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.