കർത്താവ് തരുന്ന നിശ്ചയം (ഉറപ്പ് )

August-2025

ഈ രണ്ടു ഭാഷാ വിവർത്തനങ്ങളിലും കാണുന്ന ആദ്യത്തെ വാക്കാണ് മലയാള പരിഭാഷയിൽ വിട്ടുപോയിരിക്കുന്നത്. Surely , निश्चय എന്ന വാക്കിൻ്റെ ലളിതമായ മലയാള അർത്ഥം 'നിശ്ചയം' അഥവാ ഉറപ്പ് എന്നാണ്. മലയാള തർജ്ജമയിൽ ഈ വാക്കുകൂടെ ചേർത്തിരുന്നെങ്കിൽ, ‘*നിശ്ചയമായും* നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും’ എന്നാകുമായിരുന്നു.


     സങ്കീ. 23:6 “നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും
     നമുക്കെല്ലാം ഏറെ സുപരിചിതവും ഏറ്റവും ഇഷ്ടവുമായ ഇടയ സങ്കീർത്തനമാണല്ലോ ഭക്തനായ ദാവീദിനാൽ രചിക്കപ്പെട്ട 23 ാം സങ്കീർത്തനം. ഒരു ദൈവപൈതൽ എത്ര ആവർത്തി വായിച്ചാലും കൊതിതീരാത്ത ഈ സങ്കീർത്തനത്തിൻ്റെ മുകളിൽ കുറിച്ചിരിക്കുന്ന വാക്യം മലയാളഭാഷയിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്ക് വിട്ടുപോയിട്ടുണ്ട് എന്ന് മറ്റുള്ള പരിഭാഷകളിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. സത്യത്തിൽ ആ വാക്കുകൂടെ ചേർത്തു വായിച്ചെങ്കിലേ ഈ വാക്യം അർത്ഥപൂർണ്ണവും കൂടുതൽ ഉറപ്പുള്ളതും ആകുന്നുള്ളൂ. മലയാളഭാഷയിൽ വിട്ടുപോയ ആ വാക്ക് ഏതാണെന്ന് മനസ്സിലാക്കുവാൻ ഈ വാക്യത്തിൻ്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകൾ ചുവടെ ചേർക്കുന്നു;
"Surely goodness and mercy shall follow me all the days of my life; and I will dwell in the house of the LORD for ever"
"निश्चय भलाई और करूणा जीवन भर मेरे साथ साथ बनी रहेंगी; और मैं यहोवा के धाम में सर्वदा वास करूंगा॥"
     ഈ രണ്ടു ഭാഷാ വിവർത്തനങ്ങളിലും കാണുന്ന ആദ്യത്തെ വാക്കാണ് മലയാള പരിഭാഷയിൽ വിട്ടുപോയിരിക്കുന്നത്. Surely , निश्चय എന്ന വാക്കിൻ്റെ ലളിതമായ മലയാള അർത്ഥം 'നിശ്ചയം' അഥവാ ഉറപ്പ് എന്നാണ്. മലയാള തർജ്ജമയിൽ ഈ വാക്കുകൂടെ ചേർത്തിരുന്നെങ്കിൽ, ‘*നിശ്ചയമായും* നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും’ എന്നാകുമായിരുന്നു.
    നല്ല ഇടയനായ കർത്താവ് അവിടുത്തെ ആടുകൾക്ക് നൽകുന്ന നന്മയും കരുണയും ആയുഷ്കാലമൊക്കെയും അവരെ പിന്തുടരും എന്ന് മലയാള ഭാഷയിൽ എഴുതിയിരിക്കുമ്പോൾ അത് ഹിന്ദി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, നന്മയും കരുണയും ആയുഷ്കാലമൊക്കെയും നമ്മുടെ ഒപ്പം സഞ്ചരിക്കും (मेरे साथ साथ बनी रहेंगी) എന്നാണ്. ദൈവത്തിൻ്റെ നന്മയും കരുണയും നമ്മുടെ പുറകിൽ പിന്തുടരുക മാത്രമല്ല, നമ്മുടെ ആയുഷ്കാലമൊക്കെയും ഓരോ നാളും നമ്മുടെ ഒപ്പത്തിനൊപ്പമുണ്ട് (साथ साथ) സ്തോത്രം ! ഹല്ലേലൂയ്യാ !
    പറയുന്ന ഒരു കാര്യത്തിന് കൂടുതൽ ഉറപ്പു നൽകുന്നതിനും, അരുളിച്ചെയ്തിരിക്കുന്ന ഒരു വിഷയത്തിന് കൂടുതൽ വിശ്വാസ്യത വരുന്നതിനും വേണ്ടിയാണ് സാധാരണയായി ‘നിശ്ചയം’ എന്ന വാക്ക് വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാൻ സാധിക്കും. ഈ വിഷയത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ പ്രകാശിപ്പിച്ച ചില വചനഭാഗങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം. സ്വർഗ്ഗം അരുളിച്ചെയ്ത ചില വാഗ്ദത്തങ്ങൾ / ചില ഉറപ്പുകൾ, *നിശ്ചയം* എന്ന വാക്ക് ചേർത്തുകൊണ്ട് എത്ര മനോഹരമായിട്ടാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കിയാട്ടെ;
    *1) ഹബ. 2:3* ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
     ഈ വാഗ്ദത്ത വാക്യത്തിൽ നിന്ന് നിശ്ചയം എന്ന പദം എടുത്തു മാറ്റിയിരുന്നെങ്കിൽ, അത് എത്ര വലിയ ഒരു കുറവ് ആകുമായിരുന്നു എന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. കർത്താവ് തന്നിരിക്കുന്ന ദർശനങ്ങൾ പ്രാപിച്ചവർ നിരവധിപേർ എൻ്റെ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. ആത്മാക്കളെക്കുറിച്ച്, സഭയെക്കുറിച്ച്, ഭാവിയേക്കുറിച്ച്, തലമുറയെക്കുറിച്ച്, വിവാഹത്തെക്കുറിച്ച്,.. സ്വർഗ്ഗം നിങ്ങൾക്ക് തന്നിരിക്കുന്ന ദർശനങ്ങൾ എല്ലാം അതിൻ്റെ സമാപ്തിയിലേക്ക് അടുത്തുകൊണ്ടിരിക്കയാണ്, അതു വരും ഇനിയും താമസിക്കയില്ല. നിങ്ങളോടുള്ള ഈ ദൈവീക വാഗ്ദത്ത ഉടമ്പടിയെ *നിശ്ചയം* എന്ന വാക്കുകൊണ്ട് പരിശുദ്ധാത്മാവ് അടിവരയിട്ട് ഉറപ്പിച്ചിട്ടുണ്ട്. സ്തോത്രം !
അതു വിശ്വസിക്കുന്നവർക്ക് *ആമേൻ* പറഞ്ഞുകൊണ്ട് ഈ സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)
ഈ സന്ദേശത്തിൻ്റെ തുടർ ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”