വഴിയരികിലെ അത്തിവൃക്ഷവും (മത്തായി 21:18), മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷവും (ലൂക്കൊസ് 13:6)

February-2023

ഈ വൃക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് വഴിയരികിലെയല്ല, തോട്ടത്തിൽ നട്ടിരിക്കുന്ന വൃക്ഷമാണ് എന്നുള്ളതാണ്. യജമാനന്റെ പരിപാലനത്തിലും, സൂക്ഷിപ്പിലും, സംരക്ഷണത്തിലും കെട്ടിയടച്ച ഉറപ്പുള്ള മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷമാണ് ഇത്.      *ഏതാണ് ഈ മുന്തിരിത്തോപ്പ്? ആരാണ് ഈ അത്തിവൃക്ഷം ?* മത്തായി 20:1 "സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ....


     യേശു കർത്താവിന്റെ ശുശ്രൂഷാനാളുകളിൽ, രണ്ട് അവസരങ്ങളിൽ അവിടുന്ന് ഫലം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതിരുന്ന രണ്ട് അത്തിവൃക്ഷങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വചനഭാഗങ്ങളാണ് മുകളിൽ എഴുതിയിരിക്കുന്നത്. ഈ രണ്ട് അത്തിവൃക്ഷങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ട്. കർത്താവിന് അവയോടുള്ള സമീപനവും വ്യത്യസ്തമാണ് എന്നു കാണാം. ഈ വൃക്ഷങ്ങളുടെ ഒന്നു രണ്ടു പ്രത്യേകതകൾ ഇന്ന് നമുക്കു പരിശോധിക്കാം;
*1) മത്തായി 21:18..*
"രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു *വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു* അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി"
ഈ വചനഭാഗത്ത് നമ്മൾ കാണുന്ന അത്തിവൃക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് വഴിയരികെ നിന്നിരുന്ന ഒരു അത്തിവൃക്ഷമാണ് എന്നുള്ളതാണ്. ഇത് ആരും നട്ടുവളർത്തിയ വൃക്ഷമല്ല, ഉടമസ്ഥനില്ലാത്ത വൃക്ഷമാണ്, വെള്ളവും വളവും പരിരക്ഷയുമില്ലാതെ, ആർക്കും കല്ലെറിയാൻ പോന്ന, തോന്നിയതുപോലെ വളരുന്ന അത്തിവൃക്ഷം. ഈ വൃക്ഷത്തിന്റെ ചുവട്ടിൽ ആർക്കും കോടാലിവെക്കാം, എപ്പോൾ വേണമെങ്കിലും ഇതിനെ വെട്ടിവീഴ്ത്താം. വഴിയരികെയുള്ള അത്തിവൃക്ഷത്തെ കാട്ടത്തി എന്നാണ് മറ്റൊരു വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കൊ.19:4  
വഴിയരികെയുള്ള അത്തിവൃക്ഷം രക്ഷിക്കപ്പെടാത്ത പാപിയായ മനുഷ്യന് നിഴലാണ്. ലൂക്കൊസ് 8:12, മർക്കൊസ് 4:15, മത്തായി 13:4 വചനഭാഗങ്ങളിൽ കാണുന്നതുപോലെ, ദൈവവചനം കേട്ടിട്ടും കർത്താവിൽ വിശ്വസിക്കാതിരിപ്പാൻ പിശാചിനാൽ സ്വാധീനിക്കപ്പെട്ട മനുഷ്യരാണ് വഴിയരികിലെ അത്തിവൃക്ഷം. കർത്താവ് പ്രതീക്ഷിക്കുന്ന ഫലം നൽകുവാൻ കഴിയാത്ത ഈ അത്തിവൃക്ഷം വഴിയരികെ തഴച്ചുവളർന്നാലും, അവസാനം ദൈവകോപത്തിന് ഇരയായിത്തീരും. വിടുവിക്കാൻ ആരുമുണ്ടാകില്ല. (2 തെസ്സ. 1:7)

*2) ലൂക്കൊസ് 13:6..*
"അവൻ ഈ ഉപമയും പറഞ്ഞു: “ഒരുത്തന്നു തന്റെ *മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം* ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നിൽക്കട്ടെ. മേലാൽ കായിച്ചെങ്കിലോ ഇല്ലെങ്കിൽ വെട്ടിക്കളയാം” എന്നു ഉത്തരം പറഞ്ഞു.
       യജമാനൻ ഫലം തിരഞ്ഞ രണ്ടാമത്തെ അത്തിവൃക്ഷമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. ഈ വൃക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് വഴിയരികിലെയല്ല, തോട്ടത്തിൽ നട്ടിരിക്കുന്ന വൃക്ഷമാണ് എന്നുള്ളതാണ്. യജമാനന്റെ പരിപാലനത്തിലും, സൂക്ഷിപ്പിലും, സംരക്ഷണത്തിലും കെട്ടിയടച്ച ഉറപ്പുള്ള മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷമാണ് ഇത്.
     *ഏതാണ് ഈ മുന്തിരിത്തോപ്പ്? ആരാണ് ഈ അത്തിവൃക്ഷം ?*
മത്തായി 20:1 "സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം."

യെശ. 27:2,3 "അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ. യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

       ദൈവസഭയാകുന്ന അടച്ചുറപ്പുള്ള മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷങ്ങളാണ് ദൈവമക്കൾ, ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണികളായി കാത്തുസൂക്ഷിക്കുന്ന ഈ അത്തിവൃക്ഷങ്ങളിൽ നിന്ന്, ഗലാത്യർ 5:22,23 വാക്യങ്ങളിൽ വായിക്കുന്ന ആത്മാവിന്റെ ഫലങ്ങൾ ദൈവം പ്രതീക്ഷിക്കുന്നു. എന്നാൽ പലപ്പോഴും ഈ അത്തിവൃക്ഷങ്ങളിൽ ഫലം കാണാതിരിക്കുമ്പോൾ, 'അതിനെ വെട്ടിക്കളക' എന്നു ഉടമസ്ഥൻ പറഞ്ഞാലും, 'അരുത്, പിതാവേ, ഒരാണ്ടുകൂടെ നൽകണേ' എന്നു പറഞ്ഞ് പിതാവിന്റെ മുമ്പിൽ നമുക്കുവേണ്ടി മദ്ധ്യസ്ഥത യാചിപ്പാൻ നമ്മുടെ രക്ഷകനായ, യേശു ക്രിസ്തു ഉണ്ട്. (1 തിമൊ. 2:5 "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ).

      നമ്മൾ വഴിയരികിലെ അത്തിവൃക്ഷമല്ല, മുന്തിരിത്തോട്ടത്തിലെയാണ്, ഉടമസ്ഥന്റെ പരിരക്ഷയിലുള്ളവരാണ് നമ്മൾ, അവിടുത്തെ കരുതൽ നമുക്കുണ്ട്. വഴിയരികിലെ വൃക്ഷത്തെക്കാൾ ഗുണവും മേന്മയും ഉള്ളതുകൊണ്ടല്ല, ദൈവത്തിന്റെ മഹാകരുണയാലും, കൃപയാലുമാണ് നമ്മൾ ഈ തോട്ടത്തിലായിരിക്കുന്നത് എന്ന് നമ്മൾ മറന്നുപോകരുത്, ആകയാൽ നാമാകുന്ന ഈ അത്തിവൃക്ഷത്തിൽ നിന്ന് ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ നൽകുവാൻ നമുക്കു കഴിയേണ്ടതിനായി സമർപ്പിക്കാം, പ്രാർത്ഥിക്കാം,
കർത്താവ് സഹായിക്കട്ടെ,

ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ ദൈവമക്കൾ സഹായിക്കേണ്ട ഒരു സമയമാണ് ഇത്, പ്രത്യേകിച്ചും സുവിശേഷ വിരോധികളാൽ ഏറ്റവും അധികം എതിർപ്പുകൾ നേരിടുന്ന, M.P(മദ്ധ്യപ്രദേശ്), C.G(ഛത്തിസ്ഗഢ്), U.P(ഉത്തർപ്രദേശ്) സംസ്ഥാനങ്ങളിലെ സുവിശേഷപ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും. ഇവിടെയുള്ള വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കുറിക്കുന്നു;
Account Name: VACHANAMARI
Account Number: 13500100172414
Bank: FERERAL BANK, M.P. NAGAR, BHOPAL
Ifsc Code: FDRL0001350

ഞങ്ങളുടെ Google Pay Number: 9424400654
*Address:*
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.