ഇടിമുഴക്കത്തിൻ്റെ മറവിൽനിന്നു ഉത്തരമരുളുന്ന ദൈവം

April-2022

ദൈവത്തിൻ്റെ വഴികളാണ് ഈ ഇടിമുഴക്കം എന്ന് മറ്റൊരു വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയ്യോബ് 26:14 "എന്നാൽ ഇവ അവൻ്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിൻ്റെ *ഇടിമുഴക്കമോ* ആർ ഗ്രഹിക്കും?" ഒരു വഴിയും കാണാതിരിക്കുമ്പോള്‍, ഒരു സാധ്യതയും തെളിയാതിരിക്കുമ്പോള്‍ ദൈവത്തിൻ്റെ ഇടിമുഴക്കം പുറപ്പെടുകയും ദൈവജനത്തിനുവേണ്ടി പുതുവഴികള്‍ തുറക്കപ്പെടുകയും ചെയ്യും. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയില്‍ ദൈവത്തിൻ്റെ ഈ ഇടിനാദം മുഴങ്ങിയപ്പോള്‍ അവ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു എന്ന് യെഹെസ്കേല്‍ പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. യെഹെ.37:7,10 "എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ *ഒരു മുഴക്കം കേട്ടു*; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു" നിര്‍ജ്ജീവമായ അവസ്ഥകളില്‍, അസ്ഥികളെപ്പോലും ഉണക്കിക്കളയുകയും (കാര്‍ന്നുതിന്നുകയും) ചെയ്യുന്ന, മരണനിഴലിൻ്റെ താഴ്വരകളില്‍ ദൈവത്തിൻ്റെ ഇടിനാദം മുഴങ്ങുമ്പോള്‍ ക്യാന്‍സര്‍ സെല്ലുകളിലും മജ്ജയും മാംസവും പൊതിയപ്പെടും. ഈ ഇടിമുഴക്കം ദൈവത്തിൻ്റെ സന്ദര്‍ശനമാണ് എന്ന് യെശയ്യാവ് 29:6 ല്‍ വായിക്കുന്നു; "*ഇടിമുഴക്കത്തോടും* ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും"


"കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിൻ്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി;.." സങ്കീര്. 81:7
ഈ സങ്കീര്ത്തന വചനം പലപ്പോഴും വായിച്ചിട്ടുണ്ടെങ്കിലും, ഈ വാക്യത്തിൻ്റെ ആഴവും പൊരുളും ഞാന് ഗ്രഹിച്ചറിഞ്ഞത് ഒരു കുടുംബത്തിൻ്റെ സാക്ഷ്യം വായിച്ചപ്പോഴായിരുന്നു. ദൈവ വിശ്വാസിയായ വിധവയായ ഒരു സാധുസ്ത്രീയും അവരുടെ മൂന്നുമക്കളും കുന്നിന്ചെരുവിലുള്ള ഒരു ചെറിയ വീട്ടിലായിരുന്നു താമസം. വേനല് കഠിനമായതുകൊണ്ട് കൃഷിയെല്ലാം നശിച്ചു, പച്ചപ്പായതെല്ലാം കരിഞ്ഞുണങ്ങി. നാളുകളായി ജോലിയും മറ്റുവരുമാനവും ഒന്നുമില്ലാതെ അവരുടെ ആഹാര സാധനങ്ങള് തീര്ന്നുപോയി. അവശേഷിച്ച ഒരുപിടി അരിയും കലത്തിലിട്ടപ്പോള് അടുപ്പിനുചുറ്റുമിരുന്ന് അതു വേവുന്നതും കാത്ത് പ്രതീക്ഷയോടിരിക്കുന്ന മക്കളുടെ മുഖം കണ്ടപ്പോള് ആ അമ്മയുടെ നെഞ്ച് പിടഞ്ഞു. എന്തു ചെയ്യും? പേരിനുമാത്രം ചോറിൻ്റെവറ്റിട്ട കഞ്ഞിവെള്ളം മക്കള്ക്ക് നല്കി, രാത്രിയില് കിടക്കുന്നതിനുമുമ്പ് അവരെല്ലാം മുട്ടിന്മേല് നിന്ന് പ്രാര്ത്ഥിച്ചു. അടുത്ത ദിവസം വയറുനിറച്ച് തങ്ങള്ക്ക് ആഹാരം തരണേ എന്നായിരുന്നു കുഞ്ഞുങ്ങള് പ്രാര്ത്ഥിച്ചത്
വിശപ്പിൻ്റെ ആധിക്യത്താല് അവരെല്ലാം പെട്ടന്നുറങ്ങിപ്പോയി. എന്നാല് അര്ദ്ധരാത്രിയായപ്പോള് വലിയ ഒരു ഇടിവെട്ടുണ്ടായി ശക്തമായ മഴയും പെയ്തു, ആ ഇടിശബ്ദം കേട്ട് കുഞ്ഞുങ്ങള് ഞെട്ടി എഴുന്നേറ്റ് അമ്മയെ കെട്ടിപ്പിടിച്ച് ഉറക്കെ കരയുവാന് ആരംഭിച്ചു. വിശന്ന് തളര്ന്നു കിടക്കുന്ന എൻ്റെ കുഞ്ഞുങ്ങള്ക്ക് ഇടിവെട്ടു കാരണം ഉറങ്ങാന് പോലും കഴിയുന്നില്ലല്ലോ എന്ന സങ്കടത്താല് അമ്മയും കരഞ്ഞു. രാത്രി എപ്പോഴോ അവരെല്ലാം ക്ഷീണത്താല് ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേറ്റ് വാതില് തുറന്ന അമ്മ, തങ്ങളുടെ പറമ്പില് എന്തോ മുളച്ച് നില്ക്കുന്നതു കണ്ടു. അടുത്തുചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് അവയെല്ലാം കൂണുകളാണ്. നല്ല മുന്തിയ ഇനം കൂണുകള് തങ്ങളുടെ പുരയിടത്തിലെല്ലാം ഭംഗിയോടെ നില്ക്കുന്ന കാഴ്ചകണ്ട് കുഞ്ഞുങ്ങളും സന്തോഷത്തോടെ തുള്ളിച്ചാടി. അസുലഭമായി മാത്രം ലഭിക്കാറുണ്ടായിരുന്ന ഇത്തരം കൂണുകള്ക്ക് ആവശ്യക്കാര് ഏറെയായിരുന്നു. അതുകൊണ്ട് നല്ല വരുമാനം അവര്ക്കു ലഭിച്ചു.
തലേ രാത്രിയില് ഗംഭീര ശബ്ദത്തോടെ ഉണ്ടായ ഇടിവെട്ടു അവക്ക് അലോസരമായി തോന്നിയെങ്കിലും, അതവരെ ഭയപ്പെടുത്താന് വേണ്ടിയുള്ളതായിരുന്നില്ല. ഭൂമിയുടെ അറകളില് നിന്ന് കൂണിനെ മുളപ്പിക്കുവാന് സകല ചരാചരങ്ങളുടെയും സൃഷ്ടാവായ സര്വ്വശക്തനായ ദൈവം അയച്ച ഇടിവെട്ടായിരുന്നു അത്. സ്തോത്രം !
"കഷ്ടകാലത്തു നീ വിളിച്ചു, ഞാന് നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിൻ്റെ മറവില്നിന്നു ഞാന് നിനക്കു ഉത്തരമരുളി;.." എന്ന സങ്കീര്ത്തന വചനങ്ങള് എത്ര വാസ്തവമാണ്.
ഇടിമുഴക്കത്തില് വെളിപ്പെടുന്ന ദൈവസാന്നിധ്യം വിശുദ്ധ വേദപുസ്തകത്തില് നിരവധിതവണ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില വാക്യങ്ങള് ഞാന് ഓര്മ്മിപ്പിക്കാം;
പുറപ്പാട് 19:16,17 / 20:18,20
"മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു;.."
ഇടിമുഴക്കത്തില് ദൈവം യിസ്രായേല് ജനത്തിന് മദ്ധ്യത്തില് വെളിപ്പെട്ടു. ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കൊണ്ട് സീനായി പര്വ്വതം പുകയുന്നതുകണ്ട് ജനം ഒക്കെയും വിറെച്ചുകൊണ്ട് ദൂരത്തു നിന്നു.
ദൈവപ്രവര്ത്തി വെളിപ്പെട്ട മറ്റൊരു ഇടിമുഴക്കത്തെക്കുറിച്ച് 1 ശമുവേല് 7:10 ല് രേഖപ്പെടുത്തിയിട്ടുണ്ട്. "ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ *ഇടിമുഴക്കി* അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു"
ദൈവജനത്തെ നശിപ്പിക്കുവാന് വന്ന ശത്രുക്കളെ തോല്പ്പിക്കുവാന് ഇടിമുഴക്കത്തില് സൈന്യങ്ങളുടെ യഹോവ ഇറങ്ങിവരികയായിരുന്നു.
ദൈവത്തിൻ്റെ വഴികളാണ് ഈ ഇടിമുഴക്കം എന്ന് മറ്റൊരു വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയ്യോബ് 26:14 "എന്നാൽ ഇവ അവൻ്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിൻ്റെ *ഇടിമുഴക്കമോ* ആർ ഗ്രഹിക്കും?"
ഒരു വഴിയും കാണാതിരിക്കുമ്പോള്, ഒരു സാധ്യതയും തെളിയാതിരിക്കുമ്പോള് ദൈവത്തിൻ്റെ ഇടിമുഴക്കം പുറപ്പെടുകയും ദൈവജനത്തിനുവേണ്ടി പുതുവഴികള് തുറക്കപ്പെടുകയും ചെയ്യും.
ഉണങ്ങിയ അസ്ഥികളുടെ താഴ്വരയില് ദൈവത്തിൻ്റെ ഈ ഇടിനാദം മുഴങ്ങിയപ്പോള് അവ ഒരു വലിയ സൈന്യമായി നിവര്ന്നു നിന്നു എന്ന് യെഹെസ്കേല് പ്രവാചകന് രേഖപ്പെടുത്തിയിരിക്കുന്നു. യെഹെ.37:7,10 "എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ *ഒരു മുഴക്കം കേട്ടു*; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു"
നിര്ജ്ജീവമായ അവസ്ഥകളില്, അസ്ഥികളെപ്പോലും ഉണക്കിക്കളയുകയും (കാര്ന്നുതിന്നുകയും) ചെയ്യുന്ന, മരണനിഴലിൻ്റെ താഴ്വരകളില് ദൈവത്തിൻ്റെ ഇടിനാദം മുഴങ്ങുമ്പോള് ക്യാന്സര് സെല്ലുകളിലും മജ്ജയും മാംസവും പൊതിയപ്പെടും.
ഈ ഇടിമുഴക്കം ദൈവത്തിൻ്റെ സന്ദര്ശനമാണ് എന്ന് യെശയ്യാവ് 29:6 ല് വായിക്കുന്നു;
"*ഇടിമുഴക്കത്തോടും* ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും"
കര്ത്താവിൻ്റെ സന്ദര്ശനം നമ്മുടെ സകല പ്രശ്നങ്ങള്ക്കും പരിഹാരം നല്കും. തങ്ങളുടെ സഹോദരന് മരിച്ചപ്പോള് നിരവധി ആളുകള് മാര്ത്തയുടെയും മറിയയുടെയും വീട് സന്ദര്ശിച്ചു, അവരെ ആശ്വസിപ്പിക്കാന് ശ്രമിച്ചു, പക്ഷേ അവരുടെ സഹോദരന്റെ നഷ്ടം നികത്തുവാന് അവര്ക്കായില്ല. എന്നാല് യേശുവിൻ്റെ സന്ദര്ശനം അവരുടെ ജീവിതത്തില് നഷ്ടപ്പെട്ടവയെല്ലാം മടക്കി നല്കി.
ഈ ഇടിമുഴക്കം പുറപ്പെടുന്നത് എവിടെ നിന്നാണ് എന്ന് യോഹന്നാന് അപ്പൊസ്തലന് ദര്ശനത്തില് കണ്ടത് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്; വെളിപ്പാട് 4:2,3,5
"ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിൻ്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു; സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു;.."
അവസാനമായി ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന് ഈ സന്ദേശം അവസാനിപ്പിക്കാം; ദൈവത്തിൻ്റെ ഇടിനാദം നമ്മുടെ ജീവിതത്തിലും വെളിപ്പെടണമേ എന്നു പ്രാര്ത്ഥിച്ചാല്, നിശ്ചയമായും അതു വെളിപ്പെടും;
ആ ഇടിമുഴക്കത്തിൻ്റെ മറവില്നിന്നു ദൈവം നമുക്ക് ഉത്തരമരുളും,
ഒരു വഴിയും കാണാതിരിക്കുന്നിടത്ത് പുതുവഴികള് തുറക്കപ്പെടും,
നശിപ്പിക്കുവാന് വരുന്ന ശത്രുക്കള് പരാജയപ്പെടും
മരണനിഴലിൻ്റെ താഴ്വരകള് പ്രത്യാശയുടെ താഴ്വരകളായി മാറും
ഈ ഇടിനാദം ദൈവമഹത്വം നമ്മില് വെളിപ്പെടേണ്ടതിനുവേണ്ടിയാണ് എന്നാണ് യോഹന്നാന് 12:28,29 ല് വായിക്കുന്നത്.
"പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:അതുകേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു;.."
ഈ വചനത്താൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ, വചനമാരി,ഭോപ്പാൽ
*കുറിപ്പ്*
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9589741414, 7000477047, 7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ