എന്റെ യജമാനൻ

February-2023

എനിക്കൊരു യജമാനൻ സ്വർഗ്ഗത്തിലുണ്ട്. എന്റെ ഉടയവനും, രക്ഷകനുമായ കർത്താവ് എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനുമുണ്ട്, അനീതികണ്ട് അവൻ അടങ്ങിയിരിക്കില്ല, അവഗണിക്കപ്പെടുന്നതുകണ്ട് അവൻ അനങ്ങാതിരിക്കില്ല, ഉപദ്രവിക്കുന്നതുകണ്ട് അവൻ മിണ്ടാതിരിക്കില്ല, എന്റെ കഷ്ടങ്ങളിൽ തുണ നിൽക്കുകയും, എന്റെ ദു:ഖങ്ങളിൽ ആശ്വസിപ്പിക്കുകയും, എന്റെ സങ്കടങ്ങളിൽ കണ്ണീരൊപ്പുകയും ചെയ്യുന്ന ഒരു നല്ല യജമാനൻ സ്വർഗ്ഗത്തിൽ എനിക്ക് ഉണ്ട്


          കൊലൊ.4:1 "..സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു.."
    യജമാനൻ എന്ന വാക്കിന്റെ അർത്ഥം പരിശോധിച്ചാൽ, ചില മലയാള നിഘണ്ടുകളിൽ കാണുന്ന പ്രധാന പദങ്ങൾ; ഉടമസ്ഥൻ, ഉടയവൻ, അധികാരി, രക്ഷകൻ, പ്രഭു, അധിപൻ, കർത്താവ് ... എന്നൊക്കെയാണ്. ഈ പദങ്ങൾ എല്ലാം മനസ്സിൽ കണ്ടുകൊണ്ട്, 'സ്വർഗ്ഗത്തിൽ എനിക്കൊരു യജമാനൻ ഉണ്ട്' എന്ന ബോധ്യവും തിരിച്ചറിവും നമുക്ക് എത്ര ആശ്വാസവും പ്രത്യാശയും നൽകുന്നതാണ്.
         ഞാൻ ഒറ്റയ്ക്കല്ല, ഞാൻ ആർക്കും വേണ്ടാത്തവളല്ല, ഞാൻ ഒരു തോൽവിയല്ല, ഞാൻ ഒരു നിർഭാഗ്യവാനല്ല, ഞാൻ ഒരു അധികപ്പറ്റല്ല, ഞാൻ ആരുടെയും കണ്ണിലെ ഒരു കരടല്ല, ഞാൻ ഒരു ഭോഷനല്ല, ഞാൻ ഒരു പാഴ്വസ്തുവല്ല, ഞാൻ ഒന്നിനും കൊള്ളാത്തവനല്ല, ഞാൻ ആരുടെയും കളിപ്പാട്ടമല്ല, ഞാൻ തള്ളപ്പെട്ടവളോ ഉപേക്ഷിക്കപ്പെട്ടവളോ അല്ല, ഞാൻ മാറ്റിനിർത്തപ്പെടേണ്ടവനല്ല, ഞാൻ ഒരു പുഴുക്കുത്തല്ല, ഞാൻ ആരുടെയും ഏറു കൊള്ളേണ്ടവളല്ല, ഞാൻ ആരുടെയും വിലങ്ങുതടിയല്ല,...
             *എനിക്കൊരു യജമാനൻ സ്വർഗ്ഗത്തിലുണ്ട്. എന്റെ ഉടയവനും, രക്ഷകനുമായ കർത്താവ് എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനുമുണ്ട്, അനീതികണ്ട് അവൻ അടങ്ങിയിരിക്കില്ല, അവഗണിക്കപ്പെടുന്നതുകണ്ട് അവൻ അനങ്ങാതിരിക്കില്ല, ഉപദ്രവിക്കുന്നതുകണ്ട് അവൻ മിണ്ടാതിരിക്കില്ല, എന്റെ കഷ്ടങ്ങളിൽ തുണ നിൽക്കുകയും, എന്റെ ദു:ഖങ്ങളിൽ ആശ്വസിപ്പിക്കുകയും, എന്റെ സങ്കടങ്ങളിൽ കണ്ണീരൊപ്പുകയും ചെയ്യുന്ന ഒരു നല്ല യജമാനൻ സ്വർഗ്ഗത്തിൽ എനിക്ക് ഉണ്ട്*. സ്തോത്രം !

എന്റെ യജമാനൻ മഹാദയാലുവും മനസ്സലിവുമുള്ളവനാണ്. (മത്തായി 18:27)
എന്റെ യജമാനൻ സർവ്വകൃപാലുവാണ്. (ഉൽപ്പ. 18:3, സങ്കീ. 123:2)
എന്റെ യജമാനൻ മഹാസമ്പന്നനും അനുഗ്രഹദാതാവുമാണ് (മത്തായി 25:20)

        ആകയാൽ പ്രിയരേ, ഈ ദിവസം ഈ വചനം ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക, നമുക്കുവേണ്ടി കരുതലുള്ള ഒരു ഉടയവൻ സ്വർഗ്ഗത്തിലുണ്ട്. അതുകൊണ്ട് അഭിമാനത്തോടെ, അന്തസ്സോടെ ഞാൻ തല ഉയർത്തി ജീവിക്കും.
വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾ വെച്ചുകൊണ്ട് *ആമേൻ* പറയാം
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 0755 4297672, Ph: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.