ഈ മഹാപർവ്വതം സമഭൂമിയാകും

July-2021

അസാദ്ധ്യമെന്ന് ഈ ലോകം വിധിയെഴുതിയിരിക്കുന്ന ഒരു കാര്യം, പര്‍വ്വതസമമായി ഇന്നു നിങ്ങള്‍ക്കു മുമ്പിലായി ഉണ്ടോ? ചികിത്സകൊണ്ട് പ്രയോജനമില്ല ഒരു മാറാരോഗമാണ് എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നുവോ? ഇനി ഒരു തലമുറ ഉണ്ടാകുക സാധ്യമല്ല, ഒരു ജോലി ലഭിക്കുക അസാദ്ധ്യമാണ്, ഒരു നല്ല റിസള്‍ട്ട് പ്രതീക്ഷയില്ല,.... ഇന്ന് നിങ്ങളുടെ മുമ്പിലുള്ള പര്‍വ്വതം എന്തുമായിക്കൊള്ളട്ടെ, ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാലും സ്വര്‍ഗ്ഗത്തിന്‍റെ കൃപയാലും ഈ പര്‍വ്വതവും സമഭൂമിയാകും, ദൈവത്തന്‍റെ മഹാകൃപയാല്‍ സാധ്യമാകും വിശ്വസിക്കുന്നുണ്ട് എങ്കില്‍ ഈ വാഗ്ദത്ത സന്ദേശത്തില്‍ നിങ്ങളുടെ കരങ്ങള്‍ വെച്ചുകൊണ്ട് 'ആമേന്‍' പറഞ്ഞാട്ടെ,


"സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു, സൈന്യത്താലല്ല, ശക്തിയാലുമല്ല എൻ്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിൻ്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ; സെരുബ്ബാബേലിൻ്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവൻ്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല് അയച്ചിരിക്കുന്നു എന്നു നീ അറിയും"    (സെഖര്യാവ്.4:8...)
യഹോവയായ ദൈവം തന്റെ പ്രവാചകനില്ക്കൂടി സെരുബ്ബാബേലിനോടറിയിച്ച ഈ പ്രവചനവാക്യത്തിന്റെ മര്മ്മം പൂര്ണ്ണമായി ഗ്രഹിക്കിണമെന്നുണ്ടെങ്കില്, ഇതിന്റെ ചരിത്രപശ്ചാത്തലംകൂടി അല്പ്പം നമ്മള് മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
തന്റെ ദൈവമായ യഹോവയ്ക്ക് മനോഹരമായ ഒരു ആലയം പണിയുക എന്നുള്ളത് ദാവീദ് രാജാവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില് ഒന്നായിരുന്നു. എന്നാല്, വിശുദ്ധനായ ദൈവത്തിനുവേണ്ടി ഒരു ആലയം പണിയേണ്ടത് ദാവീദല്ല എന്നും അത് ദാവീദിന്റെ മകനായിരിക്കണം എന്നും നാഥാന് പ്രവാചകനില്ക്കൂടി ദൈവം ദാവീദിനെ അറിയിച്ചു. ഇതുകേട്ട ദാവീദിന് സങ്കടമായി, എങ്കിലും തന്റെ മകനെ ദൈവം അതിനായി തിരഞ്ഞെടുത്തതില് ദാവീദ് ആശ്വാസം കണ്ടെത്തി. പിന്നീട് ദാവീദ് തന്റെ മരണത്തില്പമുമ്പായി തന്നെക്കൊണ്ട് കഴിയുന്നതുപോലെ ദൈവാലയത്തിന്റെ പണിക്കായി ധാരാളം പൊന്നും വെള്ളിയും തൂക്കമില്ലാത്തത്ര താമ്രവും ഇരുമ്പും സ്വരൂപിച്ചുവെച്ചു.
ദാവീദിനുശേഷം അവന്റെ മകനായ ശലോമോന് രാജാവായപ്പോള് യഹോവയുടെ ഇഷ്ടപ്രകാരവും തന്റെ പിതാവിന്റെ ആഗ്രഹപ്രകാരവും സര്വ്വശക്തനായ ദൈവത്തിന് ഒരു ആലയം നിര്മ്മിക്കുവാന് അവന് തീരുമാനിച്ചു. മഹോന്നതനായ ദൈവത്തിന് താന് പണിയുന്ന ആലയം ഏറ്റവും വലിയതും അത്ഭുതകരവുമായിരിക്കണമെന്ന വാശിയും നിര്ബ്ബന്ധം ശലോമോനുണ്ടായിരുന്നു. അതുകൊണ്ട് ഒരു പിഴവും കൂടാതെ, ഒരു കുറവും ഇല്ലാതെ ശലോമോന് തന്റെ ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും മകുടോദാഹരണമായി ഏഴു വര്ഷങ്ങള്കൊണ്ട് യഹോവയ്ക്ക് ആലയം പണിതു.
എന്നാല് പിന്നീട് ദൈവപ്രസാദം നഷ്ടപ്പെടുത്തിയ ശലോമോന്റെ ആലയത്തിന് നിലനില്പുണ്ടായില്ല. അന്യദൈവങ്ങളിലേക്കും വിഗ്രഹആരാധനയിലേക്കും തിരിഞ്ഞ ശലോമോനും ജനവും, ദൈവകോപത്തിന് ഇരയായിത്തീര്ന്നു. അവര് ശത്രുക്കളുടെ കയ്യില് ഏല്പിക്കപ്പെട്ടു. ബാബേല് രാജാവായിരുന്ന നെബൂഖദ്നേസര് വന്ന് യുദ്ധം ചെയ്ത് ദൈവജനത്തെ തോല്പിച്ച് അവരെ ബദ്ധന്മാരായി പിടിച്ചുകൊണ്ടുപോയി. ശലോമോന് പണിത മനോഹരമായ ആലയം അവര് കൊള്ളയടിച്ച് അത് തീയിട്ടു ചുട്ടുകളഞ്ഞു.
തങ്ങള്ക്ക് എല്ലാമെല്ലാമായ ദൈവാലയം ചുട്ടുചാമ്പലായി കിടക്കുന്നതുകണ്ട ദൈവജനത്തിന്റെ ചങ്കുതകര്ന്നു. ബാബേലില് പ്രവാസത്തിലിരുന്ന ആ ജനം, ബാബേല് നദികളുടെ തീരത്തിരുന്ന് അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിേډല് തങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ട് ഉറക്കെ കരഞ്ഞു. (സങ്കീര്ത്തനങ്ങള് 137:1..).
കാലങ്ങള് കഴിഞ്ഞു, സ്വര്ഗ്ഗത്തിലെ ദൈവം ആ ജനത്തിന്റെ സങ്കടം കണ്ടു, അവരുടെ ഇടയില് വസിക്കേണ്ടതിനായി വീണ്ടും ഒരു ആലയം പണിയുവാന് ദൈവത്തിനു പ്രസാദം തോന്നി. അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത വ്യക്തികളില് ഒരാളാണ് സെരുബ്ബാബേല് (ഹഗ്ഗായി. 1:1..).
സെരുബ്ബാബേല് സന്തോഷത്തോടെ തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എങ്കിലും ശലോമോന് പണിത ആലയം എത്ര മനോഹരമായിരുന്നു എന്ന് അത് നേരില് കണ്ടിട്ടുള്ള വൃദ്ധന്മാര് സെരുബ്ബാബേലിനോടു പറഞ്ഞപ്പോള് താന് വിചാരിച്ചതുപോലെ കാര്യങ്ങള് അത്ര എളുപ്പമല്ല എന്ന് സെരുബ്ബാബേലിന്നു മനസ്സിലായി. ഒരര്ത്ഥത്തില് ദാവീദിന്റെ ജീവിതകാലത്തുതന്നെ ഒരുക്കങ്ങള് ആരംഭിച്ച്, പിന്നീട് ദാവീദിന്റെ മകനായ, ജ്ഞാനികളില് ജ്ഞാനിയായ ശലോമോന് രാജാവ് പണിതീര്ത്ത ആലയത്തെപ്പോലെ മറ്റൊന്നു പണിയുവാന് ഇനി ഭൂമിയില് ഒരു മനുഷ്യനാലും സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ സെരുബ്ബാബേല് അതിദു:ഖിതനായി.
എങ്കിലും ആലയത്തിന്റെ പണി തുടങ്ങാം എന്നാഗ്രഹിച്ച് അവര് ആലയത്തിന് അടിസ്ഥാനം ഇട്ടു. എന്നാല്, സെരുബ്ബാബേല് ഇട്ട ആ അടിസ്ഥാനം കണ്ട് ചിലര് സന്തോഷിച്ചു എങ്കിലും, ശലോമോന്റെ ആലയം നേരില് കണ്ടിട്ടുള്ള വയോധികന്മാരായ അനേകര് അതുകണ്ട് ഉറക്കെ കരഞ്ഞുപോയി (എസ്രാ 3:12). കാരണം, ശലോമോന്റെ ആലയവും സെരുബ്ബാബേല് ആലയത്തിനായി ഇട്ട ആ അടിസ്ഥാനവും തമ്മില് അത്ര വ്യത്യാസമുണ്ടായിരുന്നു.
സെരുബ്ബാബേലിനെയും കൂട്ടരെയും കൊണ്ട് ആലയം പണിയാനാകില്ല എന്നുതന്നെ അവര് ഉറപ്പിച്ചു. സ്വന്ത ആളുകളില് നിന്നുള്ള എതിര്പ്പുകള്ക്ക് പുറമെ വൈരികള് വന്നും സെരുബ്ബാബേലിനെയും കൂട്ടരെയും പേടിപ്പിക്കുവാന് ഇടയായി. അവര്ക്ക് വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലികൊടുത്തു വശത്താക്കി എന്നുമാത്രമല്ല അവര്ക്കെതിരെ അന്യായപത്രംവരെ എഴുതി അയച്ചതായി കാണുന്നുണ്ട്.
അങ്ങനെ നാലുചുറ്റും പ്രശ്നങ്ങളാല് നട്ടംതിരിഞ്ഞ,് ദൈവം ഏല്പിച്ച ഉത്തരവാദിത്വം പൂര്ത്തിയാക്കാന് കഴിയില്ലല്ലോ എന്ന് സങ്കടപ്പെട്ട്, ഇനി എന്തുചെയ്യും എന്ന ചോദ്യവുമായി ഇരിക്കുന്ന സെരുബ്ബാബേലിന്റെ അടുക്കലേക്കാണ് സ്വര്ഗ്ഗത്തിലെ ദൈവം തന്റെ പ്രവാചകനെ അയച്ച് ഈ വാഗ്ദത്ത സന്ദേശം അറിയിക്കുന്നത്.
ഈ ചരിത്ര പശ്ചാത്തലം മനസ്സില്വെച്ചുകൊണ്ടായിരിക്കണം സെരുബ്ബാബേലിനോട് ദൈവം അരുളിച്ചെയ്ത ഈ ആലോചനയുടെ അര്ത്ഥം നമ്മള് മനസ്സിലാക്കേണ്ടത്; പ്രവാചകന് അരുളിച്ചെയ്ത സന്ദേശത്തിന്റെ പൊരുള് ഇപ്രകാരമാണ്;
څസെരുബ്ബാബേലേ, ഭാരപ്പെടേണ്ട ഞാന് നിന്നോടു കൂടെ ഉണ്ട്, സൈന്യത്താലും ശക്തിയാലുമാണ് ശലോമോന് രാജാവ് എനിക്ക് ആലയം പണിതത് എങ്കില് നീ പണിയുവാന് പോകുന്നത് എന്റെ ആത്മാവിനാലും എന്റെ കൃപയാലുമായിരിക്കും. ഈ ലോകത്തിലെ സൈന്യവും ശക്തിയും ആണോ, അതോ എന്റെ ആത്മാവും കൃപയുമാണോ വലുത്? ഇന്ന് നിന്റെ മുമ്പില് പര്വ്വതസമമായി നില്ക്കുന്ന ഈ പ്രശ്നത്തെ ഞാന് സമഭൂമിയാക്കി മാറ്റും. നിന്റെ കൈയ്യാണ് ഈ ആലയത്തിന് അടിസ്ഥാനമിട്ടത് എങ്കില് നിശ്ചയമായും നിന്റെ കൈകൊണ്ടുതന്നെ ഇതു പണിതീര്ക്കും. സ്വന്തക്കാരല്ല, വൈരികളല്ല ഈ ലോകംതന്നെ നിനക്കു വിരോധമായി നിന്നാലും നിന്നെ തടയാന് കഴിയില്ല. കാരണം, എന്റെ ആത്മാവും എന്റെ കൃപയും നിന്നോടു കൂടെയുണ്ട്.
സെരുബ്ബാബേലിന്റെ മുമ്പില് കല്ലും മുള്ളും പാറക്കെട്ടുകളും കൊണ്ടു നിറഞ്ഞ ഒരു മഹാപര്വ്വതം അല്ലായിരുന്നു ഉണ്ടായിരുന്നത്. പര്വ്വതത്തെക്കാളും വലിയ ഒരു പ്രശ്നത്തിന്റെ മുമ്പില് തകര്ന്ന ഹൃദയവുമായി നിന്ന സെരുബ്ബാബേലിനെ സ്വര്ഗ്ഗത്തിലെ ദൈവം ധൈര്യപ്പെടുത്തുകയായിരുന്നു ചെയ്തത് സ്തോത്രം!
ജീവിതത്തില് ഇതു പോലുള്ള പരീക്ഷണഘട്ടത്തില് എന്തു ചെയ്യണമെന്നറിയാതെ തകര്ന്നു നില്ക്കുന്ന അനേകരോടുള്ള ദൈവത്തിന്റെ വാഗ്ദത്തമാണ് ഈ സന്ദേശം.
നമ്മുടെ മുമ്പില് ഇന്ന് പര്വ്വത സമമായി നില്ക്കുന്ന പ്രശ്നങ്ങള് എന്തുമാകട്ടെ, ബന്ധുക്കളും, വീട്ടുകാരും, നാട്ടുകാരും മാത്രമല്ല ഈ ലോകംതന്നെ നമുക്കെതിരായാലും സാരമില്ല, നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളുടെ പര്വ്വതത്തെ സമഭൂമിയാക്കുവാന് ദൈവം തന്റെ ആത്മാവിനെയും കൃപയെയും നമ്മില് പകരും. സ്തോത്രം !
ഒരിക്കല് ദാവീദ് എന്ന ബാലന് തന്റെ മുമ്പില് പര്വ്വതസമമായി നിന്ന ഗൊല്യാത്തിനെ തോല്പിച്ചത് സൈന്യത്താലും ശക്തിയാലും അല്ലായിരുന്നു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിലാണ് അവന് ശത്രുവിനെ തോല്പിച്ചത്.
സൈന്യബലവും ശക്തിയുമുള്ള ഫറവോ രാജാവിന്റെ മുമ്പില് മോശെക്കു സധൈര്യം നില്ക്കുവാന് കഴിഞ്ഞതും യിസ്രായേല് ജനത്തെ വിടുവിച്ച് ഫറവോ ചക്രവര്ത്തിയെയും സൈന്യത്തെയും ചെങ്കടലില് മുക്കിക്കളയുവാന് കഴിഞ്ഞതും ഭുജബലം കൊണ്ടായിരുന്നില്ല, ദൈവത്തിന്റെ അഭിഷേകത്താലും കൃപയാലും ആയിരുന്നു.
വെറും മുക്കുവരായിരുന്ന സാധാരണമനുഷ്യരില് ദൈവത്തിന്റെ ശക്തിയും കൃപയും വ്യാപരിച്ചപ്പോള് അവര് ലോകത്തെ കീഴ്മേല് മറിച്ച അപ്പോസ്തലന്മാരായി മാറി.
കര്ത്താവിന്റെ ശക്തിയും കൃപയും പകര്ന്നപ്പോള് രക്തസ്രാവക്കാരി സൗഖ്യമായി.
ഇതുപോലെ അക്കമിട്ടെഴുതിയാല് തീരാത്തത്ര അത്ഭുതങ്ങളും അടയാളങ്ങളും വിടുതലുകളും നടന്നത് ദൈവത്തിന്റെ ആത്മാവിനാലും ദൈവകൃപയാലും മാത്രമായിരുന്നു.
ഒരിക്കല്ക്കൂടി ഞാന് എഴുതട്ടെ, ദൈവത്തിന്റെ ആത്മാവിനാലും ദൈവകൃപയാലും സമഭൂമിയാകാത്ത ഒരു പര്വ്വതവും ഇന്നു നമ്മുടെ മുമ്പിലില്ല.
സെരുബ്ബാബേലിന് എന്തു സംഭവിച്ചു? അവന് ആലയം പണിയുവാന് കഴിഞ്ഞോ? അവന് പണിത ആലയം ശലോമോന് രാജാവ് പണിത ആലയത്തേക്കാള് മനോഹരമായിരുന്നോ? അവന്റെ സങ്കടവും നിരാശയും മാറിയോ?
ഈ ചോദ്യങ്ങള്ക്കൊക്കെയുള്ള ഉത്തരം ദൈവവചനത്തിലുണ്ട്, എസ്രാ.6:15,16 ല് ഇപ്രകാരമാണ് വായിക്കുന്നത്, "ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില് ആദാര്മാസം മൂന്നാം തിയ്യതി ഈ ആലയം പണിതുതീര്ന്നു. യിസ്രായേല്മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ആലയത്തിന്റെ പ്രതിഷ്ഠകഴിച്ചു".
ശലോമോന് രാജാവ് പണിത ആലയത്തെക്കാളും ഈ ആലയത്തിനുണ്ടായ പ്രത്യേകത എന്തായിരുന്നു എന്ന് ഹഗ്ഗായി പ്രവചനം. 2:9 ല് രേഖപ്പെടുത്തിയിട്ടുണ്ട്. "ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.."
ഇവയ്ക്കെല്ലാം പുറമെ, ദൈവത്തിന്റെ പ്രിയ പുത്രനും നമ്മുടെ കര്ത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ പവിത്രപാദസ്പര്ശമേല്ക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചത്, സൈന്യബലത്താലും ശക്തിയാലും ജ്ഞാനത്താലും ശലോമോന് ചക്രവര്ത്തി പണിതുയര്ത്തിയ ആലയത്തിനല്ലായിരുന്നു. ദൈവാത്മാവിനാലും ദൈവകൃപയാലും സെരുബ്ബാബേല് പണിത ആലയത്തിലാണ് ദൈവപുത്രന് പ്രവേശിച്ചത്. (ബി.സി. 20 ല് യെഹൂദന്മാര് ആലയത്തില് മിനുക്കുപണികള് നടത്തിയിരുന്നു എങ്കിലും സെരുബ്ബാബേല് അടിസ്ഥാനമിട്ടു പണിത ആലയത്തില്തന്നെയാണ് ക്രിസ്തു പ്രവേശിച്ചത്).
ഒരു മനുഷ്യന്റെ വഴിയില് ദൈവത്തിന് പ്രസാദം തോന്നിയാല് അവന്റെ ഗമനത്തെ ദൈവം എപ്രകാരം സ്ഥിരമാക്കും എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സെരുബ്ബാബേലിന്റെ ജീവിതചരിത്രം. ദൈവം ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുവാന് ഇറങ്ങിത്തിരിച്ചപ്പോള്, പ്രശ്നങ്ങളുടെയും പ്രതികൂലങ്ങളുടെയും ഒരു മഹാപര്വ്വതത്തെയാണ് തനിക്ക് നേരിടേണ്ടിവന്നത്. നിനക്കു കഴിവില്ല, നിന്നെക്കൊണ്ട് പറ്റില്ല, എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരുടെയും, നിന്നെ കൊല്ലും, ഉപദ്രവിക്കും എന്നൊക്കെപ്പറഞ്ഞ് ഭയപ്പെടുത്തിയവരുടെയും, കൈക്കൂലികൊടുത്ത് വിരോധികളെക്കൊണ്ട് തകര്ക്കാന് ശ്രമിച്ചവരുടെയും, ഇല്ലാത്ത ആരോപണങ്ങള് എഴുതി ദേശാധിപതിയ്ക്ക് അയച്ചവരുടെയും ആരുടെയും പേരുകള് വേദപുസ്തകത്തിലില്ല, എന്നാല് നീതിയോടും നിഷ്കളങ്കതയോടും ദൈവകല്പന തികച്ചെടുത്ത സെരുബ്ബാബേലിന്റെ പേര് യേശുശ്രിസ്തുവിന്റെ വംശാവലിപട്ടികയില്വരെ രേഖപ്പെടുത്തുവാന് പരിശുദ്ധാത്മാവ് മറന്നുപോയില്ല. (മത്തായി.1:12). സ്തോത്രം !
അസാദ്ധ്യമെന്ന് ഈ ലോകം വിധിയെഴുതിയിരിക്കുന്ന ഒരു കാര്യം, പര്വ്വതസമമായി ഇന്നു നിങ്ങള്ക്കു മുമ്പിലായി ഉണ്ടോ?
ചികിത്സകൊണ്ട് പ്രയോജനമില്ല ഒരു മാറാരോഗമാണ് എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നുവോ?
ഇനി ഒരു തലമുറ ഉണ്ടാകുക സാധ്യമല്ല,
ഒരു ജോലി ലഭിക്കുക അസാദ്ധ്യമാണ്,
ഒരു നല്ല റിസള്ട്ട് പ്രതീക്ഷയില്ല,....
ഇന്ന് നിങ്ങളുടെ മുമ്പിലുള്ള പര്വ്വതം എന്തുമായിക്കൊള്ളട്ടെ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലും സ്വര്ഗ്ഗത്തിന്റെ കൃപയാലും ഈ പര്വ്വതവും സമഭൂമിയാകും,
ദൈവത്തന്റെ മഹാകൃപയാല് സാധ്യമാകും
വിശ്വസിക്കുന്നുണ്ട് എങ്കില് ഈ വാഗ്ദത്ത സന്ദേശത്തില് നിങ്ങളുടെ കരങ്ങള് വെച്ചുകൊണ്ട് 'ആമേന്' പറഞ്ഞാട്ടെ,
പ്രാര്ത്ഥനയോടെ,
ക്രിസ്തുവില് സ്നേഹപൂര്വ്വം...
നിങ്ങളുടെ സഹോദരന്
ഷൈജു ജോണ്,
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.